\ തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ തയ്യറാക്കിയ ഒാർഡിനൻസ് നിയമമാക്കാത്തിന് പിന്നിലും ദുരൂഹത. അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ താൽപര്യമെടുത്താണ് ബില്ല് തയ്യറാക്കിയത്. വർഷങ്ങളായി മൂന്നാറിലുള്ള കച്ചവടക്കാരുടെയും ഭവന രഹിതരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നായിരുന്നു നിയമ നിർമ്മാണത്തിനുള്ള നീക്കം.അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയായി ലഭിക്കുന്ന തുക നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാനും ആലോചിച്ചിരുന്നു.
മൂന്നാറിലെ പച്ചക്കറി മാർക്കറ്റ്, തലമുറകളായി വ്യാപാരികളുടെ കൈവശമുള്ള കടകളും വീടുകളും തുടങ്ങി 1073.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർേദശിച്ചത്. 339,480,488,527,604,627,628,893,894,336,609,615,572,613.629,1022,1023,611,614,248,160,62,55,61 തുടങ്ങി കണ്ണൻ ദേവൻ വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഒാരോന്നിലും ഏറ്റെടുക്കുന്ന ഭൂമി എത്രയെന്നും വ്യക്തമാക്കിയിരുന്നു. മൂന്നാർ ടൗൺ, നല്ലതണ്ണി റോഡ്, മറയുർ റോഡ്, സ്പോർട്സ് ഗ്രൗണ്ട് ഒഴികെയുള്ള പഴയമൂന്നാർ, ഗ്രാംസ്ലാൻറ് റോഡ് എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്ത്. ഇതിൽ ഏറെയും ടാറ്റ കമ്പിയുടെ കൈവശമുള്ള ഭൂമിയാണ്. ഇതിലെ ദേഹണ്ഡങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അഞ്ച് കോടി രൂപ വേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു.ഇപ്പോൾ ഇൗ ഭൂമിയിൽ പലയിടത്തും വൻകിട ഹോട്ടലുകളും റിസോർട്ടുകളുമാണ്.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച് വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അന്നത്തെ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻറ അടിസ്ഥാനത്തിലാണ് നവീന മൂന്നാർ എന്ന ആശയവും മുന്നോട്ട് വെച്ചത്.മൂന്നാർ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിൻറ സംരക്ഷണത്തിനായി തീരം വനം വകുപ്പിന് കൈമാറാനും ബോട്ടാണിക്കൽ ഗാർഡൻ വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കി. മൂന്നാർ ടൗണിൽ ഏറ്റെടുക്കുന്ന കുന്നുകൾ പ്രകൃതിക്കനുസരിച്ച് ഡിസൈൻ ചെയ്ത് ടൗൺഷിപ്പിനും പാർക്കിംഗിനുമായി ഉപയോഗിക്കാനായിരുന്നു നിർദ്ദേശം.
അനധികൃത റിസോർട്ടുകൾക്ക് നിയമസാധുത നലകുന്നതിലൂടെ പിഴയായും ഭൂമിയുടെ മാർക്കറ്റ് വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടി. എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബില്ല് നിയമസഭയിൽ എത്തിയില്ല. സർക്കാർ അറിയാതെ ചില െഎ.എ.എസ് ഉദ്യോഗസ്ഥർ ദൽഹിയിൽ പ്രമുഖ അഭിഭാഷകനിൽ നിന്നും ബില്ലിന് എതിരെ നിയമോപദേശം തേടിയെന്നാണ് ആരോപണം. ഏതാവശ്യത്തിനാണോ ഏറ്റെടുക്കുന്നത് ആ ആവശ്യത്തിന് തന്നെ ഭൂമി വിനിയോഗിക്കണമെന്ന കാര്യത്തിലാണത്രെ നിയമ ഉപദേശം തേടിയത്.
അന്ന് ഇൗ ബില്ല് നിയമമായിരുന്നുവെങ്കിൽ മൂന്നാറിലെ വ്യാപാരികളടക്കം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കുമായിരുന്നു. കയ്യേറ്റങ്ങളും അവസാനിക്കുമായിരുന്നു. 1975ലെ സർക്കാർ ഉത്തരവനുസരിച്ച് ഭവന, ടുറിസംപദ്ധതികൾക്കായി നൽകുന്നതിനായി ഭൂമി നീക്കി വെച്ചിരുനനു. ഭവന നിർമ്മാണ ബോർഡിനും ഭൂമി കൈമാറി ഉത്തരവിറങ്ങി. എന്നാൽ, അെതാക്കെ അട്ടിമറിച്ചിരുന്നു
No comments:
Post a Comment