നിയമസഭാ കമ്മിറ്റി റിപ്പോർട്ടിനെ മറ്റൊരു കസ്തുരി രംഗൻ റിപ്പോർട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് മൂന്നാറിൽ നടക്കുന്നത്. ഇത് വാട്സാപ്പിൽ ലഭിച്ച സന്ദേശമാണ്.എനിക്ക് മാത്രമല്ല, ഒേട്ടറെ പേർക്ക് അയിച്ചിരിക്കാം.
‘‘എന്തുകൊണ്ട് മൂന്നാറിൽ മാത്രം...
കേരളം മുഴുവൻ LA പട്ടയ ഭൂമിയിൽ നിർമാണം സാധ്യമാണെങ്കെലും മൂന്നാറിൽ മാത്രമായി എന്തുകൊണ്ട് നിരോധനം ?
# കേരളത്തിലെ ഏറ്റവും വലിയ-ഏഷ്യയിലെ രണ്ടാമത്തെ വിനോദ സഞ്ചാര മേഖലയായ മൂന്നാറിനെ ഇല്ലാതാക്കുവാനായി ടാർഗറ്റ് ചെയ്യുന്നത് ആര് ?
# 500 ൽ പരം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാൽ മൂന്നാർ ടൂറിസം തന്നെ ഇല്ലാതാക്കുകയാണ്. ഇതിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന പ്രദേശവാസികളായ പതിനായിരത്തോളം വരുന്ന ജനങ്ങൾക്ക് മറ്റ് എന്ത് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും ?
# ഹോട്ടലുകളിലും റിസോർട്ടുകളിലും പണിയെടുക്കുന്ന പ്രദേശ വാസികളും
മറുനാട്ടിൽനിന്നുവന്നവരുമായ പതിനായിരക്കണക്കിന് തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള സംവിധാനമുണ്ടോ?
# കൃഷി മാത്രം തൊഴിലാക്കിക്കൊണ്ട് ഉപജീവനം സാധിക്കുമോ? എങ്കിൽ ഈ കാണുന്ന വികസനമൊക്കെ ഇവിടെ സാധിക്കുമായിരുന്നോ?
# പൊളിച്ചു മാറ്റപ്പെടും എന്ന് പറയുന്ന ഈ കെട്ടിടങ്ങൾ ഒറ്റ രാത്രികൊണ്ട് പൊങ്ങി വന്നവയാണോ? കെട്ടിടനിർമ്മാണത്തിന് പെർമിറ്റും, നടത്തിപ്പിന് ലൈസൻസ് ഉം കൊടുത്ത അധികാരികളുടെ മറുപടി എന്ത് ?
# പൊളിക്കുമെന്നു പറയുന്ന കെട്ടിടങ്ങളിൽ നിന്നൊക്കെ ബിൽഡിംഗ് ടാക്‌സും, ലാൻഡ് ടാക്‌സും, ലക്ഷറി ടാക്‌സും , മറ്റു പലതരം ടാക്സുകളുമൊക്കെയായി ഇന്നുവരെ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയ്ക്കു എന്ത് ന്യായീകരണമാണുള്ളത് ?
# കെട്ടിട നിർമാണത്തിന് പെർമിറ്റ് കൊടുക്കുന്ന സമയത്തു പരിസ്ഥിതി ലോല പ്രദേശത്തു കെട്ടിടം പണിയുന്നതിനുള്ള നിബന്ധനകൾ പാലിക്കണമെന്ന് എന്തുകൊണ്ട് അധികാരികൾ നിർദ്ദേശിച്ചില്ല ?
അല്ലെങ്കിൽ നിലവിൽ വന്നിട്ടില്ലാത്ത ഒരു പരിസ്ഥിതി നിബന്ധന എങ്ങനെ പാലിക്കാൻ കഴിയും?
# കസ്തൂരിരംഗൻ റിപ്പോർട്ടിനേക്കാൾ കടുത്ത നിബന്ധനകളാണോ കേരളത്തിന്റെ നിയമസഭാ ഉപസമിതി മുന്നോട്ടു വെയ്ക്കുന്നത് ?
# മാറിവരുന്ന നിയമം കാരണം സാധാരണക്കാരന് ഇലെക്ട്രിസിറ്റിയും ഭവന നിർമാണ അനുമതിയും പോലും നിഷേധിക്കപ്പെടുകയാണോ?
# നിബന്ധനകളും നിയന്ത്രണങ്ങളും നിലനിന്നാൽ ഭൂമിക്ക് വിലയില്ലാതായി ക്രയ വിക്രയങ്ങൾ നടക്കാതെ ഹൈറേഞ്ച് നിവാസികൾ പൊറുതിമുട്ടി ഇറങ്ങിപ്പോകണമെന്നാണോ?
---ഉണരുക__പ്രതികരിക്കുക_ നിലനിൽപ്പിനായി പോരാടുക.’’
1. ഇനി കാര്യത്തിലേക്ക് കടക്കാം. മൂന്നാറിൽ എൽ.എ പട്ടയമാണ് എന്നത് തന്നെ തെറ്റിദ്ധാരണയാണ്. ഭൂമി പതിവ് നിയമം അനുസരിച്ചാണ് പട്ടയം നൽകുന്നതെങ്കിലും അതു കണ്ണൻ ദേവൻ വില്ലേജിന് മാത്രമായി ബാധകമായിട്ടുള്ള നിയമ പ്രകാരമാണ്. ജില്ല കലക്ടറാണ് ഇൗ വില്ലേജിൽ പട്ടയം നൽകുന്നത്. അല്ലെങ്കിൽ കലക്ടർ പ്രത്യേക ഉത്തരവിലുടെ അധികാരപ്പെടുത്തുന്ന ഉേദ്യാഗസ്ഥൻ.അങ്ങനെയാണ് അഡീഷണൽ തഹസിൽദാർ എം.െഎ. രവീന്ദ്രൻ പട്ടയം നൽകിയത്.
2.മൂന്നാറിനെ ടുറിസ്റ്റ് കേരന്ദമാക്കിയതിൽ ആർക്കാണ് പങ്ക്. 1980കളുെട അവസാനം മൂന്നാറിലെ ഒരു സംഘം യുവാക്കൾ തുടങ്ങിവെച്ച പ്രവർത്തനങ്ങളാണ് ഇൗ നിലയിൽ എത്തിയത്.ടുറിസ്റ്റ് കേന്ദ്രമായി മാറിയപ്പോൾ അതിൻറ പ്രതിഫലം പറ്റാൻ വന്നവരാണ്
ഇപ്പോഴുള്ളത്. പിന്നെ ഒരു വാണിജ്യ ഘടകവും ഇല്ലാത്ത മണം പോലുമില്ലാത്ത നീലകുറിഞ്ഞിയും മാധ്യമങ്ങളും. മൂന്നാറിൻറ ടുറിസത്തെ ആരും തകർക്കണ്ട. ഒരിക്കൽ വന്നവർ പിന്നിട് വരാറില്ലെന്നാണ് അറിയുന്നത്.
3. ടുറിസത്തെ ആശ്രയിച്ച് കഴിയുന്നവർ... അവർ എവിടെയും പോകേണ്ടി വരില്ല. തേക്കടിയിൽ ടുറിസ്റ്റുകൾ കുറഞ്ഞതിനാൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലല്ലോ.ബാർ പൂട്ടിയപ്പോഴും ചാരായം നിരോധിച്ചപ്പോഴും ഇതു തന്നെയല്ലേ പറഞ്ഞത്.
4.കൃഷി മാത്രം ഉപജീവനമാക്കിയാണ് മൂന്നാർ വളർന്നത്. തേയില കൃഷിയെന്ന വിത്യാസമുണ്ടെന്ന് മാത്രം. കേരളത്തിൻറ (അഥവ തിരുവിതാംകൂർ)തന്നെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിച്ചത് തേയിലയാണ്. തേയില ഇല്ലെങ്കിൽ മൂന്നാർ മലകൾ വന്യജീവി സേങ്കതമാകുമായിരുന്നുവെന്ന് വേണം കരുതാൻ.ടുറിസം വ്യവസായി മാറിയത് ഇന്നലെയാണ് എന്നും അറിയുക.
5.പൊളിച്ച് മാറ്റുമെന്ന് പറയുന്ന കെട്ടിടങ്ങൾ ഒരു ദിവസം കൊണ്ട് ഉയർന്നതല്ലെന്ന് സമ്മതിക്കുന്നു. കൈകൂലി നൽകിയും സ്വാധീനം ഉപയോഗിച്ചും സർക്കാർ ഭൂമിയിൽ ഇവ പണിതുയർത്തിയത് ദിവസങ്ങൾ കൊണ്ടാണ്.ആരുടെതാണ് ഭൂമിയെന്നും പരിശോധികക്കണ്ടതല്ലേ.ഇവയിൽ എത്ര എണ്ണത്തിനുണ്ട് നിയമവിധേയമായ പട്ടയം? ബഹുഭൂരിപക്ഷവും വ്യാജ പട്ടയമാണ്. ഉദ്യോഗസ്ഥരുടെ ബലഹീനതകൾ ചൂഷണം ചെയ്ത് പണിതുയർത്തിയത്. താഴെത്തട്ടിലെ ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ പിടികുടാനാണ് മുകൾ തട്ടിലേക്കുള്ള സംവിധാനം. അതിനുമ മുകളിൽ സുപ്രിം കോടതി വരെ നിയമ സംവിധാനങ്ങളും. എല്ലാം കൃത്യമാണെങ്കിൽ ഇൗ സംവിധാനമൊന്നും വേണ്ടതില്ലല്ലോ.
6. വൈദ്യൂതിയും കെട്ടിട നിർമ്മാണ അനുമതിയും നിഷേധിക്കുേമ്പാൾ പൊള്ളിയല്ലേ. കയ്യേറ്റ ഭൂമിയിൽ ഇതിനൊക്കെ അനുമതി നിഷേധിക്കാൻ ഇപ്പോഴെങ്കിലും തോന്നിയല്ലേ. മൂന്നാറിലെ ലക്ഷം വീട് പോലെ അഞ്ചും ആറും നിലകളുള്ള പഞ്ചനക്ഷത്ര ഫ്ലാറ്റുകൾ കേരളത്തിൽ എവിടെയെങ്കിലും കാണമോ? മൂന്നാറിലെ പഞ്ചായത്ത് കക്കുസ് വരെ കയ്യേറിയില്ലേ?
7.മൂന്നാറിലെ പുഴകൾ, റോഡ് പുറേമ്പാക്ക്, പാലം, ഏലത്തോട്ടങ്ങൾ, സ്കുളിൻറയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി, ശ്മശാനം തുടങ്ങിയവയിൽ ഇന്ന് റിസോർട്ടുകളാണ്. അവ സംരക്ഷിക്കണമെന്നാണോ പറയുന്നത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കയ്യേറ്റക്കാർക്ക് പട്ടയം നൽകാനാണ് കേരളത്തിലെ നിലവിലെ നിയമം. മൂന്നാർ മേഖലയിൽ നിലവിലെ റിസോർട്ടുകളിൽ ഏതെങ്കിലും ഒന്ന് 1996 ന്മുമ്പ് കുയ്യേറിയ സ്ഥലത്താണെന്ന് തെളിയിക്കാമോ? 1996ലെ പഞ്ചായത്ത് രേഖകൾ, വോട്ടർ പട്ടിക, അന്നത്തെ ചിത്രങ്ങൾ തുടങ്ങിയവ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
8. ഇവിടെ സാധാരണക്കാർക്ക് ഒരു പ്രശ്നവുമില്ല, കസ്തുരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ കൃഷി ഭൂമി മുഴുവൻ വന്യജീവി സേങ്കതമാകുമെന്നും ആനക്കും കടുവക്കും ഭക്ഷണവും വെള്ളവും തയ്യാറാക്കി വെക്കണമെന്നും കെട്ടിടങ്ങൾക്ക് പച്ച പെയിൻറടിക്കണമെന്നും പറഞ്ഞവരുടെ നാടല്ലേ.
അവസാനമായി ഒരു കാര്യം കൂടി.. മൂന്നാറുകൾ ഭൂമി കയ്യേറാൻ തീുരമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ റിസോർട്ട് നിർമ്മിച്ചവർക്ക് സ്ഥലം ലഭിക്കുമായിരുന്നില്ല. അവർ വിനോദ സഞ്ചാരികളെ പോലെ മൂന്നാർ കണ്ട് മടങ്ങുമായിരുന്നു. മുന്നാറുകാർ അവരുടെ മണ്ണ് സംരക്ഷിച്ചതിൻറ പ്രതിഫലം
കൊയ്തവരാണ് ഇപ്പോൾ വികസനത്തെ കുറിച്ച് പറയുന്നത്.
No comments:
Post a Comment