Pages

24 March 2017

ഇ.എസ്.എക്ക് സര്‍ക്കാര്‍ വക ദയാവധം







വരള്‍ച്ച, ജലക്ഷാമം എന്നിവയെ കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതേസമയം, മറുഭാഗ്ധ് പശ്ചിമഘട്ട സംരക്ഷണ്ധിന്റ ഭാഗമായ പരിസ്ഥിതി സംവേദന പ്രദേശ്ധിന് (ഇ.എസ്.എ) എതിരെ ഹര്‍്ധാലും സമരവും നടക്കുന്നു. നിലവിലെ സംരക്ഷിത വനഭൂമിയിലേക്ക് ഇ.എസ്.എയെ ചുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നു. എന്തിന് വേണ്ടിയാണോ പശ്ചിമഘട്ട സംരക്ഷണം എന്ന ആവശ്യ്ധിലേക്ക് നിങ്ങിയത് അതിന് ഘടക വിരുദ്ധമായ നിലപാടിലേക്ക് കേരളം നീങ്ങുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പശ്ചിമഘട്ട സംരക്ഷണ്ധിന് ദയാവധം നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കുന്നു. ഈ പശ്ചാ്ധല്ധില്‍ വേണം വര്‍്ധമാനകാല പരിസ്ഥിതി സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. കേരള്ധിന്റ പടിഞ്ഞാറുള്ള ലക്ഷദ്വീപ് കടലില്‍ നിന്നും വെള്ളം ശുദ്ധികരിച്ച് സംസ്ഥാന്െധ ജലക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്നിരിക്കെ, പശ്ചിമഘട്ട്െധയും അവിടെ നിന്നുള്ള ജലസ്രോതസിനെയും സംരക്ഷിക്കണമെന്ന പ്രാഥമിക പാ~മാണ് കേരളം മറക്കുന്നത്. സംസ്ഥാന്െധ  44 നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. ഇവയില്‍ 41ഉം ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ട്ധില്‍ നിന്നാണ്. മഴക്കാല്ധ് പശ്ചിമഘട്ടമലകളിലെ വനങ്ങളില്‍ പെയ്യുന്ന മഴവെള്ള്ധിന് ഭൂമിയിലേക്ക് അരിച്ചിറങ്ങുവാന്‍ അവസരം നല്‍കുന്നു. ഇത് ഭൂമിക്കടിയിലൂടെ ഭൂഗര്‍ഭജലമായി ഭൂമിയുടെ ചരിവ് അനുസരിച്ച് നദികളുടെ വശങ്ങളിലൂടെയും മറ്റും ഉറവകളായി നദികളില്െധുന്നു. ഈ ഭൂഗര്‍ഭജലമാണ് നദികളിലെ വേനല്‍ക്കാല നീരൊഴുക്ക്. നദികളെ നിലനിര്‍്ധുന്നത് പശ്ചിമഘട്ടമാണ്. വനമേഖലയും പുല്‍മേടുകളും  ഇല്ലാതാകുന്നതോടെ മഴക്കാലങ്ങളില്‍ പെയ്യന്ന മഴവെള്ളം കു്ധിയൊലിച്ച് നേരിട്ട് നദികളില്െധുകയും അണക്കെട്ടുകള്‍ മഴക്കാല്ധ് തന്നെ നിറയുകയും  തുറന്നുവിടേണ്ട അവസ്ഥ വരികയും ചെയ്യന്നു. ഇത് വൈദ്യുതി ഉല്‍പാദന്ധിനും ജലസേചന്ധിനും കുടിവെള്ള്ധിനും കരുതലായി ഉപയോഗിക്കേണ്ട ജല്ധിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നതാണ് വാസ്തവം. അതായത് പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമെ, കേരള്ധില്‍ ജീവന്‍ നിലനില്‍ക്കുവെന്നര്‍ഥം.

കാടും പുല്‍മേടുകളും നശിപ്പിച്ച് ജല വൈദ്യുത പദ്ധതികള്‍ക്കവേണ്ടി അണക്കെട്ടുകള്‍ നിര്‍മ്മിച്ച വൈദ്യുതിബോര്‍ഡും പശ്ചിമഘട്ട്െധ സംരക്ഷിക്കണമെന്ന ആവശ്യ്ധിലേക്ക് എ്േധണ്ടി വന്നത് നീരൊഴുക്ക് കുറഞ്ഞ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായപ്പോഴാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയും ശബരിഗിരിയും അടക്കം  'വരള്‍ച്ച' നേരിടുകയാണ്. കേരള്ധിലെ നദികളില്‍ മഴക്കാലം കഴിഞ്ഞാലും വെള്ളം ഒഴുകുന്നതിനുള്ള പ്രധാനകാരണം പശ്ചിമഘട്ട മലമടക്കുകളാണ്.

ഖനനവും അനിയന്ത്രിതമായ ടൂറിസം പദ്ധതികളുമാണ് കേരള്ധിലെ  പശ്ചിമഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി. പാറമട വലിയ വ്യവസായമായി കേരള്ധില്‍ മാറിയിരിക്കുന്നു.  പാറ പൊട്ടിച്ച് കിഴക്കന്‍ മലകളുടെ ഉയരം പല സ്ഥലങ്ങളിലും കുറഞ്ഞുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള ചൂടു കാറ്റ് കടന്നു വരാന്‍ കാരണമാകുന്നു. കേരള്ധില്‍ പുകയില്ലാ്ധ വ്യവസായമായി ടൂറിസ്െധ മാറ്റിയപ്പോള്‍ പശ്ചിമഘട്ട്ധിന് സംഭവിച്ചേക്കാവുന്ന ആഘാത്െധ കുറിച്ച് ഒരുതര്ധിലുള്ള പ~നവും നട്ധിയിട്ടില്ല. ഹില്‍സ്റ്റേഷനുകളില്‍ മല വെട്ടിനിര്ധിയും മരങ്ങളുംപുല്‍മേടുകളും നശിപ്പിച്ചും  വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതോടെ അവിടെങ്ങളിലെ കലാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇവിടെയാണ് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണ്ടേതിന്റ ആവശ്യകത. ചിലരൊക്കെ പ്രചരിപ്പിക്കുന്നത് പോലെ നിലവിലെ താസമക്കാരെ കുടിയൊഴിപ്പിച്ചല്ല സംരക്ഷണ പ്രവര്‍്ധനങ്ങള്‍. കര്‍ഷകരെ മുഴുവന്‍ ഇറക്കി വിട്ട് അവിടെങ്ങളില്‍ വന്യജീവികളുടെ ആവാസ കേന്ദ്രമാക്കി മാറ്റണമെന്നും നിര്‍ദേശിക്കപ്പെടുന്നില്ല. മറിച്ച്,പശ്ചിമഘട്ട്ധില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നാണ് ബന്ധപ്പെട്ട സമിതികള്‍ പറയുന്നത്.

മാധവ് ഗാഗ്ഡില്‍, കസ്തുരി രംഗന്‍ കമ്മിറ്റികള്‍

ഗുജറാ്ധ്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നി ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട്െധ സംരക്ഷിക്കുകയെന്ന ലക്ഷ്യ്േധാടെയാണ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ 2010 മാര്‍ച്ച് നാലിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ചത്. 2011 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍, കേരള്ധില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസമായി. എതിര്‍പ്പ് ശക്തമായതോടെ ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ മറ്റൊരു സമിതിയെ  2012 ആഗസ്ത് 17ന് നിയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

പശ്ചിമഘട്ട്െധ മൂന്നു സോണുകളാക്കി തിരിച്ച മാവധ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വിത്യസ്തമായി  രണ്ടു ഭൂപ്രദേശങ്ങളായാണ് കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്.  സംരക്ഷിത വനമേഖല, ലോകപൈതൃക പ്രദേശം, വന്യജീവി ഇടനാഴികള്‍ എന്നിവയെ  പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ) വിജ്ഞാപനം ചെയ്യണമെന്നാണ് കസ്തുരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതു.

പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥിതികമായി വലിയ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍്ധനങ്ങള്‍ ഉപേക്ഷിക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. കാപ്പി,ഏലം എന്നിവ കൃഷി ചെയ്യുന്ന ഇടുക്കിയിലും വയനാടിലും മനുഷ്യരും പ്രകൃതിയും തമ്മില്‍ 'സൗഹാര്‍ദ്ദം'വേണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കാലാവസ്ഥ വ്യതിയാന്ധിന്റെ ഫലമായി പശ്ചിമഘട്ട മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന താപമേഖലകള്‍,മഴയുടെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആവാസവ്യവസ്ഥയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരു്ധിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈര്‍പ്പം കൂടിയ പ്രദേശങ്ങള്‍ കുറയുകയും വരള്‍ച്ചയുടെ ഫലമായി ആവസാസവ്യവസ്ഥിയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. താപനിലയിലുണ്ടാകുന്ന മാറ്റം, മഴയിലുകുന്ന കുറവ്, മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ സംബന്ധിച്ച് പ~നം നട്ധണം. വൃക്ഷവിളകളും സസ്യയിനങ്ങളും സംയുക്തമായി കൃഷി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുക, അധിക താപ്േധയും വരള്‍ച്ചയേയും പ്രതിരോധിക്കുന്ന സസ്യയിനങ്ങള്‍ നട്ടുവളര്‍്ധുക, പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാട്ടുതി സംബന്ധിച്ച്മുന്നറിയിപ്പ്  നല്‍കുന്ന സംവിധാനം ഏര്‍പ്പെടു്ധുക  തുടങ്ങിയവയും റിപ്പോര്‍ട്ടിലുണ്ട്.

എന്താണ് ഇ.എസ്.എ

മലയോര മേഖലയില്‍ ഏറെ തെറ്റിദ്ധാരണ പര്ധിയതാണ് ഇ.എസ്.എ എന്ന പരിസ്ഥിതി സംവേദന പ്രദേശം.  ഇ.എസ്.എക്ക് പൊതുവില്‍ സ്വീകാര്യമായ നിര്‍വചനമില്ലെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്. പ്രകൃതിദ്ധമായ, പരിസ്ഥിതിക്ക് വളരെ എളുപ്പം നശിപ്പിക്കാന്‍ കഴിയുന്ന പരിസ്ഥിതി ഘടകങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നൊരു നിര്‍വചനമുണ്ടെങ്കിലും അതു സ്വീകരിക്കുന്നില്ലെന്നും ഗാഡ്ഗില്‍ കമ്മിറ്റി വിലയിരു്ധി.

പരിസ്ഥിതി സംവേദന പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമായത്.  പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വന നിയമ്ധിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണണ്ടായത്.  മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ് ജന്‍ജിറ കടല്‍തീരമാണ്.

1972ല്‍ സ്റ്റോക്ക്‌ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്‌ചേര്‍്ധ മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്റെ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടുവന്നതെന്ന് നിയമ്ധിന്റെ ആമുഖ്ധില്‍ പറയുന്നു.ജലം, വായു, ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമ്ധില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമ്ധിനും ഇ.എസ്.എക്കും  ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.

ഇ.എസ്.എയില്‍ ഖനനം, പാറ ഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കുകയും ഇപ്പോഴുള്ളവ അഞ്ചു വര്‍ഷ്ധിനകമോ പാട്ടകരാര്‍ അവസാനിക്കുന്നത് അനുസരിച്ചോ നിര്‍്ധലാക്കുകയും വേണമെന്ന ശിപാര്‍ശയാണ് യഥാര്‍ഥ്ധില്‍ റിപ്പോര്‍ട്ടുകള്‍ക്ക് വെല്ലുവിളിയായി മാറിയത്.ചുവപ്പ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ നിരോധിക്കണം. എന്നാല്‍, ഭക്ഷ്യ, ഫല സംസ്‌കരണ വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കണം. 20,000 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍്ധനങ്ങളും അനുവദിക്കരുത്. പുതിയ ടൗണ്‍ഷിപ്പുകളും പ്രദേശ വികസന പദ്ധതികളും നിരോധിക്കണം.  പരിസ്ഥിതി ആഘാത പ~ന ഏജന്‍സിയുടെ സുക്ഷ്മപരിശോധനക്ക് ശേഷമായിരിക്കണം ഇ.എസ്.എ മേഖലകളില്‍ വികസന പ്രവര്‍്ധനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. താപ വൈദ്യുതി നിലയങ്ങള്‍ക്ക് അനുമതി നല്‍കരുത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതിയാകാം. ഇ.എസ്.എ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പ്രാദേശിക സമൂഹ്ധിന്റെ പങ്കാളി്ധം ഉറപ്പ് വരു്ധണം. ഇ.എസ്.എ പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് ഗ്രാമസഭയുടെ മുന്‍കൂട്ടിയുള്ള അനുമതിയും എന്‍.ഒ.സിയും നേടിയിരിക്കണം. വനാവകാശ ചട്ടവും കര്‍ശനമായി പാലിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ഏതാണ് കര്‍ഷര്‍ക്ക് ദോഷമാകുന്നത്?

ഇ.എസ്.എക്ക് ദയാവധം നല്‍കുന്നു

 കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 2013 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് ഇ.എസ്.എ അതിര്‍്ധികള്‍ പുന:പരിശോധിക്കാന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനമെടു്ധത്. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സിറിയക് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. യഥാര്‍ഥ്ധില്‍ പശ്ചിമഘട്ട സംരക്ഷണ്ധിന് ദയാവധം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവര്‍.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമ്മിറ്റികളും ഇ.എസ്.എയായി കണ്ടെ്ധിയ പ്രദേശങ്ങളില്‍ ഫീല്‍ഡ് സര്‍വേ നട്ധി ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും വനവും തോട്ടങ്ങളും വേര്‍തിരിക്കണമെന്ന ശിപാര്‍ശയാണ് പ്രധാനമായും ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. അതായത് വനം മാത്രമായി ഇ.എസ്.എ നിജപ്പെടു്ധണമെന്ന്. ആ നിര്‍ദേശമാണ് ഇപ്പോഴ്െധ സര്‍ക്കാര്‍ അംഗീകരിച്ചത്. വനമിതര ്രപദേശമായ 886.7 ചതുര്രശ കിലോമീറ്റര്‍  ഒഴിവാക്കുന്നതോടെ 9107 ചതുര്രശ കിലോമീറ്റര്‍ സംരക്ഷിത ്രപദേശം മാത്രമായിരിക്കും ഇ.എസ്.എ. യുടെ പരിധിയില്‍ വരുന്നത്. സംരക്ഷിത വനഭൂമിയില്‍ എന്തിന് ഇ.എസ്.എ എന്നതാണ് പുതിയ ചോദ്യം. സംസ്ഥാന സര്‍ക്കാരിന്റ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍, പശ്ചിമഘട്ട സംരക്ഷണ്ധില്‍ നിന്നും കേരള്ധില്‍ ഇ.എസ്.എ ഇല്ലാതാകും.

കസ്തുരി രംഗന്‍ കമ്മിറ്റി സംസ്ഥാന്െധ നിര്‍ദേശിച്ച  13108 ചതുരശ്ര കിലോമീറ്ററില്‍ നിന്നാണ് ഇ.എസ്.എ വിസൃതി 9107 ചതുര്രശ കിലോമീറ്ററായി കുറയുന്നത്.

പശ്ചിമട്ട്ധിലെ മറ്റു പ്രദേശങ്ങളിലെ വനഭൂമിയും പുല്‍മേടുകളും പാറക്കെട്ടുകളും കാവുകളും കണ്ടെ്ധി അവ സംരക്ഷിക്കണമെന്നും പശ്ചിമഘട്ട മേഖലയില്‍ 500 മീറ്ററിന് മേല്‍ ഉയരുമുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരം ഭൂമിയുടെ ഉപരിതല്ധില്‍ നിന്നും എട്ടു മീറ്ററായി പരിമിതപ്പെടു്ധണമെന്നും ഉമ്മന്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.  സ്വകാര്യ ഭൂമിയലുളള മരങ്ങള്‍ മുറിക്കുന്നതിന് അനുവദം ആവശ്യമില്ല, പരിസ്ഥിതി സംരക്ഷണ പ്രവര്‍്ധനങ്ങള്‍ നട്ധുന്നവര്‍ക്ക് സംരക്ഷണ സേവന വേതനം നല്‍കണം, വനമായി സംരക്ഷിക്കേണ്ട പ്രദേശ്ധിനക്െധ ഖനനം നിരോധിക്കണം, അനുമതി കൂടാതെ പ്രവര്‍്ധിക്കുന്ന ക്വാറികള്‍ നിര്‍്ധലാക്കണം, അശസാസ്ത്രിയവും അനിയന്ത്രിതവുമായ കുഴല്‍ കിണര്‍ നിര്‍മ്മാണം തടയണം, യൂക്കാലി, അക്കേഷ്യ, തേക്ക് തുടങ്ങിയ ഏകവിള കൃഷികള്‍ നിരോധിക്കണം, സങ്കരയിനം പശുക്കളെ വളര്‍്ധുന്നതിന് നിരോധനം പാടില്ല തുടങ്ങിയ ശിപാര്‍ശകളാണ് സമര്‍പ്പിച്ചതെങ്കിലും അതാന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല.

കേരള്ധിന്റ കലാവസ്ഥയില്‍ ഭൂവിനിയോഗ മാറ്റങ്ങളുണ്ടാക്കിയ പ്രത്യാഘാത്െധ കുറിച്ച് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം കൃത്യമായി പറയുന്നുണ്ട്. 1940കളില്‍ സംസ്ഥാന്ധ് ഒമ്പത് ലക്ഷം ഹെക്ടര്‍ വനമുണ്ടായിരുന്നു.1970കളില്‍ എ്ധിയപ്പോള്‍ ഏഴര ലക്ഷം ഹെക്ടറായി കുറഞ്ഞു. 1081509 ഹെക്ടറാണ് ഇപ്പോഴ്െധ വിസ്തൃതി. ഭൂവിസ്തൃയുടെ 28 ശതമാനമാണിത്. വനവിസൃതി കുറയുന്നത് ജൈവവൈവധ്യ്െധയും കാര്‍ബണ്‍ ആഗിരണ്െധയും കാലവസ്ഥയെയും ജലലഭ്യതയും ബാധിക്കുന്ന ഘടകകങ്ങളാണ്. ഇതു പോലെ തന്നെയാണ് നെല്‍വയലുകളിലുണ്ടാകുന്ന കുറവ്. 196870 ഹെക്ടറിലാണ് നെല്‍കൃഷിയുള്ളതെന്ന് ആസൂത്രണ ബോര്‍ഡിന്റ കണക്കുകള്‍ പറയുന്നു. 1974ല്‍ 8.75 ലക്ഷം ഹെകട്‌റിലായിരുന്നു കൃഷിയെന്നറിയുക.ഭൂഗര്‍ഭ ജലപരിപോഷണം കുറയാന്‍ ഇതു കാരണമായിട്ടുണ്ട്. ഇതോടൊപ്പം അന്തരീക്ഷ താപനിലയിലും വര്‍ദ്ധനവുണ്ട്. ഒരു പരിധിവരെ ഇതിനൊക്കെയുള്ള പരിഹാരമാണ് പശ്ചിമഘട്ട സംരക്ഷണംഎന്നിരിക്കെയാണ്, വെള്ളവും വെളിച്ചവും ഭക്ഷ്യധാന്യങ്ങളും വേണ്ടവര്‍ തന്നെ അതിന് എതിരെ രംഗ്ധ് വരുന്നത്. അതും സംരക്ഷണ പ്രവര്‍്ധനങ്ങള്‍ കര്‍ഷകരെയും ജനജീവിത്െധയും ഒരുതര്ധിലും ബാധിക്കില്ലെന്നിരിക്കെ.അതേ, ഇനിഒരു തലമുറ കേരള്ധില്‍ ജീവിക്കണമോ എന്നതാണ് കാതലായ പ്രശ്‌നം






No comments:

Post a Comment