Pages

17 March 2015

ഹൗ എന്തൊരു ചൂട്................



അപ്നാദേശില്‍ പ്രസിദ്ധികരിച്ചത്
------------------------------------------------------------
ഹൗ എന്തൊരു കാലാവസ്ഥയാണിത്...കേരളിയര്‍ അറിയാതെയെങ്കിലും ചോദിച്ചു പോകുന്നു. അത്രക്ക് കഠിനമാണ് ഇപ്പോഴത്തെ ചൂട്. അടുത്ത കാലത്തൊന്നും ഇത്രക്ക് ചൂട് അനുഭവപ്പെട്ടിട്ടില്ളെന്ന് പഴമക്കാര്‍ പറയുന്നു. കൊടിയ വരള്‍ച്ചയുടെ കാലത്ത് മാത്രമാണ് കഠിനമായ ചൂട് നേരിട്ടത്. മഴയെ പ്രണയിച്ചും മഴയെ ആസ്വദിച്ചും ശീലമായ മലയാളിയെ സംബന്ധിച്ചിടത്തോളം ചൂട് എന്നത് അജല്‍യിലില്ല. വിദേശത്തുള്ള മലയാളിപോലും നാട്ടിലേക്ക് ഫോണ്‍ ചെയ്താല്‍ ആദ്യം ചോദിക്കുക നാട്ടിലെ മഴയ കുറിച്ചായിരിക്കും. ചൂട് ഏങ്ങനെയെന്നായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണ് ചൂട് എത്രത്തോളം എന്നായിരിക്കും ചോദിക്കുക. കാരണം, അന്തരീക്ഷത്തിലെ താപനില ഉയരുന്നത് കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. ആഗോളതലത്തില്‍ കാലവസ്ഥ മാറി വരികയാണ്. ആഗോളതാപനത്തിന്‍െറ കെടുതികളാണ് ഇപ്പോള്‍ അനുഭവിക്കുന്നതും.
പകല്‍ വെയിലിന്‍െറ ചൂടും രാത്രിയില്‍ ഉഷ്ണക്കാറ്റുമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വിശറിയും സംഭാരവും പല്‍ു മീന കുംഭ മാസങ്ങളിലെ ഉഷ്ണം അകറ്റിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അതൊന്നും പോരാതെയായി. ഏസിയിലാണ് മലയാളികള്‍ അഭയം തേടുന്നത്. ഇടത്തരക്കാര്‍ പോലും വീടുകളില്‍ ഏസി സ്ഥാപിക്കുന്നു. ഓരോവര്‍ഷവും ഏസി വില്‍പന കേരളത്തില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് എനര്‍ജി മാനേജ്മെന്‍റ് സെന്‍റ്ര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. പകല്‍ യാത്ര സ്വന്തം വാഹനത്തിലാണെങ്കില്‍ അതു ഏസിയിലാകും. അതുമല്ളെങ്കില്‍ ഏസി ലോഫേ്ളാര്‍ ബസിലായിരിക്കും. ഏസിയില്ലാതെ പകല്‍ തള്ളനീക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയാണ്.
ആഗോളതാപനമാണ് അന്തരീക്ഷ താപനില ഉയരാന്‍ കാരണം.ഒരോ 40വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യേസ് ചൂട് കൂടുന്നു. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടെ ഉല്‍ായതിനേക്കാളും 50 മടങ്ങ് വേഗതിയലാണ് ഇപ്പോള്‍ ഭൂമിക്ക് ചൂട് പിടിക്കുന്നതെന്ന് ശതാസ്ത്രഞ്ജര്‍ ചൂല്‍ിക്കാട്ടുമ്പോള്‍ അറിയുക പൊള്ളുന്ന അവസ്ഥ.
ഉയരുന്ന ആഗോള താപനിലയിലേക്കും മാറുന്ന കാലാവസ്ഥയിലേക്കും വ്യക്തമായ സൂചന നല്‍കിയാണ് അന്തര്‍ദേശിയ തലത്തിലെ കാലവസ്ഥ ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ്് നല്‍കുന്നത്. അതില്‍ മനുഷ്യന്‍്റെ പങ്കും വ്യക്തമാക്കപ്പെടുന്നു. മനുഷ്യനിര്‍മിത ഹരിതഗൃഹവാതകങ്ങളുടെ വര്‍ധന 2000-2010ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലത്തെിയതും എട്ടുലക്ഷം വര്‍ഷത്തിലെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയതും ഐ പി സി സി (ഠവല കിലേൃഴീ്ലൃിാലിമേഹ ജമിലഹ ീി ഇഹശാമലേ ഇവമിഴല )റിപ്പോര്‍ട്ടിലുല്‍്.  ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ കുത്തനെയുള്ള വര്‍ധന കാലാവസ്ഥാ മാറ്റത്തില്‍ മനുഷ്യ ഇടപെടലുകളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നും ഇതാകട്ടെ പ്രകൃതിയിലും മനുഷ്യനിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉല്‍ാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലാണ് അന്തരീക്ഷ താപനില കുത്തനെ ഉയരുന്നത്. 1850നുശേഷം ഇങ്ങനെ ഒരു അവസ്ഥ ആദ്യമാണ്. സമുദ്രവും കരയും ചേര്‍ന്ന ഉപരിതല താപനില 1880നും 2012നും ഇടയില്‍ ശരാശരി 0.85 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂല്‍ിക്കാട്ടുന്നു. അതായത് 0.65മുതല്‍ 1.06 വരെ വിവിധ കാലയളവില്‍ വര്‍ധന. 1900നുശേഷം ഭൂമിയുടെ താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായും കല്‍ത്തെിയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഓരോ പത്തുവര്‍ഷത്തിലും ഭൂമിയിലെ താപനില 0.2 ഡിഗ്രി സെല്‍ഷ്യസ് വീതം വര്‍ധിക്കുകയാണെന്നും പറയുന്നു.
സമുദ്ര ഉപരിതലത്തിലെ താപനിലിയിലെ മാറ്റവും കാലാവസ്ഥയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലില്‍ നിന്നും ഉയര്‍ന്നവന്ന കരയെന്ന നിലയില്‍ ഇതു കേരളത്തെ വേഗത്തില്‍ ബാധിക്കുകയും ചെയ്യുന്നുവത്രെ.
ഇനി കേരളത്തില്‍ എത്തിയാലോ, ഇവിടെയും താപനില ഉയര്‍ന്നതായാണ് പഠന റിപ്പോര്‍ട്ടുകള്‍. ശരാശരി 0.44 ഡിഗ്രി സെല്‍ഷ്യേസിന്‍െറ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതിട്ടുള്ളത്. കോഴിക്കോട് കേന്ദ്രികരിച്ച് നടത്തിയ പഠനത്തില്‍ വടക്കന്‍ കേരളത്തില്‍ 1.2 ഡിഗ്രി സെല്‍ഷ്യേസിന്‍െറയും തെക്ക് ഒരു ഡിഗ്രി സെല്‍ഷ്യേസിന്‍െറയും വര്‍ദ്ധനവ് കഴിഞ്ഞ 100 വര്‍ഷത്തിനിടെ സംഭവിച്ചതായാണ് കാലവസ്ഥ വ്യതിയാനം സംബന്ധിച്ച സെമിനാറില്‍ വ്യക്തമാക്കപ്പെട്ടത്. 1968ല്‍ കേരളത്തിന്‍െറ കുറഞ്ഞ ചൂട് 22.8 ഡിഗ്രി സെല്‍ഷ്യേസായിരുന്നു.  1987ല്‍ അതു 32.8ഡിഗ്രി സെല്‍ഷ്യേസായി ഉയര്‍ന്നു. ഇപ്പോഴും പല ജില്ലകളിലെയൂം ഏറ്റവും കുറഞ്ഞ ചൂട് 32ഡിഗ്രി സെല്‍ഷ്യേസില്‍ നില്‍ക്കുന്നു.എന്നാല്‍, പാലക്കാടും പുനലൂരും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. 1950 ഏപ്രില്‍ 26ന് പാലക്കാട് 41ഡിഗ്രി സെല്‍ഷ്യേസ് ചൂടാണ് രേഖപ്പെടുത്തിയത്. 2014 മാര്‍ച്ച് 20ന് പാലക്കാട് മുല്‍ുരില്‍  41ഡിഗ്രി സെല്‍ഷ്യേസ് രേഖപ്പെടുത്തി. 1981,83,87 വര്‍ഷങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യേസിന് മുകളിലത്തെി. തമിഴ്നാടില്‍നിന്നുള്ള ചൂട് കാറ്റ് അടിച്ചു കയറുന്നതാകാം പാലക്കാട് ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ കാരണം. പശ്ചിമഘട്ടത്തിലെ പാലക്കാട് ഗ്യാപ്പാണ് ചൂട് കാറ്റ് കടന്നുവരാന്‍ കാരണം. തമിഴ്നാടിന്‍െറ സാമിപ്യമായിരിക്കാം പുനലൂരിലും ഉയര്‍ന്ന ചൂട് രേഖപ്പെടുത്താന്‍ കാരണാം. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്ന രല്‍ു സ്ഥലങ്ങള്‍ പാലക്കാടും പുനലൂരുമാണ്.
ഇനി മഴയുടെ കാര്യം. ഇന്‍ഡ്യന്‍ കലാവസ്ഥ കേന്ദ്രത്തിന്‍െറ കണക്ക് പ്രകാരം മഴ കുറയുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന മണ്‍സൂണാണ് കേരളത്തിന്‍െറ മഴക്കാലം ഏറ്റും കൂടുതല്‍ മഴ ലഭിക്കുന്നതും മണ്‍സൂണ്‍ക്കാലത്താണ്. കണക്കനുസരിച്ച് 2163.3 മില്ലി മീറ്റര്‍ മഴ ലഭിക്കണം. എന്നാല്‍, ഇത്തവണ കിട്ടിയത് 2039.7 മില്ലി മീറ്റര്‍ മാത്രവും. വയനാട്, തൃശുര്‍, ആലപ്പുഴ, കാസറഗോഡ് എന്നി ജില്ലകളില്‍ കുറഞ്ഞ മഴയാണ് കിട്ടിയത്. ഒക്ടോബറിലാരംഭിക്കുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണാണ് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ കാര്യമായി ലഭിക്കുന്നത്. നാലു ശതമാനം അധികം മഴ ഇത്തവണ ലഭിച്ചുവെങ്കിലും പല ജില്ലകളിലും ലഭിക്കേല്‍ അളവില്‍ പെയ്തില്ല. ഇത്തവണ ജനുവരി ഒന്നു മുതല്‍ ഇതുവരെ 71ശതമാനം കുറവാണ് മഴയുടെ അളവ്. മഴയുടെ അളവ് കുറയുന്നതും ചൂട് കൂടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, നമ്മുടെ സാമ്പദ് ഘടനയേയും കാര്യമായി ബാധിക്കും.കുടിനീര്‍ കിട്ടാക്കനിയാകും. ഇപ്പോള്‍ തന്നെ പല അരുവികളും വറ്റി. കാര്‍ഷിക ഉല്‍പാദനം കുറയും. അതു ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കും. കുരുമുളക്, റബ്ബര്‍,ഏലം, നെല്ല് എന്നിവയുടെ ഉല്‍പാദനത്തെ കാലാവസ്ഥ വ്യതിയാനം ബാധിച്ചിട്ടുല്‍്. ഓര്‍ക്കുന്നില്ളേ ബോളീവിയ നേരിട്ട ഭക്ഷ്യക്ഷാമം. തുടര്‍ച്ചയായ വരള്‍ച്ചയും കൊടും തണുപ്പും പ്രളയുമാണ് ബൊളിവിയുടെ ഭക്ഷ്യക്ഷാമത്തിന് കാരണമായത്.
ചൂട് കുടിയതിന് പിന്നാലെ സൂര്യഘാതവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. മലയാളികളെ സംബന്ധിച്ചിടത്തോളം സൂര്യാഘാതം എന്നതും പുതിയ അനുഭവമാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായാണ് കേരളത്തിലും സൂര്യാഘാതം സംഭവിച്ചു തുടങ്ങിയത്. അതുവരെ വര്‍ത്തമാന പത്രങ്ങളിലെ വിശേഷങ്ങളായിരുന്നു ഇതു. താപനില 40ഡിഗ്രി സെല്‍ഷ്യേസിന് മുകളില്‍ എത്തുമ്പോഴാണ് സാധാരണ സൂര്യാഘാതം ഏല്‍ക്കുകയെന്ന് പറയുന്നു. എന്നാല്‍,അന്തരീക്ഷത്തിലെ ഈര്‍പ്പനില അഥവാ ഹ്യുമിഡിറ്റി കൂടുതലാണെങ്കില്‍ 30ഡിഗ്രി സെല്‍ഷ്യേസിന് മുകളിലത്തെുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുല്‍്. രാവിലെ 11നും ഉച്ചക്കഴിഞ്ഞ് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതും കളിക്കുന്നതും മറ്റും ഒഴിവാക്കുകയാണ് നല്ലത്.
കാലാവസ്ഥ വ്യതിയാനം ലോകമാകെ സംഭവിക്കുന്നുവെങ്കിലും മാറ്റത്തിന് ഏകീകൃത സ്വഭാവമില്ല. ഓരോ മേഖലയിലെയും പ്രാദേശിക ഘടകങ്ങള്‍ മാറ്റത്തെ സ്വാധിനിക്കുന്നുല്‍്. ഈ അര്‍ഥത്തില്‍ ദൈവത്തിന്‍െറ സ്വന്തം നാടായ കേരളത്തെ കാലാവസ്ഥ മാറ്റം കാര്യമായി പിടികുടേല്‍തായിരുന്നില്ല. എന്നാല്‍, മറ്റു പലയിടത്തും എന്ന പോലെ മനുഷ്യ നിര്‍മ്മിതിയാണ് ഇവിടെത്തെയും മാറ്റം. പല്‍ു കുടിയേറ്റത്തിലുടെ വനം വെട്ടി മാറ്റിയെങ്കില്‍ അത് ഭക്ഷ്യസുരക്ഷക്ക് വേല്‍ിയായിരുന്നുവെന്ന് ആശ്വസിക്കാം. എന്നാല്‍ അടുത്ത കാലത്ത് ടൂറിസത്തിന്‍െറ മറവില്‍ നാട്ടിലെ കുന്നുകളും മരങ്ങളും വെട്ടി നിരത്തി അവിടെങ്ങില്‍ അംബര ചൂംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നത് ഏതെങ്കിലും പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമല്ല. കിഴക്കന്‍ മലകള്‍ വെട്ടി നിരത്തിയതോടെ കാറ്റിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയാതെയായി. തമിഴ്നാടില്‍ നിന്നും ചൂട് കാറ്റ് ഒരു തടസവും കൂടാതെ കേരളത്തിലേക്ക് വീശി തുടങ്ങിയതും ഈ മലനിരക്ളുടെ ഉയരം കുറഞ്ഞത് മൂലമാണ്. ഇതിന് പുറമെയാണ് കാറ്റിന്‍െറ നീക്കം തടസപ്പെട്ടതും വേഗത കുറഞ്ഞതും. വന്‍തോതതില്‍ കെട്ടിട ഉയര്‍ന്നതാണ് ഇതിന് കാരണം.  കെട്ടിടങ്ങള്‍ ഏങ്ങനെ കാറ്റിഴനെ തടസപ്പെടുത്തുന്നുവെന്നറിയണമെങ്കില്‍ പാലക്കാട് മലമ്പുഴയില്‍ സ്ഥാപിച്ച കാറ്റാടി വൈദ്യൂതി പദ്ധതിയുടെ ഇപ്പോഴത്തെ ഉല്‍പാദനത്തിന്‍െറ കണക്ക് പരിശോധിച്ചാല്‍ മതിയാകും.

എം. ജെ.ബാബു

No comments:

Post a Comment