Pages

27 February 2015

വേണം കേരളത്തിലും ഹിന്ദി സ്കൂളുകള്‍


കേരളത്തില്‍ ഇപ്പോള്‍ ഹിന്ദിയുടെ കാലമാണ്. തെക്ക് വടക്ക് എവിടെ പോയാലും ഹിന്ദി കേള്‍ക്കാം. ബസുകളിലും ഹോട്ടലുകളിലും തുടങ്ങി എങ്ങും ഹിന്ദിമയം. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് കേരളം ഹിന്ദിയിലേക്ക് നീങ്ങിയത്. നേരത്തെ തൊഴില്‍ നേടി പുരുഷന്മാര്‍ മാത്രമാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് കേരളത്തില്‍ എത്തുന്നത്. ഇവിടെ വീട് വാടകക്ക് എടുത്താണ് താമസം. മുമ്പ് തമിഴ്നാടില്‍ നിന്നും തൊഴില്‍ തേടി എത്തിയിരുന്നവരും കുടുംബസമേതമാണ് എത്തിയത്. അവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ചിലയിടത്ത്   ഗവ.സ്കുളുകളില്‍ തമിഴ് മീഡിയം ഉണ്ടായിരുന്നു.  എന്നാല്‍ മറ്റിടങ്ങളില്‍ അവരുടെ കുട്ടികള്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. എന്നാല്‍, വടക്ക് നിന്നത്തെുന്ന കുട്ടികള്‍ക്ക് മലയാളം വഴങ്ങാത്തതിനാല്‍ ഈ കുട്ടികളൊന്നും സ്കൂളുകളില്‍ പോകുന്നില്ല. അതല്ളെങ്കില്‍ സ്വന്തം നാട്ടില്‍ പഠിക്കുകയും അവധിക്കാലത്ത് കേരളത്തില്‍ എത്തുകയുമാണ്. എന്തായാലും അന്യസംസ്ഥാന തൊഴിലാളികളെ കൂടാതെ കേരളത്തിന് ഇനിയും മുന്നോട്ടു പോകാനാകില്ല. എങ്കില്‍ എന്ത് കൊണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരളമുള്ള സ്ഥലങ്ങളില്‍ ഹിന്ദി മീഡിയം ആരംഭിച്ചു കൂടാ? ഈ കുട്ടികള്‍ക്കൊന്നും കേന്ദ്രിയ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ അതിനുള്ള സാധ്യതയില്ല. അപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദി മീഡിയം ആരംഭിക്കുകയെന്നതാണ് ഏക പോംവഴി.അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി യൂണിയനുകള്‍ രൂപീകരിച്ചു അവരില്‍ നിന്നും ‘ദിവസവരി’ പിരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ ഇക്കാര്യം സജീവമായി ആലോചിക്കണം.

No comments:

Post a Comment