Pages

21 February 2014

തെലങ്കാനയും


2004ലെ  ആന്ധ്ര തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിംഗിനായി വാറംഗലില്‍ എത്തിയപ്പോഴാണ് ഡോ.കെ.ജയശങ്കറിനെ കാണുന്നത്. തെലങ്കാന സംസ്ഥാനമെന്ന ആശയത്തിന്‍െറയും തെലങ്കാന രാഷ്ട്രിയ സമിതിയെന്ന രാഷ്ട്രിയ പാര്‍ട്ടിയുടെയും പിന്നിലെ ബുദ്ധികേന്ദ്രമെന്ന നിലയിലാണ് അദ്ദേഹത്തിന്‍െറ കൂടിക്കാഴ്ചക്ക് അവസരം തേടിയത്. കക്കാത്തിയ സര്‍വകലാശാല വൈസ് ചാന്‍സലറായി വിരമിച്ച അദ്ദേഹത്തിന് തെലങ്കാനക്ക് വേണ്ടി പറയാന്‍ നിരവധിയായ കാരണങ്ങളുണ്ടായിരുന്നു. എന്തു കൊണ്ടാണ് തെലങ്കാനയെന്ന സംസ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യമെന്നതടക്കമുള്ള കാര്യങ്ങള്‍ അദേഹം വിവരിച്ചു. അദേഹത്തിന്‍െറ ചെറിയ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തെലങ്കാനയുടെ ഭൂപടത്തില്‍ പുഴകളും നദികളും ജലവിനിയോഗവും തെലങ്കാന മേഖലക്കുണ്ടായ വികസന നേട്ടവും ഒക്കെ കൃത്യമായി വിവരിച്ചു തന്നു അദേഹം. പക്ഷെ, തെലങ്കാന യാഥാര്‍ഥ്യമായപ്പോള്‍ അതു കാണാന്‍ അദേഹമില്ല. 2011 ജൂണ്‍ 21ന്അദ്ദേഹം തെലങ്കാന സംസ്ഥാനമെന്ന സ്വപ്നവുമായി ലോകത്തോട് വിടപറഞ്ഞു.
തെലങ്കാന സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2004ലേത്ീ. ടി.ഡി.പിയില്‍നിന്നും കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടച്ചതും തെലങ്കാനയെ ഉയര്‍ത്തി കാട്ടിയാണ്.അന്ന് വൈ.എസ്.രാജശേഖര റെഡിയാണ് കോണ്‍ഗ്രസിനെ നയിച്ചത്. സി.പി.ഐയും സി.പി.എമ്മും കോണ്‍ഗ്രസ് മുന്നണിയില്‍ ആയിരുന്നുവെങ്കിലും തെലങ്കാനയെ അംഗീകരിക്കിലെന്ന് അന്നും പറഞ്ഞത് സി.പി.എം മാത്രവും. അന്ന് വൈ.എസ്.ആറിന്‍െ  മകന്‍ ജഗമോഹന്‍ റെഡി കോണ്‍ഗ്രസിന്‍െറ ലോകസഭാ സ്ഥാനാര്‍ഥിയുമായിരുന്നു. എന്നാല്‍, വൈ.എസ്.ആറിന്‍റ മരണ ശേഷം അദ്ദേഹത്തിന്‍െറ പേരില്‍ മകന്‍ ജഗമോഹന്‍ രൂപീകരിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തെലങ്കാനയെ ശക്തമായി എതിര്‍ക്കുന്നു. കാലം കലികാലം.

No comments:

Post a Comment