വാര്‍ത്താസമ്മേളനങ്ങളെ കുറിച്ചൊരു സങ്കല്‍പമുണ്ടായിരുന്നു. പക്ഷെ, കാലം മാറിയപ്പോള്‍ എന്തൊരു മാറ്റം. വാര്‍ത്താസമ്മേളനമെന്നത് ഇപ്പോള്‍ മൈതാന പ്രസംഗമാണ്. സ്റ്റേജില്‍ പത്രസമ്മേളനം നടത്തുന്നവരുടെ പ്രസംഗം, സദസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ കേള്‍വിക്കാരും.
പണ്ടൊക്കെ പത്രസമ്മേളനം നടത്തിയിരുന്നത് പരസ്പരം കാര്യങ്ങള്‍ ചോദിച്ചും ചര്‍ച്ച ചെയ്തുമൊക്കെയാണ്. ഇതിനിടെ ഓഫ് ദ റിര്‍ക്കാര്‍ഡായി പലകാര്യങ്ങളും വീണു കിട്ടിയിരുന്നു. അന്നൊക്കെ ഒരു മേശക്ക്ചുറ്റുമെന്ന പോലെയാണ് പത്രസമ്മേളനം നടത്തുന്നുവരും പത്രലേഖകരും ഇരുന്നിരുന്നത്. എന്നാല്‍ ഇന്നോ വാര്‍ത്താസമ്മേളനങ്ങളുടെ ശൈലി തന്നെ മാറി. രാഷ്ട്രിയക്കാരെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ത്താസമ്മേളനവും ഓരോ രാഷ്ട്രിയ പ്രസംഗമാണ്. കാരണം, അവര്‍ക്കറിയാം അതൊക്കെ ലൈവായും അല്ലാതെയും എയറില്‍ പോകുമെന്ന്.
സ്റ്റേജും മൈക്കും കാമറകളും ഒക്കെയായപ്പോള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ ഉറക്കെ ചിരിക്കാന്‍ പോലും വാര്‍ത്താസമ്മേളനം നടത്തുന്നവര്‍ക്ക് ഭയം. തമാശ പോലും വാര്‍ത്താസമ്മേളനങ്ങള്‍ കേള്‍ക്കാനില്ല.ചാനല്‍ കാമറയില്‍ പതിയുന്ന തമാശയും ചിരിയും നാളെ എന്താവശ്യത്തിന് ഉപയോഗിക്കുമെന്ന് അറിയില്ലല്ലോ. എടുക്കരുതെയെന്ന് പറഞ്ഞാലും ചിലരുടെ കാമറ കണ്ണുകള്‍ തുറന്നിരിക്കും. പണ്ട് അങ്ങനെയായിരുന്നില്ല റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പറയുന്നവ അച്ചടിച്ചിരുന്നില്ല. പക്ഷെ, മാധ്യമങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളില്‍ പലതും മറന്നു.
ദൃശ്യമാധ്യമങ്ങള്‍ സജീവമായ ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് സ്വയം പെരുമാറ്റം ചട്ടം വേണ്ടതല്ലെ. മുമ്പ് മന്ത്രി എം.എം.ഹസന്‍ പെരുമാറ്റ ചട്ടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അന്ന് പത്രസ്വതന്ത്യ്രത്തെ കുറിച്ച് വാചാലതയോടെ സംസാരിച്ചവരാണ് മലയാളികള്‍ എന്നത് മറക്കുന്നില്ല.
നൂറു ശതമാനം ശരി...
ReplyDeleteThe change is a necessary evil
ReplyDelete