മലയാളത്തിന് വേണ്ടത് ക്ലാസിക് പദവിയോ ഇംഗ്ലിഷ് പദവിയോ?
മലയാളത്തിന് ക്ലാസിക്ക് പദവിക്ക് വേണ്ടിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികളുടെ പ്രവര്‍ത്തനം. പക്ഷെ, മലയാളത്തിന് വേണ്ടിയുള്ള വാദം ഇംഗ്ലിഷിലാണെന്ന് മാത്രം. ക്ലാസിക് എന്ന വാക്കിന് നല്ലൊരു മലയാള വാക്ക് കശണ്ടത്താന്‍ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. തൊകട്ടുത്ത തമിഴ്നാട് ക്ലസിക്കിന് മനോഹരമായ പദമാണ് ഉപയോഗിക്കുന്നത്^ 'ചെമ്മൊഴി '. അവര്‍ ക്ലാസിക് പദവിയും തേടിയെടുത്ത്ു ഒടുവില്‍ ചെമ്മൊഴി സമ്മേളനവും നടത്തി.
ഇവിടെ, ക്ലാസിക്കിന് പകരമായി നിര്‍ദേശിക്കപ്പെട്ട മലയാളം വാക്കിനെ ചൊല്ലിയും പണ്ഡിതന്മാര്‍ക്ക് വിത്യസ്താഭിപ്രായമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന ശ്രേഷ്ഠക്കും ഇംഗ്ലിഷിലെ ക്ലാസിക്കിനും പകരമായി ക്ലാസികം എന്ന വാക്ക് ഉപയോഗിക്കാമെന്ന് പ്രശസ്ത നിരൂപക എം.ലീലാവതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മലയാളത്തിന് ക്ലാസിക് പദവി ലഭിക്കുന്നതിനായി തയ്യാറാക്കിയ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന വിദഗ്ധ സമിതിയോഗത്തിലാണ് ലീലാവതി ടീച്ചര്‍ ഈ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ ഈ വാക്ക് പ്രത്യേകിച്ച് സന്ദേശമൊന്നും കൈമാറുന്നില്ലെന്നായി മറ്റൊരു വിഭാഗം. ഇതോടെ തല്‍ക്കാലം ക്ലാസികത്തിന് ഭ്രൂണഹത്യ വിധിക്കപ്പെട്ടു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രി എം.എ.ബേബി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ഒരു വാക്ക് നിരന്തരം പ്രയോഗിക്കുമ്പോഴാണ് അതിന് പ്രത്യേകമായ അര്‍ഥം ലഭിക്കുകയെന്ന് മന്ത്രി ബേബി പറഞ്ഞു. സര്‍ക്കുലര്‍ പുറപ്പെടുവിച്ച് നടപ്പാക്കേണ്ടതല്ലെന്നും താല്‍പര്യമുള്ള എഴുത്തുകാര്‍ നിരന്തരം പ്രയോഗിച്ച് പ്രചാരത്തില്‍ കൊണ്ടവരട്ടെയെന്നും മന്ത്രി പറഞ്ഞു. ഇത് ക്ലാസികത്തിന്റെ കാര്യം. ഭാഷയുടെ കാര്യം ഇതിലും കടുപ്പമാണ്. അത് മുഖ്യമന്ത്രി തുറന്ന് പറയുകയും ചെയ്തു. സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുവെന്ന ചോദ്യമാണ് മലയാളക്കരക്ക് മുമ്പാകെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും മംഗ്ലിഷിലാണ് സംസാരിച്ചത് എന്ന് കൂടി അറിയുക.
ക്ലാസിക്ക് പദവി എന്ന വാദം ഉയര്‍ത്തുന്നതിന് മുമ്പ് കേരളത്തിലെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കാന്‍ തീരുമാനിക്കുമോ.....????????????????????
No comments:
Post a Comment