മുന്നാറിലെ 17066 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിന് ഒടുവില്‍ മന്ത്രിസഭയുടെ അംഗീകാരം. വനം മന്ത്രി ബിനോയ്വിശ്വം സ്വീകരിച്ച കടുത്ത നിലപാടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെതടക്കം മനസ് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗസിക പ്രഖ്യാപനമുണ്ടാകും. സര്‍ക്കാര്‍ ഇത്തരവിറങ്ങി മുപ്പത് വര്‍ഷത്തിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തീരുമാനം.ഇതോടെ ഇതിന് നേതൃത്വം നല്‍കിയ മന്ത്രി ബിനോയ്വിശം ചരിത്രത്തില്‍ ഇടം കണ്ടെത്തുകയാണ്.
കടമ്പകള്‍ താണ്ടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രിസഭയുടെപരിഗണനക്ക് ഫയല്‍ വന്നുവെങ്കിലും സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിനോട് മുഖ്യമന്ത്രിയടക്കം യോജിച്ചിരുന്നില്ല. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഫയല്‍ മാറ്റിവെക്കുകയായിരുന്നു. സംരക്ഷിത വനഭൂമി വിജ്ഞാപന നിര്‍ഒദ്ദേശം പിന്‍വലിക്കണമെന്നഅഭിപ്രായവും കഴിഞ്ഞ മന്ത്രിസഭയിലുണ്ടായി. ഇത്തരമൊരുതീരുമാനമുണ്ടായാല്‍ അത് മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്ന നിലപാടാണ് വനം മന്ത്രി സ്വീകരിച്ചത്.
17922 ഏക്കര്‍ ഭൂമി സംരഷിത വനമായി വിഞ്ജാപനം ചെയ്യാനാണ് 1980ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും അത് 17066 ഏക്കറായി കുറഞ്ഞിട്ടുണ്ട്. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നിട് 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും ഇതാവര്‍ത്തിച്ചു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയും വനഭൂമി വിജ്ഞാപനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. 17349 ഏക്കര്‍ ഭൂമി വിജ്ഞാപനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് തടസമായി. ഇതേ തുടര്‍ന്ന് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ പരിശോധനക്കായി നിയോഗിച്ചു. വനമായി പ്രഖ്യാപിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയില്‍ ജനവാസമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. നിര്‍ദിഷ്ട സംരക്ഷിത വനഭൂമിയില്‍ ഏറെയും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
No comments:
Post a Comment