കൈവെട്ട് കഴിഞ്ഞു; ജോസഫ് സാറിന് ജോലിയും പോയി; ഇനിയെങ്കിലും ആ ഗൂഡാലോചന പുറത്ത് വരുമോ?
തൊടുപുഴ ന്യുമാന്‍ കോളജ് അദ്ധ്യാപകന്‍ തയ്യറാക്കിയ ചോദ്യപേപ്പറിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈ ചില തീവ്രവാദികള്‍ വെട്ടി മാറ്റി. അതി
ന്റ മുറിവുണങ്ങും മുമ്പ് കോളജ് മാനജ്േമെന്റ് അദ്ദേഹത്തിന്റെ ജോലിയും വെട്ടി മാറ്റി. ഈ രണ്ട് സംഭവങ്ങള്‍ക്കും എതിരെ കേരള മന:സാക്ഷി എല്ലാം മറന്ന് പ്രതികരിച്ചിട്ടുണ്ട്.
പക്ഷെ, എങ്ങനെയാണ് ചോദ്യ പേപ്പര്‍ വിവാദം ഉയര്‍ന്നത്. ജോസഫ് മാഷ് തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഇനിയും റദ്ദാക്കിയിട്ടില്ല. ആ പരീക്ഷയും റദ്ദാക്കിയിട്ടില്ല. പരീക്ഷ എഴുതിയ കുട്ടികളാരും പരാതി ഉന്നയിച്ചിട്ടില്ലെന്നും പറയുന്നു. അപ്പോള്‍ ആരായിരുന്നു ഇതിന് പിന്നില്‍. ചോദ്യ കടലാസിന്റെ ഫോട്ടോ കോപ്പിയെടുത്ത് നാടാകെ എത്തിച്ച് കൊടുക്കുയും സമരത്തിന് തീ പകരുകയും ചെയ്തവരും കുറ്റക്കാരല്ലേ? എന്ത് കൊണ്ട് ഈ ഗൂഢാലോചന ഇനിയും പുറത്ത് കൊണ്ട് വരുന്നില്ല. സൂചി കൊണ്ട് എടുക്കാമായിരുന്ന ഒരു ചെറിയ സംഭവത്തെ തൂമ്പകൊണ്ട് പോലും എടുക്കാന്‍ കഴിയാത്ത പരുവത്തിലേക്ക് മാറ്റിയവരെ കുറിച്ചും അന്വേഷിക്കണം. മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ രക്ഷപ്പെടാന്‍ അനുവദിച്ച് കൂടാ. ജോസഫ് മാഷ് ചെയ്ത തെറ്റിനും ശിക്ഷ നല്‍കണം.
No comments:
Post a Comment