മൂന്നാറില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണ്െ മൂന്നാര്‍ പ്രശ്നത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം കേരളത്തോട് വിശദീകരണം തേടി. ഡോ. കെ. എസ്. റെഡി അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 10 മുതല്‍ 12 വരെയാണ് കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. പിന്നിട് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ സി. സി. എഫുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു. മുന്നാറില്‍ എം. എല്‍.എ, കലക്ടര്‍, കണ്ണന്‍ ദേവന്‍ കമ്പനി, വിവിധ സംഘടനകള്‍ എന്നിവരുമായും കേരന്ദ സംഘം ചര്‍ച്ച നടത്തുകയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖകള്‍ പ്രകാരം മൂന്നാര്‍ വന ഭൂമിയാണെണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1980ലെ കേന്ദ്ര വനം നിയമത്തിന്റെ പരിധിയില്‍ മൂന്നാറും ഉള്‍പ്പെടുമെന്നതിനാല്‍ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി തേടണം. കുട്ടിയാര്‍വാലിയില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട ഭൂമി വനഭൂമിയാണെന്നും ഇതിന് കേന്ദ്രാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര സംഘം മൂന്നാര്‍[ സന്ദര്‍ശിക്കുന്നതിന് എത്തിയ അന്നാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വിതരണത്തിന്റെ ഉല്‍ഘാടനം മന്ത്രിമാര്‍ നിര്‍വഹിച്ചത്. സെവന്‍മലയിലെ കയ്യേറ്റങ്ങളും വനഭൂമിയിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമെന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചുണ്ടിക്കാട്ടിയ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റങ്ങളും വ്യാപകമാണ്. ഇരവികുളം, മതികെട്ടാന്‍, പാമ്പാടുംചോല, ആനമുടി ദേശിയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല, ചിന്നാര്‍ വന്യജീവി സങ്കേതങ്ങള്‍ എന്നിവ മൂന്നാറുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നു. 1971 ലെ കെ. ഡി. എച്ച് നിയമമനുസരിച്ചാണ് മൂന്നാര്‍ മേഖലയിലെ സംരക്ഷണ നടപടികളെന്നും കേന്ദ്ര വന നിയമത്തിന്റെ പരിധിയില്‍ മൂന്നാറിനെ കൊണ്ട് വരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്നാറിലെ 17349 ഏക്കര്‍ ഭൂമി സംരക്ഷിത വനഭൂമിയാക്കുന്നതിന് 2008ല്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടും ഇനിയും നടപ്പാക്കിയിട്ടില്ല. അടിയന്തിരമായി ഈപ്രഖ്യാപനം നടത്തണം. മുന്നാറിലെ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേരന്ദാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചുവെങ്കിലും ഇത് പരിശോധിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും അറിയിച്ചു.
nice work man
ReplyDelete