എം.ജെ.ബാബു
സംസ്ഥാന സർക്കാർ കരട് പ്ലാേൻറഷൻ നയം പ്രസിദ്ധികരിച്ചിട്ട്
മാസങ്ങളായി. എന്നാൽ, ഇതു സംബന്ധിച്ച് ഗൗരവമായ ചർച്ച എങ്ങും കാണുന്നില്ല. കോവിഡ്
ജാഗ്രതയിൽ കഴിയുന്നത് കൊണ്ടായിരിക്കാം തുറന്ന വേദിയിൽ ഇത് സംബന്ധിച്ച ചർച്ച ഉയർന്ന്
വരാത്തത്.2015ൽ നിയോഗിച്ച ജസ്റ്റിസ് എൻ.കൃഷ്ണൻ
നായർ കമ്മീഷൻ ശിപാർശ പ്രകാരമാണ് കരട് പ്ലാേൻറഷൻ പുറത്തിറക്കിയത്.തേയില,ഏലം തൊട്ടം മേഖലയിൽ ജോലി
ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും തമിഴ് വംശജരായതിനാൽ, അവർക്ക് കൂടി മനസിലാക്കാൻ നയം
തമിഴിൽ കൂടി പ്രസിദ്ധികരിക്കേണ്ടതാണ്. ഇടുക്കിയിലും കൊല്ലത്തും മാത്രമല്ല, വയനാടിലും
പത്തനംതിട്ടയിലും വനം വികസന കോർപ്പറേഷൻറ തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരും ശ്രീലങ്കൻ
അഭയാർഥികളായ തമിഴ് വംശജരാണ്.
കൃഷ്ണൻനായർ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ചപ്പോൾ
തന്നെ അതിലെ ചില ശിപാർശകൾ നടപ്പാക്കിയിരുന്നു. അതൊന്നും തൊഴിലാളികൾക്ക് വേണ്ടിയായിരുന്നില്ല
എന്നത് പോലെ ഇൗ നയത്തിലും തൊഴിലാളി ക്ഷേമത്തിന് കാര്യമായ പങ്കില്ല എന്നത് കൊണ്ടായിരിക്കാം
ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ഭാഷയിൽ നയം പ്രസിദ്ധികരിക്കാതിരുന്നത്.തോട്ടം മേഖല
പ്രതിസന്ധി നേരിടുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നയവും തയ്യാറാക്കിയിട്ടുള്ളത്.
പ്രതിസന്ധിയുണ്ടെന്ന യാഥാർഥ്യം വിസ്മരിക്കുന്നില്ല.ഇതിനായി ഉടമകൾക്ക് ആനുകുല്യം നൽകുേമ്പാൾ
മുന്നും നാലും തലമുറകളായി തോട്ടങ്ങളിൽ കഴിയുന്ന തൊഴിലാളികളെയും പരിഗണിക്കേണ്ടതല്ലേ?1960ലെ
പി.കെ.മാമ്മൻ തരകൻ കമ്മീഷൻ, 1994ലെ എം.പി.മേനോൻ കമ്മീഷൻ എന്നിവയിലെ ശിപാർശകൾ എത്രത്തോളം
നടപ്പാക്കിയെന്ന പരിശോധനയും ആവശ്യമാണ്.തോട്ടം തൊഴിലാളികൾക്ക് പെൻഷനോട് കൂടിയ
ക്ഷേമ പദ്ധതി എന്ന നിർദേശം 1994ൽ സർക്കാരിൻറ പരിഗണനയിലുണ്ടായിരുന്നു.തോട്ടം തൊഴിലാളികളെ
ഇ.എസ്.െഎ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ശിപാർശ എം.പി.മേനോൻ കമ്മീഷൻ നൽകിയതാണ്.ഇത്
ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്. ഇ.എസ്.െഎയിൽ ഉൾപ്പെടുത്തുന്നതോടെ നേട്ടം ഉടമകൾക്കാണ്.
പ്ലാേൻറഷൻ ലേബർ ആക്ട് പ്രകാരം പാർപ്പിടം,ആരോഗ്യം, ശുദ്ധജലം, വിദ്യാഭ്യാസം എന്നിവ
ഉടമകളുടെ ഉത്തരവാദിത്തമാണ്. അതിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് അവസരം ഒരുക്കുന്നതാണ്
ഇപ്പോൾ പുറത്ത് വന്നിട്ടുള്ള കരട് നയം.
തോട്ടങ്ങൾ തോട്ടങ്ങളായി നിലനിർത്തുകയും തൊഴിലും വ്യവസായവും
സംരക്ഷിക്കുകയും ചെയ്യുമെന്ന് നയത്തിൽ പറയുന്നു. തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കുന്നതിന്
സമയബന്ധിതമായി തീരുമാനമെടുക്കും.
ഇ.എഫ്.എൽ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ചില തോട്ടങ്ങളിലെ
കുറച്ച് ഭാഗങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി നിർണയിച്ചിട്ടുണ്ട്.ഇത് അളന്ന് തിട്ടപ്പെടുത്തി
നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. തോട്ടം മേഖല ലാഭകരമാക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ
സൃഷ്ടിക്കാനും ഭരണപരമായ നടപടി സ്വീകരിക്കും. ഇതിനായി തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയിൽ
യാതൊരു മാറ്റവും വരുത്താതെ ഇടവിള കൃഷികളും വിവിധവിള കൃഷികളും അനുവദിക്കും. പഴം പച്ചക്കറി
കൃഷിയാണ് നിർദേശിക്കുന്നത്. ഇത് തോട്ടം ഉടമകളുടെ ആവശ്യമായിരുന്നു. ശീതകാല പച്ചക്കറികൾ
വൻതോതിൽ കൃഷി ചെയ്യുന്നതിനുളള അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.
സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന 13 തോട്ടങ്ങൾ തുറന്ന്
പ്രവർത്തിപ്പിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കുമെന്നും കരട് നയത്തിലും ആവർത്തിക്കുന്നു.
തോട്ടം തൊഴിലാളികൾക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്
(ഇ.എസ്.ഐ) സ്‌കീം നടപ്പിലാക്കും. ഇ.എസ്.ഐ പദ്ധതി നിലവിൽ വരുന്നത് വരെ നിലവിലുള്ള സംവിധാനം
ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ തുടരും.ഫലത്തിൽ ചികിൽസ രംഗത്ത് നിന്നും തോട്ടം
ഉടമകൾക്ക് പിന്മാറാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയാണ്.
തോട്ടം തൊഴിലാളികൾക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വന്തം
വീട് എന്നതാണ് മറ്റൊരു പ്രഖ്യാപനം. തോട്ടം തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കേണ്ടത്
തോട്ടം ഉടമകളാണ്. നിലവിലെ ഒറ്റ മുറി വീടുകൾക്ക് പകരം രണ്ട് കിടപ്പ് മുറികളോട്
കൂടിയ ലയങ്ങൾ എന്ന നിർദേശം നേരത്തെ നിലനിൽക്കുന്നു.ഇതിന് പുറമെയാണ് തോട്ടം തൊഴിലാളി
ഭവന പദ്ധതി നേരത്തെ തയ്യറാക്കിയത്. വീടും സ്ഥലവും എന്നതാണ് തൊഴിലാളികളുടെ ഡിമാൻറ്.നൽകുന്ന
സ്ഥലം മറിച്ച് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഭൂമി നൽകുകയാണ് വേണ്ടത്.
ക്ഷേമനിധി ബോർഡിൻറ പ്രവർത്തനം കാര്യക്ഷമമാക്കും,സർക്കാർ
നിയന്ത്രണത്തിലുള്ള തോട്ടങ്ങൾ ലാഭകരമാക്കുതിനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം
ഉറപ്പുവരുത്തുതിനും പ്രത്യേക കർമ്മ പദ്ധതി,തോട്ടം തൊഴിലാളികളുടെ പരിശീലനത്തിനും നൈപുണ്യ
വികസനത്തിനും പ്രത്യേക ഊന്നൽ,പ്ലാന്റേഷൻ റിലീഫ് ഫണ്ട് കമ്മിറ്റി പ്രവർത്തനം കൂടുതൽ
കാര്യക്ഷമമാക്കുതിനും തോട്ടങ്ങളിൽ വിവിധ സമാശ്വാസ പ്രവർത്തനങ്ങൾക്കും കൂടുതൽ ഫലപ്രദമായ
നടപടികൾ എന്നിവ നിർദേശങ്ങളാണ്.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിൽ തോട്ടം മേഖല ഉൾപ്പെടുത്തുമെന്ന
നിർദേശം നടപ്പാക്കുന്നതിലുടെ ഇവിടെയും ഉടമകൾക്ക് കൈകഴുകാം. കുടിവെള്ളം, ശൗചാലയം, മാതൃശിശു
സംരക്ഷണ പദ്ധതികൾ തുടങ്ങിയവ തോട്ടം ഉടമകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ
നടപ്പിലാക്കുന്നതിനാണ് നിർദേശം.തോട്ടം വിളകൾക്ക് ന്യായമായ വില കിട്ടാൻ സാധ്യമായ ഇടപെടലൽ
നടത്തും. തോട്ടം മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്നതിനൊപ്പം തോട്ടങ്ങളുടെ
അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരാത്തവിധം ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും
നയത്തിലുണ്ട്.
തോട്ടം ഉടമകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും
സർക്കാരിന്റെയും സഹകരണത്തോടെ ദുരിത
നിവാരണ ഫണ്ട് പ്രയോജനപ്പെടുത്തി പരിസ്ഥിതിക്കിണങ്ങുന്ന തരത്തിൽ എല്ലാ തോട്ടങ്ങളിലും
സമയബന്ധിതമായി മഴവെള്ള സംഭരണികളും കയ്യാലകളും (കോണ്ടൂർ ബണ്ട്) നിർമ്മിക്കുന്ന പദ്ധതി,
സാമൂഹ്യ വനവൽക്കരണ പദ്ധതി, സൗരോർജ്ജം, കാറ്റ്, ബയോഗ്യാസ് എന്നിവയിൽ നിന്നുള്ള വൈദ്യുതി
പദ്ധതികൾ എന്നിവയാണ് കരട് നയത്തിലുള്ളത്.
തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി
നിശ്ചയിക്കുമെന്നും ഉറപ്പ് നൽകുന്നുണ്ട്.
ഇതിൽ എവിടെയാണ് തൊഴിലാളി ക്ഷേമം? ഇനി 2016ൽ സമർപ്പിച്ച
ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് പ്രകാരം നടപ്പാക്കിയ കാര്യങ്ങൾ കൂടി
അറിയണം.
പ്ലാന്റേഷൻ ടാക്‌സ് പൂർണ്ണമായും ഒഴിവാക്കി, തോട്ടം
മേഖലയിൽ നിന്നും കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിച്ചു, തൊഴിലാളികളുടെ എല്ലാ
ലയങ്ങളേയും കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം
നൽകി. നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ
സർക്കാരിൻറ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാർഗരേഖകൾക്ക്
വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായി
വരുന്ന ചെലവിന്റെ 50% സർക്കാരും 50% തോട്ടം
ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽ നിന്ന് ഈടാക്കേണ്ട 50% തുക ഏഴ് വാർഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി
പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി
സർക്കാരിന് ലഭ്യമാക്കണം. (മിക്ക തോട്ടങ്ങളും പാട്ട ഭൂമിയാണെന്നതിനാൽ സർക്കാരിന് ആവശ്യമായ
ഭൂമി ഏറ്റെടുത്താൽ മതിയെന്നത് വിസ്മരിച്ചു). റബ്ബറിന്റെ സീനിയറേജ് പൂർണ്ണമായും ഒഴിവാക്കി.
ഇതിലൊന്നും തൊഴിലാളികൾക്ക് പങ്കില്ല.
ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഉണ്ടായിട്ടുളള ഇടിവാണ്
ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നം. തേയിലയുടെ ഉൽപാദനക്ഷമതയുടെ ദേശീയ ശരാശരി ഹെക്ടറിന് 2362 കിലോഗ്രാം ആണ്. കേരളത്തിലിത്
1737 കിലോഗ്രാം മാത്രമാണ്. കഴിഞ്ഞ 8 വർഷത്തിനിടെ 124 കിലോഗ്രാമിന്റെ കുറവുണ്ടായി. കേരളത്തിലെ
തോട്ടങ്ങളിലെ തേയിലച്ചെടികൾ 60 വർഷം പഴക്കമുളളവയാണ്. വ്യവസായം ലാഭകരമല്ലാത്തതിനാലും
മെച്ചപ്പെട്ട വിളവെടുക്കാൻ കാലതാമസം വരുന്നതിനാലും ചെടികൾ റീപ്ലാന്റ് ചെയ്യുതിന് ഉടമകൾ
വിമുഖത കാണിക്കുന്നു. റബ്ബറിൻറ ഉൽപാദനക്ഷമതയിലും വൻകുറവാണ് ഉണ്ടായത്. 2011-12 ൽ ഹെക്ടറിന്
1931 കി.ഗ്രാം ആയിരുത് 2017-18 -ൽ 1622 ആയി കുറഞ്ഞു. ദേശീയ ശരാശരിയും ഇക്കാലയളവിൽ
1841 കി.ഗ്രാമിൽ നിന്നും 1449 കി.ഗ്രാമായി കുറഞ്ഞു. കാപ്പിയുടെ ഉൽപാദനക്ഷമത 2018-ൽ
ദേശീയതലത്തിൽ ഹെക്ടറിന് 765 കിലോഗ്രാമായിരിക്കുമ്പോൾ കേരളത്തിൽ അത് 774 ആണ്. മറ്റ്
തോട്ടവിളകളിൽ നിന്ന് വ്യത്യസ്തമായി കാപ്പി കൃഷിചെയ്യുന്ന ഭൂമിയുടെ അളവ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഈ കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്.
രാജ്യത്തെ മൊത്തം ഏലം ഉൽപാദനത്തിന്റെ 88.86% വും കേരളത്തിലാണ്. 2017-18-ൽ ആകെ ഉൽപാദിപ്പിച്ച
20650 ടൺ ഏലത്തിൽ 18,350 ടണ്ണും കേരള വിഹിതമാണ്. എന്നാൽ ഏലം തോട്ടങ്ങളുടെ വിസ്തൃതി
2011-12-ന് ശേഷം ഗണ്യമായി കുറഞ്ഞു. കാലാവസ്ഥയിലുണ്ടായിട്ടുളള വ്യതിയാനങ്ങളും തോട്ടം
വിളകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതൊക്കെ ഏങ്ങനെ പരിഹരിക്കണമെന്ന
ചർച്ചയും ഉയർന്ന് വരേണ്ടതാണ്.
No comments:
Post a Comment