Pages

10 April 2020

ലോക്കൗട്ട്​ ആസ്വാദകരമാക്കി ഞങ്ങൾ മൂന്നാറുകാർ


മൂന്നാറിലിപ്പോൾ ലോക്ക്​ ഡൗൺ അല്ല, ലോക്കൗട്ടാണ്​. പെട്രോൽ പമ്പും മെഡിക്കൽ സ്​റ്റോറും ഒഴികെ എല്ലാം അടഞ്ഞ്​ കിടക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ലോക്ക്​ ഡൗൺ വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ്​ ലോക്കൗട്ടിലെത്തിയത്​.പക്ഷെ,ലോക്കൗട്ടാണെന്ന്​ കരുതി മൂന്നാറിലെ ആക്​ടിവിസ്​റ്റുകൾ വെറുതെ ഇരിക്കുകയല്ല. കാട്ടിലും ടൗണിലുമായി സജീവമായിരുന്നവർ  ലോക്കൗട്ട്​ ദിനങ്ങളിലും ആക്​ടീവ്​.പക്ഷെ, വാ്​ടസാപ്പിലുടെയാണ്​ ബോറടി മാറ്റുന്നതെന്ന്​ മാത്രം. ഇതിനായി ഒരു ഗ്രുപ്പ്​ തന്നെ സൃഷ്​ടിച്ച്​ വിവിധ മൽസരങ്ങൾ നടത്തുകയാണ്​. ലിജി ​െഎസക്കിൻറ നേതൃത്വത്തിലാണ്​ വാട്​സാപ്പ്​ ഗ്രുപ്പ്​ രൂപം കൊണ്ടത്​.മൂന്നാറിൻറ വിവിധ കാഴ്​ചകൾ എന്ന വിഷയത്തിലായിരുന്നു ആദ്യ മൽസരം. സ്വന്തം ​മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ്​ മൽസരത്തിന്​ നിശ്ചയിച്ചത്​. ഒരാൾക്ക്​ ഒരു ചിത്രം എന്നതായിരുന്നു നിബന്ധനനയെങ്കിലും ചിത്രങ്ങൾ ഒഴുകിയെത്തി. ജി. സോജൻ ഒന്നാം സമ്മാനവും ​ക്ലൗഡ്​സ്​വാലിയിലെ വിനോദ്​ ​ രണ്ടാം സമ്മനാവും സ്വന്തമാക്കി. മൂന്നാറിലെ പ്രശസ്​ത ഫോ​േട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയെയാണ്​ വിജയികളെ തെരഞ്ഞെടുത്തത്​.
ഇഷ്​ടപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ എന്നതായിരുന്നു അടുത്ത വിഷയങ്ങൾ. ഇപ്പോഴും നൂറ്​കണക്കിന്​ ചിത്രങ്ങൾ വാട്​സാപ്പ്​ ഗ്രുപ്പിലെത്തി.മൊബൈൽ ​ഫോൺ കണ്ട്​ പിടിക്കുന്നതിന്​ മുമ്പുള്ള ചിത്രങ്ങളും എത്തുന്നുണ്ട്, അതൊന്നും മൽസരത്തിനല്ല എന്നത്​ രഹസ്യം. എന്തായാലും ആരും വിവാഹ ചിത്രങ്ങൾ അയച്ച്​ കണ്ടില്ല. ഇഷ്​ടപ്പെട്ട മുഹു​ർത്തം അല്ലാത്തത്​ കൊണ്ടായിരിക്കുമോ.പക്ഷെ, പടയപ്പ എന്ന ആന പലരുടെയും ഇഷ്​ടക്കാരനാണ്​.
ഞങ്ങൾ മൂന്നാറുകാർ ഇപ്പോൾ ചിത്രങ്ങളുടെ പിന്നാ​ലെയാണ്​. അടുത്ത മൽസര വിഷയം എന്തായിരിക്കുമെന്ന്​ അറിയില്ലല്ലോ. ഡിലിറ്റ്​ ചെയ്​ത ചിത്രങ്ങൾ റിസ്​റ്റോർ ചെയ്യാനുള്ള ആപ്പ്​ ചിലരൊക്കെ ഇ​െൻസ്​റ്റാൾ ചെയ്​തതായി അറിയുന്നു.മൊബൈൽ ഫോ​​േട്ടാക്കും മൽസരം വരുമെന്ന്​ ഡിലിറ്റ്​ ചെയ്യു​േമ്പാൾ ഒാർത്തില്ലല്ലോ.
ലോക്ക്​ ഡൗ​ൺ അവസാനിച്ച്​ മൂന്നാർ സാധാരണ നിലയിലേക്ക്​ എത്തു​േമ്പാൾ മൽസരത്തിന്​ ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന്​ ലിജി ​െഎസക്​ അറിയിച്ചിട്ടുണ്ട്​. അതും  വേറിട്ട കാഴ്​ചയാകും.

02 April 2020

അന്ന്​ സോപ്പ്​ വ്യാപാരമെന്ന്​ പുഛിച്ചു, ഇന്ന്​ സോപ്പിന്​ പിന്നാലെ


സോപ്പ്​ ഉപയോഗിച്ച്​ കൈ കഴുകണമെന്ന്​ ജനങ്ങളെ ബോധവൽക്കരിക്കാൻ ലോക ബാങ്ക്​ സഹായ​ത്തോടെ പദ്ധതി കൊണ്ട്​ വന്നത്​ ഒാർമ്മയില്ലേ? 2001ലായിരന്നു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പത്ത്​ കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്​. എന്നാൽ,ആരോഗ്യരംഗത്ത്​ ലോകത്തിന്​ മാതൃകയായ കേരളത്തെ കൈകഴുകാൻ പഠിപ്പിക്കുന്നുവെന്ന വിമർശനമാണ്​ ഉയർന്നത്​. കേരളത്തെ പരിഹസിക്കാനാണ്​ പദ്ധതിയെന്നും ആരോപണം ഉയർന്നു. ഒടുവിൽ പദ്ധതി നടപ്പായുമില്ല. എന്നാൽ, ഇപ്പോൾ മുക്കിന്​ മുക്കിന്​ കൈകഴുകാൻ സോപ്പും വെള്ളവും ഉറപ്പ്​ വരുത്തിയിരിക്കുകയാണ്​ കേരളം.
ആരോഗ്യം നിങ്ങളുടെ കൈകളിൽ എന്ന പേരിലായിരുന്ന്​ അന്ന്​ പദ്ധതി തയ്യാറാക്കിയത്​. ടോയ്​ലെറ്റിൽ പോയി വരു​​േമ്പാഴും ഭക്ഷണം പാചകം ചെയ്യും മുമ്പും ​കൈ സോപ്പിട്ട്​ കഴുകാത്തത്​ കുട്ടികൾക്ക്​ അതിസാരം (വയറിളക്കം) പിടിപ്പെടാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ്​ കേരളത്തിൽ പൈലറ്റ്​ പദ്ധതി നടപ്പാക്കാൻ ലോക ബാങ്ക്​ ആലോചിച്ചത്​. ലണ്ടനിലെ സ്​കുൾ ഒാഫ്​ ഹൈജിനിക്​ ആൻറ്​ ഹെൽത്തിൻറ പഠന റിപ്പോർട്ട്​  അനുസരിച്ചായിരുന്നു ഇത്​. കേരളത്തിന്​ പുമെ ഘാനയും ​തെരഞ്ഞെടുക്കപ്പെട്ടു. ലോകത്ത്​ ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത്​ വയറിളക്കം പിടിപ്പെട്ടാണെന്നായിരുന്നു പഠന റിപ്പോർട്ട്​. കേരളത്തിൽ രണായിരത്തിൽ 64000ത്തോളം കുട്ടികൾ വയറിളക്കത്തിന്​ ചികിൽസക്ക്​ വന്നുവെന്നും അന്ന്​ വ്യക്​തമാക്കിയിരുന്നു.
എന്നാൽ, സോപ്പ്​ കച്ചവടത്തിനുള്ള കുറുക്ക്​ വഴിയെന്ന നിലയിലാണ്​ കൈ കഴുകലിലെ ചിലർ വിശേഷിപ്പിച്ചത്​. വലിയ തോതിലുള്ള വിമ​ർശനമാണ്​ അന്ന്​ ഉയർത്തിയത്​. ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
എങ്കിലും ആരോഗ്യ വകുപ്പിൻറ പ്രചരണ പരിപാടികളിൽ സോപ്പിട്ട്​ കൈ കഴുകണമെന്നതും ഉൾപ്പെട്ടിരുന്നു. ആരോഗ്യം സ്വന്തം കൈകളിലുടെ എന്ന പേരിൽ കഴിഞ്ഞ വർഷം തന്നെ ദേശിയ ആരോഗ്യ ദൗത്യം പ്രചരണം നടത്തിയിരുന്നു. അന്താരാഷ്​ട്ര കൈ കഴുകൽ ദിനത്തിലും പ്രത്യേക പരിപാടികൾ നടത്തിയിരുന്നു. എന്നാൽ, മലയാളിക്ക്​ സോപ്പിട്ടുള്ള കൈ കഴുകലിൻറ പ്രാധാന്യം മനസിലാക്കാൻ കോവിഡ്​ 19 വേണ്ടി വന്നു.2001ൽ കൈ കഴുകലിനെ എതിർത്തവരടക്കം ഇന്ന്​ ​പ്രചാരകരാണ്​. എങ്ങും സോപ്പും വെള്ളവും ഉറപ്പ്​ വരുത്തി ജനങ്ങ​ളെ ബോധവൽക്കരിക്കുന്നു. അതെ എല്ലാത്തിനും അതിൻറ സമയമുണ്ട്​…………………………….