പ്രമുഖ വിനോദ സഞ്ചാര
കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാലിൽ രണ്ട് വർഷം മുമ്പ് ഹോട്ടലുകൾ അടച്ചിട്ടു. ടൂറിസ്റ്റ്
സീസൺ ആരംഭിച്ചതിന് പിന്നാലെയായിരുന്നു പകുതിയോളം ഹോട്ടലുകൾ അടച്ചത്. ഉയർന്ന വില
നൽകി കുടിവെള്ളം വാങ്ങി ഹോട്ടൽ നടത്താൻ കഴിയില്ലെന്ന കാരണമാണ് അവർ പറഞ്ഞത്. 2017
ഏപ്രിൽ-മെയ് മാസങ്ങളിലായിരുന്നു അത്.അന്ന് ഒരു ടാങ്കർ വെള്ളത്തിന് വില 9000രൂപ.
ബത്ലഗുണ്ടിൽ നിന്നാണ് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചിരുന്നത്. കൊടൈക്കനാലിൽ
സർക്കാർ കുടിവെള്ളം വിതരണം ചെയ്തത് 23 ദിവസത്തിലൊരിക്കലും. 2016ലും ഇതാവർത്തിച്ചു.കഴിഞ്ഞ
വർഷങ്ങളിൽ മഴ ലഭിച്ചതിനാൽ ജലക്ഷാമം അറിഞ്ഞിട്ടില്ല.
മറ്റൊരു ഹിൽസ്റ്റേഷനായ
ഉൗട്ടിയിലും സമാനമായിരുന്നു അവസ്ഥ. അവിടെ മാസത്തിലൊരിക്കലാണ് ജലവിതരണം നടത്തിയത്.
ഒരു കുടം വെള്ളത്തിന് പത്ത് രൂപ വരെ വില വന്നു. കുന്നുരിലും ജലക്ഷാമം അനുഭവപ്പെട്ടു.
പരിസ്ഥിതി നാശത്തെ തുടർന്ന് കടുത്ത ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ പരിസ്ഥിതി പുന:സ്ഥാപന
പ്രവർത്തനങ്ങളുമായി ജനങ്ങൾ നേരിട്ടിറങ്ങളിയ പ്രദേശമാണ് കുന്നുർ. ഹൈക്കോടതി നിർദേശത്തെ
തുടർന്ന് ഉൗട്ടിയിലിപ്പോൾ ജലസ്രോതസുകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അരുവികൾ സംരക്ഷിക്കാനുമുള്ള
പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഇൗ രണ്ട് ഹിൽസ്റ്റേഷനുകളുടെയും
ഉദാഹരണങ്ങൾ ചുണ്ടിക്കാട്ടിയത് മൂന്നാറിനെ കുറിച്ച് പറയാനാണ്. ഇന്ന് രാജ്യത്തെ തന്നെ
പ്രധാന ഹിൽസ്റ്റേഷനായി മൂന്നാർ മാറി കഴിഞ്ഞു. പക്ഷെ,ടൂറിസം മൂന്നാറിലെ ഏൽപ്പിച്ച പരിസ്ഥിതി
ആഘാതത്തെ തുടർന്ന് നേരിടേണ്ടി വന്നിട്ടുള്ള ജലക്ഷാമം രൂക്ഷമായി തുടങ്ങുന്നതെയുള്ളു.
കുണ്ടളയാറും നല്ലതണ്ണിയാറും കന്നിമലയാറും, ഇവ സംഗമിക്കുന്ന മുതിരപ്പുഴയാറുമാണ് യഥാർത്തത്തിൽ
മൂന്നാറിൻറ ജലസ്രോതസ്. ഇതിൽ നല്ലതണ്ണിയാറിലെ ജലം പണ്ടേ ഉപേയാഗിക്കാൻ കഴിയില്ല. മലിനികരണത്തെ
തുടർന്ന് നല്ലതണ്ണി പണ്ടേ ചീത്ത തണ്ണിയായി മാറി. മുമ്പ് നിരവധിയായ ഉറവകളും അരുവികളും
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നു. വിനോദ സഞ്ചാരികൾക്ക് വേണ്ടി താമസ
സൗകര്യമൊരുക്കാനായി നടത്തിയ ഭൂമി കയ്യേറ്റത്തിൽ ആ ജലസ്രോതസുകളും നശിപ്പിക്കപ്പെട്ടു.
മുമ്പ് മൂന്നാർ മേഖലയിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന ഉറവകൾ പലതും ഇല്ലാതായി. അതോടെയാണ്
മുതിരപ്പുഴയാർ പ്രധാനസ്രോതസായി മാറിയത്. എന്നാൽ, മുതിരിപ്പുഴയാറിലെ വെള്ളത്തിന്
പഴയത് പോലെ ഗുണമേന്മയില്ല. നൂറ്കണക്കിന് റിസോർട്ടുകൾ ഉയരുകയും ലക്ഷക്കണക്കിന്
വിനോദ സഞ്ചാരികൾ മുന്നാറിലേക്ക് ഒഴുകയിയെത്തുകയും ചെയ്യുന്നതോടെ മനുഷ്യ വിസർജ്യം
ചേരുന്നതും പുഴയിലേക്ക് തന്നെയാകും. മുതിരപ്പുഴയാറിൽ നിന്നും അകലെയാണ് റിസോർട്ടുകൾ
എങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വെച്ച് ഒഴുക്ക് പുഴയിലേക്ക് തന്നെയാകും.മൂന്നാർ
പഞ്ചായത്തിൻറ ശൗചാലയം സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയാറിൻറ കരയിലും. മുതിരപ്പുഴയിലെ
വെള്ളം മൂന്നാറിന് മാത്രമല്ല, മറ്റ് പഞ്ചായത്തുകൾക്കും ജലസ്ത്രോസുകളാണ്. ജലഅതോറിറ്റിക്ക്
ശുദ്ധികരിക്കാൻ സംവിധാനമുണ്ടെന്ന് ആശ്വസിക്കാം. മുന്നാറിൽ ജലഅതോറിറ്റിയുടെ സ്ത്രോതസും
മുതിരപ്പുഴയാറാണ്. രണ്ട് പദ്ധതികളിലായി മുന്ന് ലക്ഷം ലിറ്ററാണ് ശേഷി. 290 ഉപഭോക്താക്കൾ
മാത്രമാണ് ഇവിടെ ജലഅതോറിറ്റിക്കുള്ളത്. ഇൗ പട്ടികയിൽ റിസോർട്ടുകളില്ല. അപ്പോൾ
റിസോർട്ടുകൾക്ക് ആശ്രയം മറ്റ് സ്ത്രോസുകളാണ്. പോതമേട് തുടങ്ങിയ സ്ഥലങ്ങളിലെ
ഉറവകളിൽ നിന്നും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നു. അവിടെ മതിയായ അളവിൽ ലഭിക്കാത്തതിനാൽ
കെ.എസ്.ഇ.ബിയുടെ ആനയിറങ്കൽ, മാടുപ്പെട്ടി, കുണ്ടള എന്നി ജലസംഭരണികളിൽ നിന്നും ടാങ്കറുകളിൽ
വെള്ളം എത്തിക്കുന്നുണ്ട്. മാടുപ്പെട്ടി, കുണ്ടള അണക്കെട്ടുകൾ നിറയുന്നത് വടക്ക്-കിഴക്കൻ
മൺസുണിലാണ്. വ്യവസായികാടിസ്ഥാനത്തിലുള്ള യൂക്കാലി കൃഷിയെ തുടർന്ന് കടുത്ത വരൾച്ച
നേരിടുന്ന വട്ടവടയിലേക്കും കുണ്ടള ഡാമിൽ നിന്നാണ് ടാങ്കറിൽ വെള്ളം കൊണ്ട് പോകുന്നത്.
ചില റിസോർട്ടുകാർ ഭൂഗർഭ ജലവും ഉപയോഗിക്കുന്നു.
മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിൽ
ഒഴുകിയെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയണ് മൂന്നാറിൽ സെപ്ടേജ് ട്രീറ്റ്മെൻറ്
പ്ലാൻറ് സ്ഥാപിക്കാൻ ഹൈകോടതി നിർദേശ പ്രകാരം
2011ൽ സർക്കാർ ഉത്തരവിറക്കിയത്. പ്ലാൻറ് സ്ഥാപിക്കാൻ റവന്യു വകുപ്പിൻറ മൂന്ന് ഏക്കർ
സ്ഥലവും കണ്ടെത്തി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. മുതിരപ്പുഴയാർ മലിനികരണം തുടരുന്നു.
ഇതേസമയം, പുഴയിലെ വെള്ളത്തിൻറ അളവിൽ കാര്യമായ കുറവുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച്
പഠനമൊന്നും നടന്നതായി അറിവില്ല.വൈദ്യുതി ബോർഡാണ് മുതിരപ്പുഴയാറിൻറ ഗുണഭോക്താക്കൾ.
പള്ളിവാസലടക്കം നിരവധി ജലവൈദ്യുതി പദ്ധതികൾ മുതിരപ്പുഴയാർ തടത്തിലാണ്.
ഇതിനിടെയിലാണ് വെള്ളക്കച്ചവടം
മൂന്നാറിൽ പൊടിപൊടിക്കുന്നത്. ജലസ്ത്രോസുകൾ സ്വന്തമായുള്ളവർ വലിയ വിലക്കാണ് വെള്ളം
വിൽക്കുന്നത്.റിസോർട്ടുകാർ മാത്രമല്ല, ഹോംസ്റ്റേ നടത്തിപ്പുകാരും വിവിധ കോളണികളിൽ
കഴിയുന്നവരും കുടിയ വിലക്ക് വെള്ളം വാങ്ങാൻ നിർബന്ധിതരാകുന്നു.വറ്റാത്ത ഉറവയുണ്ടെങ്കിൽ
മറ്റ് വരുമാനം വേണ്ടതില്ല. മൂന്നാറിലെ ശുദ്ധജലക്ഷാമം ചൂഷണം ചെയ്യുന്ന മറ്റൊരു കൂട്ടർ
കുപ്പിവെള്ള വിതരണക്കാരാണ്. ദിവസം എത്ര കുപ്പിവെള്ളം മൂന്നാറിൽ എത്തുന്നുവെന്നത്
സംബന്ധിച്ച കണക്ക് ലഭ്യമല്ല. കൊച്ചിയിൽ ദിവസവും 24 ലക്ഷം ലിറ്റർ കുപ്പിവെള്ളം എത്തുന്നുവെന്നാണ്
കൊച്ചി ജല ഇൻസ്റ്റിറ്റ്യൂട്ടിൻറ പഠനം. അപ്പോൾ എതാണ്ട് അത്രയുമൊക്കെ സീസൺ ദിവസങ്ങളിൽ
മൂന്നാറിലുമെത്തും. ആ പ്ലാസ്റ്റിക് കുപ്പികളും മുതിരപ്പുഴയാറിലൂടെ പെരിയാറിൽ എത്തും.
മൂന്നാറിലെ തോട്ടം
മേഖലയിൽ ഇൗ ‘വരൾച്ച’ ഇനിയും ബാധിച്ചിട്ടില്ല. അവിടെങ്ങളിലെ ജലസ്ത്രോതസുകൾ ഇനിയും
നശിപ്പിക്കപ്പെട്ടിട്ടില്ല. പക്ഷെ, കാലാവസ്ഥ വ്യതിയാനം യാഥാർഥ്യമാണെന്നിരിക്കെ എത്രനാൾ
ഉറവകൾ സംരക്ഷിക്കപ്പെടും. വിനോദ സഞ്ചാര കേന്ദ്രമായി മുന്നാർ വികസിച്ചതോടെ ജലസ്ത്രോസുകൾ
സംരക്ഷിക്കപ്പെടണം. കൂന്നൂരിൻറ വഴിയെ പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയെ കുറിച്ച് ആലോചിക്കേണ്ട
സമയം കഴിഞ്ഞിരിക്കുന്നു. െഎക്യ രാഷ്ട്ര വികസന പരിപാടിയുടെ ഭാഗമായ ജി.ഇ.എഫിൻറ സഹായത്തോടെ
നടപ്പാക്കാൻ അനുമതി ലഭിച്ച ഹൈറേഞ്ച് മൗണ്ട് ലാൻഡ്സ്കേപ്പ് യഥാർത്തത്തിൽ പരിസ്ഥിതി
പുന:സ്ഥാപനം ലക്ഷ്യമിട്ടായിരുന്നു.എന്നാൽ, ഡോ.മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനൊപ്പം
ഇതും എതിർക്കപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം നിർദേശിക്കപ്പെട്ട പദ്ധതി
നടപ്പാക്കിയിരുന്നുവെങ്കിൽ മൂന്നാറിെൻറയടക്കം ദാഹം ശമിക്കപ്പെടുമായിരുന്നു.മൂന്നാറിെൻറ
ജലസുരക്ഷ പ്രധാനമാണ്.
No comments:
Post a Comment