Pages

13 November 2018

എന്ത്​ കൊണ്ടാണ്​ ഗുരുവായൂർ ഉൗട്ടുപുര സമരം ചർച്ച ചെയ്യാതെ പോകുന്നത്​



ശബരിമല യുവതി രണ്ടാംക്ഷേത്ര പ്ര​േ​വശന വിളംബരമായും അതിന്​ നേതൃത്വം നൽകിയവരെ 21-ാംനൂറ്റാണ്ടിലെ ന​േവാന്ഥാന പ്രവർത്തകരായും കാണുന്നവർ  ​ ഗുരുവായൂർ ക്ഷേത്രത്തിലെ ഉൗട്ടുപുരയിൽ  നിലനിന്നിരുന്ന  ‘അയിത്തം’ അവസാനിപ്പിക്കുന്നതിന്​  ദളിത് സംഘടനകൾ നടത്തിയ സമരം എന്ത്​കൊണ്ടാണ്​ കാണാതെ പോകുന്നത്​. ശബരിമല യുവതി പ്രവേശനത്തെ തുടർന്ന്​ കേരളം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്​​്ട്രിയപാർട്ടികൾ യുവതി പ്രവേശനത്തിന്​ അനുകൂലമായും പ്രതികൂലമായും രംഗത്തുണ്ട്​. എന്നാൽ, 1983ൽ കേരള ഹരിജൻ ഫെഡറേഷൻ നടത്തിയ ഗുരുവായൂർ സമരത്തോടുള്ള രാഷ്​ട്രിയ പാർട്ടികൾ സ്വീകരിച്ച നിലപാടും ചർച്ച ചെയ്യണം. ആ സമരത്തോട്​ എല്ലാ രാഷ്​ട്രിയ കക്ഷികളും മുഖം തിരിച്ച് നിൽക്കുകയായിരുന്നു. അത്​ കൊണ്ടായിരിക്കണം. ആ സമരത്തെ കുറിച്ച്​ പിന്നിടാരും ചർച്ച ചെയ്യാത്തത്​. അഥവാ ഉൗട്ടുപുരയിലെ അയിത്തം അവസാനിപ്പിച്ചതിൻറ ക്രെഡിറ്റ്​ ദളിത്​ സംഘടനകൾക്ക്​ ലഭിക്കുമോയെന്ന ശങ്കയാകണം. ബ്രാഹ്​മണർക്ക്​ മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ എല്ലാ ഹിന്ദുമത വിശ്വാസികൾക്കുമായി തുറന്ന്​ കൊടുത്തത്​ കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ്​.
1983 െഫബ്രുവരി ഒന്നിനാണ് കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ തിരുവനന്തപുരം പത്മനാഭ ക്ഷേത്ര നടയിൽ നിന്നും ഗുരുവായൂരിലേക്ക് ഉൗട്ടുപര കാൽനടയാത്ര ആരംഭിച്ചത്. ഇതിന് നിമിത്തമായത് സ്വാമി ആനന്ദ തീർഥക്ക് ഗുരുവായൂർ ഉൗട്ടുപുരയിലേറ്റ മർദ്ദനവും. ഗുരുവായൂർ സത്യാഗ്രഹത്തിൽ പ​െങ്കടുത്ത ബ്രാഹ്മണനായ സ്വാമി ആനന്ദ തീർഥ പിന്നിട് ശ്രീനാരായണ ആദർശങ്ങളിൽ ആകൃഷ്ടനായി പൂന്നുൽ ഉേപക്ഷിച്ചിരുന്നു. പൂന്നുൽ ഇല്ലെന്ന കാരണത്താലാണ് 1983 ജനുവരിയിൽ ഗുരുവായൂർ ഉൗട്ടുപുരയിൽ നിന്നും ഇറക്കി വിട്ടതും മർദ്ദിച്ചതും. ഇതറിഞ്ഞാണ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ കെ.ഡി.എഫ് പ്രവർത്തകർ ജാഥക്ക് ഒരുക്കം നടത്തിയത്. തിരുവനന്തപുരത്ത് നിന്നാരംഭിച്ച പദയാത്ര സ്വാമി ആനന്ദതീർഥ ഉൽഘാടനം ചെയ്തു. 13 ദിവസം കൊണ്ടാണ് ഗുരുവായൂരിൽ നടന്ന് എത്തിയത്.  ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ ഹിന്ദുമതത്തിലെ എല്ലാവർക്കും കടക്കാൻ കഴിഞ്ഞുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന മറ്റ്  ജാതി വേർതിരിവുകൾ മാറ്റാൻ കഴിഞ്ഞില്ലെന്ന് അന്നത്തെ സമരത്തിൽ പെങ്കടുത്ത ഇൻഡ്യൻ ദളിത് െഫഡറേഷൻ ജനറൽ സെക്രട്ടറി വി.കെ.വിമലൻ പറയുന്നു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനൊപ്പം ഉൗട്ടുപുരയിലിരുന്ന ദളിത് നേതാക്കൾ സദ്യ കഴിച്ചാണ് സമരം അവസാനിപ്പിച്ചത്.
പദയാത്ര ഒാരോ ദിവസവും പിന്നിടുേമ്പാഴും സംഘർഷ സാധ്യത ഏറി വന്നുവെന്ന് വിമലൻ പറയുന്നു. എസ്.എൻ.ഡി.പി യോഗം അടക്കമുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. തന്ത്രിമാരാണ് ക്ഷേത്ര കാര്യത്തിൽ തീരമാനമെടുക്കേണ്ടത് എന്ന നിലപാടാണ് മുഖ്യമന്ത്രി കെ.കരുണാകരൻ സ്വീകരിച്ചത്. ക്ഷേത്ര പ്രവേശനം നൽകിയത് തന്ത്രിയുടെ അനുമതിയോടെയായിരുന്നുവോയെന്ന മറുചോദ്യമാണ് കല്ലറ സുകുമാരൻ ചോദിച്ചത്. മതപരമായ കാര്യത്തിൽ പ്രതികരിക്കില്ലെന്ന് സി പി എം നേതാവ് ഇ.എം.എസും പറഞ്ഞു.
ജാഥ കോട്ടയത്ത് എത്തിയപ്പോൾ ഗുരവായൂർ ദേവസ്വം ഭാരവാഹികൾ ചർച്ചക്ക് ക്ഷണിച്ചു. മുന്ന് ഉൗട്ടുപുരകളിൽ ഒരിടത്ത് മാത്രം പ്രവേശിക്കാമെന്നും മറ്റിടങ്ങൾ ബ്രാഹ്മണരുടെ നമസ്കാര സദ്യയെന്ന വഴിപാടിൻറ ഭാഗമാണെന്നുമാണ്  പറഞ്ഞതെന്നും അന്ന് ചർച്ചയിൽ സംബന്ധിച്ച വിമലൻ പറഞ്ഞു. എല്ലായിടത്തും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈ കോടതിയിൽ ഹരജി നൽിയാൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും അറിയിച്ചു. എന്നാൽ, മുന്നിടത്തും പ്രവേശനമെന്ന ആവശ്യവുമായി യാത്ര തുടരാനായിരുന്നു തീരുമാനം.
ഇതിനിടെ, യാത്രക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. ക്ഷേത്രാചാരങ്ങൾ കളങ്കപ്പെടുത്താനാണ് ശ്രമമെന്ന പേരിൽ ദളിത് നേതാവ് എം.കെ.കുഞ്ഞോൻ നോട്ടീസിറക്കി. ജാഥയിൽ പ​െങ്കടുക്കുന്നവർ പരിവർത്തിത ക്രൈസ്തവാരണെന്ന ആരോപണവും ഉന്നയിച്ചു. ഇതിന് എതിരെ കെ.പി.എം.എസ് അടക്കമുള്ള സംഘടനകൾ യാത്രക്ക് പിന്തുണയുമായി എത്തി. സംഘർഷ സാധ്യത നിലനിൽക്കെയാണ് 12ന് യാത്ര ചാവക്കാട് എത്തിയത്. അന്ന് രാത്രി ദേവസ്വം ബോർഡ് വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പുതിരിയും ദേവസ്വം ബോർഡ് അംഗങ്ങളും സംബന്ധിച്ചു. ഒരു ഉൗട്ടുപുരയിൽ പ്രവേശനമെന്ന നിലപാട് ആവർത്തിച്ചു. പിറ്റേന്ന് രാവിലെ 8.30 പദയാത്ര അംഗങ്ങൾ ക്ഷേത്ര കുളത്തിലെത്തി കുളിച്ച് അരപ്പട്ട കെട്ടി തൊഴുതിറങ്ങി നേരെ ഉൗട്ടുപുരയിലേക്ക് പ്രവേശിക്കുകയായിരുന്നു. സംഘർമുണ്ടായാൽ തിരിച്ചറിയാനായിരുന്നു അരപ്പട്ട. മുന്നു ഉൗട്ടുപുരയിലും കയറി സദ്യയുണ്ട്. തുടർന്നാണ് മുഖ്യമന്ത്രി കെ.കരുണാകരൻ എത്തി കല്ലറ സുകുമാരനും മറ്റും ഒപ്പമിരുന്ന് സദ്യയുണ്ടായത്. ഇതൊരു ചരിത്ര സംഭവാണെന്ന് വിമലൻ പറഞ്ഞു. പിന്നിട് 1983 ഡിസംബർ നാലിന് നമസ്കാര സദ്യയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ച് ഗുരുവായുർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡിസംബർ 31ന് കോടതി വിധിയും വന്നു.
എന്നാൽ, മറ്റ് പലയിടത്തും ദളിതർ അടക്കമുള്ളവരെ മാറ്റി നിർത്തുന്നുണ്ട്. എങ്കിലും ഒരു ചരിത്ര സംഭവത്തിൻറ ഭാഗമാകാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്ന് അന്ന് കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വിമലൻ പറഞ്ഞു. വൈക്കം തലയാഴം സ്വദേശിയാണ് ഇദേഹം.

05 November 2018

വനം വകുപ്പിന്​ എന്തൊക്കെയോ മറച്ച്​ വെക്കാനുണ്ടോ?


ഒരു കുറിഞ്ഞി കാലം കൂടി അവസാനിക്കുകയാണ്​. ഇനി ഒരു കുറിഞ്ഞിക്കാലം കാണാൻ എത്രപേർക്ക്​ അവസരമുണ്ടാകുമെന്ന്​ അറിയില്ല. അടുത്ത കുറിഞ്ഞിക്കാലത്ത്​ ​എവിടെ​യൊക്കെ കുറിഞ്ഞി പൂക്കുമെന്നും അറിയില്ല.
ഞങ്ങൾ മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കുറിഞ്ഞിയിൽ പ്രത്യേകതയൊന്നുമില്ല. കാരണം, ഞങ്ങളുടെയൊക്കെ വീട്ട്​ മുറ്റത്ത്​ കുറിഞ്ഞിയുണ്ടായിരുന്നു. കൊങ്കിണിപൂവും കൊളാമ്പി പൂവുമൊക്കെ പോലെ കുറിഞ്ഞി. അഥവാ വല്ലപ്പോഴുമൊക്കെ പൂക്കുന്ന നുറുകണക്കിന്​ ‘പേരറിയാത്ത ’പൂക്കളുടെ പട്ടികയിലെ ഒരെണ്ണം. എന്നാൽ, കുറിഞ്ഞി പൂക്കൾ ടുറിസംവൽക്കരിക്കപ്പെട്ടതോടെ, കുറിഞ്ഞി മുന്നാറുകാരുടെതല്ലാതായി. കുറിഞ്ഞിക്ക്​ വാണിജ്യ മൂല്യം വന്നതോടെ, 1982മുതൽ കുറിഞ്ഞി സംരക്ഷണമെന്ന ഏകമന്ത്രവുമായി നടന്നവർക്ക്​ വനത്തിൻറ പരിസരത്ത്​ പോലും പോകാൻ കഴിയാതെയായി എന്നതാണ്​ ഇത്തവണത്തെ കുറിഞ്ഞിക്കാലത്തിൻറ ബാക്കിപത്രം.12വർഷംമുമ്പ്​ കുറിഞ്ഞി സ​േങ്കതം പ്രഖ്യാപിക്കാൻ മുന്നിട്ടിറങ്ങിയവർക്ക്​ ഇത്തവണ കുറിഞ്ഞി പൂക്കൾ കാണാൻ പോലുംകഴിഞ്ഞില്ല. അഥവാ, രാജമലയിൽ മാത്രം കുറിഞ്ഞി കണ്ടാൽ മതിയെന്ന വനം വകുപ്പിൻറ തിട്ടുരം കേട്ട്​ മടങ്ങേണ്ടി വന്നു.
1989ൽ ഒരു സംഘം പ്രകൃതി സ്​നേഹികൾ കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ കൊടൈക്കാനലിൽ നിന്നും മൂന്നാറിലേക്ക്​ പദയാത്ര നടത്തിയതോടെയാണ്​ കുറിഞ്ഞി പൂക്കളെ കുറിച്ച്​ പുറംലോകം അറിഞ്ഞ്​ തുടങ്ങിയത്​. 1982ലെ കുറഞ്ഞി പുക്കാലത്ത്​ കണ്ണൻ ദേവൻ, പഴനി മലകളിലെ കുറിഞ്ഞി പുക്കൾ കണ്ട തിരുവനന്തപുരത്തെ ജി.രാജ്​കുമാറിൻറ നേതൃത്വത്തിലുള്ള സംഘമാണ്​ സേവ്​ കുറിഞ്ഞിയെന്ന സന്ദേശം ഉയർത്തിയത്​. അതിനും കാരണമുണ്ട്​- വാറ്റിൽ, യൂക്കാലി പ്ലാ​േൻറഷന്​ വേണ്ടി വൻതോതിൽ അപ്പോഴെക്കും കുറിഞ്ഞി ചെടികൾ നശിപ്പിക്കപ്പെട്ടിരുന്നു. കഞ്ചാവ്​ കൃഷിക്ക്​ വേണ്ടിയും കുറിഞ്ഞി നശിപ്പിച്ചു. 1989ലും 1990ലെ കുറിഞ്ഞി പുക്കാലത്തും പദയാത്ര നടത്തി. 1990ലെ കുറിഞ്ഞി പുക്കാലം കാണാൻ ആയിരങ്ങൾ മലകയറി മുന്നാറിലെത്തി. അതോടെയാണ്​ ടുറിസം വ്യവസായികളും മലകയറിയത്​. കുറിഞ്ഞി കാടുകൾ അടക്കം വെട്ടിപിടിച്ചു, വനംവകുപ്പിൻറ കൈവശമുണ്ടായിരുന്ന ഭൂമിയും കയ്യേറി. കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടുണ്ടായിട്ടും ക​േയ്യറ്റം ഒഴിപ്പിക്കാനോ ജൈവവൈവിധ്യം സംരക്ഷിക്കാനോ വനം വകുപ്പ്​ ചെറുവിനൽ അനക്കിയില്ല. തിരുമുൽപ്പാട്​ കേസിലെ വിധി ഏട്ടിലെ പശുവായി.
1989ലെ പദയാത്ര മുതൽ കുറിഞ്ഞി സ​േങ്കതമെന്ന ആവശ്യം സേവ്​ കുറിഞ്ഞി കാമ്പയിൻ കൗൺസിൽ മുന്നോട്ട്​ വെക്കുന്നു. കേരളത്തിലെ വട്ടവടയിലെയും തമിഴ്​നാടിലെ കൈാടൈക്കനാൽ മേഖലയിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി കുറിഞ്ഞി സ​േങ്കതമെന്ന ആവശ്യമാണ്​ ഉന്നയിച്ചത്​. ഇതിനായി നിരന്തരം നിവേദനങ്ങൾ നൽകി. മന്ത്രിമാരെയും ഉദ്യോഗസ്​ഥരെയും നേരിൽ കണ്ടു. സ​ുഗതകുമാരി ടിച്ചറും ഉത്തമാജിയും സെക്രട്ടറിയേറ്റിലെ പരിസ്​ഥിതി സംഘടനയിലെ പ്രമുഖരും അടക്കമുള്ളവർ സജീവമായി രംഗത്തിറങ്ങി. സൈലൻറ്​വാലിക്ക്​ ശേഷമുള്ള പരിസ്​ഥിതി പ്രവർത്തകരുടെ മുന്നേറ്റമായിരുന്നു അത്​. പരിസ്​ഥിതിയെ സ്​നേഹിക്കുന്ന വലപാലകരും ശ്രി. ബിനോയ്​ വിശ്വത്തെ പോലുള്ളവരും ആത്​മാർഥമായി പിന്തുണ നൽകി. തമിഴ്​നാട്​ അവരുടെ മേഖല വന്യജീവിസ​േങ്കതമാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒട​ുവിൽ ശ്രി.ബിനോയ്​ മന്ത്രിയായിരിക്കെ 2006ലെ കുറിഞ്ഞി പുക്കാലത്ത്​ വട്ടവടയിൽ കുറിഞ്ഞി സ​േങ്കതം പ്രഖ്യാപിച്ചു. എന്നാൽ, അന്ന്​ മുതൽ അത്​ അട്ടിമറിക്കാൻ രാഷ്​ട്രിയക്കാരും വനപാലകരും ശ്രമിക്കുന്നു. സ​േങ്കതത്തിലെ സ്വകാര്യ ഭൂമിയുടെ അവകാശം നിശ്ചയിച്ച്​ അവ ഒഴിവാക്കുന്നതിന്​ ദേവികുളം സബ്​ കലക്​ടറെ സെറ്റിൽമെൻറ്​ ആഫീസറായി നിയമിച്ചിട്ടുണ്ട്​. എന്നാൽ, വനം വകുപ്പ്​ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ല. അത്​ ഒരു ഭാഗത്ത്​. ഇതിനിടെയാണ്​ ഇത്തവണ കുറിഞ്ഞി പൂത്തത്​. കുറിഞ്ഞി സ​േങ്കതത്തിൽ ഒരാളെ പോലും കുറിഞ്ഞി കാണാൻ കടത്തി വിട്ടില്ല. കയ്യേറ്റം പുറം ലോകം അറിയുമോയെന്ന ഭയമാകാം കാരണം. മറയുരിലും കാന്തല്ലുരിലും തുടങ്ങി ഒ​േട്ടറെ സ്​ഥലങ്ങളിൽ കുറിഞ്ഞി പൂത്തു. എവിടെയൊക്കെ കുറിഞ്ഞി പുത്തുവോ അവിടെയൊക്കെ വനം വകുപ്പ്​ വിലക്ക്​ ഏർപ്പെടുത്തി. രാജമലയിൽ മാത്രം കുറിഞ്ഞികണ്ടാൽ മതിയെന്നായിരുന്നു വനം മ​ന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. ഒരാൾക്ക്​ 120 രൂപ ടിക്കറ്റ്​ ഇനത്തിൽ കിട്ടുമെന്ന കച്ചവട കണ്ണായിരുന്നു വനം വകുപ്പിന്​.
1982 മുതൽ ഒാരോ കുറിഞ്ഞികാലവും രേഖപ്പെടുത്തുന്ന ഒരു സംഘം പരിസ്​ഥിതി പ്രവർത്തകരുണ്ട്​. ചിത്രമെടുത്തും ഏത്​ തരംകുറിഞ്ഞിയാണ്​ പൂത്തത്​ എന്നറിയാനുമായി ഗവേഷണ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ. അവർക്കും ഇത്തവണ എങ്ങും പ്രവേശനം നൽകിയില്ല. അവിടെയാണ്​ ചില സംശയങ്ങൾ ഉയരുന്നത്​. പുറത്ത്​ അറിയാത്ത എ​െന്തങ്കിലും കാട്ടിനുള്ളിൽ നടക്കുന്നുണ്ടോ? ചന്ദന കൊള്ള വർദ്ധിക്കുന്നുവെന്ന പത്ര വാർത്തകളും കൂട്ടി വായിക്കു​േമ്പാൾ ഒരും സംശയം-പലതും മറച്ച്​ വെക്കാനുണ്ടോ?
കേരളത്തിലെ വന സംരക്ഷണമെന്നത്​ എല്ലാക്കാലത്തും ജനപങ്കാളത്തിത്തോടെയായിരുന്നുവെന്ന അറിയാത്ത വനം​ മേധാവികളാണ്​ ഇന്നുള്ളത്​. അതാണ്​ പ്രശ്​നം. അതു കൊണ്ടാണല്ലോ UNDPയുടെ സഹായത്തോടെയുള്ള High Range Landscape Project കേരളത്തിന്​ നഷ്​ടമായത്​.
ഏറെ അഭിമാനത്തോടെ വനം വകുപ്പ്​ ഉയർത്തി കാട്ടുന്ന വരയാടും ഇരവികുളവും സംരക്ഷിച്ചത്​ മുന്നാറിലെ ഹൈ​േറഞ്ച്​ വൈൽഡ്​ ലൈഫ്​ പ്രിസർവേഷൻ അസോസിയേഷനാണ്​. മറയൂർ ചന്ദനക്കാട്ടിലുടെ റോഡ്​ നിർമ്മിക്കാൻ സ്വകാര്യ വ്യക്​തിക്ക്​ സർക്കാർ അനുമതി നൽകിയപ്പോൾ അത്​ ചോദ്യം ചെയ്​ത്​ ഹൈകോടതിയിൽ ഹർജി നൽകിയതും പരിസ്​ഥിതി സംഘടനയാണ്​. ചിന്നാർ വന്യജീവി സ​േങ്കതത്തിലെ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്ന്​ ആവശ്യവുമായി സർക്കാരിനെ സമീപിച്ചതും വനഭൂമിക്ക്​ പട്ടയം നൽകുന്നതിന്​ എതിരെ നിയമ യുദ്ധം നടത്തിയും അടക്കം എ​ത്രയോ സംഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. അതൊന്നും ഇപ്പോഴത്തെ വനപാലകർക്ക്​ അറിയില്ലായിരിക്കും. ജനങ്ങളെ വനസംരക്ഷണത്തിൽ നിന്നും ആട്ടിയൊടിക്കുന്ന നിലപാടാണ്​ ​മാധവ്​ ഗാഡ്​ഗിൽ റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​ എതിരെ ജനങ്ങൾ രംഗത്ത്​ വരാൻ കാരണം. വനപാലകർ ഒന്നറിയുക-നിങ്ങളുടെത്​ വെറുമൊരു സർക്കാർ ജോലിയില്ല. അതിനും അപ്പുറമാണ്​. അതിന്​ ജനപങ്കാളിത്തം വേണം. വനപ്രദേശത്ത്​ കൂടിയുള്ള കുടിവെള്ള, ജലസേചന  പദ്ധതികൾക്ക്​ അനുമതി നിഷേധിച്ചും വനത്തിനുള്ളിൽ നിന്നും വിറക്​ എടുക്കാൻ പോലും അനുമതി നൽകാതിരിക്കുകയും ചെയ്​താൽ, ജനങ്ങൾ പറയും-നിങ്ങളുടെ സഞ്ചാരം കാട്ടനുള്ളിലുടെ മതിയെന്ന്​. നിങ്ങടെ വാഹനങ്ങളും കാട്ടിനുള്ളിലുടെ സഞ്ചരിക്ക​െട്ടയെന്ന്​.