അൽഫോൺസ് കണ്ണന്താനത്തെ മൂന്നാറും ദേവികുളവും അറിയില്ലെങ്കിലും കെ.ജെ.അൽഫോൺസ് എന്ന െഎ.എ.എസുകാരനെ അറിയും. കെ.ജെ.അൽഫോൺസ് എന്ന െഎ.എ.എസുകാരെൻറ ആദ്യ നിയമനം ദേവികുളം സബ് കല്കറായിട്ടായിരുന്നല്ലോ? 1981 മുതൽ 83 വരെയുള്ള കാലയളവിലാണ് അദേഹം ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചത്. ദേവികുളം,ഉടുമ്പഞ്ചോല, പീരുമേട് എന്നി മൂന്ന് താലൂക്കുകൾ ഉൾപ്പെടുന്ന ദേവികുളം സബ്ഡിവിഷെൻറ അധിപൻ എന്ന നിലയിൽ ഏറെ സജീവമായിരുന്നു അദേഹം. ജനകീയ പങ്കാളിത്തത്തോടെ മൂന്നാർ മേളയെന്ന ടൂറിസം ഫെസ്റ്റ് നടത്തിയത് തന്നെയാണ് എടുത്ത് പറയാവുന്ന പ്രവർത്തനങ്ങൾ. 1983ലെ കുറിഞ്ഞി കാലത്തായിരുന്നു രണ്ടാമത് മേള. മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് പെട്ടിക്കട നൽകിയതും അക്കാലത്ത്. സ്ഥലത്തുള്ളപ്പോഴൊക്കെ മൂന്നാർ ടൗണിൽ എത്തിയിരുന്ന അദേഹം.അത് ഒരർഥത്തിൽ ക്രമസമാധാന പ്രശ്നങ്ങൾക്കും പരിഹാരമായിരുന്നു. തമിഴ്നാട് സർക്കാർ ബസിലെ അനധികൃത സീറ്റ് പിടുത്തം തടയാനും ബസിൽ നിന്നും ബാക്കി വാങ്ങി നൽകാനുമൊക്കെ ഇൗ െഎ.എ.എസുകാരൻ ഉണ്ടായിരുന്നു. സബ് കലക്ടർക്ക് വേണ്ടി മൂന്നാറിലെ വിവിധ രാഷ്ട്രിയ പാർട്ടികൾ മാർച്ച് നടത്തിയതും പൊതുസമ്മേളനം നടത്തിയതും ഇദേഹത്തിന് വേണ്ടിയാണ്. 1983ലെ മുന്നാർ മേളയുമായി ബന്ധപ്പെട്ട് അന്നത്തെ എം.എൽ.എയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റം. കണ്ണുർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ തസ്തികയിലേക്ക്. ഇതിനിടെ അദേഹം, ചിലർക്ക് ദേവികുളത്തും മൂന്നാറിലുമൊക്കെ കുത്തകപാട്ട വ്യവസ്ഥയിൽ ഭൂമി നൽകിയിരുന്നു. അതൊക്കെ ഇപ്പോൾ വലിയ റിസോർട്ടുകളായി മാറി.
പിന്നിട് കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ എന്ന നിലയിലും അദേഹം മുന്നാറും മാടുപ്പെട്ടിയും ഇടക്കിടെ സന്ദർശിച്ചു. ഇത്രയും പറഞ്ഞത് അദേഹത്തിെൻറ മൂന്നാർ ബന്ധം പറയാൻ മാത്രം.
ഒരർഥത്തിൽ അദേഹം സബ് കലക്ടർ ആയിരിക്കെയാണ് ടൂറിസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1981-83ൽ അദേഹം കണ്ട മൂന്നാറും ഹൈറേഞ്ചുമല്ല, ഇപ്പോഴുള്ളത്. പരിസ്ഥിതി വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. ആസൂത്രണമില്ലാത്ത ടൂറിസം പ്രവർത്തനങ്ങൾ ഇൗ കുന്നുകളെ നാശത്തിലേക്ക് നയിക്കുന്നു. മൂന്നാറിെൻറ ജൈവൈവവിധ്യം നശിപ്പിക്കപ്പെട്ടതോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. അനിയന്ത്രിതമായി എത്തുന്ന വാഹനങ്ങളുടെ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. പ്ലസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മനുഷ്യ മാലിന്യമടക്കം പുഴകളിലേക്ക് ഒഴുകുന്നു. അടുത്ത വർഷം നീലകുറിഞ്ഞി പൂക്കുന്നതോടെ മൂന്നാറിൽ ജനങ്ങൾക്ക് കാല്കുത്താൻ ഇടമുണ്ടാകില്ല.അത്രക്ക് വാഹനമായിരിക്കും എത്തുക. മൂന്നാറിനെയും ഇടുക്കിയേയും നന്നായി അറിയുന്ന കേന്ദ്ര ടൂറിസം മന്ത്രിക്ക് മൂന്നാറിൻറ രക്ഷകനാകാൻ കഴിയുമോ. ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്.
No comments:
Post a Comment