കേരളത്തിലെ പഴക്കം ചെന്ന റവന്യു ഡിവിഷനാണ് ദേവികുളം. ഇൗ ഡിവിഷെൻറ അധിപന് അതിനനുസരിച്ച് പ്രൗഡിയും. വരുമാനത്തിലും മുന്നിലായിരുന്നു.1931ൽ 4,52.857 രൂപയായിരുന്നു നികുതി പരിവ് എന്നറിയുേമ്പാൾ തെന്ന കാര്യങ്ങൾ മനസിലാകുമല്ലോ?
രാജഭരണകാലത്തെ തിരുവിതാംകൂറിെൻറ വേനൽക്കാല കച്ചേരിയാണ് റവന്യു ഡിവിഷൻ ആഫീസായി മാറിയത്. ബംഗ്ലാവിനും രാജകീയ പ്രൗഡിയുണ്ടായിരുന്നു. 107വർഷം മുമ്പ് കൊല്ല വർഷം 1085ലാണ് ദേവികുളം ഡിവിഷൻ രൂപീകരിക്കുന്നത്. കോട്ടയം ഡിവിഷൻ വിഭജിച്ചായിരുന്നു പുതിയ ഡിവിഷൻ വന്നത്. മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും തുടങ്ങി വടക്കും കിഴക്കും തമിഴ്നാട് അതിർത്തി വരെ. മറുഭാഗത്ത് കോതമംഗലവും അതിർത്തി തിരിച്ചു. ദേവികുളവും പീരുമേടുമായിരുന്നു താലുക്കുകൾ.
ആദ്യകാലത്ത് കമ്മീഷണർമാരായിരുന്നു റവന്യു ഡിവിഷൻ ഭരണാധികാരികൾ. കേരള പിറവിക്ക് ശേഷമാണ് ഡപ്യൂട്ടി കലക്ടർമാരായ റവന്യു ഡിവിഷണൽ ആഫീസർമാർ ഭരണത്തലവനായത്. െഎ.എ.എസുകാരനെങ്കിൽ സബ് കലക്ടർ എന്നറിയപ്പെടും. ആർ.ഡി.ഒമാർ റവന്യു ഡിവിഷണൽ മജിസ്ത്രേട്ടുമാരും സബ് കലക്ടർമാർ സബ് ഡിവിഷണൽ മജിസ്ത്രേട്ടുമാരുമാണ്.
ആലപ്പുഴ ജില്ലയേക്കാൾ വിസ്തൃതിയുള്ള ഉടുമ്പുഞ്ചോലയും ദേവികുളവും പീരുമേടുമായിരുന്നു അടുത്ത കാലം വരെ ദേവികുളം റവന്യു ഡിവിഷെൻറ അധികാര പരിധിയിൽ. തമിഴ് ഭൂരിപക്ഷ മേഖലകൾ. തേയിലയും ഏലവും തുടങ്ങി വൈദ്യുതിയും അണക്കെട്ടുകളും വരെ. സുഗന്ധവിളകളുടെയും നാണ്യവിളകളുടെയും വൈദ്യുതിയുടെയും നാട്.പുറമെ വന്യ ജീവിസേങ്കതങ്ങളും.
ഇപ്പോൾ പീരുമേട് ഇടുക്കി റവന്യു ഡിവിഷന് കീഴിലാക്കിയതോടെ വിസ്തൃതി കുറഞ്ഞു. മുല്ലപ്പെരിയാറും മംഗളദേവിയും വാഗമണ്ണും കൈവിട്ടു.
ഒേട്ടറെ പ്രഗൽഭർ ദേവികുളം സബ് കലക്ടറുടെ കസേരയിൽ ഇരുന്നിട്ടുണ്ട്. പിൽക്കാലത്ത് ചീഫ് സെക്രട്ടറിമാരായവരും ഇൗ പട്ടികയിലുണ്ട്.ദേവികുളത്ത് സബ് കലക്ടറായി നിയമിക്കപ്പെടുകയെന്നത് െഎ.എ.എസുകാരെ സംബന്ധിച്ചിടത്തോളം അംഗീകാരമാണ്. കാടും മേടും വിസ്തൃതിയും കൊണ്ടായിരിക്കാം വനിതകൾ നിയമിക്കപ്പെട്ടതായി അറിയില്ല.
എെൻറ ഒാർമ്മയിൽ ആക്ടീവായ ചില സബ് കലക്ടർമാരുണ്ട്. അവരൊക്കെ അധികകാലം ഇരിക്കാതെ സ്ഥലം മാറ്റപ്പെടുകയും ചെയ്തതാണ് ചരിത്രം. അൽഫോൺസ് കണ്ണന്താനമെന്ന കെ.ജെ.അൽഫോൺസ് ദേവികുളം സബ് കലക്ടറായിരിക്കെയാണ്, പൊതുജന സമ്പർക്കവും മൂന്നാർ മേളയും അങ്ങനെ പലതുമായി ജനങ്ങൾക്കടിയിലേക്ക് ഇറങ്ങിയത്. മുന്നാർ മേളയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എൻജിനിയർമാരുമായി റോഡിൽ സംഘർമുണ്ടായതും അന്നത്തെ എം.എൽ.എ ജി.വരദൻ (സി.പി.എം അംഗമായിരുന്ന ഇദേഹം പിന്നിട് കോൺഗ്രസിൽ ചേർന്നു) സബ് കലക്ടർക്കെതിരെ പത്രസമ്മേളനംനടത്തിയതും അന്നത്തെ സംഭവങ്ങൾ. സബ് കലക്ടറെ പിന്തുണച്ച് രാഷ്ട്രിയ കക്ഷികൾ യോഗം നടത്തുകയും പൊതുമരാമത്ത് ആഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.പക്ഷെ, വൈകാതെ സബ്കലക്ടർ തെറിച്ചു. കണ്ണുർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജറായാണ് മാറ്റിയത്. ദേവികുളത്തും മൂന്നാറിലും ചില ഇഷ്ടക്കാർക്ക് കുത്തകപാട്ടത്തിന് സർക്കാർ ഭൂമി നൽകിയാണ് അദേഹം ദേവികുളം വിട്ടത്.ആ ഭൂമിയിൽ ഇപ്പോൾ വലിയ റിസോർട്ടുകളുണ്ട്.
വി.എസ്.സെന്തിലും മൈക്കിൾ വേദശിരോമണിയും സജീവമായിരുന്നുവെങ്കിലും മേളകളിലും ഒാണാഘോഷങ്ങളിലുമൊക്കെയാണ് ശ്രദ്ധിച്ചത്.ജയിംസ് വർഗീസ് വന്നതോടെ, കുറച്ച്കൂടി സജീവമായി. ഇടുക്കിയെ കഞ്ചാവ് വിമുക്തമാക്കുന്നതിന് തുടക്കമിട്ടത് അദേഹമാണ്. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു കഞ്ചാവ് വേട്ടകൾ. ആദിവാസി കോളണികളും കയറിയിറങ്ങി. എന്നാൽ, ഇദേഹത്തിൻറ പിൻഗാമി ടി.കെ.ജോസ് കഞ്ചാവിന് പുറമെ അനധികൃത ചാരായ കടകൾക്കും എതിരെ തിരിഞ്ഞു. കാടിന്ക പുറത്തെ കഞ്ചാവ് തോട്ടങ്ങൾ വെട്ടിനിരത്തിയതോടെ പലർക്കും വേദനിച്ചു. ചാരായവും മുഖ്യഅജണ്ടയാക്കി. നായാനാർ ഭരണമായിരുന്നു അന്ന്.പലയിടത്തും സബ് കലക്ടറെ തടഞ്ഞു. ബംഗ്ലാവിന് നേരെയും രാത്രിയിൽ ആക്രമണമുണ്ടായി. ഒടുവിൽ ദിവസങ്ങൾക്കകം സബ്കലക്ടർക്ക് മൂവാറ്റുപുഴക്ക് മാറ്റം നൽകി എല്ലാം ശാന്തമാക്കി. പന്നിട് 1993ൽ വ്യാജ പട്ടയങ്ങൾ റദാക്കി അൽകേഷ് കുമാർ ശർമ്മയും ‘ആക്ടിവിസ്റ്റായി’.അന്ന് റദാക്കിയ പട്ടയങ്ങൾക്ക് വീണ്ടും പട്ടയം വാങ്ങി അവിടെങ്ങളിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചു പിന്നീട്. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ വിവാദമായത് ഇപ്പോൾ മാത്രമാണ്.അതാകെട്ട, കയ്യേറ്റ ഭൂമിയിൽ റിസോർട്ടുകൾ വന്നതിന് ശേഷവും.സാമ്പത്തിക മേഖലയായി ഭൂമി മറിയതണ് കാരണം. കയ്യേറ്റ ഭൂമിയിെൽ റിസോർട്ടുകൾ സംരക്ഷിക്കാൻ ചില രാഷ്ട്രിയക്കാർക്ക് വിയർപ്പ് ഒാഹരിയുള്ളതയും പറയുന്നു. വട്ടവടയിൽ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ പേയ റവന്യു സംഘത്തെ ആക്രമിക്കപ്പെട്ടതും വലിയ പഴക്കമില്ലാത്ത വർത്തമാനം.
ഇപ്പോൾ ശ്രീറാമും കയ്യേറ്റക്കാരുടെയും അവരെ പിന്തുണക്കുന്നവരുടെയും കരടായി മാറി. സബ് കലക്ടർ കാലാവധി കഴിയുന്നുവെന്ന കാരണം പറഞ്ഞ് സ്ഥലം മാറ്റുകയും ചെയ്തു. പൊതുഭരണം മുഖ്യമന്ത്രിയുടെ വകുപ്പായതിനാൽ റവന്യു മന്ത്രി അറിയാതെയായിരുന്നു നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം. ശ്രീറാം മാറുന്നതേടെ പകരം നിയമിക്കേണ്ട ഡപ്യൂട്ടി കലക്ടർമാരുടെ പട്ടിക റവന്യു വകുപ്പ് തയ്യാറാക്കിയിരുന്നു. ഡപ്യുട്ടി കലക്ടർ െഎ.എ.എസ് അല്ലാത്തതിനാൽ പൊതുഭരണ വകുപ്പിന് കീഴിൽ വരില്ലെന്നുണ്ട്. റവന്യു മന്ത്രിയുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങും.അത് മുൻകൂട്ടി അറിഞ്ഞായിരിക്കണം, മുഖ്യമന്ത്രി ഒരു മുഴം മുേമ്പ നീട്ടിയെറിഞ്ഞത്.പകരം, സ്ഥലം എം.എൽ.എ കണ്ടെത്തിയ പ്രാദേശിക ഭാഷ സംസാരിക്കുന്ന െഎ.എ.എസുകാരനെ നിയമിക്കുകയും ചെയ്തതിലൂടെ ദേവികുളം റവന്യു ഡിവിഷൻ മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലാക്കി.
#സർക്കാർ ഒപ്പമുണ്ട്
ReplyDeleteഈ പരാമർശങ്ങളിൽ ഒന്നു൦ തന്നെ യഥാർത്ഥ വസ്തുത പരാർശിക്കപ്പെടുന്നില്ല. കോടികൾ വില മതിക്കുന്ന കണ്ണൻ ദേവൻ ഹിൽസിലെ ഭൂമി രാഷ്ട്രീയ ഉദ്വോഗസ്ഥ മാഫിയ മറിച്ച് വിറ്റ് കോടികൾ സ൦ബാദിക്കു൦ബോൾ കോരന് കഞ്ഞി കു൦ബിളിൽ തന്നെ. കോട്ടയ൦ ജില്ലയിലെ ദേവികുള൦ തലൂക്കിൽപ്പട്ട കണ്ണൻ ദേവൻ വില്ലേജിന് വേണ്ടിയാണ് 1971-ലെ 5-നിയമ൦ "The Kannan Devan Hills (Resumption Of Lands) Act,1971 /21/01/71 ൽ പ്രാബല്ല്യത്തിൽ വന്നു. ടി നിയമ൦ ഭരണഘടനാ വിധേയമാണെന്ന് സുപ്രി൦ കോടതി 5 അ൦ഗ ബഞ്ച് 27/4/1972-ൽ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. (1972 KLT 377 (SC). കണ്ണൻദേവൻഹിൽസ് സ൦ബന്ധിച്ച് പൂർണ്ണ വിവര൦ "Travancore State Manual by T.K.Velupillai 1996-Edn:Vol: 11 and 111. Preamble of the Act, it is clearly stated that:-And Whereas large extent of agricultural lands in that village has not been converted in to plantations or utilized for purposes of plantation and such lands are not required for the purposes of the exiting plantation; and for the distribution of such lands for cultivation and purposes ancillary thereto. ടി നിയമത്തിലെ 3, 9, വകുപ്പുകൾ പ്രകാര൦ 5% ഭൂമിയെങ്കിലു൦ പതിച്ച് കൊടുക്കാൻ നടപടി ഉണ്ടായാൽ മൂന്നാർ പ്രശ്ന൦ പരഹരിക്കപ്പെടു൦. ടി നിയമത്തിന് 1977-ൽ Rule ഉ൦ ഉണ്ടായിട്ടുണ്ട്.
ReplyDelete