വെൽഫയർ പാർട്ടി 2017 മെയ് 11.12 തിയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലാൻഡ് സമ്മിറ്റിൽ അവതരിപ്പിച്ച പ്രബന്ധം
-------------------------------------------------------------------------------------------------------------------------
കേരളത്തിലെ തോട്ട ഭൂമി ചരിത്രവും വർത്തമാനവും
കേരളത്തിലെ തോട്ടങ്ങളുമായി ബന്ധപ്പെട്ട ഭൂമിപ്രശ്നം ഏറെ സങ്കീർണമാണ്. സ്വതന്ത്ര്യത്തിന് മുമ്പ് തോട്ടങ്ങളായി മാറ്റപ്പെട്ട ഭൂമി ഇപ്പോഴും പലരിലൂടെ കൈമാറി അങ്ങനെ തന്നെ നിലനിൽക്കുന്നു. റവന്യൂ, വനം വകുപ്പുകളാണ് ഭൂമി പാട്ടത്തിന് നൽകിയിട്ടുള്ളത്. എന്നാൽ, എത്ര ഭൂമി ഏതൊക്കെ വ്യവസ്ഥകൾ പ്രകാരം പാട്ടത്തിന് നൽകിയെന്ന വിവരം ലഭ്യമല്ല എന്നതാണ് അവസ്ഥ. ഇതു സംബന്ധിച്ച് നിയമസഭയിൽ വന്നിട്ടുള്ള ചോദ്യങ്ങൾക്ക് പോലും വിവരം ശേഖരിച്ച് വരുന്നുവെന്ന മറുപടിയാണ് നൽകിയിട്ടുള്ളത്.
കേരളത്തില്‍ മഹാരാജാക്കന്‍മാരുടെ ഭരണകാലത്താണ് തോട്ടങ്ങള്‍ നിര്‍മിച്ചെടുക്കാനായി നീണ്ടകാലത്തേക്ക് ചുരുങ്ങിയ പാട്ടത്തിന് വന്‍തോതില്‍ ഭൂമി നല്‍കിയത്. പാട്ടക്കാലാവധി കഴിഞ്ഞവരുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ആ ഭൂമിയില്‍ പലതും ലഭ്യമല്ല എന്നതാണ് ഇന്നത്തെ അവസ്ഥ. സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനാണ് തോട്ടം വ്യവസായത്തിന്റെ പേരില്‍ ഭൂമി വിട്ടുകൊടുത്തതെങ്കിലും അവര്‍ പാട്ടത്തിനെടുത്ത ഭൂമിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൂടി കൈയേറിയ അനുഭവമാണുള്ളത്. ഈ ഭൂമിയുടെ നിയമപരമായ അവസ്ഥ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഭൂപരിഷ്‌കാര നിയമം ഇത്തരം ഭൂമികളുടെ മേല്‍ നിയന്ത്രണമുള്ള തോട്ടം മുതലാളിമാരെ നിയന്ത്രിക്കാന്‍ അപര്യാപ്തമാണ്. ഇവര്‍ ഭൂപരിധി നിയമത്തിനുള്ളില്‍ വരുന്നില്ല. ദേശിയ ആസൂത്രണ കമ്മിഷൻറ് നിർദേശ പ്രകാരമാണ്തോട്ടങ്ങളെ ഭൂപരിഷ്രണത്തിൽ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ഒരു പഠന ഗ്രൂപ്പ് നല്‍കിയ പ്രധാന നിര്‍ദേശമുണ്ട്. വന്‍കിട തോട്ടങ്ങളില്‍ യഥാര്‍ഥത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടം മുതലാളിമാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കണമെന്നതാണ് ആ നിര്‍ദേശം. കൃഷി ചെയ്യാതെ തോട്ടം മുതലാളിമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായവര്‍ക്കും ഭവന രഹിതരായവര്‍ക്കും വിതരണം ചെയ്യുകയോ സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തില്‍ സർക്കാർ വിനിയോഗിക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം.
കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും മലനിരകളുമാണ് തോട്ടം ഭൂമിയായുള്ളത്. ഇപ്പോള്‍ ‘റിസോർട്ട് എസ്‌റ്റേറ്റ്’ മാഫിയ ഇവിടെയാണ് കണ്ണ് വെച്ചിട്ടുള്ളത്.ഇവിടെങ്ങളിലാണ്വൻതോതിൽ ഭൂമി കയ്യേറപ്പെടുന്നതും.മൂന്നാറും വാഗമണും ഉദാഹരണം.
രാജ്യത്തിന് സ്വതന്ത്ര്യം ലഭിക്കുന്നതിന് മുമ്പായി സംസ്ഥാനത്താകെ പാട്ടത്തിന് നൽകിയതിൽ 225087.457 ഏക്കർ ഭുമി ഇപ്പോഴും വിവിധ സ്ഥാപനങ്ങളുടെ കൈവശം ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഇതേസമയം, 7888.417 ഏക്കർ ഭുമിയാണ് പാടത്തിന് നൽകിയിട്ടുള്ളതെന്ന് റവന്യു വകുപ്പ് നിയമസഭയിൽ നൽകിയ മുറപടിയിൽ പറയുന്നു.പാട്ട കാലവധി കഴിഞ്ഞ 1231.45 ഏക്കർ ഭൂമി തിരികെ ഏറ്റെടുത്തിട്ടുമില്ല. 2013 വരെ പാട്ട കുടിശിക ഇനത്തിൽ 61 കോടി രൂപ കിട്ടാനുമുണ്ട്. പാട്ട ഭൂമി സംബന്ധിച്ച് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഒാഫീസർ എം.ജി.രാജമാണിക്കം ആവശ്യപ്പെട്ടിട്ടും എല്ലായിടത്ത് നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പാട്ട ഭൂമിയിൽ 112384.99 ഏക്കറും ഇടുക്കി ജില്ലയിലാണ്. ഹാരിസൺ, ടാറ്റാ ടീ കമ്പനി തുടങ്ങിയ വൻകിട കമ്പനികളും ഭൂമി കൈവശം വെച്ചിട്ടുള്ളവരിൽ ഉൾപ്പെടുന്നു. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധിയായ 15 ഏക്കറിലധികം കൈവശം വെച്ചിട്ടുളളത് 1499 തോട്ടം ഉടമകളാണ്. ഇതേസമയം, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ, തോട്ടങ്ങൾ എന്നിവക്കായി 1,19,178.88 ഏക്കർ വനഭൂമി പാട്ടത്തിന്നൽകിയിട്ടുളതായി വനം വകുപ്പിൻറ രേഖകളിലുണ്ട്.സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ,കെ.എഫ്.ഡി.സി, റിഹാബിലേറ്റഷൻ പ്ലാേൻറഷൻ എന്നിവ ഉൾപ്പെടുന്നു. ഫാമിംഗ് കോർപ്പറേഷന് റബ്ബർ പ്ലാൻറഷന് വേണ്ടി 1820 ഹെക്ടർ നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണിത്.
1964ലെ സിരിമാവോ- ലാൽബഹദുർ ശാസ്ത്രി കരാർ പ്രകാരം ഇൻഡ്യൻ വംശജരായ ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനാണ് ആർ.പി.എൽ ആരംഭിച്ചത്. 2070 ഹെക്ടർ ഭൂമി പാട്ടത്തിന്നൽകിയിട്ടുണ്ട് ആർ.പി.എല്ലിന്.
കേരള വനം വികസന കോർപ്പറേഷനും ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.1979ൽ വയനാടിൽ 400 ഹെക്ടറിൽ തേയിലകൃഷിയും ആരംഭിച്ചു. ഏലവും കാപ്പിയും കെ.എഫ്.ഡി.സിക്കുണ്ട്.
തിരുവിതാംകുർ,കൊച്ചി, മലബാർ രാജ്യങ്ങളുടെ സമ്പദ്ഘടയിൽ വലിയ മാറ്റങ്ങൾ വരുത്തിയതാണ് തോട്ടങ്ങളുടെ വരവ് എന്ന് കാണാം. തേയില, കാപ്പി, റബ്ബർ എന്നിവയുടെ വരവാണ് ജീവിത നിലവാരത്തിൽ മാറ്റങ്ങൾ വരുത്തിയത്. ഏലം കൃഷി കേരളത്തിൻറ കിഴക്കൻ മേഖലയിലാണെങ്കിലും അതിൻറ ഗുണഭോക്താക്കൾ തമിഴ്നാട്ടുകാരാണ്. ആദ്യകാലത്ത് മുഴുവൻ പ്ലാേൻറഷനുകളും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഭൂ ഉടമകളായ മലയാളികൾ പരമ്പരാഗത കൃഷി രീതികളുമായി മുന്നോട്ട് പോയപ്പോൾ കടൽകടന്ന് എത്തിയ ബ്രിട്ടീഷ് പ്ലാൻറർമാർ കാട് വെട്ടി തെളിച്ച് കാപ്പിയും തേയിലയും റബ്ബറും വളർത്തി. മലമ്പനിക്കുള്ള മരുന്നിനുള്ള സിേങ്കാണ കൃഷിയുമായാണ് സായ്പ് മല കയറിയത്. പിന്നിടാണ് കാപ്പിയിലേക്കും കാപ്പിക്ക് രോഗം ബാധിച്ചപ്പോൾ തേയിലയിലേക്കും തണുപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ റബ്ബറിലേക്കും തിരിഞ്ഞത്. ഇതിൽ റബ്ബർ മാത്രം മലയാളികളിൽ എത്തി. അതിന് രണ്ട് പത്രങ്ങളുടെ നിർണായക സ്വാധീനവുമുണ്ട്.മലയാളികളുടെ ജീവിത നിലവാരത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ വരുത്തിയാണ് തോട്ടം വ്യവസായം വേരൂന്നിയതെങ്കിലും മറുഭാഗത്ത് നമ്മുടെ ഭക്ഷ്യസുരക്ഷക്ക് അന്നേ വെല്ലുവിളി ഉയർന്നു. നെല്ല് ഉൽപാദനം കുറഞ്ഞ് തുടങ്ങുന്നത് റബ്ബറിൻറ വരവോടെയാണ്.
1860-1940 കാലയാളവിനെയാണ് പ്ലാേൻറഷൻ കാലമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇൗ കാലയളവിലാണ് തോട്ടങ്ങൾ സ്ഥാപിക്കപ്പെടുന്നത്. ആദ്യ അഞ്ചു വർഷത്തേക്ക് കരം കൂടാതെയും തുടർന്ന് പയറ്റുപാട്ടമായും ഭൂമി പതിച്ച് പാട്ടത്തിന് നൽകുകയായിരുന്നു.ഭൂമിയുടെ തറക്ക് മാത്രം പാട്ടം ഇൗടാക്കുന്ന രീതിയാണിത്. ഹൈേറഞ്ചുകളിലെ ഭൂമിയാണ് ഇത്തരത്തിൽ പാട്ടത്തിന് നൽകിയത്. ഏറ്റവും ഉയരത്തിൽ തേയില, അതിന് താഴെ കാപ്പി, അതിനും താഴെ റബ്ബർ എന്നത് കൊണ്ടായിരിക്കണം മലകൾ തേടി ബ്രിട്ടീഷുകാർ എത്തിയത്. നമ്മുടെ മീനച്ചിലുകാർ പുതിയ കൃഷിയിടങ്ങൾ തേടി കുടിയേറിയത് പോലെ 19-ാം നുറാണ്ടിൻറ ആദ്യ പകുതി തുടങ്ങി ബ്രിട്ടീഷുകാർ പുതിയ കൃഷി ഭൂമി തേടിയുള്ള യാത്രയായിരുന്നു. അത് അവസാനിച്ചത് മലയാള നാട്ടിലും.ഇതിനും പുറമെ തോട്ടകൃഷി വശമില്ലാതിരുന്ന അന്നത്തെ കർഷകർ മലകളെ തരിശിട്ടിരിക്കുകയായിരുന്നു. ഒരർഥത്തിൽ കോളോണിയൽ സംസ്കാരവും എത്തിപ്പെടുകയായിരുന്നു. വയനാട്,ഇടുക്കി എന്നിവിടങ്ങളിലെ ടൗണുകളുടെ വികസനം, കുതിരപന്തയം, ക്ലബ്ബ് സംസ്കാരം എന്നിവയും തോട്ടങ്ങളുടെ ബാക്കിപത്രമാണ്. സംസ്ഥാനത്താകെ 352955.09 ഏക്കറാണ് തോട്ടങ്ങൾ.എന്നാൽ,കൃഷി വകുപ്പിൻറ രേഖകൾ പ്രകാരം റബ്ബർ, തേയില, കാപ്പി, ഏലം എന്നിവയുടെ വിസ്തൃതി 7.05 ലക്ഷം ഹെക്ടറാണ്.
കാപ്പി
1767ൽ കണ്ണുരിലെ അഞ്ചരക്കണ്ടിയിൽ ഇൗസ്റ്റ് ഇൻഡ്യ കമ്പനി എസ്റ്റേറ്റ് സ്ഥാപിക്കുന്നതോടെയാണ് കാപ്പി കൃഷിയുടെ തുടക്കമെന്ന് കരുതുന്നു. എന്നാൽ, കാപ്പി എവിടെ നിന്നും എത്തിയെന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. അറേബ്യൻ നാടുകളിൽ നിന്നും മലബാറിലെത്തിയതാണ് കാപ്പിയെന്നാണ് പറയപ്പെടുന്നത്. തുടർന്നാണ് വയനാടിലേക്ക് എത്തുന്നത്. ക്യാപ്ടൻ ബേവൻറ നേതൃത്വത്തിലാണ് മാനന്തവാടിയിൽ കാപ്പി പരീക്ഷിച്ചതെന്നാണ് ചരിത്രം.അഞ്ചരക്കണ്ടിയിൽ നിന്നാണ് കാപ്പി വിത്ത് എത്തിച്ചത്. പട്ടാള എസ്റ്റേറ്റിൻറ വിജയമാണ് കാപ്പി വ്യാപകമാകാൻ കാരണമായത്. അന്നത്തെ കലക്ടർ W ഷെഫീൽഡ് കാപ്പി കൃഷിയെ പ്രോൽസാഹിപ്പിച്ചു. വയനാടിൽ കാപ്പി എത്തുന്നതിന് മുമ്പ് ഇവിടെ വനത്തിൽ ഏലമുണ്ടായിരുന്നു. ഇൗ കാട്ടു ഏലം ശേഖരിച്ച് വിൽപന നടത്തിയാണ് ആദിവാസികൾ ജീവിച്ചിരുന്നത്. കോഴിക്കോട് നിന്നുള്ള വ്യാപാരികൾ ഇൗ കാട്ടു ഏലം വാങ്ങി കയറ്റുമതി ചെയ്യുകയായിരുന്നു.65 ഇനം ഏലം വയനാടൻ കാടുകളിൽനിന്നും ശേഖരിച്ചിരുനനതായി ഫ്രാൻസിസ് ബുച്ചനാൻ രേഖപ്പെടുത്തിയിട്ടുണ്ട്.(A journey from Madras through Malabar,Mysore and soutyh Canara,Vol II.) വലിയ തോതിൽ ബ്രിട്ടിഷ് പ്ലാൻറർമാർ വയനാടിൽ എത്തിയതും ഇൗ കാലഘട്ടത്തിലാണ്.കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുമെന്നത് മറ്റൊരു ഘടകമായിരുന്നു. ആയിരകണക്കിന് ഏക്കർ വനഭൂമി കൃഷി യോഗ്യമാക്കിയെന്ന് 1857ൽ കലക്ടറായിരുന്ന റോബിൺസൺ രേഖപ്പെടുത്തിയിട്ടുണ്ട്.19-ാം നൂറ്റാണ്ടിൻറ മധ്യത്തോടെ വയനാടിൽ 30,000 ഏക്കർ സ്ഥലത്തായി 36കാപ്പി എസ്റ്റേറ്റുകൾ രൂപപ്പെട്ടിരുന്നു. കെന്നഡി 1080 ഏക്കർ, ലക്കിഡി 1600 ഏക്കർ, പൂക്കോട്ട് 350 ഏക്കർ, കുള്ളി 2500 ഏക്കർ, വൈത്തിരി 2200ഏക്കർ, വെർണൻ 1200 ഏക്കർ, പാരി ആനറ് കമ്പനി 831 ഏക്കർ എന്നി സൗത്ത് വയനാടിലെ ആദ്യ കാല തോട്ടങ്ങളാണ്. ലോപ്പസ് 150ഏക്കർ, മാനന്തവാടി 1100 ഏക്കർ, ദിണ്ഡിമാൽ 2300 ഏക്കർ, മേയ് 450 ഏക്കർ, റിച്ചമോണ്ട് 450 ഏക്കർ, ബ്രൗൺ 351 ഏക്കർ, തിരുനെല്ലി 200 ഏക്കർ, പിള്ളൈ 160ഏക്കർ എന്നി നോർത്ത് വയനാടിലെയും ആദ്യ കാല എസ്റ്റേറ്റുകൾ. വയനാടിന് പുറമെ ഇടുക്കിയിലെ കുമളി മേഖലയിലും കാപ്പി വ്യാപിച്ചു.എന്നാൽ, കാപ്പി ഇലക്കുണ്ടായ രോഗവും തണൽ മരങ്ങൾ ഇല്ലാതെയുള്ള കൃഷി രീതിയും കാപ്പിയെ പ്രതികൂലമായി ബാധിച്ചു. സ്വർണം തേടിയുള്ള ഖനനമാണ് മലബാറിലെ കാപ്പി വ്യവസായത്തിൻറ തകർച്ചക്ക് വഴിയൊരുക്കിയത്. ഇപ്പോൾ 85359 ഹെക്ടറിലാണ് കാപ്പി കൃഷി.1956-57ൽ 18640 ഹെക്ടറിലായിരുന്നു.
പ്ലാേൻറഷൻറ പരിധിയിൽ വരില്ലെങ്കിലും നിലമ്പുർ തേക്ക് തോട്ടവും പാട്ട ഭൂമിയാണ്. കപ്പൽ നിർമ്മിക്കാൻ തേക്ക് തടിക്ക് വേണ്ടിയാണ് ബ്രിട്ടീഷുകാർ തോട്ടം സ്ഥാപിച്ചത്.
തേയില
തിരുവിതാംകൂറിൻറ സമ്പദ്ഘടനയെ മാറ്റിമറിച്ചതാണ് തേയിലയുടെ വരവ്.1849ൽ തിരുവിതാംകുർ ദിവാനും വില്യം ഹാക്സുമാനുമായി ഒപ്പിട്ട പത്തനാപുരം കൺസഷനാണ് തിരുവിതാംകുറിലെ തേയില കൃഷിക്ക് തുടക്കം. പത്തനാപുരം, ചെേങ്കാട്ട മേഖലയിലെ പത്തു ചതുരശ്ര മൈൽ പ്രദേശം ഹാക്സുമാണ് പാട്ടത്തിന് നൽകുന്നതാണ് 1849 ജൂലൈ ഒമ്പതിന് ഒപ്പിട്ട കരാർ. ഇതനുസരിച്ച് ഇവിടെ തേയില കൃഷിക്ക് തുടക്കമിട്ടുവെങ്കിലും അതൊരു പരാജയപ്പെട്ട പരീക്ഷണമായിരുന്നു. തുടർന്ന് 1852ൽ ഇൗ ഭൂമി ബിന്നി ആൻറ് കമ്പനിക്ക് കൈമാറി.30 വർഷത്തെ പാട്ടത്തിന് തിരുവതാംകൂർ രാജകൊട്ടാരം ഭൂമി നൽകിയെന്നാണ് ചരിത്രം.പിന്നിട് ഇൗ ഭൂമി മലയാളം പ്ലാേൻറഷനിൽ എത്തി.അമ്പനാട് മലകൾ ഇൗ കരാറിൻറ ഭാഗമാണ്.
പീരുമേടിലും തേയില കൃഷി ആരംഭിച്ചിരുന്നു. മദ്രാസ് സ്റ്റേറ്റിലൂടെ എത്തിചേരാനുള്ള സൗകര്യമായിരിന്നിരിക്കണം പീരുമേടും മൂന്നാറും തെരഞ്ഞെടുക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.1885-89 കാലയളവിൽ പീരുമേടിൽ 3000 ഏക്കറിലും 1895-99 കാലഘട്ടത്തിൽ 15000 ഏക്കറിലും തേയില കൃഷി ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും തേയിലക്ക് പ്രശസ്തി പകർന്നത് കണ്ണൻ ദേവൻ കമ്പനിയുടെ കീഴിൽ മൂന്നാറിൽ എസ്റ്റേറ്റുകൾ തുറക്കുന്നതോടെയാണ്. 1877ൽ പൂഞ്ഞാർ ഒന്നാം കരാർ പ്രകാരം പൂഞ്ഞാർ തമ്പരാൻറ ൈകവശമുണ്ടായിരുന്ന കണ്ണൻ ദേവൻ കുന്നുകൾ 5000 രൂപ രൊക്കമായും 3000 രൂപ വാർഷിക പാട്ടത്തിനുമാണ് ജോൺ മൺട്രോക്ക് നൽകിയത്. ആദ്യം സിേങ്കാണയും റബ്ബറുമൊക്കെയാണ് പരീക്ഷിച്ചത്. പിന്നിട് തേയിലയിൽ എത്തി. ബ്രിട്ടീഷിൻഡ്യയിൽ തേയില കൃഷി വ്യാപിപ്പിക്കാനും പ്രത്യേക കാരണമുണ്ടായിരുന്നു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നുവെങ്കിലും തേയില വ്യവസായത്തിൽ ബ്രിട്ടീഷുകാർ പിന്നിലായിരുന്നു. ചൈനക്കായിരുന്നു ആധിപത്യം. തേയില സംസ്കരിക്കാൻ ചൈനക്കാർക്കെ അറിയൂവെന്നതായിരുന്നു അക്കാലത്തെ അവസ്ഥ. ചൈനയിൽ നിന്നും തേയില കുരുവിനൊപ്പം ഒരു സംഘത്തെയും ഇൻഡ്യയിൽ എത്തിച്ചാണ് ബ്രിട്ടീഷുകാർ ഇതിനെ നേരിട്ടത്.അതിലൊരു ചൈനക്കാരൻ മൂന്നാറിലും എത്തി -ജോൺ അജൂ. ജോൺ അജുവിൻറ വരവും മൂന്നാറിൻറ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് കണ്ണൻ ദേവൻ തേയിലക്ക് പ്രിയം വർദ്ധിപ്പിച്ചത്. തേയില ബോർഡിൻറ കണക്കനുസരിച്ച് ഇപ്പോൾ ദേവികുളം സബ് ഡിവിഷനിൽ 11619.73 ഹെക്ടറിലും പീരുമേട് സബ് ഡിവിഷനിൽ 10394.03 ഹെക്ടറിലും തേയില കൃഷിയുണ്ട്. സമസ്ഥാനത്താകെ 35010 ഹെക്ടറിൽ തേയിലയുണ്ട്.
റബ്ബർ
1902ൽ മുന്നാറിനടുത്ത് ആനക്കുളത്താണ് റബ്ബർ കൃഷിക്ക് തുടക്കം. മർഫി സായ്പെന്ന ജോൺ ജോർജ് മർഫിയാണ് ഇൻഡ്യയിലെ റബ്ബറിൻറ പിതാവ്. 1957ൽ കോട്ടയം ജില്ലയിലെ ഏന്തയാറിലാണ് ഇദ്ദേഹം മരണമടഞ്ഞത്.
കാപ്പിയും തേയിലും പോലെ റബ്ബർ കൃഷി ആരംഭിച്ചതും ബ്രിട്ടീഷുകാരാണ്. എന്നാൽ, റബ്ബറിന് കാര്യമായ തണുപ്പ് ആവശ്യമില്ലാത്തതിനാൽ ഇടനാടിലാണ് ബ്രിട്ടീഷുകാർ എത്തിയത്.എങ്കിലും തദ്ദേശിയർ വിട്ടു നിന്നു. ആലപ്പുഴയിലെ വ്യവസായായിരുന്ന പി.ജോണിൻറ നേതൃത്വത്തിൽ 1905ൽ കാളിയാറിൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതോടെയാണ് തദ്ദേശിയർ ഇൗ രംഗത്ത് വരുന്നത്.സിറിയൻ കൃസ്ത്യൻ വിഭാഗം റബ്ബർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും സമുദായ അംഗങ്ങളോട് റബ്ബറിലേക്ക് തിരിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 1925ൽ മലയാളികളുടെ 53 എസ്റ്റേറ്റുകൾ സ്ഥാപിക്കപ്പെട്ടു. 1934ൽ മലയാളികൾക്കായി മുൻതൂക്കം. കൃസ്ത്യൻ മിഷനറിമാരുടെ പങ്ക് വളരെ വലുതാണ്. ഇത് നെൽ കൃഷി കുറയാൻ കാരണമായി. 1931ൽ 696474 ഏക്കറിലായിരുന്നു നെൽകൃഷിയെങ്കിൽ 1941ൽ 649906 ഏക്കറായി കുറഞ്ഞു. പിന്നിടുള്ള വർഷങ്ങളിൽ നെൽ കൃഷി കുറയുകയായിരുന്നു. തിരുവിതാംകൂർ സർക്കാർ റബ്ബറിന് നികുതി ഇളവ് നൽകി. കൃഷി പരിവർത്തനവും കൃസ്ത്യൻ മിഷനറിമാരും എന്നതായിരുന്നു അക്കാലത്തെ ലൈൻ. സഭക്ക് പലയിടത്തും റബ്ബർ കൃഷിയുണ്ടായിരുന്നു.സഭയുടെ വരുമാനം തന്നെ റബ്ബർ ആയിരുന്നു. ഇപ്പോൾ 549955 ഹെക്ടറിലാണ് റബ്ബർ.
ഏലം
ഇന്നത്തെ ഇടുക്കി ജില്ലയിലെ ഉടുഞ്ചോല താലൂക്കിലാണ് പ്രധാനമായും ഏലം കൃഷി ചെയ്യുന്നത്. ദേവികുളം, പീരുമേട് താലൂക്കുകളിലും ഏലം കൃഷി ചെയ്തിരുന്നു. 19-ാം നൂറ്റാണ്ടിൻറ അവസാനമാണ് ഏലംകൃഷി ആരംഭിക്കുന്നത്. ബ്രിട്ടീഷുകാരാണ് കൃഷി തുടങ്ങിയതെങ്കിലും വൈകാതെ അവർ രംഗം വിട്ടു. അതിർത്തിക്കപ്പുറത്ത് തമിഴ്നാടിൽ നിന്നുള്ളവരാണ് കൃഷിക്കായി എത്തിയത്. തൊഴിലാളികളും അവിടെ നിന്നും വന്നു. 39730 ഹെക്ടറിൽഏലമുണ്ടെന്നാണ് കൃഷി വകുപ്പിൻറ കണക്ക്. 1988-89ൽ 64000ഹെക്ടറിൽ ഏലമുണ്ടായിരുന്നു.
ഭൂമി പ്രശ്നം
"ഈ ഭൂമി സ്വകാര്യവ്യക്തികളുടേതല്ല, രാഷ്‌ട്രങ്ങളുടേതല്ല, ഭൂമിയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരെയുമെടുത്താൽ, അവരുടേതുമല്ല. നാം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്. നമുക്കു കിട്ടിയതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണ് - നല്ല തറവാട്ടുകാരണവന്മാരെപ്പോലെ."
(കാൾ മാർക്‌സ്, മൂലധനം) ഇതു സാധ്യമാക്കുന്ന തരത്തിലാണോ കേരളത്തിലെ കാര്യങ്ങൾ. ഏതൊ കാലത്ത് തോട്ടങ്ങൾക്കായി പാട്ടത്തിന് വാങ്ങിയ ഭൂമി സ്വകാര്യ ഭൂമിയെന്ന നിലയിൽ മുറിച്ച് വിൽക്കുന്നു.മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നു. എന്നാൽ, സർക്കാരിന് യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. ആമുഖമായി പറഞ്ഞത് പോലെ ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പോലും സർക്കാർ ആവശ്യപ്പെട്ടാലും താഴെ തട്ടിൽ നിന്നും ലഭിക്കുന്നില്ല.
എം.ജി.രാജമാണിക്കം കമ്മിറ്റിക്ക് ലഭിച്ച വിവരം അനുസരിച്ച് 225087.457 ഏക്കർ സ്വതന്ത്ര്യന് മുമ്പ് പാട്ടത്തിന് നൽകിയത് ആയതിനാൽ ഇതത്രയും തിരിച്ച് എടുക്കാവുന്ന സർക്കാർ ഭൂമിയാണ്. ഇതിൽ കണ്ണൻ ദേവൻ, ഹാരിസൺ ഭൂമിയും ഉൾപ്പെടുന്നു. അതായത് ഇൻഡ്യ ഇൻഡിപ്പൻറസ് ആക്ട് ഭൂമി പാട്ടത്തിന് നൽകിയ കാര്യത്തിലും ബാധമകാണെന്ന വാദമാണ് രാജമാണിക്കം ഉയർത്തുന്നത്.ഇതിനായി പ്രത്യേക നിയമനിർമ്മാണം വേണമെന്ന് അദേഹം ശിപാർശ നൽകിയിട്ടുണ്ട്.എന്നാൽ,നിയമ വകുപ്പിൻറ അഭിപ്രായം മറിച്ചാണ്. ഇൻഡിപ്പൻറൻസ് ആക്ട് ബാധകമാകില്ലെന്ന നിയമ ഉപദേശമാണ് ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
ഇടുക്കിയിൽ പീരുമേട് താലൂക്കിൽ 44740.04 ഏക്കർ, ദേവികുളം താലൂക്കിൽ 68759.56ഏക്കർ തിരുവനന്തപുരത്ത് 4566.98 ഏക്കർ, പാലക്കാട് പോബ്സണിന് 855 ഏക്കർ, തൃശുർ 2777.6 ഏക്കർ, കോഴിക്കോട് 2604.08 ഏക്കർ, കൊല്ലം 682.22ഏക്കർ, വയനാട് 20433.118 ഏക്കർ, കാസറഗോഡ് 3002.31 ഏക്കർ എന്നിങ്ങനെയാണ് പാട്ട ഭൂമിയുടെ വിസ്തൃതി. ഇതിൽ ബഹുഭൂരിപക്ഷവും ബ്രിട്ടിഷുകാർ പാട്ടത്തിന് വാങ്ങി കൈമാറിയതാണ്. ഇടുക്കി ഒഴിെക മറ്റ് ജില്ലകളിലെ ഹാരിസൺ ഭൂമി ഇതിൽ ചേർത്തിട്ടില്ല.
1973ലെ ഫെറ നിയമമാണ് (ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട്) ആണ് വിദേശികളെ ഭൂമി കൈമാറ്റത്തിന് പ്രേരിപ്പിച്ചത്. ഇതിൽ പലതിൻറ കൈമാറ്റം പോലും അനധികൃതമാണ്. ഭൂമിയുടെ സ്റ്റാറ്റസ് സംബന്ധിച്ചും തർക്കം നിലനിൽക്കുന്നു. പാട്ട ഭൂമി വ്യാജ ആധാരത്തിലുടെ വൻതോതിൽ വിൽപന നടത്തിയിട്ടുണ്ട്. അഞ്ച് ശതമാനം ടുറിസം അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുളള അനുമതിയുടെ മറവിലാണ് പാട്ട ഭൂമി തുണ്ടമാക്കി മാറ്റുന്നത്.
വൻതോതിൽ പരിവർത്തനം ചെയ്യപ്പെടുകയും ഭൂ മാഫിയയുടെ കൈവശം വന്നു ചേരുകയും ചെയ്താണ് കാർഡമം ഭൂമി അഥവാ സി.എച്ച്.ആർ. 19-ാം നൂറ്റാണ്ടിൻറ അവസാനം മുതൽ പാട്ടത്തിന് നൽകി തുടങ്ങിയതാണ്. 1896,1899,1900,1913,1944 തുടങ്ങി പലതവണ സി.എച്ച്.ആർ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങൾ വന്നു.പാട്ട ഭൂമിക്ക് പരിധി നിശ്ചയിച്ചു.പാട്ടക്കാലവധിയും പുതുക്കി നിശ്ചയിച്ചു. 1961ലെ ഉത്തരവ് പ്രകാരം ഏഴ മുതൽ 20വർഷത്തേക്കാണ്പാട്ടം. ഇപ്പോഴത്തെ പല തോട്ടങ്ങളുടെയും പാട്ടക്കലാവധി അവസാനിച്ചു. ഇതിനിടെ 1.1.1977ന് മുമ്പ് ഏലമിതര കൃഷിക്കായി ഉപയോഗിച്ച ഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകി. 25000ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ പട്ടയത്തിന് അർഹത നേടിയത്. എന്നാൽ, അതിന് ശേഷം കൺവർട്ട് ചെയ്യപ്പെട്ടതാണ് തച്ചങ്കരിയുടെ കോളജും ഇന്ന് കാണുന്ന റിസോർട്ടുകളും. നിയമ പ്രകാരം പാട്ട വ്യവസ്ഥ ലംഘിച്ച ഇൗ ഭൂമി സർക്കാരിന് ഏറ്റെടുക്കാം. ഇതിനിടെ സഹകരണ ഏലത്തോട്ടം സ്വകാര്യ ഭൂമിയായി മാറിയതും ഇടുക്കിയിലാണ്. പള്ളിവാസൽ സഹകരണ ഏലസംഘത്തിൻറ ഉടമസ്ഥയിൽ ഉണ്ടായിരുന്ന തോട്ടം ഇപ്പോൾ സ്വകാര്യവ്യക്തി സ്വന്തമാക്കി. സഹകരണ സംഘവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സഹകരണ വകുപ്പിൽ ലഭ്യമല്ല.
ഹാരിസൺ ഭൂമി
ഏറെ ചർച്ച ചെയ്യുന്നതാണ് ഹാരിസൺ മലയാളം ഭൂമി പ്രശ്നം. ലണ്ടനിൽ രജിസ്റ്റർ ചെയ്ത മലയാളം പ്ലാേൻറഷൻസും ഹാരിസൺ ആൻറ് ക്രോസ് ഫീൽഡ് കമ്പനിയും ലയിച്ചാണ് ഹാരിസൺ മലയാളം പ്ലാേൻറഷൻസ് ആകുന്നത്.കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശുർ, കോഴിക്കോട്, വയനാട് ജില്ലകളിലായി 76769.80ഏക്കർ സ്ഥലം ഇവരുടെ കൈവശമുണ്ട്. തിരുവിതാംകൂറിൽ 47092.65 ഏക്കറിൽ 6646.07 ഏക്കറിന്പട്ടയമുണ്ടെന്ന് ഹാരിസൺ അവകാശപ്പെടുന്നു.മലബാറിൽ 23608.33 ഏക്കറിൽ 4355.98 ഏക്കറിന് പട്ടയമുണ്ടെന്നാണ് അവകാശം. കൊച്ചിയിൽ 6068.82 ഏക്കറാണ് പാട്ടഭൂമി. ഇതിൽ 1845.22 ഏക്കർ മിച്ചഭൂമിയാണെന്ന് 1982ൽ വൈത്തിരി ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു.1400 ഹെക്ടർ വനഭൂമിയാണെന്ന് ഫോറസ്റ്റ് ട്രൈബ്യുണലും കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 38170.95 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തുവെങ്കിലും കമ്പനി ഹൈ കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ സ്റ്റേ ചെയ്യപ്പെട്ടു.ഇതിൽ നാലു ജില്ലകളിലായി ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന 30,01,995 ഏക്കർ ഭൂമിയും മറ്റു കമ്പനികളും കയ്യേറ്റക്കാരും കൈവശം വയ്ക്കുന്ന 8150.97 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. കേരള ഭൂ സംരക്ഷണ നിയമത്തിൻറ ലംഘനം ചുണ്ടിക്കാട്ടിയാണ് ഭൂമി ഏറ്റെടുത്തത്. സെക്ഷൻ 2(43)പ്രകാരം വ്യക്തികളുടെ നിർവചനത്തിൽ കമ്പനി വരില്ല. 51A, B, 72(1),86,86(4) എന്നിവ പ്രകാരവുമാണ് നടപടികൾ.
ഭൂ സമരക്ഷണ നിയമത്തിലെ 87 പ്രകാരം തോട്ടങ്ങൾക്ക് നൽകിയ ഭൂമി ആ ആവശ്യത്തിന് വിനിയോഗിച്ചില്ലെങ്കിൽ താലൂക്ക് ലാൻഡ് ബോർഡിന് നടപടിയെടുക്കാം. ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്യാം. സെക്ഷൻ 81 പ്രകാരം ഭൂപരിധി ഒഴിവാക്കി നൽകിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം നടത്താനും കഴിയില്ല. എന്നാൽ ഹാരിസൺ വൻ തോതിലാണ് ഭൂമി വിൽപന നടത്തിയത്. പീരുമേടിൽ 1665.16 ഏക്കർ, പുനലൂരിൽ206.50 ഏക്കർ, ചെറുവള്ളിയിലെ 2263.06 ഏക്കർ, കൊല്ലം 4041.79 ഏക്കർ, മലബാറിൽ 4409.32 ഏക്കർ എന്നിങ്ങനെ 12658.16 ഏക്കർ ഭൂമി കമ്പനി വിൽപന നടത്തി.കേരള ഭൂസംരക്ഷണ നിയമം 1963, 1970 എന്നി വർഷങ്ങളിലെ ചട്ടങ്ങൾ പ്രകാരംഭൂമി വിറ്റത് നിയമവിരുദ്ധമാണ്.
കമ്പനിയുടെത് വ്യാജ ആധാരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2005ൽ നിയമിക്കപ്പെട്ട റവന്യു, വനം വകുപ്പുകളുടെ ഉന്നതതല സമിതിയാണ് ഭൂമി ഏറ്റെടുക്കണമെന്ന് ആദ്യം നിർദേശം നൽകിയത്.
ഇടുക്കിയില്‍ കൊക്കയാര്‍ വില്ലേജില്‍ പാരിസണ്‍ കമ്പനിയുടെ കയ്യിലുള്ള ഇപ്പോഴത്തെ ബോയ്‌സ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന 1666 ഏക്കര്‍ ഹാരിസണ്‍ വിറ്റതാണ്. ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റിലെ 606 ഏക്കര്‍ പെനിസുലാര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് നല്‍കിയിട്ടുണ്ട്. പെനിസുലാര്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ ട്രാവന്‍കൂര്‍ റബ്ബര്‍ ടീ എസ്റ്റേറ്റിന് കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കര്‍ ഭൂമിയും കൈമാറി. തെന്മലയിലെ 206.50 ഏക്കര്‍ മുംബൈ ആസ്ഥാനമായുള്ള റിയാ റിസോര്‍ട്ട്‌സിനാണ് ഹാരിസണ്‍ കൈമാറിയിരിക്കുന്നത്. കൊല്ലം ആര്യങ്കാവ് എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 707 ഏക്കര്‍ വ്യാജ ആധാരമുപയോഗിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
ഇടുക്കി കോടികുളം വില്ലേജിലെ കാളിയാര്‍ എസ്റ്റേറ്റില്‍പ്പെടുന്ന 1470.51 ഏക്കര്‍ സ്ഥലം എസ്എഫ്ഒ ടെക്‌നോളജീസിന് ഹാരിസണ്‍ മറിച്ചുവിറ്റിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധന നടത്താനുള്ള വയനാട് ജില്ലയില്‍ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെടുന്ന 403 ഏക്കര്‍ ഭൂമി ജയ്ഹിന്ദ് ഏജന്‍സീസിനാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.
കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ് വീതം ഭൂമി നീക്കി വെച്ചുവെങ്കിലും തോട്ടം തൊഴിലാളികൾ ഒരു മുറിയും അടുക്കുളയും മാത്രമുള്ള ലായങ്ങളിലാണ് കഴിയുന്നത്.
കണ്ണൻ ദേവൻ, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ് കണ്ണൻ ദേവൻ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്. 1877ൽ പൂഞ്ഞാർ തമ്പുരാൻറ കാലത്താണ് തേയില കൃ
ഷിക്ക് തുടക്കമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. കണ്ണൻ ദേവൻ കമ്പനിക്ക് പാട്ടത്തിന്നൽകിയ ഭൂമി പൂർണമായും കൃഷിക്ക് ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച് വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്.ഇതിന് എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച് വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
കൺസഷൻ ലാൻഡിന് പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച് 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക് നൽകിയത് 2611.38
സർക്കാരിൽനിക്ഷിപ്തമാക്കിയത് 70522.12 ഏക്കർ
കമ്പനിക്ക് തിരികെ നൽകിയത് 57359.14 ഏക്കർ
തേയില- 23239.06
വിറക് കൃഷി 16898.91
കന്നുകാലികൾക്ക് മേയാൻ- 1220.77
കെട്ടിടം,റോഡ്, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത് 6393.59
എസ്റ്റേറ്റുകൾക്ക്ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച് വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജിലെ പെരിയകനാൽ എന്നി എസ്റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച് വ്യക്തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് 1975ലെ സർക്കാർ ഉത്തരവിലുടെ വ്യക്തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക് പതിച്ച് നൽകണമെന്ന് നിർദേശിച്ചു. ഇതിനായി പ്രത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന് ഒരു ഹെക്ടർ വീതം ഭൂമി പതിച്ച് നൽകാനാണ് നിയമത്തിൽ പറഞ്ഞത്.1980ലും 1985ലുമായി ഏതാണ്ട് 2500 ഒാളം ഹെക്ടർ ഭൂമി വിതരണം ചെയ്തു. പിന്നിട് കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക് പട്ടയം നൽകിയെന്നും 1016 പേർക്ക് പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ് അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്.ഭൂരഹിതർക്ക് പതിച്ച്നൽകേണ്ട ഭൂമി അന്യാധീനപ്പെടുകയും ചെയ്യുന്നു. മൂന്നാറിൽ ഏറ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക് 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം സെൻറ് വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക് നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന് കൈമാറാൻ നിർദേശിച്ചതിലും 852 ഏക്കർ കുറച്ചാണ് വിജ്ഞാപനം ചെയ്തതു. ഇതൊക്കെ കയ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ് മൂന്നാർ കോളനിയും ലക്ഷം വീടും.
കണ്ണൻ ദേവൻ ഭൂമി തിരിച്ച് പിടിക്കാമോ
1974ൽ ലാൻഡ് ബോർഡ് അവാർഡ് പ്രകാരം നൽകിയതിനാൽ കണ്ണൻ ദേവൻ ഭൂമി തിരിച്ച് പിടിക്കാമോ എന്നതാണ് തർക്ക വിഷയം. ഹാരിസൺ ഭൂമി ഏറ്റെടുക്കാമെങ്കിൽ ഇപ്പോൾ ടാറ്റയുടെ കൈവശമുള്ള ഭൂമിയും തിരിച്ച് പിടിക്കാമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. 1974ൽ ഭൂമി നൽകിയത് സ്കോട്ട്ലാൻറിൽ രജിസ്റ്റർ ചെയ്ത കണ്ണൻ ദേവൻ കമ്പനിക്കാണ്. ഫെറ നിയമത്തിന് വിരുദ്ധമായിരുന്നു തീരുമാനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പിന്നിടാണ് ടാറ്റയെ കുടി ചേർത്ത ടാറ്റ ഫിൻലേ ആയതും തുടർന്ന് ടാറ്റ ടീ കമ്പനി ആയതും. 1974ന് ശേഷവും പാട്ട ഭൂമി തുണ്ടമാക്കി വിൽപന നടത്തി. ഹാരിസണിെൻറ കേസ് പ്രകാരമെങ്കിൽ ഇൗ കൈമാറ്റങ്ങൾക്ക് നിയമസാധുതയില്ല. കേരള ഭൂ സംരക്ഷണ നിയമത്തിലെ 1963ലെയും 1970ലെയും ചട്ടങ്ങൾ ബാധകമാണ്. കമ്പനി വിറ്റ ഭൂമി സർക്കാരിന് ഏറ്റെടുക്കുകയും ചെയ്യാം.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു. കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്‍കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ് ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത് തടസപ്പെടുത്തിയത്. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് തൊഴിലാളികളും സ്റ്റാഫ് ജീവനക്കാരും ഒാഹരി ഉടമകളാണ് കമ്പനി നടത്തുന്നത്.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്റ്റാഫ് ജീവനക്കാർ,കച്ചവടക്കാർ, മറ്റ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.അവർക്ക് നാലു സെൻറ് വീതം നൽകാൻ വേണ്ടി വരുന്നത് 600 ഏക്കർ ഭൂമി മാത്രമാണ്.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.

CM Aliyar
ReplyDeleteകേരളത്തിലെ തോട്ട ഭൂമി ചരിത്രത്തിൽ ആദ്യ൦ "Cardamom Lands" കൊല്ല വർഷ൦ 997 മേട മാസ൦ 15 (A.D. 1822)ന് നടപ്പിൽ വരുത്തിയ 88-ന൦ബർ രാജകീയ വിള൦ബരപ്രകാര൦ തൊടുപുഴ താലൂക്കിൽ (മണ്ടപത്തു൦വാതുക്കൽ) ചേർന്ന കൂടല്ലൂർ ക൦ബ൦ കൊ൦ബ തെവാര൦ പൊടിനായ്ക്കനൂർ മുതലായ തലമലക്കുമെക്ക്(west) പെരിയാറ്റിനുകിഴക്കുള്ള മലകളു൦ തോട്ടങ്ങൾ മുതലായ സ്ഥലങ്ങളു൦ ൦ര൦(ഈ) രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതാകകൊണ്ട് അതിൽ ഒള്ള മലയടിയാർ ഉൾപ്പെട്ട ആളുകളു൦ കുടിയാനവന്മരു കച്ചവടക്കാറരു മുതലായ സകലമാനപെരു൦ ൦ര൦ വിള൦ബര൦ പ്രസിദ്ധപ്പെടുത്തുന്ന നാൾക്കുമുതൽ പണ്ടാര വകയിൽനിന്നു൦ ഇപ്പോൾ ആക്കിയിരിക്കുന്ന തഹസിൽ ദാരനു൦ തൊടുപിഴ മണ്ടപത്തു൦വാതുക്കൽ തഹസിൽദാരനു൦ ഇനിമെലാൽ ആക്കുന്ന ഉദ്യോഗസ്ഥന്മാരുടേയു൦ ആജ്ഞയിൽ ഉൾപ്പട്ടു നടക്കേണ്ടു൦പ്രകാരങ്ങൾക്കു എല്ലാപെർക്കു൦ അറിയപ്പെടുത്തുന്നത്. എന്ന് തുടങ്ങി ആറ് വകുപ്പുകൾ ചേർന്നതാണ് ഏല൦ കൃഷി പ്രോത്സാഹന വിള൦ബര൦. ഏലമലകളിലെ കൃഷി വികസന൦ സുഗമമാക്കുന്നതിന്റെ ഭാഗമായി കൊ:വ: 1044-ൽ(1869) തിരുവിതാ൦കൂർ റസിഡന്റായിരുന്ന കേണൽ ജോൺ മൺട്രോയുടെ പുത്രൻ അർബൻ വിഗോർസ് മൺട്രോയെ സ്പെഷ്യൽഓഫീസർ ക൦ ഏലമല സൂപ്രണ്ട് ക൦ മജിസ്ട്രേട്ടായു൦ ദേവികുള൦ ആസ്ഥാനമായി നിയമിക്കപ്പെട്ടു. ഇതിനോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു നിയമ നിർമ്മാണത്തിന്കൂടി തിരുവിതാ൦കൂർ സാക്ഷിയായി. "As part of a genaral scheme to encourage and promote coffee cultivation in the state, a Regulation was passed in the year 1040/1865(1of 1040) sale of waste land on the Travancore Hills. (land revenue manual vol. 1, pp.1-7&vol. 1V, p 373. )ഏലമല സ്പെഷ്യൽ ഓഫീസർ ഏല൦ കൃഷി വികസനവുമായി മുന്നോട്ട്പോകുന്നതിനിടയിൽ 02/03 1886-ൽ Revenue Settlement Proclamation നടപ്പിലായി. ഭൂവിനിയോഗ ക്രയവിക്രയ കൈവശ വ്യവസ്ഥകളിൽ വിപ്ലവകരമായ മാറ്റത്തിന് ഉതകു൦ വിധമായിരുന്നു അത് ഏക്കർ, സെന്റ് അളവ് സ൦വിധാന൦ ഒന്ന്. 14-ാ൦വകുപ്പുപ്രകാര൦ "Ten percent deduction allowed to cover un-profitable areas. ഇതാണ് കേരളീയ സമൂഹത്തിൽ ആനുകാലിക ചർച്ചയ്ക്ക് വിഷയീഭവിച്ച മിച്ചഭൂമി വൻകിടക്കാർ കൈവശ൦ വച്ച് അനുഭവിക്കുന്നുവെന്ന ആരോപണ൦ 1000 ഏക്കർ ഭൂമിക്ക് 100 ഏക്കർ 'ഫ്രീ'. ഇത് വിരിവ് എന്ന് രേഖപ്പട്ട് വന്നിരുന്നു. മൂന്നാമത് നാളിതുവരെ കുത്തക പാട്ട വ്യവസ്ഥയിൽ കൈവശ൦ വച്ച് കൃഷിചെയ്തുവന്നിരുന്ന തോട്ടങ്ങൾ നിലവിലുള്ള നിരക്കിന്റെ 20%അധിക തുക അടച്ചാൽ ഭൂമി സ്വന്തമാക്കാമെന്ന 27-ാമത് വകുപ്പു൦ ചേർന്നപ്പോൾ തോട്ട൦ മേഖല ഉണർന്നു.
H
ReplyDelete