Pages

12 October 2016

ടുറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം


പുകയില്ലാത്ത വ്യവസായമെന്നാണ് ടൂറിസത്തെ വിശേഷിപ്പിച്ചിരുന്നത്. അഥായത് ടുറിസം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ളെന്നും പരിസ്ഥി സൗഹാര്‍ദമാണെന്നുമുള്ള വാദം. 1980കളില്‍ പുകയില്ലാത്ത വ്യവസായമെന്ന മുദ്രാവാക്യം ഉയരുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാടിലെ കുന്നൂരില്‍ ടുറിസം സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങളും ജലക്ഷാമവും അതിന് എതിരെ ജനങ്ങള്‍ സംഘടിച്ചതും കാണാതെ പോയി.
1990കളിലാണ് ടുറിസം വ്യവസായമായി കേരളത്തില്‍ മാറിയത്. കോവളവും തേക്കടിയും ഫോര്‍ട്ട് കൊച്ചിയും കടന്ന് ടുറിസം മറ്റു ഗ്രാമങ്ങളിലേക്ക് വളര്‍ന്നതും  ഈ  കാലയളവിലാണ്. ബാറും സ്റ്റാര്‍ ഹോട്ടലുമാണ് ടുറിസമെന്ന  കാഴ്ചപ്പാട് വളര്‍ന്ന് വന്നതും ഈ കാലയളവിലാണ്. കേരളത്തിലെ ടുറിസ്റ്റ് കേന്ദ്രങ്ങളിലുടെ ഓട്ട പ്രദീക്ഷണം നടത്തിയാല്‍ അറിയാം അതു പരിസ്ഥിതിക്കേറ്റ മുറിവ് എത്രത്തോളമെന്ന്.
മൂന്നാറിലേക്ക് പോകാം- പുല്‍മേടുകളും നീര്‍ച്ചാലുകളും കയ്യേറി വന്‍കിട ഹോട്ടലുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞു.ഇപ്പോഴും  ഏഴും എട്ടും നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. മൂന്നാറിന് ചുറ്റുമുള്ള പഞ്ചായത്തുകളിലും വന്‍തോതില്‍ കെട്ടിടങ്ങള്‍ ഉയരുകയാണ്. മൂന്നാറിലെ തണുപ്പില്‍ മാത്രം വളര്‍ന്നിരുന്ന ഒട്ടേറെ ഓര്‍ക്കിഡുകളും ചെടികളും അപ്രത്യക്ഷമായി തുടങ്ങി. നുറുകണക്കിന് പന്നല്‍ ചെടികളില്‍ പലതുമില്ല. കുറിഞ്ഞികള്‍ക്ക് പോലും വംശനാശം സംഭവിച്ചു. എങ്കിലും കച്ചവട കണ്ണോടെ ഗസ്റ്റുകള്‍ക്ക് വേണ്ടി വലയെറിയുകയാണ് നവവ്യവസായികള്‍.
അവധി ദിനങ്ങളില്‍ ആയിരകണക്കിന് വാഹനങ്ങളാണ് മലമുകളിലേക്ക് എത്തുന്നത്. ഇതു സൃഷ്്ടിക്കുന്ന ഗതാഗത കുരുക്ക് ഒരിക്കലെങ്കിലൂം  അവധി ദിനത്തില്‍ വന്നവര്‍ അനുഭവിച്ചിട്ടുണ്ടാകും. മറ്റു പ്രദേശങ്ങളെയും ഈ ഗതാഗത കുരുക്ക് ബാധിക്കുന്നു. പ്ളാന്‍റഷന്‍ ടൗണിലേക്കുള്ള റോഡുകള്‍ ഇടുങ്ങിയതും ബൈപാസുകള്‍ ഇലത്തതുമാണ് ഇതിന് കാരണം. ഇനി പുതിയ റോഡുകള്‍ നിര്‍മ്മിക്കാനും കഴിയില്ല.
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരോ വര്‍ഷവും മഴകുറഞ്ഞു വരുന്നു. എങ്കിലും ടൂറിസത്തിനും ഹോട്ടല്‍ വ്യവസായത്തിനും കുറവില്ല.
കുട്ടനാടിലും കുമരകത്തും കൊല്ലത്തും ഹൗസ് ബോട്ടുകള്‍ നിറഞ്ഞതോടെ പുഴക്കും രക്ഷയില്ലാതായി. വലിയ തോതിലുള്ള മലിനികരണമാണ് ഹൗസ് ബോട്ടുകള്‍ സൃഷ്ടിക്കുന്നത്. ഡീസലും ഓയിലും കായലിലേക്ക് ഒഴുകുന്നത് ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. പല മല്‍സ്യ ഇനങ്ങളും അപ്രത്യക്ഷമായി. മനുഷ്യമാലിന്യം നിറയുന്നതോടെ കായലിലെ വെള്ളം കുളിക്കാന്‍ പോലും ഉപയോഗിക്കാതെയായി. ഇതു വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും.
കടലോര ടുറിസവും സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കടല്‍ തീരങ്ങളില്‍ തീരദേശ പരിപാലന നിയമമുണ്ടെങ്കിലും മലയോരങ്ങളില്‍ അതൊന്നുമില്ല.
ടൂറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനും പുറമെ ടുറിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍, ഹോം സ്റ്റേ സൃഷ്ടിക്കുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ എന്നിവയും അഡ്രസ് ചെയ്യപ്പെടണം. ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യം വിളമ്പണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന് മുമ്പ് ടുറിസം പ്രോട്ടോക്കോള്‍ കൊണ്ടു വരികയാണ് വേണ്ടത്. അവശേഷിക്കുന്ന വന മേഖല വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാതിരിക്കുകയും വേണം. ഗവിയും മണ്‍ട്രോതുരുത്തിലും തടങ്ങി പരിസ്ഥിതി പ്രധാന്യമുള്ള മേഖലകളില്‍ കഴുകന്‍ കണ്ണുമായി നവവ്യവസായികള്‍ കറങ്ങുന്നുണ്ട്.


No comments:

Post a Comment