Pages

23 April 2016

നിയമസഭാ സമാജികന്‍ എന്നാല്‍ വികസന നായകന്‍ എന്നല്ല അര്‍ഥം



വികസനത്തെ കുറിച്ചാണ് നിയമസഭാ സ്ഥാനാര്‍ഥികളും പറയുന്നത്. തദേശ തെരഞ്ഞെടുപ്പിലും അതു തന്നെയാണ ്കേട്ടത്. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നോ ചെയ്യുമെന്നോ സ്ഥാനാര്‍ഥികള്‍ പറയുന്നില്ല.
എം.എല്‍.എ ഫണ്ടുപയോഗിച്ച് റോഡും തോടും നിര്‍മ്മിക്കുന്നതിന് എഴുതി കൊടുക്കുന്നത് മിടുക്കല്ല. അത് ആര്‍ക്കും കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ എന്നത് ഏതെങ്കിലും എം.പിയോ എം.എല്‍.എയോ ഏറ്റെടുക്കേണ്ടതല്ല. അതൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ചെയ്യും, ചെയ്യണം.
എം.എല്‍.എമാര്‍ക്ക് അവരുടെതായ ചുമതലകളുണ്ട്. അതില്‍ പ്രധാനമാണ് നാടിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം. ഇതില്‍ എത്ര പേര്‍ സജീവമായി പങ്കെടുത്തുവെന്ന് വീണ്ടും മല്‍സരിക്കുന്നവരെങ്കിലും പറയണം. എത്ര സബ്മിഷന്‍, എത്ര ശ്രദ്ധക്ഷണിക്കല്‍ പ്രമേയം, എത്ര സ്വകാര്യ ബില്‍ അതവരിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തണം.നിയമസഭയില്‍ ഒപ്പിട്ട് ബഹളം വെച്ചതും സഭ സ്തംഭിപ്പിച്ചതുമല്ല, സംസ്ഥാനത്തെ ആകെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് പറയേണ്ടത്. എം.എല്‍.എയെന്നത് ഏതെങ്കിലുമൊരു മണ്ഡലത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സംസ്ഥാനത്തിനാകെയുള്ളതാണ്. നിയമസഭാ സമാജികന്‍ എന്നാല്‍ നിയമനിര്‍മ്മാണ സഭയിലെ അംഗം എന്നാണ് അര്‍ഥം. അല്ലാതെ വികസന നായകന്‍ എന്നല്ല. റോഡുംതോടും പാലവും നിര്‍മ്മിച്ച് കരാറുകാര്‍ക്ക് പണം നല്‍കിയ കണക്ക് പറയുന്നതും സ്വന്തം പേരു കെട്ടിടങ്ങളില്‍ എഴുതി വെച്ചതിന്‍റ കണക്കും അവതരിപ്പിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തണം. 

No comments:

Post a Comment