Pages

23 April 2016

നിയമസഭാ സമാജികന്‍ എന്നാല്‍ വികസന നായകന്‍ എന്നല്ല അര്‍ഥം



വികസനത്തെ കുറിച്ചാണ് നിയമസഭാ സ്ഥാനാര്‍ഥികളും പറയുന്നത്. തദേശ തെരഞ്ഞെടുപ്പിലും അതു തന്നെയാണ ്കേട്ടത്. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നോ ചെയ്യുമെന്നോ സ്ഥാനാര്‍ഥികള്‍ പറയുന്നില്ല.
എം.എല്‍.എ ഫണ്ടുപയോഗിച്ച് റോഡും തോടും നിര്‍മ്മിക്കുന്നതിന് എഴുതി കൊടുക്കുന്നത് മിടുക്കല്ല. അത് ആര്‍ക്കും കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ എന്നത് ഏതെങ്കിലും എം.പിയോ എം.എല്‍.എയോ ഏറ്റെടുക്കേണ്ടതല്ല. അതൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ചെയ്യും, ചെയ്യണം.
എം.എല്‍.എമാര്‍ക്ക് അവരുടെതായ ചുമതലകളുണ്ട്. അതില്‍ പ്രധാനമാണ് നാടിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം. ഇതില്‍ എത്ര പേര്‍ സജീവമായി പങ്കെടുത്തുവെന്ന് വീണ്ടും മല്‍സരിക്കുന്നവരെങ്കിലും പറയണം. എത്ര സബ്മിഷന്‍, എത്ര ശ്രദ്ധക്ഷണിക്കല്‍ പ്രമേയം, എത്ര സ്വകാര്യ ബില്‍ അതവരിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തണം.നിയമസഭയില്‍ ഒപ്പിട്ട് ബഹളം വെച്ചതും സഭ സ്തംഭിപ്പിച്ചതുമല്ല, സംസ്ഥാനത്തെ ആകെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് പറയേണ്ടത്. എം.എല്‍.എയെന്നത് ഏതെങ്കിലുമൊരു മണ്ഡലത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സംസ്ഥാനത്തിനാകെയുള്ളതാണ്. നിയമസഭാ സമാജികന്‍ എന്നാല്‍ നിയമനിര്‍മ്മാണ സഭയിലെ അംഗം എന്നാണ് അര്‍ഥം. അല്ലാതെ വികസന നായകന്‍ എന്നല്ല. റോഡുംതോടും പാലവും നിര്‍മ്മിച്ച് കരാറുകാര്‍ക്ക് പണം നല്‍കിയ കണക്ക് പറയുന്നതും സ്വന്തം പേരു കെട്ടിടങ്ങളില്‍ എഴുതി വെച്ചതിന്‍റ കണക്കും അവതരിപ്പിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തണം. 

22 April 2016

ഒരു മരം നടാം ഭൂമിക്ക് വേണ്ടി



" ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേന്‍ പഴങ്ങള്‍ക്കായ് ...
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു ..
 ചൊരിയും മുലപ്പാലിന്നൊര്‍മയുമായ് ..
പകരം തരാന്‍ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തന്‍ ചൂടല്പ്പം മാറ്റാന്‍ ..
നിറ കണ്ണുമായ് ഞങ്ങള്‍ ചെയ്യന്ന പൂജ.... എന്ന സുഗതകുമാരി കവിതയാണ് ഈ ഭൗമദിനത്തില്‍ ഏറെ പ്രസക്തമാകുന്നത്.
 കുന്നും മലയും ഇടിച്ചും തണ്ണീര്‍ത്തടങ്ങള്‍ വിനോദസഞ്ചാര വ്യവസായത്തിന് കൈമാറിയും മരങ്ങള്‍ വെട്ടിനരത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന മലയാളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ചൂടു വര്‍ദ്ധിക്കുന്നതിനിടെയാണ് ഭൗമദിനം ചടങ്ങുകള്‍. എന്നാല്‍, ഹൗ എന്തൊരു ചൂടെന്ന് പറയുന്ന മലയാളി, ഭൂമിയെ തണുപ്പിക്കുന്ന പദ്ധതിക്കൊപ്പമില്ല.
ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ടതാണ് ഭൂമിയിലെ വിഭവങ്ങള്‍. ലോകത്ത് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ പേരിലാണ് ഭൗമദിനം ആചരിക്കുന്നത്. ഭൂമിക്ക് വേണ്ടി വൃക്ഷങ്ങള്‍ എന്നതാണ് ് ഇത്തവണത്തെ ഭൗമദിന സന്ദേശം.
കേരളത്തില്‍ ഇത്തവണ രണ്ടു ഡിഗ്രി വരെ ചൂട് കുടുതലാണെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റ റിപ്പോര്‍ട്ട്. കേരളമാകെ ചൂട് കുടി വരുന്നു. എല്‍ നിനോ പ്രതിഭാസം മൂലം ചൂട് ഇനിയും കൂടും. കടല്‍വെള്ളത്തിന് ചൂടു കൂട്ന്നതോടെ കാലാവസ്ഥയില്‍ നാടകീയ മാറ്റങ്ങള്‍ വരുന്നതാണ് എല്‍ നിനോ പ്രതിഭാസം.  ഇടക്കിടെ മഴ ലഭിക്കുമെങ്കിലും ചുട് കുറയില്ല. താപനില 40 ഡിഗ്രി കവിയുന്നത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഇല്ലാതാക്കി വേനല്‍മഴയുടെ സാധ്യത കുറയ്ക്കുകയും ചെയ്യം. എല്‍ നിനോയ്ക്കോപ്പം ആഗോള താപനവും കൂടിയായതോടെ ഏറ്റവും ചൂടുള്ള വര്‍ഷമെന്ന നിലയിലേക്കാണ് 2016-ന്‍റെ പോക്ക്. പലക്കാട് ജില്ലയിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. മുണ്ടൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യേസ് രേഖപ്പെടുത്തി. 2011ല്‍ 42 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും അന്തരീക്ഷ ഊഷ്മാവ് 0.01 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്ന പ്രവണതയും മാറി. സംസ്ഥാനത്തിന്‍റ കുറഞ്ഞ താപ നിലയിലും കൂടിയ താപനിലയിലും കാര്യമായ മാറ്റം സംഭവിച്ചു. തിരുവനന്തപരുത്ത് 1987ല്‍ കുടിയ താപ നില 32 ഡിഗ്രി ആയിരുന്നത് ഇപ്പോള്‍ 33 ഡിഗ്രിയിലത്തെി. കുറഞ്ഞ താപ നില 22 ഡിഗ്രിയില്‍ നിന്നും 26 ഡിഗ്രിയിലുമത്തെി. ചുടിനെ പ്രതിരോധിക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനും മരങ്ങളാണ് പ്രതിവിധി എന്ന തിരിച്ചറിവില്‍ സംസ്ഥാന വനം വകുപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഇതിനിടെയാണ് വന്‍തോതിലുള്ള വനനശീകരണവും തണ്ണീര്‍ത്തടങ്ങള്‍ നികത്തലും. ഒപ്പം വന്‍തോതില്‍ ഉയരുന്ന ഫ്ളാറ്റുകളും അന്തരീക്ഷത്തിലെ ചുട് വര്‍ദ്ധിപ്പിക്കുന്നു.

08 April 2016

അരാഷ്ട്രിയവല്‍ക്കരിക്കപ്പെടുന്ന കേരള രാഷ്ട്രിയം


എന്താണ് ഇത്തവണത്തെ  നിയമസഭാ തെരഞ്ഞെടുപ്പിന്‍റ പ്രാധാന്യമെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയുക തെരഞ്ഞെടുപ്പിനെ അരാഷ്ട്രിയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നായിരിക്കും. ഇത്തവണത്തെ സ്ഥാനാര്‍ഥികളില്‍ പലരും രാഷ്ട്രിയം സംസാരിക്കാന്‍ ആഗ്രഹിക്കാത്തവരാണ്. തികച്ചും സെലിബ്രേറ്റിസ്. അവര്‍ക്ക് എങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിയസമഭയിലിടപ്പെട്ട് ചര്‍ച്ച നടത്താന്‍ കഴിയും. അഥവാ നിയമനിര്‍മ്മാണത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. മുമ്പ് ഇത്തരത്തിലൊരു സെലിബ്രേറ്റി ജയിച്ചിട്ടുല്‍്. അദേഹം ചില ഉട്ടോപ്യന്‍ ആശയങ്ങള്‍ അതവരിപ്പിച്ചിട്ടുമുല്‍്.
വിദ്യാലയങ്ങളിലും കാമ്പസുകളിലും അരാഷ്ട്രിയവാദം ഉയര്‍ത്തി കൊല്‍ുവന്നതിന്‍െറ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. പല്‍ു സ്കുളുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്നപ്പോള്‍ അന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് സാമൂഹ്യ ബോധമുല്‍ായിരുന്നു. അതു വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താനും സഹായകരമായി. പഠിപ്പുമുടക്കിന്‍െറയും മറ്റും കാരണങ്ങള്‍ പറഞ്ഞാണ് വിദ്യാഥികളുടെ സംഘടനാബോധത്തെ ചവുട്ടിമെതിച്ചത്. വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ അദ്ധ്യാപകര്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ പേരില്‍ വിവിധ സ്ഥാനങ്ങളില്‍ എത്തുന്നതിനെയും പരസ്യമായി രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നതിനെയും അരാഷ്ട്രിയ വാദികള്‍ എതിര്‍ത്തില്ല. ഇതിന്‍റ തുടര്‍ച്ചയായാണ് കലാലയങ്ങളിലും അരാഷ്ട്രിയവല്‍ക്കരണം വന്നത്. സംഘടനാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ചിലയിടങ്ങളില്‍ നിരോധിച്ചു. പഠിപ്പിസ്റ്റുകളെ ക്ളാസ് ലീഡറാക്കുന്ന പഴയ രീതി കലാലയങ്ങളിലേക്കും എത്തി. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലാതായപ്പോള്‍ നേട്ടം ആര്‍ക്കെന്നത് പരിശോധിക്കാവുന്നതേയുള്ളു. പകരം,വന്നത് വര്‍ഗിയ സംഘടനകളാണ്. വിദ്യാര്‍ഥികള്‍ തന്‍കാര്യം നോക്കുന്നവരായി മാറുകയും ചെയ്തു. സാമൂഹ്യ ജീവിയായി ഒരാളെ വളര്‍ത്തിയെടുക്കുന്നതിനാണ് വിദ്യാഭ്യാസം നല്‍കുന്നത് എന്നാണ് സങ്കല്‍പ്പം. ഇപ്പോഴത്തെ രീതിയില്‍ അതു സാധ്യമാകുന്നുല്‍ോ.
എല്ലാ രംഗത്തും രാഷ്ട്രിയം കൊല്‍ു വരാന്‍ ശ്രമിക്കുകയും വര്‍ഗാടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്ന സി.പി.ഐ-എം ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അരാഷ്ട്രിയവാദം കൊല്‍ു വരാന്‍ ശ്രമം തുടങ്ങിയിട്ടുള്ളതെന്ന് കാണാനാകും. ഇവര്‍ മല്‍സരിപ്പിക്കുന്ന സെലിബ്രേറ്റികളില്‍ എത്രപേര്‍ക്കാണ് രാഷ്ട്രിയ പാര്‍ട്ടിയുമായി ബന്ധം. പല്‍ു കലാലയങ്ങളില്‍ എസ്.എഫ്.ഐ പ്രയോഗിച്ച അതേ നാണയത്തിന്‍റ മറുവശമാണ് ഇപ്പോഴത്തേത്. കെ.എസ്.യുവിന്‍റ നേരിടാന്‍ ദളിത് വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്തിയാണ് എസ്.എഫ്.ഐ കലാലയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചത്. തുടന്നും ഈ ദളിത് വിഭാഗങ്ങളെ അവര്‍ ഒപ്പം നിര്‍ത്തിയോയെന്ന് പരിശോധിക്കപ്പെടാവുന്നതാണ്. പിന്നിട് പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് അധികാരത്തില്‍ എത്തിയത്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ അരാഷ്ട്രിയവല്‍ക്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കലാലയങ്ങളില്‍ ആധിപത്യമുറപ്പിച്ച എസ്.എഫ്.ഐക്ക് ഇപ്പോള്‍ പ്രത്യേക വിഭാഗങ്ങളുടെ പിന്തുണ വേല്‍തില്ല.
ഈ അരാഷ്ട്രിയവല്‍ക്കരണം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, രാഷ്ട്രിയമില്ലാത്ത വനിതകളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നതും അധികാര സ്ഥനങ്ങളിലേക്ക് നിയോഗിക്കുന്നതും മനസിലാക്കാം. എന്നാല്‍, നിയമനിര്‍മ്മാണ സഭകള്‍ അങ്ങനെയാണോ?  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെയാണ് അരാഷ്ട്രിയവല്‍ക്കരണം സി.പി.എം നടപ്പാക്കി തുടങ്ങിയത്. സിനിമ താരമായ ഇന്നസെന്‍റിനെയും രാഷ്ട്രിയമില്ലാത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ജോയ്സ് ജോര്‍ജിനെയും അവര്‍ സ്ഥാനാര്‍ഥികളാക്കി. രല്‍ു പേരും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പുതിയ പരീക്ഷണം. ജനങ്ങള്‍ക്ക് വേല്‍ി നിയമനിര്‍മ്മാണം നടത്തുന്ന സഭകളിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെടേല്‍ത്. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയു. അതിന് വിദ്യാഭ്യാസം വേല്‍തില്ല. എത്രയോ പുരോഗമനപരമായ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളതാണ് കേരള നിയമസഭ. ആ ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഭേദഗതി കൊല്‍ു വന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവരുടെ വിദ്യാഭ്യാസം ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനമായിരുന്നു. സെലിബ്രേറ്റികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നതില്‍ മറ്റൊരു അപകടവുമുല്‍്. രാഷ്ട്രിയ രംഗത്തു നിന്നും പുതിയ തലമുറ വിട്ടുനില്‍ക്കും. ഇപ്പോള്‍ തന്നെ പുതിയ തലമുറ രാഷ്ട്രിയത്തില്‍ നിന്നും അകലെയാണ്.അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരു ഏറ്റെടുക്കും.

@@2016 ഏപ്രില്‍ ഏഴിന് വീക്ഷണത്തില്‍ പ്രസിദ്ധികരിച്ച ലേഖനം@@

05 April 2016

മാധ്യമ വിചാരണ

ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കൊയൊടൊപ്പം ഒരു വനിത യാത്ര ചെയ്ത സംഭവം കേട്ടറിഞ്ഞ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എങ്കിലും അന്നത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മാധ്യമ വിചാരണക്ക് വഴിയൊരുക്കുകയും 1964ല്‍  പി.ടി.ചാക്കൊയുടെ രാജിയില്‍ ആ സംഭവം അവസാനിക്കുകയും ചെയ്തു. എന്നാല്‍, ഒരു യുവതി കേരള രാഷ്ട്രിയത്തെ ഏങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞതാണ് 1994 അവസാനത്തെ സംഭവങ്ങള്‍. മാലിക്കാരിയായ രണ്ട് വനിതകള്‍ തിരുവനന്തപരുത്ത് എത്തി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രഞ്ജരെ സ്വാധിനിച്ചുവെന്നും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തിയെന്നുമാണ് അന്ന് ആരോപണം ഉയര്‍ന്നത്. ഈ സാങ്കേതിക വിദ്യകള്‍ മനസിലാക്കാനുള്ള കഴിവ് അത് ചോര്‍ത്താനത്തെിയ മാലി വനിതകള്‍ക്ക് ഉണ്ടായിരുന്നവോയെന്നൊന്നും മാധ്യമ വിചാരണ നടത്തിയവര്‍ അന്വേഷിച്ചില്ല. ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിലേക്ക് തിരിഞ്ഞതും മാലി വനിതകളുടെ വിശേഷങ്ങള്‍ തേടി മാധ്യമങ്ങള്‍ മാലിയിലേക്ക് പറന്നതും ചരിത്രം. രണ്ട് സ്ത്രീകളെ ബന്ധപ്പെടത്തി  ചാരക്കേസിനെ കേരള രാഷ്ട്രിയവുമായി ഏങ്ങനെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് പില്‍ക്കാലത്തെ കോടതി വിധികളിലുടെ രാജ്യം കണ്ടറിഞ്ഞു. പ്രഗല്‍ഭരായ രണ്ട് ശാസ്ത്രഞ്ജന്മാരെയാണ് രാജ്യത്തിന് ആ സംഭവത്തിലൂടെ നഷ്ടമായത്. അന്നത്തെ ചാരക്കഥകള്‍ക്കും മാധ്യമ വിചാരണക്കും പിന്നിട് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും സ്വതന്ത്ര്യ സമര സേനാനിയായിരുന്ന കെ.കരുണാകരനും ശാസ്ത്രഞ്ജന്മാര്‍ക്കും നേരിടേണ്ടി വന്ന അപമാനവും വ്യക്തിപരമായ നഷ്ടവും ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുമോ? 
ഇപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ വര്‍ദ്ധിച്ചതോടെ മാധ്യമ വിചാരണ കൂടുതല്‍ ശക്തമായി. മറ്റു പലതും എന്നതു പോലെ മാധ്യമങ്ങളും വിദേശത്ത് നിന്നും എത്തിയത്. രാജ്യത്ത് മാധ്യമങ്ങളെ പരിചയപ്പെടുത്തിയതും വിദേശിയാണ്-ജെയിംസ്  അഗസ്റ്റ്സ് ഹിക്കി. അദേഹത്തിന്‍െറ ബംഗാല്‍ ഗസറ്റാണ് ആദ്യ വര്‍ത്തമാന പത്രമായി പരിഗണിക്കപ്പെടുന്നത്.പിന്നിട് സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡ്യന്‍ വര്‍ത്തമാന പത്രങ്ങളുടെ വളര്‍ച്ച. എങ്കിലും നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ പത്രസ്വാതന്ത്ര്യം  പൗരന്മാരുടെ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും അത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ളെന്നുമുള്ള നിലപാടാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ സ്വീകരിച്ചത്. അഥായത് വ്യക്തികള്‍ക്കുള്ള to freedom of speech and expression എന്ന ഭരണഘടയിലെ 19(1) (a) വകുപ്പു മാത്രമാണ് മാധ്യമങ്ങള്‍ക്കുമുള്ളത്.  പിന്നീട് സുപ്രീം കോടതിയും നിരവധി വിധികളില്‍ ഇതേ നിലപാട് സ്വീകരിച്ചു. അഥയാത്  ഇന്ത്യയിലെ പൗരന്മാര്‍ക്കില്ലാത്ത ഒരു സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കില്ളെന്നര്‍ഥം. 
ദൃശ്യ മാധ്യമങ്ങള്‍ വരുന്നതിനും മുമ്പ് അച്ചടി മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചിരുന്നതായി കാണാം. എന്നാല്‍, പിന്നിടുണ്ടായ മാധ്യമ മല്‍സരത്തില്‍ അച്ചടി മാധ്യമങ്ങളും സ്വയം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടക്കുകയായിരുന്നു. എങ്കിലും പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാല്‍ കുറച്ചൊക്കെ ഭയമുണ്ട്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് അതില്ല. 
അടുത്തകാലത്തായി മാധ്യമ വിചാരണ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിട്ടുണ്ട്. മാധ്യമ വിചാരണ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ (സര്യനെല്ലി കേസുമായി ബന്ധപ്പെട്ട് അദേഹവും മാധ്യമ വിചാരണക്ക് വിധേയനായിരുന്നു) പറഞ്ഞതും ചില ജഡ്ജിമാരുടെ അഭിപ്രായ പ്രകടനവുമാണ് ഈ വിഷയം സജീവമാകാന്‍ കാരണം. 
സോളാര്‍, ബാര്‍ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും കാണാനാകും. വര്‍ഷങ്ങള്‍ നീണ്ട നിന്ന മാധ്യമ വിചാരണയാണ് സോളാര്‍ കേസിലുണ്ടായത്. സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ആരെയൊക്കെ വിളിച്ചു, ശാലുവിന്‍െറ ഗൃഹ പ്രവേശനത്തിന് ആരൊക്കെ പോയി എന്നന്വേഷിക്കാനായിരുന്നു ആദ്യ ഘട്ടത്തിലെ മല്‍സരം. പിന്നിട് സരിത തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ അവരെ കേന്ദ്രീകരിച്ചായി ചാനല്‍ ചര്‍ച്ചകള്‍. കമ്മീഷന് മുന്നില്‍ ഹാജരാകുന്നതും വരുന്നതും പോകുന്നതും വലിയ ആഘോഷമായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍, ഇവര്‍ ക്രോസ് വിസ്താരത്തിന് എത്താതിരുന്നതോടെയുണ്ടായ നിയമ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബാര്‍ കോഴ കേസും ഇതിന് സമാനമാണ്. ഇവിടെയും ആരോപണം ഉന്നയിച്ചയാള്‍ നേരിട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് കാണാം. മന്ത്രിമാരായ കെ.ബി.ഗണേശ്കുമാര്‍, കെ.എം.മാണി എന്നിവരുടെ രാജിയും മാധ്യമ വിചാരണയുടെ റിസള്‍ട്ടായി വേണമെങ്കില്‍ ചിത്രികരിക്കാം. 
മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റിംഗ് എന്ന ഏക അജണ്ടയിലേക്ക് മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 
യഥാര്‍ത്ഥത്തില്‍ മാധ്യമ വിചാരണയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം വ്യത്യസ്ത അവകാശങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ്. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും അറിയുവാനുള്ള അവകാശവും തമ്മില്‍ സംഘട്ടനമുണ്ടാകുന്ന ഘട്ടങ്ങളുണ്ട്. ഒന്ന് വ്യക്തിയുടെ അവകാശവും മറ്റതേ് സമൂഹത്തിന്‍്റെ പൊതുവായ അവകാശവുമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുവേണം അതിന് പരിഹാരം കാണാന്‍. 
 മാധ്യമ വിചാരണക്കെതിരെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ഏഴു വനിതകള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ കുറ്റവിചാരണ നടത്താന്‍ പാടില്ളെന്ന ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. മാധ്യമ വിചാരണയാണ് ഇന്‍ഡ്യന്‍ ജൂഡിഷ്യറിയുടെ എറ്റവും വലിയ ശത്രുവെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടത്. (പ്രോസിക്യുട്ടര്‍മാക്കായി 2016 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍).നകസ്ല്‍ വര്‍ഗീസ് വധക്കേസും പോളക്കുളം നാരായണന്‍ കേസും ചൂണ്ടിക്കാട്ടിയാണ് അദേഹം ഇങ്ങനെ പറഞ്ഞത്. 
ഇതേസമയം, ഇതിനു മറുപുറമുണ്ട്. മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തുന്നതായി  ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രശ്നത്തെ നീതിപൂര്‍വകമായ വിചാരണക്കുള്ള കുറ്റാരോപിതനായ വ്യക്തിയുടെ അവകാശവും വിവരങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള മാധ്യമങ്ങളുടെ അവകാശവും  തമ്മിലുള്ള  സംഘട്ടനമായിട്ടടായിരിക്കം  കാണുന്നത്. എന്നാല്‍ നീതിപൂര്‍വകമായ വിചാരണ എന്നത് പ്രതിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്‍്റെ പൊതുവായ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസുകളിലും ഉണ്ടാകേണ്ട ഒന്നാണത്. അന്വേഷണം ശരിയായ ദിശയില്ളെന്ന് കാണുമ്പോള്‍ അത് തുറന്നു കാട്ടുന്ന മാധ്യമം സമൂഹതാല്‍പര്യം മുന്‍നിര്‍ത്തി പൊതുധര്‍മ്മം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. തൃശൂരിലെ സൗമ്യ വധക്കേസ്, ചന്ദ്രബോസ് വധക്കേസ് എന്നിവ ഉദാഹരണമായി പറയാം.എന്നാല്‍, പലപ്പോഴും ചര്‍ച്ചകളില്‍ സംബന്ധിക്കുന്നത് ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തവരോ രാഷ്ട്രിയ കക്ഷികളുടെ വക്താക്കളോ ആകുന്നതാണ് പ്രശ്നം.