(മാധ്യമം നിയമസഭാ സപ്ളിമെന്‍റില്‍ ്രപ്രസിദ്ധികരിച്ചത്്)
നിയമസഭയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് പകരം തമാശകളും സിനിമ സംഭാഷണങ്ങളും കടന്ന് വരുന്നതിനെ കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അതിന് എം.എല്‍.എമാരടക്കമുള്ള രാഷ്ട്രിയക്കാര്‍ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെയാണ്. ഗൗരവത്തോടെ വിഷയങ്ങള്‍ അവതരിപ്പിച്ചാല്‍ മാധ്യമങ്ങളില്‍ ഇടം കാണില്ളെന്നും ഫലിതം കലര്‍ത്തിയാല്‍ കവറേജ് കിട്ടുമെന്നുമാണ് ന്യായികരണം.യഥാര്‍ഥത്തില്‍ ഇതില്‍ ചില സത്യമുണ്ടെങ്കിലും മാധ്യമങ്ങളെ പഴചാരി സമാജികര്‍ക്ക് അവരുടെ ഉത്രവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറുവാന്‍ കഴിയുമോയെന്നാണ് ചിന്തക്കേണ്ടത്.
ജനാധിപത്യത്തിന്‍െറ ശ്രീകോവില്‍ എന്നാണ് നിയമനിര്‍മ്മാണ സഭകളെ വിശേഷിപ്പിക്കുന്നത്.ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതിനപ്പുറത്ത് ജനങ്ങള്‍ക്കും നാടിനും വേണ്ടി നിയമനിര്‍മ്മാണം നടത്തേണ്ടതും നിയമനിര്‍മ്മാണ സഭകളാണ്. നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനിര്‍മ്മാണത്തലിടക്കം മുന്‍പരിചയമില്ളെന്നത് അംഗീകരിക്കാം. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭ നിലവില്‍ വരുന്നതോടെ അംഗങ്ങള്‍ക്ക് നല്‍കുന്ന പരലശീലനമാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന അറിവ്.നിയമനിര്‍മ്മാണം, നിയമസഭാ നടപടികള്‍, ചട്ടങ്ങള്‍, ധനകാര്യ ബില്ല് തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം. സഭക്കകത്ത് പുതിയ അംഗങ്ങളെ ‘വഴിനടത്താന്‍’ മുതിര്‍ന്ന അംഗങ്ങള്‍ താല്‍പര്യമെടുക്കാറുണ്ടെങ്കിലും ചിലര്‍ ഇതിലൊന്നും താല്‍പര്യം കാട്ടാതെ പോകുന്നതാണ് സഭയുടെ മേന്മക്ക് മങ്ങലേല്‍ക്കാന്‍ കാരണമെന്ന് പകല്‍ പോലെ വ്യക്തം. ഉറക്കമിളച്ച് വിഷയം പഠിച്ച് സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എത്ര പേരെന്ന് ചൂണ്ടിക്കാട്ടാനും കഴിയാതെ പോകുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ഉയരുമ്പോഴാണ് മാധ്യമങ്ങളുടെ മേല്‍ സമാജികര്‍ പഴിചാരുന്നത്. കഷ്ടപ്പെട്ട് ഉറക്കമിളച്ച് വിഷയം പഠിച്ച് സഭയില്‍ അവതരിപ്പിച്ചാലും അതിനെ മാധ്യമങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ളെന്നാണ് പരാതി. നിയമസഭാ വാര്‍ത്തകള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ നല്‍കിയിരുന്ന ഇടം കുറഞ്ഞതോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തമാശകള്‍ക്കും മറ്റും പിന്നാലെ സമാജികര്‍ പോയി തുടങ്ങിയത്. ഇതിന് ഫലം കാണുന്നുമുണ്ട്. വിഷയം പഠിക്കാന്‍ മിനക്കെടേണ്ടതില്ളെന്ന ആശ്വാസം സമാജികര്‍ക്കുമുണ്ട്. അത്കൊണ്ട് തന്നെ മിക്കപ്പോഴും നിയമനിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ കാട് കയറുകയാണ് പതിവ്. ഏറെ ഗൗരവമുള്ള ബില്ലുകള്‍ പോലും വേണ്ടത്ര ചര്‍ച്ച കൂടാതെ പാസാക്കിയിട്ടുണ്ട്.
ചോദ്യോത്തര വേളയും തുടര്‍ന്നുള്ള ശൂന്യവേളയിലെ അടിയന്തിര പ്രമേയ നോട്ടീസിലുള്ള ചര്‍ച്ചയുമാണ് നിയമസഭയെ ഏറെ സജീവമാക്കുന്നത്. രാവിലെ 8.30ന് സഭ ആരംഭിക്കുന്നത് മുതല്‍ ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കാണ് സഭയില്‍ മറുപടി നല്‍കുന്നത്. ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി മിക്കപ്പോഴും സജീവമാകും. സാധാരണയുള്ള നിയമസഭാ നടപടികളില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് തല്‍സമയം സംപ്രേഷണത്തിന് അവസരവും ഇതാണ്. കാമറ കണ്ണുകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ളത് കൊണ്ടാകാം, ചോദ്യോത്തരവേളയില്‍ സാധാരണഗതിയില്‍ ‘അണ്‍പാര്‍ലമെന്‍റിയായി’ഒന്നും സംഭവിക്കാറില്ല.എന്നാല്‍, അടിയന്തിര പ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ച അങ്ങനെയാവില്ല, അത് പലപ്പോഴും ബഹളത്തിലും ഒടുവില്‍ പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്കിലുമാണ് കലാശിക്കുക. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലെ ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവക്ക് ശേഷമാണ് ഗവണ്‍മെന്‍റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.രാവിലെ 8.30 ന് ആരംഭിച്ച് ഉച്ചക്ക് 1.30ന് സഭ അവസാനിപ്പിക്കണമെന്നാണ് ചട്ടം. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഉച്ചക്ക് 12.30ന് അവസാനിപ്പിക്കണം.അംഗങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കപ്പെട്ട ദിവസം കൂടിയാണ് വെള്ളിയാഴ്ച. അംഗങ്ങള്‍ തയ്യാറാക്കുന്ന അനൗദ്യോഗിക ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതും വെള്ളിയാഴ്ചയാണ്. നിയമനിര്‍മ്മാണത്തില്‍ അംഗങ്ങള്‍ക്ക് പരശീലനമെന്ന നിലയിലാണ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും. ഈ ബില്ലുകളൊക്കെ സര്‍ക്കാരിന്‍െറ വിശദീകരണത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയോ വോട്ടിനിട്ട് തള്ളുകയോയാണ് പതിവെങ്കിലും സ്വകാര്യ ബില്ലുകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല-എല്ലാ ബില്ലുകളും ഒരുപോലെയായി തോന്നുമെന്ന് മാത്രം.
തുടര്‍ച്ചയായ സഭാ സ്തംഭനമാണ് അടുത്തകാലത്തായി കേരള നിയമസഭ നേരിടുന്ന പ്രധാന വെല്ലുവിളി. ഇറങ്ങിപോക്കും വല്ലപ്പോഴുമുള്ള ബഹളവും സഭ സ്തംഭനത്തിന് കാരണമായിരുന്നുവെങ്കില്‍ അടുത്ത നാളിലായി നിരന്തരം നിയമസഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.ചോദ്യോത്തര വേളകള്‍ പോലും തടസപ്പെട്ടു. ബഹളവും മുദ്രാവാക്യം വിളികളും മൂലം ചര്‍ച്ചകൂടാതെ നടപടി ക്രമങ്ങള്‍ പാസാക്കേണ്ടി വരുന്നു. ഇത് ഒരു ഭാഗത്ത് മറുഭാഗത്താകട്ടെ, ജനാധിപത്യത്തിന് വേണ്ടി സമാജികരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബസില്‍ യാത്ര ചെയ്യുന്ന എം.എല്‍.എമാര്‍ ഇല്ളെന്ന് തന്നെ പറയാം. നിയമസഭ സമ്മേളിക്കുന്ന വേളകളില്‍ എം.എല്‍.എമാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കാന്‍ മന്ത്രിമാരും മല്‍സരിക്കുന്നു. പണ്ട് നിയമസഭ സമ്മേളിക്കുന്ന വേളകളില്‍ മാത്രമായിരുന്നു തലസ്ഥാനത്ത് എം.എല്‍.എമാര്‍ക്ക് താമസസൗകര്യം നല്‍കിയിരുന്നത്. ഇന്നാകട്ടെ ഒരു കുടുംബത്തിന് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫ്ളാറ്റുകളാണ് എം.എല്‍.എ ഹോസ്റ്റലിലുള്ളത്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോയെന്നും ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടണം. ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം, ചോദ്യങ്ങള്‍ എന്നിവക്ക് പുറമെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലെ ചോദ്യങ്ങളില്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് നിയമസഭ ചട്ടങ്ങളില്‍ പറയുന്നു.പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും ചര്‍ച്ചയാകാം.
കേരളത്തിലെ നിയമ നിര്‍മ്മാണസഭക്ക് 125 വര്‍ഷം തികയുന്ന ഘട്ടത്തിലാണ് നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച നടക്കുന്നത്. ഇത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന ഏക നിയമസഭ കര്‍ണാടകയിലെതാണ്. ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങളിലെല്ലാം, സ്വാതന്ത്ര്യാനന്തരമോ, അതിന് അല്‍പം മുമ്പുമാത്രമോ ആണ് നിയമസഭ രൂപപ്പെടുന്നത്. പാശ്ചാത്യനാടുകളില്‍ പോലും 125 തികക്കുന്ന നിയമ സഭകള്‍ അധികമൊന്നുമുണ്ടാവില്ല. കേരളത്തിലെ നിയമനിര്‍മ്മാണ സഭകള്‍, മൂന്ന് സമാന്തര മേഖലകളിലായാണ് വളര്‍ച്ച പ്രാപിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിലായിരുന്നെങ്കില്‍, മലബാര്‍, മദ്രാസ് പ്രവിശ്യയുടെ ഒരു ജില്ലയായിരുന്നു. ഈ മൂന്ന് മേഖലകളും 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനമാകുംവരെ, അവിടങ്ങളില്‍ ഓരോ തരത്തിലുള്ള പരിഷ്ക്കാരങ്ങളും ജനാധിപത്യ പരീക്ഷണങ്ങളും നടന്നുവന്നിരുന്നുവെന്നത് ചരിത്രം.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായുള്ള ശ്രീനാരായണ ഗുരുവിന്‍്റെ മുന്നേറ്റങ്ങള്‍ ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്, തിരുവിതാംകൂറിലെ നിയമനിര്‍മ്മാണ സഭയെ കുറിച്ചും ചര്‍ച്ച ആരംഭിക്കുന്നത്. 1888 ആഗസ്റ്റ് 23-നാണ് തിരുവിതാംകൂര്‍ കൗണ്‍സിലിന്‍്റെ ആദ്യത്തെ സമ്മേളനം നടന്നത്. അന്നത്തെ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഇതിനുള്ള നിയമം നടപ്പാക്കിയത്. എട്ട് അംഗങ്ങളായിരുന്നു കൗണ്‍സിലിലുണ്ടായിരുന്നത്. എല്ലാവരേയും രാജാവ് തന്നെ നാമനിര്‍ദ്ദശേം ചെയ്തു. ഇതില്‍ ആറ് പേര്‍ ഒൗദ്യോഗികാംഗങ്ങളും രണ്ട് പേര്‍ അനൗദ്യോഗികാംഗങ്ങളും ആയിരുന്നു. ദിവാന്‍്റെ ആഫീസില്‍ ഉച്ചക്ക് 12-ന് ആണ് ആദ്യയോഗം നടന്നത്. ദിവാന്‍ ശങ്കരസുബയ്യുടെ അധ്യക്ഷതയിലായിരുന്നു ആദ്യ യോഗം. ഉന്നത ഉദ്യോഗങ്ങളിലും ഭരണ നിര്‍വ്വഹണത്തിലും അര്‍ഹമായ സ്ഥാനവും അവസരവും വേണമെന്നാവശ്യപ്പെട്ടു 1891-ല്‍ പതിനായിരം പേര്‍ ഒപ്പിട്ട നിവേദനം രാജാവിന് സമര്‍പ്പിക്കപ്പെട്ട നിവേദനമാണ് ജനാധിപത്യ നിയമനിര്‍മ്മാണ സഭക്ക് ചൂണ്ടുപലകയായതു. 'മലയാളി മെമ്മോറിയല്‍' എന്നറിയപ്പെടുന്ന ഈ സംഭവമാണ് തിരുവിതാംകൂറില്‍ പിന്നീട് ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ നിലവില്‍ വരുന്നതിന് കാരണമായത്.
ആരംഭകാലത്ത് തിരുവിതാംകൂര്‍ കൗണ്‍സിലിന് വലിയ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമങ്ങളും ചട്ടങ്ങളും തയ്യറാക്കി രാജാവിന്‍്റെ അനുമതിക്ക് സമര്‍പ്പിക്കുക മാത്രമേയുണ്ടായിരുന്നുള്ളു ചുമതല. അതിന്‍്റെ നടത്തിപ്പിനെപ്പറ്റി അന്വേഷിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല. 1898-ല്‍ പുതിയ ഉത്തരവനുസരിച്ച് കൗണ്‍സിലിന്‍്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഇതില്‍ 9 പേര്‍ ഒൗദ്യോഗികാംഗങ്ങളും 6 പേര്‍ അനൗദ്യോഗികാംഗങ്ങളുമായിരുന്നു. അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ച നിര്‍ദ്ദശേങ്ങളും ഈ ഉത്തരവ് വഴി നടപ്പാക്കപ്പെട്ടു. പല പ്രധാന അധികാരങ്ങളും രാജാവിന്‍്റെ കൈപ്പിടിയില്‍തന്നെ ഒതുക്കിക്കോണ്ടുള്ളതായിരുന്നു ഇത്തരമൊരു ഉത്തരവ്.
എന്നാല്‍,1904-ലെ ശ്രീമൂലം പ്രജാസഭയുടെ രൂപീകരണ¥േട കുറച്ച് മാറ്റങ്ങള്‍ പ്രകടമായി.ജനാഭിലാഷമനുസരിച്ച് രൂപംകൊള്ളുന്നതാവണം സഭകള്‍ എന്ന രീതിയിലേക്കുള്ള ചെറിയ ചുവടുവെയ്പായിരുന്നു അത്. നൂറ് അനൗദ്യോഗികാംഗങ്ങളും 'തിരഞ്ഞെടുക്കപ്പെട്ട'വരായിരുന്നു എന്നു പറയാം. പക്ഷേ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. ഭൂപ്രഭുക്കളില്‍ നിന്നും ധനിക വ്യാപാരികളില്‍ നിന്നും ദിവാന്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു എന്നുമാത്രം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പട്ടില്ലങ്കെിലും, ഇവരിലൂടെ കുറേയേറെ ജനകീയ പ്രശ്നങ്ങള്‍ അനധികൃതരുടെ ശ്രദ്ധയില്‍ വന്നു എന്നതു വിജയമായി വിലയിരുത്തു. 1904 ഒക്ടോബര്‍ 22-ന് തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം ചേര്‍ന്നത്. 1905 മേയ് ഒന്നിലെ പുതിയ ഉത്തരവനുസരിച്ച്, ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിച്ചു. പക്ഷേ, അത് എല്ലാവര്‍ക്കുമില്ല-ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്കുമാത്രം. 100 അംഗങ്ങളായിരുന്നു നിയമസഭയില്‍. അതില്‍ 77 പേരെ തിരഞ്ഞെടുത്തു. 23 പേരെ നാമനിര്‍ദേശം ചെയ്തു. ഇവരുടെ കാലാവധി ഒരു വര്‍ഷം മാത്രമായിരുന്നു. പ്രതിവര്‍ഷം 50 രൂപയില്‍ കുറയാതെ നികുതിയടക്കുന്നവരും, 2000 രൂപയില്‍ കുറയാതെ വരുമാനമുള്ളവരും, സര്‍വ്വകലാശാലാ ബിരുദമുള്ളവരും 10 വര്‍ഷമെങ്കിലും ഒരു സ്ഥലത്ത് തുടര്‍ച്ചയായി താമസിക്കുന്നവരും ഒക്കെയായവര്‍ക്കേ വോട്ടവകാശം ലഭിച്ചിരുന്നുള്ളു. ശ്രീമൂലം പ്രജാസഭ, എല്ലാവരേയും പ്രതിനിധീകരിക്കുന്ന സംവിധാനമായിരുന്നില്ലങ്കെിലും, ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യവാനുള്ള ഒരു വേദിയായി വളര്‍ന്നിരുന്നു. ഓരോ അംഗത്തിനും രണ്ട് വീതം ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പല നിവേദനങ്ങളും പ്രജാസഭയില്‍ അവതരിപ്പിക്കപ്പെട്ടു. അതിന്‍്റെ ഫലമായാവാം 1907-ല്‍ നാല് അംഗങ്ങളെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാന്‍ അനുവാദം ലഭിച്ചു.
1919-ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍്റെ രൂപഘടനയില്‍ മാറ്റം വന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം, കൂടുതല്‍ അധികാരം, കൂടുതല്‍ ചുമതലകള്‍ എന്നിങ്ങിനെ ജനാധിപത്യത്തിന്‍്റെ കാതലായ അംശങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു പുനഃസംഘടന. കൗണ്‍സിലിന്‍്റെ അംഗബലം 25 വരെയായി ഉയര്‍ത്തി. 11 അനൗദ്യോഗികാംഗങ്ങളില്‍ എട്ടെണ്ണവും പൊതുതിരഞ്ഞെടുപ്പിലൂടെ എന്നായി. ബഡ്ജറ്റ് ചര്‍ച്ച ചെയ്യനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അധികാരവും ലഭിച്ചു. 1921 ഒക്ടോബറില്‍ വീണ്ടും മാറ്റങ്ങള്‍ വന്നു. അംഗങ്ങള്‍ 50 ആയി. 28 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 22 പേര്‍ നാമനിര്‍ദ്ദശേം ചെയ്യപ്പട്ടവരും. നാമനിര്‍ദ്ദശേം ചെയ്യപ്പടുന്നവരില്‍ 7 പേര്‍ അനൗദ്യോഗികാംഗങ്ങളായിരിക്കുകയും വേണം. അങ്ങിനെ ആദ്യമായി അനൗദ്യോഗികാംഗങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം ലഭിച്ചു. സഭാസമ്മേളനം നിയന്ത്രിക്കാന്‍ ഒരു ഡപ്യൂട്ടി പ്രസിഡന്‍്റിനെ നിയമിച്ചു. അത് ഒൗദ്യോഗികാംഗം വേണമെന്നില്ല. ദിവാന്‍്റെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷനാവുന്നത് ഇദ്ദേഹമാണ്. അംഗങ്ങള്‍ക്ക് ധനാഭ്യര്‍ത്ഥനകളില്‍ വോട്ട് ചെയ്യനും, ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധക്ഷണിക്കലുകള്‍ അവതരിപ്പിക്കാനും, അടിയന്തിരപ്രമേയങ്ങളവതരിപ്പിക്കാനും അനുമതി ലഭിച്ചു. 1930-ല്‍ സഭക്കുള്ളില്‍ പൂര്‍ണ്ണമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ലഭിച്ചു.
1932-ല്‍ സമഗ്രമായ നിയമസഭാ പരിഷ്ക്കരണം മഹാരാജാവ് നടപ്പാക്കി. ദ്വിമണ്ഡല സംവിധാനം നിലവില്‍ വന്നത് 1933 ജനുവരി ഒന്നിനാണ്. ഇംഗ്ലണ്ടിലെ സഭാസംവിധാനത്തിന്‍്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ശ്രീമൂലം പ്രജാസഭ അധോമണ്ഡലമായും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ ഉപരിമണ്ഡലമായും രൂപീകരിക്കപ്പെട്ടു. പരിമിതമായെങ്കിലും അധികാരങ്ങളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രജാസഭയില്‍ 72 അംഗങ്ങളായിരുന്നു. 43 പേര്‍ പൊതുമണ്ഡലം, 5 പേര്‍ പ്രത്യേക മണ്ഡലം, 14 പേര്‍ അധഃസ്ഥിതവര്‍ഗക്കാര്‍ക്കുള്ള സംവരണമണ്ഡലം, 10 പേര്‍ നാമനിര്‍ദ്ദശേം എന്നിങ്ങനെയായിരുന്നു 72 അംഗ തിരഞ്ഞെടുപ്പ്. ധനാഭ്യര്‍ത്ഥനകള്‍ വോട്ടിനിട്ട് നിരാകരിക്കാനുള്ള അധികാരം ലഭിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപീകരിച്ചതും ഈ സഭയാണ്. അങ്ങിനെ രാജ്യത്തിന്‍്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍, ജനങ്ങള്‍ക്ക് ആദ്യമായി അധികാരം ലഭിച്ചു.
1947 സെപ്തംബര്‍ 4 വരെ ദ്വിമണ്ഡല സംവിധാനം തുടര്‍ന്നു. തുടര്‍ന്ന് നിലവില്‍ വന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യയോഗം 1948 മാര്‍ച്ച് 20-നായിരുന്നു.ഇന്ത്യയിലാദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയത് ഈ തിരഞ്ഞെടുപ്പിനായിരുന്നു. ഒരു പ്രധാനമന്ത്രിയും രണ്ട് മന്ത്രിമാരുമുള്ള മന്ത്രിസഭക്ക് ഭരണം കൈമാറ്റം നടന്നു. മഹാരാജാവ് തന്നെയായി രുന്നു. പ്രമുഖന്‍. 1948 മാര്‍ച്ച് 24-ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി. ഒക്ടോബര്‍ 22-ന് പറവൂര്‍ ടി. കെ. നാരായണപിള്ളയും. 1949 ജൂലൈ ഒന്നുവരെ അദ്ദഹേം തുടര്‍ന്നു.
ഇത്രയും സംഭവ ബഹുലമായിരുന്നില്ല കൊച്ചി രാജ്യത്തിലെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രം. അവിടെ 1925 ഏപ്രിലിലാണ് തുടക്കം കുറിച്ചത്. കൊച്ചിന്‍ നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 45 അംഗങ്ങളായിരുന്നു. 30 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 15 പേര്‍ നാമനിര്‍ദ്ദശേം ചെയ്യപ്പട്ടവരും. സഭക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍്കാന്‍ രാജാവ് തയ്യറായി.1932-ല്‍ കൗണ്‍സിലിന്‍്റെ അംഗസംഖ്യ 54 ആയി. നിയമനിര്‍മ്മാണസഭയിലെ ഒരംഗത്തെ മന്ത്രിയാക്കിയത് 1938-ലാണ്. അമ്പാട്ട് ശിവരാമ മേനോന്‍ അങ്ങിനെ ആദ്യത്തെ ജനകീയമന്ത്രിയായി. 1942 ഫെബ്രുവരി 25-ല്‍ അദ്ദഹേം ഒഴിഞ്ഞു. പിന്നീട് ടി. കെ. നായരായിരുന്നു മന്ത്രി.
1946-ല്‍ മന്ത്രിമാരുടെ എണ്ണം 4 ആയി. ഓരോരുത്തര്‍ക്കും ഓരോ വകുപ്പുകള്‍ നല്‍കി. ആദ്യത്തെ ജനകീയ മന്ത്രിസഭ എന്ന് ഇതിനെ വിശേഷിപ്പിക്കാം. പനമ്പള്ളി ഗോവിന്ദമേനോന്‍, സി. ആര്‍. ഇയ്യണ്ണി, കെ. അയ്യന്‍, ടി. കെ. നായര്‍ എന്നിവര്‍ 1946 സെപ്തംബര്‍ 19-ന് അധികാരമേറ്റു. സ്വാതന്ത്ര്യദിനത്തിനുതൊട്ടു തലേന്ന് (1947 ആഗസ്റ്റ് 14) പരിപൂര്‍ണ്ണ ഉത്തരവാദ ഭരണം സ്ഥാപിക്കുവാനും രാജാവ് തയ്യറായി. തിരുവിതാംകൂറില്‍, ഉത്തരവാദ ഭരണം പ്രഖ്യാപിക്കാന്‍ പിന്നെയും 20 ദിവസം കാത്തിരിക്കേണ്ടി വന്നു എന്നത് ചരിത്രം. 1948ലാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്.
എന്നാല്‍, ഇന്നത്തെ വടക്കന്‍ ജില്ലകള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ മലബാര്‍ ജില്ലയായിരുന്നു.