കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പാളയം മുസ്ളിം പള്ളിക്ക് മുന്നിലെ ചെറിയ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്. അര്‍ദ്ധരാത്രി 12 മണിക്കുള്ള ആള്‍ക്കുട്ടം വാര്‍ത്തയാകുമെന്ന സ്വഭാവികമായ ചിന്തയാണ് എന്നെയും ബൈക്ക് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. സത്യത്തില്‍ അവിടെ കണ്ട കാഴ്ച ഏതൊരാളെയും ദു:ഖിപ്പിക്കുന്നതായിരുന്നു. ഏതോ വാഹനമിടിച്ച് റോഡിന് നടുവില്‍ മരണത്തോട് മല്ലടിക്കുന്ന പെണ്‍പട്ടിയെ രക്ഷിക്കാനുള്ള ആണ്‍പട്ടിയുടെ ശ്രമമാണ് അവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിച്ചത്. വാഹനങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും കരുതലോടെയാണ് ആണ്‍പട്ടിയുടെ നില്‍പ്. വണ്ടി കയറിയിറങ്ങുമെന്ന തിരിച്ചറിവ് കൊണ്ടായിരിക്കും പരിക്കേറ്റ പട്ടിയെ റോഡരികിലേക്ക് വലിച്ച് നീക്കാന്‍ ഒറ്റൊക്ക് ശ്രമം നടത്തുന്നുണ്ട്. അപ്പോഴെക്കും ഞാന്‍ ഓഫീസില്‍ വിളിച്ച് ജില്ലാ വെറ്ററനറി ആശുപത്രിയില വിവരം അറിയിക്കാന്‍ പറഞ്ഞു.പക്ഷെ, ആശുപത്രിയില്‍ നിന്നുള്ള മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. രാത്രി എട്ടിന് ഡോക്ടര്‍ പോകും, അതിനാല്‍ നായയെ കൊണ്ട് വന്നാലും ചികില്‍സ നല്‍കാന്‍ കഴിയില്ല. എങ്കിലും ഓഫീസിലെ എന്‍െറ സുഹൃത്തുക്കള്‍ ശ്രമം തുടര്‍ന്നു. ഭരതനൂര്‍ ഷമീര്‍ പരിചയക്കാരനായ വെറ്ററനറി ഡോക്ടറെ വിളിച്ചുണര്‍ത്തി സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം മൃഗ സ്നേഹികളായ തന്‍െറ സുഹൃത്തുക്കളെ വിവരം അറിയിമെന്ന് ഉറപ്പ് നല്‍കി.
ഇതിനിടെ, അവിടെ കൂടിനിന്നവരില്‍ ചിലര്‍ ഗതാഗതം നിയന്ത്രണം ഏറ്റെടുത്തു. വാഹനങ്ങള്‍ ശ്രദ്ധയോടെ കടന്ന് പോയി.അപ്പോഴെക്കും അവിടെ കൂടിയവരില്‍ വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികളിലൊരാള്‍ ഒരു കഷണം കയറുമായി എത്തി. അതുമായി പരിക്കേറ്റ പട്ടിയുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ കാവല്‍ നിന്നിരുന്ന ആണ്‍പട്ടി മാറി നിന്നു. അവന് തോന്നിയിരിക്കാം തന്‍െറ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യരെന്ന്. കയര്‍ പരിക്കേറ്റ നായുടെ കാലില്‍ കുരുക്കി റോഡിന്‍െറ സൈഡിലേക്ക് വലിച്ച് മാറ്റി. അപ്പോഴെക്കും മടങ്ങിയത്തെിയ ആണ്‍പട്ടി കടിച്ചും പിടിച്ച് വലിച്ചും ആകുന്ന രീതിയില്‍ പരിക്കേറ്റ പട്ടിയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം തുടര്‍ന്നു. ഏറെ നേരം ഇത് തുടര്‍ന്നു. ഒടുവില്‍ അനക്കമില്ളെന്ന് കണ്ടത് കൊണ്ടായിരിക്കാം ആ ശവത്തിന് കാവലിരിക്കുകയായിരുന്നു അവന്‍. ഞാന്‍ വീണ്ടും ഓഫീസില്‍ പോയി അര മണിക്കൂറിന് ശേഷം മടങ്ങി വരുമ്പോഴെക്കും അവന്‍ കാവല്‍ക്കാരനായി തൊട്ടുടുത്തുണ്ടായിരുന്നു. രാവിലെ ഞാന്‍ വീണ്ടും അവിടെ എത്തിയെങ്കിലും നയായെ കാണാനായില്ല.
റോഡില്‍ വാഹനമിടിച്ച് പരിക്കേറ്റ് മനുഷ്യര്‍ വീണാല്‍ തിരിച്ച് നോക്കാത്തവര്‍ ഈ നായയെ കണ്ട് പഠിച്ചിരുന്നെങ്കില്‍.....
No comments:
Post a Comment