കേരളം കടുത്ത വൈദ്യൂതി പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്റെ ഡിമാന്റിനനുസരിച്ച് ഇവിടെ വൈദ്യുതിയില്ല. എന്നാല്‍ വൈദ്യുതി ധൂര്‍ത്തിന് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണമുണ്ടോ?
ഊര്‍ജ ക്ഷാമത്തെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് വൈസദ്യൂതി ബോര്‍ഡ്. വ്യവസായങ്ങള്‍ക്ക് മുന്ന് മണിക്കുര്‍ പവര്‍ക്കട്ടിനെ കുറിച്ചാണ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണം വരുന്നുണ്ട്. നമ്മുടെ വൈദ്യുതി ധൂര്‍ത്ത് തടയാന്‍ കഴിഞ്ഞാല്‍ ഈ നിയന്ത്രണം ഒഴിവാകില്ലെ? പരസ്യ ബോര്‍ഡുകളില്‍ എത്രയാ വൈദ്യുതി ദീപങ്ങള്‍. കറണ്ട് തീനികളായ സോഡിയം വേപ്പര്‍ വിളക്കുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍ മല്‍സരിക്കുകയല്ലെ നമ്മുടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍. ഒരു സോഡിയം വേപ്പര്‍ ബള്‍ബ് നാല് മണിക്കൂര്‍ പ്രകാശിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതി കത്തും. പരസ്യ ബോര്‍ഡുകള്‍ക്കും ഇപ്പോള്‍ ഇത്തരം ബള്‍ബുകളാണ്. ഇതറിയാത്താവരല്ല വൈദ്യുതി ബോര്‍ഡും. പക്ഷെ, അവരും ധൂര്‍ത്തിന് കൂട്ട് നില്‍ക്കുന്നു. തെരുവ് വിളക്കുകള്‍ പഴയത് പോലെ ട്യൂബുകളായി മാറിയാല്‍ തന്നെ വൈദ്യൂതി ഏറെ ലാഭിക്കാം.
സര്‍ക്കാര്‍ ഓഫീസുകളിലെതടക്കം വൈദ്യുതി ധൂര്‍ത്ത് തടയാതെയാണ് ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത്. ജലവൈദ്യുതിയുടെ കാലമല്ല ഇപ്പോഴത്തേത്. ഏറ്റവും വില കുറഞ്ഞത് ജലവൈദ്യുതിക്കാണെങ്കിലും പുതിയ പദ്ധതികള്‍ വരാത്തതിനാല്‍ വന്‍കിട വ്യവസായികള്‍ ഊര്‍ജ ഉല്‍പാദന രംഗത്ത് പിടിമുറുക്കി. അവരാണ് ഇപ്പോള്‍ വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. വൈദ്യുതിയും കമ്പോളത്തില്‍ വില നിശ്ചയിക്കപ്പെടുന്ന വസ്തുവായി മാറി. ഡിമാന്റ് വര്‍ദ്ധിക്കുന്നതനുസരിച്ച് വില കുട്ടാന്‍ വ്യവസായികള്‍ക്കറിയാം. ഇതിനിടെയാണ് ധൂര്‍ത്ത്. പരസ്യ ബോര്‍ഡുകളിലെ വൈദ്യുതി ഉപയോഗത്തിന് പ്രത്യേക മീറ്റര്‍ ഘടിപ്പിക്കുകയും അതിന് കമ്പോള വില ഈടാക്കുകയുമാണ് വേണ്ടത്.
No comments:
Post a Comment