ഹൈറേഞ്ചിലെ വിദ്യാലയ മുത്തശിക്ക് നൂറ്റാണ്ടിൻ്റെ മികവ്. മൂന്നാർ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1926 ൽ ബ്രിട്ടൺ ആസ്ഥാനമായ അന്നത്തെ, കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 100 വയസായെങ്കിലും സ്കൂളിനിന്നും ചെറുപ്പം. ബാല, കൗമാര മനസാണ് സ്കൂളിന്. യുവത്വം പകർന്ന് നൽകാൻ ടി ടി ഐ യിലെ വിദ്യാർത്ഥികളും.
അന്നത്തെ ജാതി വ്യവസ്ഥയിൽ പട്ടികജാതി-പിന്നാക്ക ജാതിയിൽപ്പെട്ടവർക്ക് പൊതുവിദ്യാഭ്യാസം വെല്ലുവിളിയായിരുന്ന കാലഘട്ടത്തിലാണ് തോട്ടം തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കൾക്ക് വേണ്ടി സ്കൂൾ സ്ഥാപിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മക്കളും ജീവനക്കാരുടെ മക്കളും ഇവിടെ ഒന്നിച്ച് പഠിച്ചു. ദിവസവും വന്ന് പോകാൻ കഴിയാത്തവർക്കായി ഹോസ്റ്റൽ സ്ഥാപിച്ചു.ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിലായി പഠനം.
തോട്ടം ലയങ്ങളിൽ നിന്നും എത്രയോ പേർ പഠനത്തിലൂടെ ഉന്നത പദവിയിൽ എത്തി. KSEB യിലും ഇൻഡോ- സ്വിസ് പ്രൊജക്ടിലും ജോലിക്കെത്തിയവരുടെ മക്കൾക്കും വ്യാപാരികളുടെ മക്കൾക്കും അക്ഷരം പകർന്ന് നൽകിയത് കണ്ണൻ ദേവൻ കമ്പനി. സ്കൂൾ സ്ഥാപിച്ച ബ്രിട്ടിഷ് പ്ലാൻ്റർമാർക്ക് നന്ദി.....
ശതാബ്ദി ആഘോഷങ്ങൾക്ക് 2025 സെപ്തംബർ 25 ന് കൊടിയേറും... ഇനി ഉത്സവത്തിൻ്റെ ദിനങ്ങൾ.
No comments:
Post a Comment