Pages

14 March 2024

ഒരു സ്​കുളി​െൻറ പിറവി

 



തിരുവിതാംകൂർ രാജ്യത്തെ സ്​കൂൾ ഇൻസ്​പെക്​ടർ വി.​െഎ തോമസ്​, മകൻ ജോൺ തോമസിനെ അമേരിക്കയിൽ ഉപരിപഠനത്തിന്​ അയച്ചത്​ തന്നെ പോലെ മകനും തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാനായിരുന്നു. എന്നാൽ, ഉപരി പഠനം കഴിഞ്ഞുള്ള മടക്ക യാത്രയിൽ തന്നെ പുതിയ ഒരു സ്​കൂൾ പടുത്തുയർത്താനുള്ള നിയോഗമാണ്​ ജോൺ തോമസിനെ തേടി എത്തിയത്​. അമേരിക്കയിൽ നിന്നുള്ള കപ്പൽ യാത്രയിൽ ഏറെയും ബ്രിട്ടിഷുകാരായിരുന്നു. ഇൻഡ്യക്കാൻ അപൂർവ്വം. വിദേശികൾ ഇൻഡ്യക്കാരെ പരിചയപ്പെടുന്നതിനിടെയാണ്​ യുവാവായ ജോണിനെയും സമീപിച്ചത്​. സ്​കോളർഷിപ്പോടെയുള്ള ഉപരിപഠനം കഴിഞ്ഞുള്ള മടക്ക യാത്രയിലാണ്​ എന്നറിയിച്ചപ്പോൾ എന്താകാനാണ്​ താൽപര്യമെന്നായി അന്വേഷണം. പിതാവിനെ പോലെ അദ്ധ്യാപകനാകാനാണ്​ താൽപര്യമെന്ന്​ അറിയിച്ചു. എങ്കിൽ മൂന്നാറിൽ ഒരു ഹൈസ്​കുൾ ആരംഭിക്കുകയും അതി​െൻറ ചുമതല ഏറ്റെടുക്കുകയും ​ചെയ്യാമോ എന്നായി ബ്രിട്ടിഷുകാർ. ഇതിനോടകം ആരംഭിച്ച തമിഴ്​ പ്രൈമറി സ്​കൂളി​െൻറ ചുമതലയും വഹിക്കണം. മലയാളം പ്രൈമറി സ്​കൂൾ ആരംഭിക്കുകയും വേണം.




മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാരായിരുന്നു ആ ബ്രിട്ടിഷുകാർ. ദിവസങ്ങൾ നീണ്ട യാത്രക്കിടെ സ്​കുൾ ആരംഭിക്കുന്നത്​ സംബന്ധിച്ച ചർച്ചയും നീണ്ടു. തൂത്തുക്കുടി തുറമുഖത്ത്​ കപ്പൽ എത്തു​േമ്പാഴെക്കും പുതിയ മുന്നാർ ഇംഗ്ലിഷ്​ ഹൈസ്​കുളി​െൻറ രൂപ രേഖ തയ്യാറായി കഴിഞ്ഞിരുന്നു. ആ സ്​കുളി​െൻറ ആദ്യ ഹെഡ്​മാസറ്റർ എന്ന ചുമതലയുമായാണ്​ ജോൺ സാർ തൂത്തുക്കുടിയിൽ കപ്പലിറങ്ങിയത്​.

1924ലെ മഹാപ്രളയത്തിൽ പ്രവർത്തനം നിലച്ച മൂന്നാർ തേയില ഫാക്​ടറി ഇംഗ്ലിഷ്​ ഹൈസ്​കൂളിനായി വിട്ടു കൊടുത്തു. തൊട്ടടുത്തായിരുന്നു ആംഗ്ലോ തമിഴ്​ പ്രൈമറി സ്​കൂൾ. ഇൻഡ്യൻ ക്ലബ്ബ്​ അഥവാ കെഡിഎച്ച്​ ക്ലബ്ബിന്​ സമീപത്തായി ബോയ്​സ്​ ഹോസ്​റ്റലും ആരംഭിച്ചു. എസ്​​റ്റേറ്റുകളിൽ നിന്നുള്ള കുട്ടികൾക്ക്​ ദിവസവും സ്​കുളിൽ വന്ന്​പോകാൻ കഴിയില്ലെന്ന കാരണത്താലാണ്​ ഹോസ്​റ്റൽ ആരംഭിച്ചത്​. കുട്ടികൾക്ക്​ രാവിലെ കുളിക്കാൻ ചുട്​വെള്ളം വേണമായിരുന്നു. വെള്ളം ചുടാക്കാൻ കണ്ടെത്തിയ ബോയ്​ലറാണ്​ വിശേഷം. 1924ലെ പ്രളയത്തിൽ തീവണ്ടി പാത തകർന്നതിനെ തുടർന്ന്​ നിലച്ച മുന്നാർ തീവണ്ടിയുടെ ഭാഗമായിരുന്നു ബോയ്​ലറായി ഉപയാഗിച്ച്​ വെള്ളം ചുടാക്കിയിരുന്നതെന്ന്​ ജോൺ സാറി​െൻറ മകൻ  ജിയോ എന്ന ജോർജ്​ ജോൺ പറഞ്ഞു. ഇപ്പോൾ ശിക്ഷക്​ സദനായി മാറിയ സ്​ഥലത്തായിരുന്നു ഹെഡ്​മാസറ്ററുടെ ക്വാർ​േട്ടഴ്​സ്​. അദ്ധ്യാപകർക്കും കണ്ണൻ ദേവൻ കമ്പനി ക്വാർ​​േട്ടഴ്​സ്​ നൽകി. 1955ലാണ്​ ഹൈസ്​കൂളും തമിഴ്​ പ്രൈമറി സ്​കുളും തിരു-കൊച്ചി സർക്കാർ ഏറ്റെടുക്കുന്നത്​.

1902 ഒക്​ടോബർ 13നാണ്​​ ജോൺ സാർ ജനിച്ചത്​. 1986 മാർച്ച്​ 12ന്​ അദേഹം ലോകത്തോട്​ യാത്ര പറഞ്ഞു. മൂന്നാറി​െൻറ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട പേരാണ്​ ജോൺ സാറി​െൻറതും.