മനസിനൊപ്പം സഞ്ചരിക്കാൻ പ്രായം അവർക്ക് തടസമായില്ല
ബാല്യവും കൗമാരവും പിന്നിട്ട വഴികൾ തേടിയും അക്കാലത്തെ
കൂട്ടുകാരുടെ വിശേഷങ്ങൾ അറിയാനും വിദ്യാർഥികളുടെ ആവേശത്തോടെ അവർ ഒരിക്കൽ കൂടി വിദ്യാലയ
മുറ്റത്തേക്ക് ഒാടി എത്തി. പഴയ സ്കൂൾ കെട്ടിടങ്ങളിൽ പലതും ഇന്നില്ലെങ്കിലും വിദ്യാലയ
അന്തരീക്ഷം അവരെ സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 20 വയുസകാർ തുടങ്ങി
90ൽ എത്തിയ സർഗുണദാസ് അണ്ണൻ വരെ ഒരു വട്ടംകൂടി ആ സ്കൂൾ മുറ്റത്തേക്ക് വന്നു. മൂന്നാർ
ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമമാണ് പലതു കൊണ്ടും അപൂർവ്വമായി മാറിയത്.
മൂന്നാർ ഗവ. ഹൈസ്കൂളിെൻറ
ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു പൂർവ്വ വിദ്യാർഥി സംഗമം. തലേന്ന് പെയ്ത മഴയും കുണ്ടളയിലെ
മണ്ണിടിച്ചിലും ആശങ്ക സൃഷ്ടിച്ചുവെങ്കിലും, സംഗമം നടന്ന ദിവസം പ്രകൃതിയും അതിൽ പങ്കാളിയായി.
പതാക ഇറക്കുന്നത് വരെ മഴ മാറി നിന്നു. നൂറുകണക്കിനാളുകളുടെ പ്രാർഥനയുടെ ഫലമാകാം.
1954ൽ സ്കൂൾ ഫൈനൽ
പൂർത്തിയാക്കിയ, മുൻ തമിഴ്നാട് ഡി ജി പിയും ഇൻഡ്യയിലെ മികച്ച കായിക സംഘാടകനുമായ വാൾട്ടർ
െഎസക് ദേവാരവും അതേ കാലഘട്ടത്തിൽ പഠിച്ച മുൻ എം പിയും എച്ച് എം എസ് അഖിലേന്ത്യാ
പ്രസിഡൻറുമായ തമ്പാൻ തോമസും അര നൂറ്റാണ്ടിന് ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറുകാർ
സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്ന വാൾട്ടർ ദേവാരം സാറിന് വിശ്രമമുണ്ടായിരുന്നില്ല.
അത്രക്കായിരുന്നു പരിചയപ്പെടാനും ഫോേട്ടാ എടുക്കാനുമുള്ളവരുടെ തിരക്ക്. തമ്പാൻ സാറിന്
ചുറ്റുമുണ്ടായിരുന്നു ആരാധക വൃത്തം. മൂന്നാർ ഹൈസ്കൂളിലെ ആദ്യകാല ഹെഡ്ക്ലാർക്ക് ജോർജ്
കെ ഉമ്മൻ സാറിെൻറ മകനും മുൻ ജില്ല ജഡ്ജിയുമായ ജോർജ് ഉമ്മൻ സാർ, മുൻ എം.എൽ.എ എ.
കെ. മണി എന്നിവരും ഉൽഘാടന ചടങ്ങിൽ സ്കൂൾ ഒാർമ്മകൾ പങ്കുവെച്ചു. അക്കാലത്തെ അദ്ധ്യാപകർ,
പഠന രീതികൾ തുടങ്ങി പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു. മൂന്നാർ ഗവ.ഹൈസ്കൂളിൽ പഠിക്കാൻ
കഴിഞ്ഞില്ലല്ലോ എന്ന ദു:ഖമായിരുന്നു ജില്ല പഞ്ചായത്തംഗം അഡ്വ.എം.ഭവ്യക്ക്.
വിരമിച്ച അദ്ധ്യപകരെ
വിദ്യാർഥികൾ ഏറെ ആദരവോടെയാണ് വരവേറ്റത്. അതിൽ മുന്നിൽ നിന്നതാകെട്ട അന്നത്തെ ബാക്ക്
ബെഞ്ചുകാരും. മൂന്നാർ ഹൈസ്കൂളിലെ രണ്ടു തലമുറയെ വാർത്തെടുത്ത ചെറിയാൻ സാറിന് കാറിൽ
നിന്നിറങ്ങിയത് മാത്രമാണ് ഒാർമ്മ. ക്ലാസ് മുറികളിൽ കൊണ്ടു പോകാനും പ്രതീകാത്മക
ക്ലാസ് എടുപ്പിക്കാനും പലരും സമയം കണ്ടെത്തി. മറ്റു അദ്ധ്യാപകരെയും പൂർവ്വ വിദ്യാർഥികൾ
വളഞ്ഞു.
ഉൽഘാടന ചടങ്ങിൽ സംഘാടക
സമിതി ചെയർമാൻ എം.ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സണ്ണി അറക്കൽ റിപ്പോർട്ട്
അവതരിപ്പിച്ചു. വൈസ് ചെയർമാൻ പ്രൊഫ.ടി.ചന്ദ്രൻ സ്വാഗതവും കൺവീനർ ലിജി െഎസക് നന്ദിയും
പറഞ്ഞു. മൂന്നാർ ഹൈസ്കൂളിനുള്ള ഉപഹാരം പി ടി എ പ്രസിഡൻറ് എസ്.രമേശ് ഏറ്റുവാങ്ങി.
മുൻ അദ്ധ്യാപകർ, 70 പിന്നിട്ട പൂർവ്വ വിദ്യാർഥികൾ എന്നിവർക്കുള്ള പ്രത്യേക ഉപഹാരങ്ങൾ
സംഘാടക സമിതി ഭാരവാഹികൾ സമ്മാനിച്ചു.
പൂർവ്വ വിദ്യാർഥി
സംഗമത്തിൽ സംബന്ധിക്കാൻ സിങ്കപ്പുരിൽ നിന്നും ഡോ. പി ആറുമുഖവും ഖത്തറിൽ നിന്നും ഫിലിപ്പോസ്
എബ്രഹാമും പറന്ന് എത്തിയത് ആവേശം പകർന്നു. തമിഴ്നാടിൽ നിന്നായിരുന്നു കൂടുതൽ അംഗങ്ങൾ. പലരും
കുടുംബ സമേതമാണ് എത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷം സഹപാഠികൾ പരസ്പരം കണ്ടപ്പോൾ
പലർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പേരു പറഞ്ഞ് പരിചയപ്പെടുന്നതിനൊപ്പമുള്ള
ആലിംഗനത്തിൽ അവരുടെ എല്ലാ സ്നേഹവും ഉണ്ടായിരുന്നു. പരിചയം പുതുക്കാനും ഫോൺ നമ്പരുകൾ
വാങ്ങാനും കുടുംബ വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള ഒാട്ടത്തിലായിരുന്നു അകലെ നിന്നും വന്നവർ.
സ്കൂൾ കവാടം കഴിഞ്ഞ് വന്നതോടെ പഴയ സ്കൂൾ കുട്ടികളായി മാറിയെന്ന ചിന്തയിൽ പ്രായം
മറന്നായിരുന്നു ഒാട്ടം. മുതിർന്ന പൂർവ്വ വിദ്യാർഥി രാമസ്വാമി അണ്ണനും സംഘവും സ്റ്റേജിൽ
നൃത്തം വെച്ചത് ആവേശം പകർന്നു. പൂർവ്വ വിദ്യാർഥികളുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.
രാവിലെ മുൻ ജില്ല
ജഡ്ജി ജോർജ് ഉമ്മൻ പതാക ഉയർത്തി. തൊട്ടു പിന്നാലെ സ്കൂൾ മണി മുഴങ്ങി. തുടർന്ന്
ബീന ജെയിൻസ്, ശ്യാമള, ഒാമന, ശോഭ, ശോഭന, റഷീദ ബീവി എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന
ഗാനം ചൊല്ലി.
അലുമ്നി മീറ്റിൻറ
ഒാർമ്മക്കായി സെൽഫി പോയിൻറിൽ നിന്നും ചിത്രവും എടുത്ത്, ഉപഹാരവും വാങ്ങിയാണ് എല്ലാവരും
മടങ്ങിയത്. സ്കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞ് ഇനി എന്ന് കാണുമെന്ന ചോദ്യവുമായി മടങ്ങുന്ന
അതേ മാനസിക അവസ്ഥയിൽ വിളിക്കാേട്ടാ എന്ന് പറഞ്ഞ് എല്ലാവരും സ്കൂൾ കവാടത്തിന്
പുറത്തേക്ക് ഇറങ്ങുേമ്പാൾ അവരുടെ മനസിൽ എന്നെന്നും സൂക്ഷിക്കാൻ 2022 നവംബർ 13 എന്ന
ദിവസവും ഉണ്ടായിരുന്നു.
സ്റ്റാറായി വാൾട്ടർ
ദേവാരം സാർ
മൂന്നാറിലെ ഇന്നത്തെ
രണ്ടു തലമുറകൾക്ക് വാൾട്ടർ െഎസക് ദേവാരം എന്ന പേര് കേട്ടറിവ് മാത്രമാണ്. തമിഴ്നാട്
ഡി ജി പിയായി വിരമിച്ച അദേഹത്തെ കുറിച്ച് മൂന്നാറുകാർക്ക് പറയാൻ ഏറെയുണ്ടെങ്കിലും
നേരിൽ കണ്ടവർ വിരളം. ഇതേ സമയം വായിച്ച് കേട്ട അറിവ് ധാരാളവും. എന്നാൽ 80 കഴിഞ്ഞവർ
പലരും അദേഹത്തിെൻറ സഹപാഠികളോ സതീർഥ്യരോ ആണ്. മൂന്നാറിലെ പൂർവ്വ വിദ്യാർഥി സംഗമത്തിന്
വാൾട്ടർ െഎസക് ദേവാരം സാർ എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ, അദേഹത്തെ കാണാൻ, പഴയ
ഒാർമ്മ പുതുക്കാൻ അവസരം കിട്ടുമോയെന്ന് അനേഷിച്ചവർ ഏറെയാണ്. ഒപ്പം പഠിച്ചവർ, ഒപ്പം
പഠിച്ചവരുടെ മക്കൾ, ബന്ധുക്കൾ അങ്ങനെ എത്രയോ പേർ.
പൂർവ്വ വിദ്യാർഥി
സംഗമത്തിനായി മൂന്നാർ ഗവ.ഹൈസ്കൂൾ കവാടത്തിൽ കാറിൽ നിന്നിറങ്ങിയത് മുതൽ അദേഹത്തിന്
വിശ്രമമുണ്ടായിരുന്നില്ല. ഒപ്പം നിന്ന് ചിത്രമെടുക്കാനുള്ള മൽസരം. ഏറെ സാഹസപ്പെട്ടാണ്
ആരാധകർക്കിടയിൽ നിന്നും അദേഹത്തെ വേദിയിലേക്ക് എത്തിച്ചത്. അവിടെ മുൻ എം.പി തമ്പാൻ
തോമസ് സാറും മുൻ ജില്ല ജഡ്ജി ജോർജ് ഉമ്മൻ സാറുമായി പഴയ ഒാർമ്മകൾ പങ്കുവെച്ചു.
അപ്പോഴെക്കും ചുറ്റും വലിയ ആൾക്കൂട്ടം രുപപ്പെട്ടിരുന്നു. പഴയ ഫോേട്ടായുമായണ് ചിലർ
എത്തിയത്. മാതാപിതാക്കളുടെ ചിത്രവുമായി എത്തിയവരും ഉണ്ടായിരുന്നു. അദേഹം പ്രസംഗിച്ച
സമയമൊഴികെ ഫോേട്ടാക്ക് പോസ് ചെയ്യാൻ മാത്രമായിരുന്നു സമയം. തുടർന്ന് അദേഹം തന്നെ
സ്റ്റേജിൽ നിന്നും സെൾഫി പോയിൻറിലേക്ക് ഇരിപ്പിടം മാറ്റി. പുതിയ തലമുറയിൽപ്പെട്ടവർ
തുടങ്ങി മുതിർന്നവർ വരെ 83ൽ എത്തിയ അദേഹത്തിനൊപ്പം ചിത്രമെടുത്തു. ഉച്ചക്ക് ഹോട്ടൽ
മുറിയിലേക്ക് പോകുന്നത് വരെ സ്പോർട്സ്മാൻ സ്പിരിറ്റുമായി ഫോേട്ടാക്കായി
നിന്നുകൊടുത്തു.