Pages

27 November 2022

ചരിത്രത്തിനൊപ്പം സഞ്ചരിച്ച്​ മൂന്നാർ അലുമ്നി മീറ്റ്​

മനസിനൊപ്പം സഞ്ചരിക്കാൻ പ്രായം അവർക്ക്​ തടസമായില്ല 
 



ബാല്യവും കൗമാരവും പിന്നിട്ട വഴികൾ തേടിയും അക്കാലത്തെ കൂട്ടുകാരുടെ വിശേഷങ്ങൾ അറിയാനും വിദ്യാർഥികളുടെ ആവേശത്തോടെ അവർ ഒരിക്കൽ കൂടി വിദ്യാലയ മുറ്റത്തേക്ക്​ ഒാടി എത്തി. പഴയ സ്​കൂൾ കെട്ടിടങ്ങളിൽ പലതും ഇന്നില്ലെങ്കിലും വിദ്യാലയ അന്തരീക്ഷം അവരെ സ്​കൂൾ കാലത്തേക്ക്​ കൂട്ടി​ക്കൊണ്ടു പോയി. 20 വയുസകാർ തുടങ്ങി 90ൽ എത്തിയ സർഗുണദാസ്​ അണ്ണൻ വരെ ഒരു വട്ടംകൂടി ആ സ്​കൂൾ മുറ്റത്തേക്ക്​ വന്നു. മൂന്നാർ ഗവ.ഹൈസ്​കൂളിലെ പൂർവ്വ വിദ്യാർഥി സംഗമമാണ്​ പലതു കൊണ്ടും അപൂർവ്വമായി മാറിയത്​.

മൂന്നാർ ഗവ. ഹൈസ്​കൂളി​െൻറ ചരിത്രത്തിലാദ്യമാണ്​ ഇത്തരമൊരു പൂർവ്വ വിദ്യാർഥി സംഗമം. തലേന്ന്​ പെയ്​ത മഴയും കുണ്ടളയിലെ മണ്ണിടിച്ചിലും ആശങ്ക സൃഷ്​ടിച്ചുവെങ്കിലും, സംഗമം നടന്ന ദിവസം പ്രകൃതിയും അതിൽ പങ്കാളിയായി. പതാക ഇറക്കുന്നത്​ വരെ മഴ മാറി നിന്നു. നൂറുകണക്കിനാളുകളുടെ പ്രാർഥനയുടെ ഫലമാകാം.

1954ൽ സ്​കൂൾ ഫൈനൽ പൂർത്തിയാക്കിയ, മുൻ തമിഴ്​നാട്​ ഡി ജി പിയും ഇൻഡ്യയിലെ മികച്ച കായിക സംഘാടകനുമായ വാൾട്ടർ ​െഎസക്​ ദേവാരവും അതേ കാലഘട്ടത്തിൽ പഠിച്ച മുൻ എം പിയും എച്ച്​ എം എസ്​ അഖിലേന്ത്യാ പ്രസിഡൻറുമായ തമ്പാൻ തോമസും അര നൂറ്റാണ്ടിന്​​ ശേഷമാണ്​ മൂന്നാറിലെത്തിയത്. മൂന്നാറുകാർ സ്വകാര്യ അഹങ്കാരമായി കൊണ്ടു​ നടക്കുന്ന വാൾട്ടർ ദേവാരം സാറിന്​ വിശ്രമമുണ്ടായിരുന്നില്ല. അത്രക്കായിരുന്നു പരിചയപ്പെടാനും ഫോ​േട്ടാ എടുക്കാനുമുള്ളവരുടെ തിരക്ക്​. തമ്പാൻ സാറിന്​ ചുറ്റുമുണ്ടായിരുന്നു ആരാധക വൃത്തം. മൂന്നാർ ഹൈസ്​കൂളിലെ ആദ്യകാല ഹെഡ്​ക്ലാർക്ക്​ ജോർജ്​ കെ ഉമ്മൻ സാറി​െൻറ മകനും മുൻ ജില്ല ജഡ്​ജിയുമായ ജോർജ്​ ഉമ്മൻ സാർ, മുൻ എം.എൽ.എ എ. കെ. മണി എന്നിവരും ഉൽഘാടന ചടങ്ങിൽ സ്​കൂൾ ഒാർമ്മകൾ പങ്കുവെച്ചു. അക്കാലത്തെ അദ്ധ്യാപകർ, പഠന രീതികൾ തുടങ്ങി പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു. മൂന്നാർ ഗവ.ഹൈസ്​കൂളിൽ പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖമായിരുന്നു ജില്ല പഞ്ചായത്തംഗം അഡ്വ.എം.ഭവ്യക്ക്​.

വിരമിച്ച അദ്ധ്യപകരെ വിദ്യാർഥികൾ ഏറെ ആദരവോടെയാണ്​ വരവേറ്റത്​. അതിൽ മുന്നിൽ നിന്നതാക​െട്ട അന്നത്തെ ബാക്ക്​ ബെഞ്ചുകാരും. മൂന്നാർ ഹൈസ്​കൂളിലെ രണ്ടു തലമുറയെ വാർത്തെടുത്ത ചെറിയാൻ സാറിന്​ കാറിൽ നിന്നിറങ്ങിയത്​ മാത്രമാണ്​ ഒാർമ്മ. ക്ലാസ്​ മുറികളിൽ കൊണ്ടു പോകാനും പ്രതീകാത്​മക ക്ലാസ്​ എടുപ്പിക്കാനും പലരും സമയം കണ്ടെത്തി. മറ്റു അദ്ധ്യാപകരെയും പൂർവ്വ വിദ്യാർഥികൾ വളഞ്ഞു.



ഉൽഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സണ്ണി അറക്കൽ റിപ്പോർട്ട്​ അവതരിപ്പിച്ചു. വൈസ്​ ചെയർമാൻ പ്രൊഫ.ടി.ചന്ദ്രൻ സ്വാഗതവും കൺവീനർ ലിജി ​െഎസക്​ നന്ദിയും പറഞ്ഞു. മൂന്നാർ ഹൈസ്​കൂളിനുള്ള ഉപഹാരം പി ടി എ പ്രസിഡൻറ്​ എസ്​.രമേശ്​ ഏറ്റുവാങ്ങി. മുൻ അദ്ധ്യാപകർ, 70 പിന്നിട്ട പൂർവ്വ വിദ്യാർഥികൾ എന്നിവർക്കുള്ള പ്രത്യേക ഉപഹാരങ്ങൾ സംഘാടക സമിതി ഭാരവാഹികൾ സമ്മാനിച്ചു.

പൂർവ്വ വിദ്യാർഥി സംഗമത്തിൽ സംബന്ധിക്കാൻ സിങ്കപ്പുരിൽ നിന്നും ഡോ. പി ആറുമുഖവും ഖത്തറിൽ നിന്നും ഫിലിപ്പോസ്​ എബ്രഹാമും പറന്ന്​ എത്തിയത്​ ആവേശം പകർന്നു.  തമിഴ്​നാടിൽ നിന്നായിരുന്നു കൂടുതൽ അംഗങ്ങൾ. പലരും കുടുംബ സമേതമാണ്​ എത്തിയത്​. പതിറ്റാണ്ടുകൾക്ക്​ ശേഷം സഹപാഠികൾ പരസ്​പരം കണ്ടപ്പോൾ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ​പേരു പറഞ്ഞ്​ പരിചയപ്പെടുന്നതിനൊപ്പമുള്ള ആലിംഗനത്തിൽ അവരുടെ എല്ലാ സ്​നേഹവും ഉണ്ടായിരുന്നു. പരിചയം പുതുക്കാനും ഫോൺ നമ്പരുകൾ വാങ്ങാനും കുടുംബ വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള ഒാട്ടത്തിലായിരുന്നു അകലെ നിന്നും വന്നവർ. സ്​കൂൾ കവാടം കഴിഞ്ഞ്​ വന്നതോടെ പഴയ സ്​കൂൾ കുട്ടികളായി മാറിയെന്ന ചിന്തയിൽ പ്രായം മറന്നായിരുന്നു ഒാട്ടം. മുതിർന്ന പൂർവ്വ വിദ്യാർഥി രാമസ്വാമി അണ്ണനും സംഘവും സ്​റ്റേജിൽ നൃത്തം വെച്ചത്​ ആവേശം പകർന്നു. പൂർവ്വ വിദ്യാർഥികളുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.1969ലെ എസ്​. എസ്​.എൽ.സി ബാച്ചിലെ ലഷ്​മികുമാരി തിരുവനന്തപുരത്ത്​ നിന്നും ഇന്ദിരാദേവി മാന്നാറിൽ നിന്നുമാണ്​ വന്നത്​.1966 ബാച്ചിലെ ഖദീജ ഉമ്മ കോടിക്കുളത്ത്​ നിന്നും എത്തി. പഴയ കൂട്ടുകാരെ കണ്ടപ്പോൾ ഇവരിൽ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നത്​ അല്ല. പഴയ തലമുറയും പുതിയ തലമുറയും സ്​കൂൾ വിശേഷങ്ങൾ പങ്കുവെക്കുന്നതും പുതിയ അനുഭവമായി. 1960കളിൽ പഠിച്ചിറങ്ങിയ നിരവധി ‘ വിദ്യാർഥികൾ’ എത്തിയിരുന്നു.



രാവിലെ മുൻ ജില്ല ജഡ്​ജി ജോർജ്​ ഉമ്മൻ പതാക ഉയർത്തി. തൊട്ടു പിന്നാലെ സ്​കൂൾ മണി മുഴങ്ങി. തുടർന്ന്​ ബീന ജെയിൻസ്​, ശ്യാമള, ഒാമന, ശോഭ, ശോഭന, റഷീദ ബീവി എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന ഗാനം ചൊല്ലി.



അലുമ്​നി മീറ്റിൻറ ഒാർമ്മക്കായി സെൽഫി പോയിൻറിൽ നിന്നും ചിത്രവും എടുത്ത്​, ഉപഹാരവും വാങ്ങിയാണ്​ എല്ലാവരും മടങ്ങിയത്​. സ്​കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞ്​ ഇനി എന്ന്​ കാണുമെന്ന ചോദ്യവുമായി മടങ്ങുന്ന അതേ മാനസിക അവസ്​ഥയിൽ വിളിക്കാ​േട്ടാ എന്ന്​ പറഞ്ഞ്​ എല്ലാവരും സ്​കൂൾ കവാടത്തിന്​ പുറത്തേക്ക്​ ഇറങ്ങു​േമ്പാൾ അവരുടെ മനസിൽ എന്നെന്നും സൂക്ഷിക്കാൻ 2022 നവംബർ 13 എന്ന ദിവസവും ഉണ്ടായിരുന്നു.

സ്​റ്റാറായി വാൾട്ടർ ദേവാരം സാർ

മൂന്നാറിലെ ഇന്നത്തെ രണ്ടു തലമുറകൾക്ക്​ ​വാൾട്ടർ ​െഎസക്​ ദേവാരം എന്ന പേര്​ കേട്ടറിവ്​ മാത്രമാണ്​. തമിഴ്​നാട്​ ഡി ജി പിയായി വിരമിച്ച അദേഹത്തെ കുറിച്ച്​ മൂന്നാറുകാർക്ക്​ പറയാൻ ഏറെയുണ്ടെങ്കിലും നേരിൽ കണ്ടവർ വിരളം. ഇതേ സമയം വായിച്ച്​ കേട്ട അറിവ്​ ധാരാളവും. എന്നാൽ 80 കഴിഞ്ഞവർ പലരും അദേഹത്തി​െൻറ സഹപാഠികളോ സതീർഥ്യരോ ആണ്​. മൂന്നാറിലെ പൂർവ്വ വിദ്യാർഥി സംഗമത്തിന്​ വാൾട്ടർ ​െഎസക്​ ദേവാരം സാർ എത്തുന്നുവെന്ന്​ അറിഞ്ഞത്​ മുതൽ, അദേഹത്തെ കാണാൻ, പഴയ ഒാർമ്മ പുതുക്കാൻ അവസരം കിട്ടുമോയെന്ന്​ അനേഷിച്ചവർ ഏറെയാണ്​. ഒപ്പം പഠിച്ചവർ, ഒപ്പം പഠിച്ചവരുടെ മക്കൾ, ബന്ധുക്കൾ അങ്ങനെ എത്രയോ പേർ.

പൂർവ്വ വിദ്യാർഥി സംഗമത്തിനായി മൂന്നാർ ഗവ.ഹൈസ്​കൂൾ കവാടത്തിൽ കാറിൽ നിന്നിറങ്ങിയത്​ മുതൽ അദേഹത്തിന്​ വിശ്രമമുണ്ടായിരുന്നില്ല. ഒപ്പം നിന്ന്​ ചിത്രമെടുക്കാനുള്ള മൽസരം. ഏറെ സാഹസപ്പെട്ടാണ്​ ആരാധകർക്കിടയിൽ നിന്നും അദേഹത്തെ വേദിയിലേക്ക്​ എത്തിച്ചത്​. അവിടെ മുൻ എം.പി തമ്പാൻ തോമസ്​ സാറും മുൻ ജില്ല ജഡ്​ജി ജോർജ്​ ഉമ്മൻ സാറുമായി പഴയ ഒാർമ്മകൾ പങ്കുവെച്ചു. അപ്പോഴെക്കും ചുറ്റും വലിയ ആൾക്കൂട്ടം രുപപ്പെട്ടിരുന്നു. പഴയ ഫോ​േട്ടായുമായണ്​ ചിലർ എത്തിയത്​. മാതാപിതാക്കളുടെ ചിത്രവുമായി എത്തിയവരും ഉണ്ടായിരുന്നു. അദേഹം പ്രസംഗിച്ച സമയമൊഴികെ ഫോ​േട്ടാക്ക്​ പോസ്​ ചെയ്യാൻ മാത്രമായിരുന്നു സമയം. തുടർന്ന്​ അദേഹം തന്നെ സ്​റ്റേജിൽ നിന്നും സെൾഫി പോയിൻറിലേക്ക്​ ഇരിപ്പിടം മാറ്റി. പുതിയ തലമുറയിൽപ്പെട്ടവർ തുടങ്ങി മുതിർന്നവർ വരെ 83ൽ എത്തിയ അദേഹത്തിനൊപ്പം ചിത്രമെടുത്തു. ഉച്ചക്ക്​ ഹോട്ടൽ മുറിയിലേക്ക്​ പോകുന്നത്​ വരെ സ്​​പോർട്​സ്​മാൻ സ്​പിരിറ്റുമായി ഫോ​േട്ടാക്കായി നിന്നുകൊടുത്തു.


11 July 2022

ഞങ്ങള്‍ മൂന്നാറുകാര്‍, ഇടുങ്ങിയ മനസുള്ളവര്‍........?




തലക്കെട്ട് കണ്ട് ഞെട്ടരുത്. മൂന്നാര്‍ അങ്ങനെയാണ്. ഇടുങ്ങിയ ടൗണ്‍, ഇടുങ്ങിയ റോഡുകള്‍, ഇടുങ്ങിയ മാര്‍ക്കറ്റ്, ഇടുങ്ങിയ ബസാര്‍, ഇടുങ്ങിയ പാലങ്ങള്‍, ഇടുങ്ങിയ കംഫര്‍ട്ട് സ്റ്റേഷനുകള്‍....................................അതു കൊണ്ട് ഞങ്ങള്‍ ഇടുങ്ങിയ മനസിന്റ ഉടമകളാണെന്ന് തെറ്റിദ്ധരിക്കണ്ട. മനസ് വിശാലമാണ്. അതു കൊണ്ടാണ് എല്ലാക്കാലത്തും അധിനിവേശക്കാര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത്.

രാജ്യാന്തര പ്രശസ്തമാണ് മൂന്നാര്‍, ഇപ്പോള്‍ മാത്രമല്ല, പണ്ടും. മുമ്പ് തേയിലയായിരുന്നു പെരുമ. ഏക മാനേജ്‌മെന്റിന് കീഴിലെ ലോകത്തിലെ ഏറ്റവും വലിയ തേയില കമ്പനി എന്ന നിലയിലായിരുന്നു കഴിഞ്ഞ നുറ്റാണ്ടില്‍ മുന്നാര്‍ അറിയപ്പെട്ടത്. എന്നാല്‍, 2000ത്തിന് ശേഷം ഏറ്റവും മികച്ച ഹില്‍ സ്റ്റേഷന്‍ എന്ന നിലയിലാണ് രാജ്യാന്തര പ്രശസ്തിയിലേക്ക് മാറിയത്. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല. വലിയ തോതിലുള്ള എതിര്‍പ്പുകളെ അവഗണിച്ച് ഏതാനം യുവാക്കള്‍, മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വര്‍ഷങ്ങളോളം നടത്തിയ ശ്രമമാണ് വിനോദ സഞ്ചാരികളുടെ മൂന്നാര്‍. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍, ഹോട്ടലും റിസോര്‍ട്ടും കമ്മീഷനും എന്നതിലേക്ക് മുന്നാര്‍ ചുരുങ്ങി.

ടൂറിസമാണ് മൂന്നാര്‍ മേഖലയുടെ പ്രധാന വരുമാനം. എന്നാല്‍, മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് മൂന്നാര്‍ എന്തു നല്‍കുന്നു? രാജമല അഥവാ ഇരവികുളം, കെ.എഫ്.ഡി.സി ഗാര്‍ഡന്‍, മാടുപ്പെട്ടി, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, വട്ടവട, ലക്കം, ടീ മ്യുസിയം, ഹെഡ്വര്‍ക്‌സ്, ആറ്റുകാട്, ലോകാര്‍ഡ് ഗ്യാപ്, പോതമേട് കഴിഞ്ഞു, മൂന്നാറിലെ കാഴ്ചകള്‍. സന്ധ്യ കഴിഞ്ഞാല്‍ മുറികളില്‍ ഇരുന്ന് പരസ്പരം കഥ പറയാം. തിയേറ്റര്‍ ഇല്ലാത്തതിനാല്‍ അങ്ങനെയും സമയം പോകില്ല. കുട്ടികള്‍ക്ക് വേണ്ടുന്ന ഒന്നും ഇവിടെ ഇല്ല. മുമ്പ് ഞാന്‍ ഡി ടി പി സി അംഗമായിരിക്കെ, മുന്നാര്‍ മേഖലയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടികളുടെ പാര്‍ക്ക് അടക്കം ഉണ്ടായിരുന്നു. 

രാജ്യത്തിന് അകത്തും പുറത്തും നിന്നും എത്തുന്ന ഗസ്റ്റുകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഹോട്ടലുകള്‍ തേടി പോകുന്നതും മൂന്നാറിലെ കാഴ്ച. പലയിടത്തും കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതൊക്കെ പിന്നിട് കച്ചവട സ്ഥാപനങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. കച്ചവടമാണ് പ്രധാനം. കുഞ്ഞിന് പാല്‍ കൊടുക്കണമെങ്കിലും അമ്മ ഏതെങ്കിലും ഹോട്ടലില്‍ എത്തണം. ഗസ്റ്റുകള്‍ കുറച്ച് നേരം വിശ്രമിക്കണമെന്ന് ആഗ്രഹിച്ചാല്‍, ഹോട്ടലില്‍ മുറി എടുക്കണം. ടൗണിലെ വെയ്റ്റിംഗ് ഷെഡ് കെട്ടിടത്തിലെ മുറികള്‍ ഇതിനൊക്കെ ഉപയോഗപ്പെടുത്താമെന്നിരിക്കെ, അതും കച്ചവടത്തിന് നല്‍കി. 

1924ലെ മഹാപ്രളയത്തെ തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ് മൂന്നാര്‍ ടൗണ്‍. അന്ന് അതു മതിയായിരുന്നു. ഏതാനം കാളവണ്ടികള്‍, അപൂര്‍വ്വം മോേട്ടാര്‍ വാഹനങ്ങള്‍, ആഴ്ചയിലൊരിക്കല്‍ എത്തുന്ന തോട്ടം തൊഴിലാളികള്‍.... ഇവര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്ലാേന്റഷന്‍ ടൗണ്‍. 1990കള്‍ വരെയും അത്രയുമായിരുന്നു മൂന്നാര്‍. കാളവണ്ടികള്‍ പിന്‍വാങ്ങി പകരം മോേട്ടാര്‍ വാഹനങ്ങള്‍ എത്തി. ബ്രിട്ടീഷുകാരും നാടു വിട്ടു. എന്നാല്‍, ഇന്ന് ഇതു മതിയോ? മൂന്നാറിനെ 'കറവ പശു'വായി കാണുന്നവര്‍ എന്തു കൊണ്ട് മൂന്നാറിന്റ അടിസ്ഥാന പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നു.

നൂറുകണക്കിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളാണ് മൂന്നാറിലെത്തി മടങ്ങുന്നത്. കേരള-തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവ. ഇന്നും റോഡിലാണ് ബസ് സ്റ്റാന്‍ഡ്. ഇടുങ്ങിയ നിരത്തുകളിലെ ബസ് പാര്‍ക്കിംഗ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പഴയ മൂന്നാര്‍ മൂലക്കടയില്‍ പഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ലോറി പാര്‍ക്കിംഗായി മാറി. അല്ലെങ്കില്‍ തന്നെ അവിടെയായിരുന്നില്ലല്ലോ പഞ്ചായത്ത് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. പെരിയവര ഭാഗത്ത് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ടൗണ്‍ അത്രയും വികസിക്കുമായിരുന്നു. ഇടുങ്ങിയ മനസുള്ളവര്‍ക്കേ ഇടുങ്ങിയ ടൗണിനെ കുറിച്ചും ചിന്തിക്കാന്‍ കഴിയുവെന്നു വേണം കരുതാന്‍.

ടാക്‌സി സ്റ്റാന്‍ഡ് മുതിരപ്പുഴയാറിന്റ തീരത്താണ്. കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നു. മതിയായ സ്ഥലം ഇല്ലാത്തതിനാല്‍ കുറച്ചു കാറുകള്‍ റോഡിലും. ദോഷം പറയരുതല്ല, ഈ സ്ഥലമില്ലായ്മക്കിടയിലും ടാക്‌സി സ്റ്റാഡില്‍ ചായക്കടയും മുറുക്കാന്‍ കടയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജീപ്പുകള്‍ പഴയത് പോലെ റോഡരികിലുണ്ട്. ടൗണിന് പുറമെ പോസ്റ്റ് ആഫീസ്, നല്ലതണ്ണി ജംഗ്ഷന്‍, മാടുപ്പെട്ടി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജീപ്പുകളുണ്ട്. ഇതിലേറെയും എസ്റ്റേറ്റുകളിലേക്കുള്ള ഷെയര്‍ ടാക്‌സികളാണ്.ഇതിനിടെയിലാണ് ഒാേട്ടാ റിക്ഷകളുടെ പാര്‍ക്കിംഗ്. മൂന്നാറില്‍ എത്ര ഒാേട്ടായുണ്ടെന്ന് മോേട്ടാര്‍ വാഹന വകുപ്പിന് പോലും കണക്കില്ല. ദിനം പ്രതി പുതിയ ഒാേട്ടാകള്‍ എത്തുന്നു. പഞ്ചായത്തീരാജ് നിയമമനസുരിച്ച് ഒാേട്ടാ സ്റ്റാന്‍ഡ് നിശ്ചയിക്കേണ്ടത് ഗ്രാമ പഞ്ചായത്താണ് മൂന്നാറില്‍ അങ്ങനെ സ്റ്റാന്‍ഡുണ്ടോ? പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇതേ കുറിച്ച് അറിയില്ല. മൂന്നാറില്‍ എത്ര ഒാേട്ടാ വേണമെന്നത് സംബന്ധിച്ച് പഠനം നടത്തി നമ്പര്‍ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

കെ.എഫ്.ഡി.സിയുടെ ഗാര്‍ഡനില്‍ വരുന്ന വാഹനങ്ങള്‍ മാടുപ്പെട്ടി റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. അതുപോലെയാണ് രാജമലയിലേക്കുള്ള വാഹനങ്ങള്‍ മറയൂര്‍ റോഡില്‍ ഗതാഗതം മുടക്കുന്നത്. ഇതിന് എതിരെ ഹൈ കോടതി ഉത്തരവുണ്ട്. വന പാലകരുടെ നിര്‍ദേശ പ്രകാരം റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നാട്ടില്‍ തിരിച്ച് ചെല്ലുേമ്പാള്‍ പിഴ അടക്കാന്‍ നോട്ടീസും ലഭിക്കുന്നുണ്ട്. എന്ത് കൊണ്ട് ടിക്കറ്റ് കൗണ്ടര്‍ മൂലക്കടയിലെ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റി കൂട. എന്തായാലും വനംവകുപ്പിന്റ കീഴിലെ ഇ ഡി എസിന്റ വാഹനങ്ങളിലാണ് രാജമല സന്ദര്‍ശനം. ആ വാഹനങ്ങള്‍ മൂന്നാറില്‍ നിന്നും പുറപ്പെട്ടാല്‍ പോരെ.

കെ ഡി എച്ച് പി കമ്പനിയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വില്‍പന ശാലക്കും വാഹന പാര്‍ക്കിംഗ് ഇല്ല. അവിടെ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നത് ദേശിയ പാതയില്‍. പാര്‍ക്കിംഗ് ഇല്ലാതെ എങ്ങനെയാണ് ഇത്രയും വലിയ വ്യാപാരം നടത്തുന്നത്. സ്വകാര്യ വാഹനങ്ങളില്‍ മൂന്നാറില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറയേണ്ടതില്ലല്ലോ. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗാണ് പരിഹാരം. ഇതിന് നേരത്തെ ചിലര്‍ സന്നദ്ധത അറിയിച്ച് പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്തായോ എന്തോ?

ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗിനും ഇടം കണ്ടെത്തണം. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെതാണ് ഏറെയും. അവര്‍ക്ക് അവരുടെ വാഹനങ്ങള്‍ എവിടെയെങ്കിലും പാര്‍ക്ക് ചെയ്യണമല്ലോ? ഇതിന് പുറമെയാണ് ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വഴിവാണിഭക്കാര്‍. പാലത്തിലെ വാണിഭം ഒരു പക്ഷെ മൂന്നാറില്‍ മാത്രമായിരിക്കും.

മുതിരപ്പുഴയാണ് മൂന്നാറിന്റ സൗന്ദര്യം. എന്നാല്‍, ഈ പുഴ മാലിന്യ വാഹിനിയായി മാറുന്നത് തടയാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടക്കം മുതിരപ്പുഴയുടെ കരയിലാണ്. പുഴ നവീകരിക്കാന്‍ ഇറങ്ങിയ ഇറിഗേഷന്‍ വകുപ്പ്, പക്ഷെ, ഇതിനൊക്കെ നേരെ കണ്ണടച്ചു. പുഴയിലേക്ക് തുറന്ന് വെച്ചിരിക്കുന്ന മാലിന്യ കുഴല്‍ അടക്കാന്‍ പോലും തയ്യാറായില്ല.

മൂന്നാര്‍ പഞ്ചായത്തിന് സ്വന്തമായി ഡിസ്‌പെന്‍സറി ആരംഭിച്ചത് ഏതു വര്‍ഷമാണെന്നറിയില്ല. അര നൂറ്റാണ്ടിലേറെയായി ഡിസ്‌പെന്‍സറിയുണ്ട്. അതിനെ ആശുപത്രിയാക്കി ഉയര്‍ത്തി, കിടത്തി ചികില്‍സ ആരംഭിക്കാനായാല്‍ കെ.ഡി.എച്ച്.പി. കമ്പനിക്ക് പുറത്തുള്ളവര്‍ക്ക് ആശ്വാസമാകില്ലേ? രണ്ടോ മൂന്നോ അംഗങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും കമ്പനിയുമായി ബന്ധപ്പെട്ടവരായതിനാല്‍ നിങ്ങള്‍ക്ക് ഈ സൗകര്യം വേണ്ടതില്ലെന്നറിയാം. പക്ഷെ, കമ്പനിക്ക് പുറത്തു ആയിരങ്ങളുണ്ട്. അവര്‍ക്ക് വോട്ടുണ്ട്, നികുതിദായകരുമാണ്.

മൂന്നാറിന് വേണ്ടി ശാസ്ത്രിയമായ പഠനമാണ് വേണ്ടത്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ തൊടുപുഴക്ക് വേണ്ടി റൈറ്റ്‌സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് തൊടുപുഴയുടെ വികസനം. അഡ്വ. കെ.എം.തോമസ് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1978ല്‍ കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടതാണ് മൂന്നാറിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വഞ്ചി അവിടെ തന്നെ.....അധികാര വികേന്ദ്രികരണം വന്നിട്ടും മാറ്റമില്ല.

പണം കായ്ക്കുന്ന മരമായി മാത്രം മൂന്നാര്‍ ടൂറിസത്തെ കാണരുത്. ആ മരത്തിന് വളവും വെള്ളവും നല്‍കണം. എങ്കില്‍ മാത്രമെ മരം വളരുകയുള്ളു.

  

എം.ജെ.ബാബു



02 March 2022

അള്ളുങ്കല്‍ ശ്രീധരനുമായി കാല്‍നൂറ്റാണ്ട് മുമ്പ് നടത്തിയ വര്‍ത്തമാനം

 



 

താന്‍ ആരായിരുന്നുവെന്ന് തെന്റ മരണശേഷം ലോകമറിയണമെന്ന് ആ വിപ്ലവകാരി ആഗ്രഹിച്ചത് കൊണ്ട് മാത്രം പുറത്ത് വന്ന ഒരു ഒളിവ്കാല ജീവിതം- അതാണ് ആദ്യകാല നക്‌സല്‍ പ്രവര്‍ത്തകന്‍ അള്ളുങ്കല്‍ ശ്രീധരന്റ ജീവിത കഥ. അരനൂറ്റാണ്ടിലേറെ ഒളിവില്‍ കഴിഞ്ഞിട്ടും ആരും തിരിച്ചറിഞ്ഞില്ല. ഫെബ്രുവരി 25ന് അദേഹം മരിച്ചതിന് ശേഷമാണ് ആ രഹസ്യം മുന്‍കാല നക്‌സല്‍ പ്രവര്‍ത്തകന്‍ പി.ഡി.ജോസ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോട്  പറഞ്ഞത്. 1998ല്‍ അദേഹത്തോട് ദീര്‍ഘനേരം സംസാരിച്ച ഞാനും മരണ വിവരം പുറം ലോകത്തോട് പറഞ്ഞു. പിന്നാലെ അന്നത്തെ ആക്ഷനില്‍ പെങ്കടുത്ത കെ. അജിതയുടെ അനുസ്മരണ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

അപ്പോള്‍ മാത്രമാണ് നിരപ്പേല്‍ തങ്കപ്പന്‍ എന്ന പേരില്‍ ഏതാണ്ട് അരനൂറ്റാണ്ടായി തങ്ങള്‍ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ അള്ളുങ്കല്‍ ശ്രീധരന്‍ എന്ന വിപ്ലവകാരിയാണെന്ന സത്യം മാവടി ഗ്രാമക്കാര്‍ അറിയുന്നത്. അവര്‍ ഇന്‍ങ്കിലാബ് വിളികളോടെ ആ സഖാവിന് യാത്രയയപ്പ് നല്‍കി. അവിടെ അജിതയുടെ ഓര്‍മ്മ കുറിപ്പും വായിക്കപ്പെട്ടു.

കേരളത്തിലെ ആദ്യകാല നക്‌സല്‍ സംഘത്തിലെ അംഗമാണ് അള്ളുങ്കല്‍ ശ്രീധരന്‍. എ. വര്‍ഗീസ്, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ഫിലിപ്പ് എം പ്രസാദ്, അജിത തുടങ്ങിയവര്‍ക്കൊപ്പം ശ്രീധരനുണ്ടായിരുന്നു. പാലാ സ്വദേശിയെങ്കിലും പുല്‍പ്പള്ളിയിലേക്ക് കുടിയേറിയതാണ്.  

എ. വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട് 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായന്‍ നടത്തിയ വെളിപ്പെടുത്തലിന് ശേഷം ആദ്യകാല നക്‌സല്‍ ചരിത്രം പത്രങ്ങള്‍ പ്രസിദ്ധികരിച്ച് വന്നിരുന്ന സമയത്താണ്, മുന്‍ നക്‌സല്‍ പ്രവര്‍ത്തകരും അടുത്ത സുഹൃത്തുമായ പി.ഡി.ജോസ് (കാഞ്ഞാര്‍) അള്ളുങ്കല്‍ ശ്രീധരന്‍ ജീവിച്ചിരിക്കുന്നുവെന്ന കാര്യം പറഞ്ഞത്. അന്ന് ഞാന്‍ മാധ്യമം ഇടുക്കി ബ്യുറോ ചീഫാണ്. വിവരം അറിഞ്ഞതോടെ ജോസിനെയും കുട്ടി പുറപ്പെട്ടു. നെടുങ്കണ്ടത്തിനടുത്ത് മാവടി എന്ന ഗ്രാമത്തിലാണ്എത്തിയത്. ജോസ് ഒരു കാര്യം കൂടി പറഞ്ഞു. അള്ളുങ്കല്‍ ശ്രീധരന്‍ എന്ന പേരിലല്ല, തങ്കപ്പന്‍ എന്ന പേരിലാണ് അദേഹം ജീവിച്ചിരിക്കുന്നത്. രേഖയില്‍ ഒരിടത്തും ശ്രീധരനില്ല, വീട്ടുകാര്‍ക്കും അറിയില്ല. അതിനാല്‍ അറിയാതെ പോലും അള്ളുങ്കല്‍ ശ്രീധരനെന്ന പേര് പറയരുത്. 

1998 ഒക്ടോബര്‍ 30ന് ഉച്ചക്കാണ് ഞങ്ങള്‍ തങ്കപ്പന്‍ ചേട്ടെന്റ വീട്ടിലെത്തുന്നത്. ചായ കുടി കഴിഞ്ഞ് ഞങ്ങള്‍ മൂന്നു പേരുമായി പറമ്പിലേക്ക് നീങ്ങി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി. ചേട്ടനെ സംബന്ധിച്ചോ ജീവിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചോ ഒരു സൂചനയും വാര്‍ത്തയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പഴയ കാര്യങ്ങള്‍ സംസാരിച്ചത്. ആക്ഷന് ശേഷം ഒളിവില്‍ പോയതും പിടിക്കപ്പെട്ടതും അടക്കമുള്ള കാര്യങ്ങള്‍ അദേഹം പറഞ്ഞു.

അത് ഇങ്ങനെ.....പുല്‍പ്പള്ളി ദേവസ്വത്തിന്റ ഏക്കര്‍ക്കണക്കിന് ഭൂമിയില്‍ വര്‍ഷങ്ങളായി കുടിയേറി കൃഷി ചെയ്യുന്ന കര്‍ഷകരെ കുടിയിറക്കാനുള്ള ദേവസ്വം നീക്കത്തിന് എതിരെ കര്‍ഷകര്‍ പോരാട്ടത്തിലായിരുന്നു. കുടിയിറക്കാന്‍ എം.എസ്.പിയെ കൊണ്ടു വന്നതോടെയാണ്, എം എസ് പി ക്യാമ്പ് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 1968 നവംബര്‍ 24ന് പുലര്‍ച്ചെയാണ് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മുറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് ആക്രമിച്ചത്. തുടര്‍ന്ന് എല്ലാവരുമായി രക്ഷപ്പെട്ടു. വനത്തിലുടെയും ആദിവാസി കോളണികളിലെയും പല സംഘങ്ങളായി നടന്നു. ഇടക്ക് എവിടെ നിന്നെങ്കിലും കപ്പ കിട്ടും. പല വഴിക്ക്, പല സംഘങ്ങളായി മംഗലാപുരത്ത് എത്തുകയായിരുന്നു ലക്ഷ്യം. അടക്കാത്തോട്ടില്‍ ആദ്യം എത്തിയവര്‍ക്ക് അവിടെ ചായക്കടയില്‍ കിടക്കാന്‍ സ്ഥലം കിട്ടി. മറ്റുള്ളവര്‍ അവിടെയും ഇവിടെയും ഒക്കെയായി കിടന്നു. പകല്‍ യാത്ര വേണ്ടെന്നായിരുന്നു തീരുമാനം.

അന്ന് പലയിടത്തും കുപ്പുണ്ട്. എവിടെ പോകുന്നുവെന്ന് ചിലര്‍ ചോദിച്ചു. അവരൊടൊക്കെ പണി തേടി വന്നതാണെന്ന് പറഞ്ഞു. എന്നാല്‍, അടക്കാത്തോട്ടില്‍ നിന്നും പോകവെ അജിതയെ കണ്ടതോടെ ജനം തിരിച്ചറിഞ്ഞു. ആദ്യം പോയവരെ തടഞ്ഞു വെച്ചു. പിന്നാലെ ഞങ്ങള്‍ അഞ്ചു പേരായിരുന്നു- വര്‍ഗീസ്, മുഹമ്മദ്,സുകുമാരന്‍, താന്‍ തുടങ്ങിയര്‍. അജിതയെയും സംഘത്തെയും തടഞ്ഞുവെച്ചതിന് ശേഷമാണ് പള്ളിയില്‍ കൂട്ടമണി മുഴങ്ങിയത്. അതോടെ അപകടം മണത്ത ഞങ്ങള്‍ ഒരു വീടിന് പിന്നിലെ കപ്പത്തോട്ടത്തിലും പറമ്പിലുമൊക്കെയായി ഒളിച്ചു. ആ വീട്ടുകാര്‍ തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത് കേട്ടത്തിനാല്‍ ചൂണ്ടികൊടുക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു പോലീസ് വരുന്നതും അജിതയെയും മറ്റും കൊണ്ടു പോകുന്നതും കാണാമായിരുന്നു. ആ രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ ശേഷം പിറ്റേന്ന് അതിരാവിലെ വനത്തിലുടെ നീങ്ങി. വഴിക്ക് ഒരു റബ്ബര്‍വെട്ടുകാരനെ കണ്ടു. വഴി ചോദിച്ചു. ഇന്നലെ അറസ്റ്റിലായവരുടെ കൂടെയുള്ളവരാണോ നിങ്ങള്‍ എന്ന ചോദ്യത്തിന് അതെയെന്ന് പറഞ്ഞു. നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയില്ല. ഈ കാട്ടിലുടെ പോയാല്‍ കൊടുകിലെത്തുമെന്ന് അദേഹം പറഞ്ഞു. എന്നാല്‍, വഴിയറിയാതെ കാട്ടിലൂടെ പോയാല്‍ വന്യജീവികളുടെ മുന്നില്‍പ്പെടാനാണ് സാധ്യതയെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അവിടെ ഈറ്റക്കാടിലൊളിച്ചു. അവിടെ വെച്ചാണ് പലവഴിക്ക് പിരിയാനും ഒറ്റക്കൊറ്റക്ക് രക്ഷപ്പെടാനുമുള്ള തീരുമാനം. 

വര്‍ഗീസ് മാനന്തവാടിക്ക് മടങ്ങും. എങ്ങോട്ട് പോകുമെന്ന് എന്നോട് ചോദിച്ചപ്പോള്‍ പാലാക്ക് എന്ന് പറഞ്ഞു. മറ്റുള്ളവരും ചില ഷെല്‍ട്ടറുകള്‍ ചൂണ്ടിക്കാട്ടി. സന്ധ്യക്ക് അതുവഴി വന്ന ആദിവാസിയോട് വഴി ചോദിച്ചു. കക്കയങ്ങാടി വഴി ഇരിട്ടിക്ക് പോകാമെന്നും കുറച്ച് അടുത്ത് ആദിവാസി കുടിയുണ്ടെന്നും അവിടെ പോയാല്‍ ഭക്ഷണം തരുമെന്നും പറഞ്ഞതനുസരിച്ച് കുടിയിലെത്തി. അരിയും മീനും മുളകും ഉപ്പും ചട്ടിയും കലവും തന്നു. മീന്‍ പിടിക്കാന്‍ നാട്ടുകാര്‍ വരുമെന്നും അതിനാല്‍ കാട്ടിലേക്ക് പോകാനും അവര്‍ നിര്‍ദേശിച്ചതനുസരിച്ച് കാട്ടില്‍ വെച്ചായിരുന്നു പാചകം. ഒരു കലത്തില്‍ നിന്നും എല്ലാവരും കഞ്ഞി കുടിച്ച് യാത്ര തുടര്‍ന്നു.

ഇരട്ടിയിലെത്തി പത്രം കണ്ടപ്പോഴാണ് പുറത്തെ കാര്യങ്ങള്‍ അറിയുന്നത്. കക്കയങ്ങാടിയില്‍ വെച്ച് തന്നെ ഞങ്ങള്‍ സംഘം പിരിഞ്ഞു. അവസാനമായി വര്‍ഗീസിനെ കണ്ടതും ഇവിടെ വെച്ചാണ്. മുഷ്ടി ചുരുട്ടി പരസ്പരം വിപ്ലവ അഭിവാദ്യങ്ങള്‍ നേര്‍ന്ന് നാല് വഴിക്ക്. കൂട്ടുവഴിയില്‍ എനിക്കൊരു ബന്ധുവുള്ളതിനാല്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ എത്തി സ്ഥലം നോക്കാന്‍ വന്നതാണെന്ന് പറഞ്ഞു. നല്ല പല്ലു വേദന ഉണ്ടായിരുന്നതിനാല്‍, വൈദ്യശാലയില്‍നിന്നും എണ്ണ വാങ്ങാന്‍ ഒരാളെ വിട്ടതാണ് താന്‍ പിടിക്കപ്പെടാന്‍ കാരണം. ആര്‍ക്കാണ് എണ്ണയെന്ന് ചോദിച്ചപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു വന്നിട്ടുണ്ടെന്ന് മറുപടി നല്‍കി. എണ്ണയും വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങി ബന്ധു വീട്ടിലെത്തി. വൈകാതെ ഞാന്‍ കുളിക്കാന്‍ ആറ്റിലേക്ക് പോയി. പിന്നാലെ സിവില്‍ വേഷത്തില്‍ രണ്ടു പോലീസുകാരും എത്തി. പോലീസ് വരുന്നത് ഒരു സ്ത്രീ സൂചന തന്നുവെങ്കിലും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. സ്ഥലമറിയില്ല എന്നതു തന്നെ പ്രധാന കാരണം.

അവിടെ നിന്നും സ്റ്റേഷനില്‍ കൊണ്ടു വന്നു. എസ്‌.െഎ ഉണ്ടായിരുന്നില്ല. പോലീസുകാര്‍ അത്യാവശ്യം മര്‍ദ്ദിച്ചു. എസ്‌.െഎ വന്നപ്പോള്‍ തന്റ ബന്ധുവായ കേണച്ചിറയിലെ പൊതുപ്രവര്‍ത്തകനായ സത്യപാലിനെ കുറിച്ച് പറഞ്ഞു. അതിനാല്‍ അടി കിട്ടിയില്ല. വര്‍ഗീസ് എവിടെയാണെന്നായിരുന്നു അറിയേണ്ടിയിരുന്നത്. വര്‍ഗീസ് പാറയില്‍ നിന്നും വീണു മരിച്ചുവെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് മാനന്തവാടിക്ക് കൊണ്ടു പോയി. അവിടെ പോലിസിന് അറിയേണ്ടത് വര്‍ഗീസും അജിതയും പ്രേമത്തിലാണോ, അജിത ഒറ്റക്കാണോ ഉറങ്ങാറ് എന്നൊക്കെയായിരുന്നു. ഡിവൈ എസ് പി മുരളീകൃഷ്ണനാണ് ചോദ്യം ചെയ്തത്. വര്‍ഗീസ് മരിച്ച സ്ഥലം കാണിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ കള്ളം പറയുകയാണെന്ന് അവര്‍ക്ക് മനസിലായി. മാനന്തവാടി സബ് ജയില്‍, വൈത്തിരി ജയില്‍ എന്നിവിടങ്ങളിലൊക്കെ കൊടിയ മര്‍ദനമായിരുന്നു. പുറത്ത് നിന്നും പോലീസ് വന്നും തല്ലി. ഇതിനിടെ കുന്നിക്കല്‍ നാരായണനും കീഴടങ്ങി. ആദ്യം പിടിക്കപ്പെട്ടവരാണ് കൊടിയ മര്‍ദനത്തിന് ഇരയായത്.

കണ്ണുര്‍ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. അപ്പോഴെക്കും സംഘത്തില്‍ ആശയപരമായ ഭിന്നിപ്പും രൂപപ്പെട്ടിരുന്നു. കേസ് വാദിക്കണമെന്നും വേണ്ടതില്ലെന്നുമുള്ള അഭിപ്രായമുയര്‍ന്നു. ആക്ഷന്‍ പരാജയപ്പെടാന്‍ കാരണം കുന്നിക്കലാണെന്ന തരത്തില്‍ മറുവിഭാഗം പറഞ്ഞു. താന്‍ കുന്നിക്കല്‍ നാരായണനൊപ്പമായിരുന്നു. കണ്ണുര്‍ ജയിലിലെ ആറ്, എട്ടു ബ്ലോക്കുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെയും മര്‍ദനം തുടര്‍ന്നപ്പോള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. വാര്‍ഡന്മാരുമായി ഏറ്റുമുട്ടി. പരിക്കുകളുമായി ആശുപത്രിയിലെത്തുേമ്പാള്‍ ഡോക്ടര്‍മാര്‍ സഹായിക്കുമായിരുന്നു. ജയിലില്‍ വെച്ചാണ് വര്‍ഗീസ് വെടിയേറ്റ് മരിച്ച വിവരം അറിഞ്ഞത്. പോലീസ് വെടിവെച്ച് കൊന്നുവെന്ന് അന്ന് കേട്ടിരുന്നു.

തന്നെ കേസില്‍ വെറുതെ വിട്ടു. പുല്‍പ്പള്ളിയില്‍ തിരിച്ച് ചെന്നു. പക്ഷെ, പോലീസ് പിന്നാലെയുണ്ടായിരുന്നു. രഹസ്യ പോലീസിന്റ നിരീക്ഷണം മൂലം എങ്ങും പോകാന്‍ കഴിയുമായിരുന്നില്ല. താന്‍ ചെല്ലുന്നയിടത്ത് പിന്നാലെ പോലീസ് എത്തും. വല്ലാത്ത ഭീകരാവസ്ഥ. ഏതാണ്ട് മുന്ന് വര്‍ഷം ഇങ്ങനെ കഴിഞ്ഞു. ഇതിനിടെയാണ് ഒരിക്കല്‍ ഒരു പോലീസുകാരന്‍ പറഞ്ഞത് എവിടെയും പോകരുത്, ഇവിടെയൊക്കെ കാണണമെന്ന്. താന്‍ അപ്പില്‍ കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി. 1973ലോ 74ലോ ആയിരിക്കാം. അന്നാണ് പേരും നാടും ഉപേക്ഷിച്ച് ഇടുക്കിയിലെത്തിയത്. അള്ളുങ്കല്‍ ശ്രീധരന്‍ എന്ന പേര് അന്ന് ഉപേക്ഷിച്ചു. പിന്നിട് അള്ളുങ്കല്‍ ശ്രീധരന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചില്ല. ഭാര്യ, നാല് പെണ്‍മക്കള്‍-അവരെയും അന്വേഷിച്ചില്ല. അഞ്ചേക്കര്‍ ഭൂമിയുണ്ടായിരുന്നു. അവിടെയായിരുന്നു ഭാര്യയും മക്കളും.  അത്തരമൊരു അന്വേഷണം പിടിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ഭയന്നു. മുപ്പത് വയസുള്ളപ്പോഴാണ് താന്‍ ആക്ഷനില്‍ പെങ്കടുക്കുന്നത്. 

പുല്‍പ്പള്ളി ഭൂമി പ്രശ്‌നം പരിഹരിക്കപ്പെടാനും അവര്‍ക്ക് പട്ടയം ലഭിക്കാനും ആ നാടിന്റ വികസനം സാധ്യമാകാനും അന്നത്തെ ആക്ഷന്‍ കാരണമായിട്ടുണ്ട്-അദേഹം പറഞ്ഞു.

ഇടുക്കിയിലെത്തി ചില്ലറ കൂലിപ്പണിയൊക്കെ ചെയ്തു ജീവിച്ചു. പിന്നിട് മാവടിയില്‍ എത്തി ഒരു ചായക്കടയില്‍ ജോലിക്കാരനായി. മാവടിയില്‍ കുടിയേറ്റം ആരംഭിച്ചപ്പോള്‍ ആ കൂട്ടത്തിലെത്തി. കുറച്ച് സ്ഥലം പിടിച്ചു. പിന്നിട് മറ്റൊരു വിവാഹം കഴിഞ്ഞു. അതില്‍ രണ്ടു മക്കള്‍. വളരെ വൈകി ഭാര്യയോട് പറഞ്ഞു-താന്‍ ആരെന്ന വിവരം. സുഖമില്ലാതെ വന്ന ഘട്ടത്തിലാണ് മക്കളോടും ആ രഹസ്യം പറഞ്ഞത്.

മാവടിയില്‍ ഒരു ഘട്ടത്തില്‍ നക്‌സല്‍ സംഘങ്ങളുമായി പ്രവര്‍ത്തിച്ചിരുന്നു. മാവടി തങ്കപ്പന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നിട് സി പി എമ്മുമായി സഹകരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

ഇനി ജോസിനെ കേള്‍ക്കാം. അന്നും ഞാന്‍ ജോസിനോട് ചോദിച്ചു. നിങ്ങള്‍ എങ്ങനെയാണ് അള്ളുങ്കല്‍ ശ്രീധരനെ കണ്ടെത്തിയതെന്ന്. 1980 കളുടെ തുടക്കത്തില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് നന്നായി പാര്‍ട്ടി കാര്യങ്ങള്‍ അറിയുന്ന തങ്കപ്പന്‍ ചേട്ടനെ കുറിച്ച് സൂചന കിട്ടിയത്. അന്ന് വിനോദ് മിശ്ര ഗ്രൂപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം, പാമ്പാടുംപാറ മേഖലകളില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. താന്‍ കെ.വേണുവിന്റ സി ആര്‍ സിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഒരിക്കല്‍ മാവടിയില്‍ വീട്ടില്‍ ചെന്നു. പരിചയപ്പെട്ടു. അവിടെ താമസിച്ചു. ഇടക്ക് വീണ്ടും പോയി. അങ്ങനെയാണ് വയനാട് ആക്ഷനെ കുറിച്ചും മറ്റും മനസിലാക്കിയതും ഒടുവില്‍ സത്യം തുറന്ന് പറഞ്ഞതും. അതു രഹസ്യമായി സൂക്ഷിച്ചു. മക്കളെ കുറിച്ച് വയനാടില്‍ അന്വേഷിക്കണമോയെന്ന് അന്ന് ചോദിച്ചു. വേണ്ട എന്നായിരുന്നു മറുപടി.

മരണത്തോടെ അള്ളുങ്കല്‍ ശ്രീധരന്‍ ആരായിരുന്നുവെന്ന് പുറത്ത് പറയണമെങ്കില്‍ അതിന് മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകനും ആ സത്യം നേരില്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് 1998ല്‍ അതിനുള്ള അവസരം വന്നപ്പോള്‍ അക്കാര്യം പറഞ്ഞത്. നേരില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയതും-ജോസ് പറഞ്ഞു.

യഥാര്‍ത്തത്തില്‍ ഒരു സങ്കല്‍പ കഥയെന്ന് പറഞ്ഞു തമസ്‌കരിക്കാമായിരുന്ന വാര്‍ത്തയാണ് മാധ്യമം അന്ന് ഒന്നാം പേജില്‍ നല്‍കിയത്. ജീവിച്ചിരിക്കുന്നയാളെ കുറിച്ച് ഒരുസൂചന പോലും നല്‍കാതെയുള്ള വാര്‍ത്ത. അള്ളുങ്കല്‍ ശ്രീധരന്‍ മറ്റൊരു പേരില്‍ ജീവിച്ചിരിക്കുന്നുവെന്ന ആ വാര്‍ത്ത അങ്ങനെ നല്‍കാന്‍ മാധ്യമം പത്രാധിപര്‍ക്ക് ശക്തി പകര്‍ന്നത് ലേഖകനിലെ വിശ്വാസം മാത്രമായിരുന്നു. കാരണം ലേഖകന്‍ മാത്രമാണ് അള്ളുങ്കല്‍ ശ്രീധരനെ കണ്ടത്. എവിടെ, എന്ത് പേരില്‍ ജീവിക്കുന്നുവെന്ന് പോലും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് വിവരങ്ങള്‍ തേടി പലരും വന്നു. എന്നാല്‍, പറയാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു. 1998 നവംബര്‍ ഒന്നിന് പ്രസിദ്ധികരിക്കപ്പെട്ട വാര്‍ത്ത, ആരെ കുറിച്ചായിരുന്നുവെന്ന് അറിയാന്‍ 2022 ഫെബ്രുവരി 26വരെ മാധ്യമം വായനക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. 

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നത്. ഈ വാര്‍ത്തയിലെ വിശേഷങ്ങളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. 

സി പി എം ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗിസിനോടും ആ രഹസം പറഞ്ഞിരുന്നു. ജിജിയാണ് മരണ വിവരം അജിതയെ അറിയിച്ചത്. താന മരിച്ച ശേഷം താൻ ആരെന്നത്​ ലോകം  അറിയണമെന്ന് അദേഹം ആഗ്രഹിച്ചിരുന്നുവെന്ന്​ വേണം വിശ്വസിക്കാൻ. 




12 February 2022

മുതിരപ്പുഴയാറിനെ ആര് രക്ഷിക്കും

 


മൂന്നാറില്‍ മൂതിരപ്പുഴയാറിന്റ കരയില്‍ മുത്രം ഒഴിച്ചയാള്‍ക്ക് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 300 രൂപ പിഴ ചുമത്തി. മൂന്നാര്‍ പോസ്റ്റ് ആഫീസ് ജംഗ്ഷനില്‍ പൊതു മൂത്രപ്പുര ഉണ്ടായിട്ടും (പൊതു മൂത്രപ്പുരായാണെങ്കിലും ഉപയോഗിക്കാന്‍ പണം കൊടുക്കണേ) അതു പ്രയോജനപ്പെടുത്താതെ കാര്യം സാധിച്ചതിനാണ് പിഴ. തീര്‍ച്ചയായും നല്ല കാര്യം. പൊതു സ്ഥലത്ത് മല-മൂത്ര വിസര്‍ജനം പാടില്ലെന്ന പൊതു ബോധം ഉണ്ടാകണം. അതിനും പുറമെ ഏതു പുഴയിലേതാണെങ്കിലും വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതാണ്. അതു മലിനപ്പെടുത്താന്‍ പാടില്ല.

ഇനി മൂന്നാര്‍ ഗ്രാമ പഞ്ചായത്തിനോട് ഒറ്റ ചോദ്യം. പഞ്ചായത്തിന്റ പൊതു ശൗചാലയങ്ങളും മൂത്രപ്പുരകളും സ്ഥിതി ചെയ്യുന്നത് എവിടെയാണ്.? ഇവിടെ നിന്നുള്ള മലവും മൂത്രവും എവിടേക്ക് പോകുന്നു? മൂന്നാര്‍ ടൗണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെയോ അതിന്റ പോഷക നദികളിലോ ആണ് പൊതു ശൗചാലയങ്ങള്‍. മുന്നാര്‍ ടൗണിലെ പ്രധാന പൊതുശൗചാലയം, മോസ്‌ക് ജംഗ്ഷനിലെ ശൗചാലയം, പോസ്റ്റ് ആഫീസ് ജംഗഷ്‌നിലെ ശൗചാലയം, പഴയ മൂന്നാറിലേത് എന്നിവയൊക്കെ ആറിന്റ തീരത്താണ്. 




മൂന്നാര്‍ ടൗണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിനെ മലിന മുക്തമാക്കണമെന്ന ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1980കളിലാണ് മുതിരപ്പുഴയാറിന്റ നിറവിത്യാസം ഹര്‍ജിയായി ഹൈകോടതിയില്‍ എത്തുന്നത്. മുതിരപ്പുഴയുടെ കൈവഴിയായ നല്ലതണ്ണിയാര്‍ കറുത്ത നിറം പേറുന്നതിന് കാരണം ഇന്‍സ്റ്റന്റ് ഫാക്ടറിയില്‍ നിനുള്ള മാലിന്യമെന്നാണ് അന്നുമുതലുള്ള പരാതി. ഇതിന് പുറമെ കന്നിമലയാര്‍ ആഴ്ചയിലാരിക്കല്‍ നിറം മാറി ഒഴുകുന്നു. ഫാക്ടറി കഴുകി അവയുടെ അഴുക്ക് വെള്ളം ഒഴുക്കുന്നത് കന്നിമലയിലേക്ക്. ഇതാര് തടയും? തുണി ഡൈയുടെ അവശിഷ്ടങ്ങളും നല്ലതണ്ണിയിലേക്ക് ഒഴുകി എത്തുന്നു. ഇതൊന്നും വിഷമായിരിക്കില്ല. മുതിരപ്പുഴയുടെ തീരത്തുള്ള മൂന്നാര്‍ മാംസ, മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റ് സ്വകാര്യ കമ്പനിയുടെതും. 

ഇതിന് പുറമെയാണ് റിസോര്‍ട്ടുകളുടെ അഴുക്ക് പൈപ്പുകള്‍. ഇത് മുതിരപ്പുഴയില്‍ മാത്രമല്ല. കേരളമാകെ കാണാം. പെരിയാറില്‍ അങ്ങോളം ഇതുണ്ട്. ഇതിനൊക്കെ ആര് പരിഹാരം കാണും. 

മുതിരപ്പുഴയാര്‍ ശോഷിച്ചു. വലിയൊരു ഓടക്ക് തുല്യമായി മാറി ഈ പുഴ കയ്യേറ്റവും റോഡ് വീതി കൂട്ടലും പുഴയുടെ നാശത്തിന് കാരണമായി. മൂന്നാര്‍ ടൗണ്‍ മൂത്രപ്പുരയുടെ ഒരു ഭാഗത്തെ ജലസംഭരണി കയ്യേറിയത് പഞ്ചായത്തും സര്‍ക്കാരും അറിഞ്ഞില്ല. മുമ്പ് 50 മീറ്റര്‍ വീതിയുണ്ടായിരുന്ന മുതിരപ്പുഴ 20 മീറ്ററില്‍ താഴെയായി മാറിയെന്ന് ജലസേചന വകുപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 മീറ്ററുണ്ടായിരുന്ന കുണ്ടളയാര്‍ ഒമ്പത് മീറ്ററിലേക്ക് കുറയാന്‍ കാരണം റോഡ് വീതി കുട്ടലിന്റ മറവിലെ നികത്തലാണ്. നല്ലതണ്ണിയാര്‍ രണ്ട് മീറ്ററില്‍ താഴെയായി. മുതിരപ്പുഴയാറിന്റെയും പോഷക നദികളുടെയും വൃഷ്ടി പ്രദേശം സര്‍വേ രേഖകള്‍ പ്രകാരം തിരിച്ച് പിടിക്കണം. എന്നിട്ടാകാം ചെക്ഡാം ഉല്‍സവം. കന്നിയാറില്‍ ഒരു ചെക് ഡാം നിര്‍മ്മിച്ച് കഴിഞ്ഞു. അതിന് തൊട്ടുമുകളില്‍ അടുത്ത ചെക്ഡാം നിര്‍മ്മാണം തുടങ്ങി. എന്തിന് വേണ്ടി എന്ന ചോദ്യം പാടില്ല. കന്നിയാറില്‍ കുടിവെള്ള പദ്ധതികളൊന്നും ഇല്ലെന്നിരിക്കെയാണ് വെള്ളപൊക്ക നിയന്ത്രണത്തിന്റ പേരിലുള്ള ചെക്ഡാം നിര്‍മ്മാണം. 

കുണ്ടളയാറിലും നടയാര്‍ തോടിലും നല്ലതണ്ണിയാറിലും പഴയ റെയില്‍വ സ്റ്റേഷന് പിന്നിലും ചെക് ഡാമുകള്‍ വരന്നുണ്ട്. അതോടെ മൂന്നാറിന്റ പേരു മാറ്റണം- തടയണ ഊര് എന്നാക്കാം.


യഥാര്‍ഥത്തില്‍ മുതിരിപ്പുഴയെ സംരക്ഷിക്കേണ്ടത് വൈദ്യുതി ബോര്‍ഡാണ്. നീരൊഴുക്കും നീര് ലഭ്യതയും ഉറപ്പ് വരുത്താന്‍ വൈദ്യുതി ബോര്‍ഡിന് ബാധ്യതയുണ്ട്. മാടുപ്പെട്ടി, പള്ളിവാസല്‍, ചെങ്കുളം തുടങ്ങിയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുതിരപ്പുഴയിലെ വെള്ളം ഉപയാഗിച്ചാണ്.

മാലിന്യമുക്ത മുതിരപ്പൂഴയാര്‍ സ്വപ്നമാണ്. കെ.എം.തോമസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നല്‍കിയ ഒരു നിവേദനമുണ്ട്. അന്ന് കയ്യേറ്റമൊന്നും ആരംഭിച്ചിട്ടില്ല. പുഴയുടെ ഇരു കരകളിലും ജമന്തി പൂക്കളുടെ വിത്ത് വിതണമെന്നും ഒരു ഭാഗത്തെങ്കിലും നടപ്പാത നിര്‍മ്മിക്കണമെന്നുമായിരുന്നു ആവശ്യം. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് ആഫീസ് പടിക്കല്‍ ധര്‍ണയും നടത്തി. എല്ലാം കമ്പനിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു അന്നത്തെ ഭരണാധികാരികള്‍ക്ക് താല്‍പര്യം.