മെയ് 21നാണ് ലോക തേയില ദിനം
എം.ജെ.ബാബു
നാടിെൻറ സമ്പത്ഘടന
മാറ്റി മറിക്കുകയും തൊഴിൽ രംഗത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥ ഇല്ലാതാക്കിയതും
പട്ടിണി മാറ്റിയതും തേയില തോട്ടങ്ങളുടെ വരവോടെയാണ്.വീടിെൻറ നാല് ചുമരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ടിരുന്ന സ്ത്രീകൾ ജോലിക്കിറങ്ങിയതും തേയില അടക്കമുള്ള തോട്ടങ്ങളുടെ
വരവോടെയാണ്.തേയില തോട്ടങ്ങളിൽ തൊഴിലാളികളായി എത്തിയതിൽ ബഹുഭൂരിപക്ഷവും തമിഴ്നാടിൽ
നിന്നുള്ളവരായിരുന്നു.എന്നാൽ, ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളിൽ ചെറിയൊരു ശതമാനം.
ലോകത്ത് വെള്ളം
കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ജനങ്ങൾ കുടിക്കുന്ന പാനിയമാണ് തേയിലയെന്നതും ശ്രദ്ധേയം.
തേയിലയുടെ ഉൽഭവത്തെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങളുണ്ട്. ചൈനയിൽ നിന്നാണ് തേയില
വന്നതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. വടക്കേ മ്യാന്മാറും ഇൗ പട്ടികയിലുണ്ട്. ഇത് എന്തായാലും
5000 വർഷം മുമ്പ് തന്നെ ചൈനക്കാർ തേയില ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം.തേയില സംസ്കരിക്കാൻ
അറിയാവുന്നതും ചൈനക്കാർക്കായിരുന്നു. അതുകൊണ്ടാണ് ചൈനയുടെ കുത്തക തകർക്കാൻ ബ്രിട്ടൺ,
ഇൻഡ്യയിൽ തേയില വ്യവസായം ആരംഭിച്ചപ്പോൾ ചൈനയിൽ നിന്നും തേയില ചെടിക്ക് പുറമെ ചൈനക്കാരെയും
കൊണ്ട് വന്നത്.1840ൽ അസമിലെ ചുബുവയിലാണ് ആദ്യ എസ്റ്റേറ്റ്. ഒരു ചൈനക്കാരനെ കണ്ണൻ
ദേവൻ കമ്പനി മൂന്നാറിലേക്കും കൊണ്ട് വന്നിരുന്നു. തേയില ഉൽപാദനത്തിൽ മുന്നിൽ ചൈനയാണെങ്കിലും
ലോക തേയില ദിനം ആഘോഷിക്കണമെന്ന് െഎക്യരാഷ്ട്ര
സഭയോട് ആവശ്യപ്പെട്ടത് രണ്ടാം സ്ഥാനത്തുള്ള ഇൻഡ്യയാണ്.ചൈനയും ഇൻഡ്യയും ചേർന്നാണ് 50 ശതമാനം
തേയിലയും ഉൽപാദിപ്പിക്കുന്നത്.
2005 മുതൽ ഡിസംബർ 15ന് ഇൻഡ്യ തേയില ദിനം ആഘോഷിച്ചിരുന്നു.
ആദ്യം ഡൽഹിയിൽ. പിന്നിട് ശ്രീലങ്കയും നേപ്പാളും ടാൻസനിയുമൊക്കെ ഡിസംബർ 15ന് തേയില
ദിനം ആഘോഷിച്ചു. ഇതിൻറ തുടർച്ചയാണ് മെയ് 21ന് അന്തർദേശിയ തലത്തിൽ തേയില ദിനമായി
കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ടത്.ഗുണമേന്മയുള്ള തേയിലയുടെ ഉൽപാദനം മിക്ക രാജ്യങ്ങളിലും ആരംഭിക്കുന്നത്
മെയ് മാസത്തിലാണ് എന്നതാണ് ഇൗ തിയതി തെരഞ്ഞെടുക്കാൻ കാരണമായി പറയുന്നത്.മെയ്
മാസത്തിൽ കേരളത്തിലെ തോട്ടങ്ങളിലും നല്ല കൊളുന്തുണ്ടായിരുന്നു. പക്ഷെ ലോക്ക്ഡൗൺ
നിബന്ധനകളെ തുടർന്ന് ഉൽപാദനം കുറച്ചു. ആദ്യ ദിവസങ്ങളിൽ തോട്ടങ്ങൾ അച്ചിട്ടത് മൂലം
കൊളുന്ത് എടുക്കാനായില്ല. കേരളത്തിൽ 15 മുതൽ 18വരെ ദിവസങ്ങളുടെ ഇടവേളകളിലാണ് കൊളുന്ത്
എടുക്കുന്നത്. രണ്ടിലയും കൂമ്പുമാണ് ശേഖരിക്കുന്നത്. നിശ്ചിത ഇടവേളകളിൽ കൊളുന്ത്
എടുക്കുന്നില്ലെങ്കിൽ മരമായി വളരും. പിന്നിട് കൊളുന്ത് എടുക്കണമെങ്കിൽ വളർന്ന ഭാഗം
മുറിച്ച് കളയണം.50ശതമാനം തൊഴിലാളികളുമായി തോട്ടങ്ങൾ പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ
മിക്ക തോട്ടങ്ങളിലും ആദ്യം ചെയ്തത് വളർന്ന ഭാഗം മുറിച്ച് മാറ്റുകയായിരുന്നു.തോട്ടം
തൊഴിലാളികളിൽ ആർക്കും കോവിഡ് ബാധിച്ചില്ലെന്നതും ആശ്വാസകരം.
ലോക്ഡൗൺ വലിയ നഷ്ടമാണ് തേയില തോട്ടം വ്യവസായത്തിന്
വരുത്തി വെച്ചതെന്ന് സംസ്ഥാന ആസൂത്രണ ബോർഡിൻറ ആദ്യപഠനത്തിലും പറയുന്നു. 141.5കോടിയുടെ
എങ്കിലും ഉൽപാദന നഷ്ടമുണ്ട്. മറ്റ് നഷ്ടങ്ങൾ വേറെയും.ഫാക്ടറികൾ അടച്ചു. വിപണനം
തടസപ്പെട്ടു.കയറ്റുമതി ഉണ്ടായില്ല. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ചത് പോലെ കൊളുന്ത്
സമയത്തിന് എടുക്കാതിരുന്നത് മൂലമുള്ള നഷ്ടവും. ഇനി മഴക്കാലമായതിനാൽ ഉൽപാദനം കുറയും.
നേരത്തെ തന്നെ തേയില വ്യവസായം പ്രതിസന്ധിയിലായിരുന്നു.ഉൽപാദന ചെലവും വിലയും പൊരുത്തപ്പെടുന്നില്ല.ഇൻഡ്യയിൽ
ഏറ്റവും കൂടുതൽ ഉൽപാദന ചെലവ് കേരളത്തിലാണെന്ന് അസോസിയേഷൻ ഒാഫ് പ്ലാേൻറഴ്സ്
കേരള സെക്രട്ടറി ബി.കെ.അജിത് പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന കൂലി കേരളത്തിലാണ്,ഉയർന്ന
ഉൽപാദന ചെലവും. എന്നാൽ അതനുസരിച്ച് ഉൽപാദനമില്ല. വിലയും കിട്ടുന്നില്ല. രാജ്യത്തെ
കുറഞ്ഞ വിലകളുടെ പട്ടികയിൽ കേരളത്തിലെ തേയിലയുണ്ട്.ഉൽപാദനം കുറയാൻ കാരണം പുനർകൃഷി
ഇല്ലാത്തതാണ്. കേരളത്തിലെ തേയിലയുടെ ശരാശരി പ്രായം 80 വയസാണ്. തമിഴ്നാടിൻറത്
35 വയസും.മറ്റ് സംസ്ഥാനങ്ങൾ പുനർകൃഷി നടത്തുേമ്പാൾ കേരളത്തിനത് കഴിയാതെ പോകുന്നത്
വ്യവസായം ലാഭകരമല്ലാത്തതിനാലാണ്.1990കളിൽ രാജ്യത്ത് ആകെ ഉൽപാദിപ്പിക്കുന്ന തേയിലുടെ
12-13ശതമാനം കേരളത്തിൽ നിന്നായിരുന്നു. ഇപ്പോഴത് 4ഴ5 ശതമാനത്തിലെത്തി.
ആഗോളവൽക്കരണവും ലോക വ്യാപാര കരാറുമാണ് പ്രതിസന്ധിക്ക്
തുടക്കമിട്ടത്.ഇൻഡ്യ-ആസിയാൻ സ്വതന്ത്ര കരാറാണ് ഇപ്പോഴത്തെ ഭീഷണി.ഏറ്റവും കുടുതൽ
ബാധിക്കുന്നത് ചെറുകിട തേയില കർഷകരെയാണ്.സ്വന്തമായി ഫാക്ടറി ഇല്ലാത്ത വയനാടിൽ നിന്നടക്കമുള്ള
കർഷകർ മൂന്നാറിലെ വൻകിട കമ്പനികൾക്കാണ് കൊളുന്ത് നൽകുന്നത്. കർഷകർ ഇടനിലക്കാരുടെ
ചൂഷണത്തിന് വിധേയരാകുന്നുവെന്നാണ് പറയുന്നത്.
തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതാണ്
മറ്റൊരു ഭീഷണി.19-ാം നൂറ്റാണ്ടിൽ കേരളത്തിലടക്കം തേയില തോട്ടങ്ങൾ ആരംഭിക്കുേമ്പാൾ
തമിഴ്നാടിൽ നിന്നാണ് തൊഴിലാളികൾ എത്തിയത്. ഒാരോ ജാതിക്കും ഒാരോ പരമ്പരാഗത തൊഴിൽ
എന്ന കീഴ്വഴക്കമാണ് അതിലൂടെ അട്ടിമറിച്ചത്. തമിഴ്നാടിൽ വരൾച്ച നേരിട്ട പ്രദേശങ്ങളിൽ
നിന്നാണ് തൊഴിലാളികൾ എത്തിയത്. ആദ്യകാലത്ത് കങ്കാണിമാരുടെ നേതൃത്വത്തിൽ ഏതാണ്ട്
അടിമ സമ്പദ്രായമായിരുന്നു. തൊഴിലാളികളെ കൊണ്ട് വന്നതും അവർക്ക് കുലി നൽകിയതും
കങ്കാണിമാരായിരുന്നു. കൂലി വാങ്ങി നാട്ടിലേക്ക് പോയിരുന്ന പുരുഷ തൊഴിലാളികൾ മടങ്ങി
വരാതെയായതോടെയാണ് അവരുടെ കുടുംബങ്ങൾക്ക് പേരിനെങ്കിലും താമസ സൗകര്യം നൽകിയതും പിന്നിട്
ജോലി നൽകിയതും.അന്നത്തെ തൊഴിലാളികളുടെ നാലാം തലമുറയാണ് ഇപ്പോൾ തോട്ടങ്ങളിലുള്ളത്.
അവർക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചതോടെ തോട്ടങ്ങളിൽ പണിയെടുക്കാൻ പുതിയ തലമുറക്ക്
താൽപര്യമില്ല. അവരിൽ നിന്നും സിവിൽ സർവീസുകാരും കൊളജ് പ്രൊഫസർമാരും എൻജിനിയർമാരും
ഡോക്ടർമാരുമൊക്കെ പിറന്ന് കഴിഞ്ഞു. ഇതോടെ പണ്ട്, തമിഴ്നാടിൽ നിന്നും തൊഴിലാളികളെ
കൊണ്ട് വന്നത് പോലെ ജാർക്കണ്ഡ്, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്
തോട്ടങ്ങളിലെത്തുന്നത്. കോവിഡ് ഭീഷണിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ അവരവരുടെ നാട്ടിലേക്ക്
മടങ്ങിയപ്പോഴും തോട്ടങ്ങളിൽ എത്തിയവർ കുടുംബത്തിനൊപ്പം ഇവിടുണ്ട്. അവരുടെ കുട്ടികൾക്കായി
അവരുടെ മാതൃഭാഷയിൽ സ്കുളും ആരംഭിച്ചിട്ടുണ്ട് ചിലയിടങ്ങളിൽ. ഇൗ സ്ഥിതി തുടർന്നാൽ
വൈകാതെ തോട്ടം തൊഴിലാളികൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും. സംസ്ഥാനത്തൊട്ടാകെ
70,000ത്തോളം സ്ഥിരം തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ അര ലക്ഷവും ഇടുക്കിയിലാണ്.
പതിനായിരം പേർ വയനാടിലും.ഒരു ഹെക്ടറിന് 2.28 എന്ന കണക്കിലാണ് തൊഴിലാളികൾ.
60.76 ദശലക്ഷം കിലോയാണ് ഉൽപാദനമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു.
തേയില തോട്ടങ്ങളിൽ
വലിയ അളവിൽ സ്ത്രീ തൊഴിലാളികൾ ഉണ്ടെങ്കിലും സ്ത്രീശാക്തികരണം ഇനിയും സാധ്യമായിട്ടില്ലെന്ന്
പറയാം. ട്രേഡ് യൂണിയൻ നേതൃനിരയിലും സ്ത്രീ തൊഴിലാളികളില്ല.മൂന്നാറിലെ സ്ത്രീ തൊഴിലാളികൾ
2015 സെപ്തംബറിൽ പൊമ്പിളൈ ഒറ്റുമൈ എന്ന പേരിൽ സംഘടിച്ച് ബോണസിനായി സമരം നടത്തിയത്
ദേശിയ തലത്തിൽ വലിയ വാർത്തയായിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം ആ സംഘടനയിലെ അംഗങ്ങൾ കൊഴിഞ്ഞ്
പോയി.രാഷ്ട്രിയ ലക്ഷ്യത്തോടെ പിന്നിൽ നിന്നും ചരട് വലിച്ചവർ പാലം വലിച്ചതാണ് കാരണമെന്ന്
പറയുന്നു.തേയില പ്രതിസന്ധിയെ തുടർന്ന് സ്വയം വിരമിക്കൽ പദ്ധതിയും നടപ്പാക്കിയിരുന്നു.
മൂന്നാറിലെ ടാറ്റാ ടീ കമ്പനിയിൽ നിന്നും പകുതിലേറെ തൊഴിലാളികളും ജീവനക്കാരുമാണ് സ്വയം
വിരമിച്ചത്. ഒരു ഉടമയുടെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ തേയിലത്തോട്ടം കമ്പനിയായിരുന്നു
മൂന്നാറിലെത്. ഇപ്പോൾ തൊഴിലാളികളുടെ ഒാഹരി പങ്കാളിത്തത്തോടെയുള്ളതാണ് കണ്ണൻ ദേവൻ
ഹിൽസ് പ്ലാേൻറഷൻ കമ്പനി. 2005 ഏപ്രിൽ ഒന്നിനാണ് ഇൗ കമ്പനി നിലവിൽ വന്നത്.
കേരളത്തിൽ തേയിലക്ക്
തടുക്കമിട്ടത്1849 ജൂലൈയിലെ പത്തനാപുരം കൺസഷൻ പ്രകാരം വില്യം ഹാക്സ്മാന് ചെേങ്കാട്ടയിൽ
ലഭിച്ച സ്ഥലത്തായിരുന്നുവെങ്കിലും തേയില കൃഷി വ്യാപിച്ചത് കണ്ണൻ ദേവൻ കമ്പനിയിലൂടെയാണ്.
ഹാക്സ്മാൻറ ശ്രമം പരാജയപ്പെട്ടതിന് ശേഷം പീരുമേടിൽ തേയില പരീക്ഷിച്ചിരുന്നു.1877ൽ
പൂഞ്ഞാർ തമ്പുരാനിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ ജോൺ ഡാനിയേൽ മൺട്രോ പാട്ടത്തിന്
വാങ്ങിയതോടെയാണ് തേയില കണ്ണൻ ദേവൻ കുന്നുകളിൽ എത്തിയത്.വയനാടിൽ മേപ്പാടിയിൽ പാരി
ആൻറ് കമ്പനിയാണ് തേയില തോട്ടം സ്ഥാപിച്ചത്. ശ്രിലങ്കൻ അഭയാർഥികൾക്ക് വേണ്ടിയും
വയനാടിൽ കേരള വന വികസന കോർപ്പറേഷൻറ തേയില തോട്ടമുണ്ട്.
വർഷങ്ങളായി തുടരുന്ന
പ്രതിസന്ധി മറികടുന്നില്ലെങ്കിൽ ഇൗ വ്യവസായം മുന്നോട്ട് പോകുമോയെന്ന ആശങ്ക പ്ലാൻറർമാർ
പങ്ക് വെക്കുന്നു. തേയിലത്തോട്ടങ്ങൾ അതേപടി നിലനിർത്തി വരുമാനം വർദ്ധിപ്പിക്കാനുള്ള
പദ്ധതിയാണ് ഫലപ്രദമെന്ന് ബി.കെ.അജിത് പറഞ്ഞു.കേരളത്തിന് വൻതോതിൽഇ ശീതകാല പച്ചക്കറിയും
പഴവർഗ്ഗങ്ങളും ആവശ്യമുണ്ട്. ഇത് രണ്ടും തേയില തോട്ടങ്ങളോട് അനുബന്ധിച്ച് കൃഷി
ചെയ്യാനാകും. പുതില തൊഴിൽ അവസരങ്ങളും ഇതിലുടെ സൃഷ്ടിക്കപ്പെടും.
കോവിഡ് ആഗോളതലത്തിലും
തേയിലക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ചൈന,ഇൻഡ്യ,കെനിയ, ശ്രീലങ്ക, വിയറ്റ്നാം എന്ന
രാജ്യങ്ങളിൽ നിന്നാണ് ാഗോള വിപണിയിലേക്ക് 82ശതമാനം തേയിലയും എത്തുന്നത്.കോവിഡ്
നിയന്ത്രണങ്ങളെ തുടർന്ന് കയറ്റുമതി സ്തംഭിച്ചു.