Pages

31 March 2020

മാർച്ച്​ 31………..നീലഗിരി താർ ദിനം




വരയാടുകളെ സംരക്ഷിക്കാം
Munnar......the Goats own country
Photo....Rahana Habeeb
..................................................................

ലോകത്ത്​ അവശേഷിക്കുന്ന വരയാടുകൾക്ക്​ വേണ്ടിയുള്ള അവസാനത്തെ കേന്ദ്രമാണ്​ മൂന്നാറിലെ ഇരവികുളം ദേശിയ ഉദ്യാനം. ഇരവികുളം-രാജമല വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട വരയാടുകളുടെ അഭയ കേന്ദ്രം പിന്നിടാണ്​ ദേശിയ ഉദ്യാനമായി മാറിയത്​. 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സർക്കാർ ഏറ്റെടുത്ത ഇരവികുളം-രാജമല പ്രദേശം വരയാടുകളുടെ അഭയ കേ​ന്ദ്രമെന്ന നിലയിൽ വന്യജീവി സ​േങ്കതമായി പ്രഖ്യാപിച്ചത്​ 1975 മാർച്ച്​ 31നായിരുന്നു എന്നതിനാൽ, മാർച്ച്​ 31 വരൈയാട്​ ദിനമായി ആഘോഷിക്കാനാണ്​ മൂന്നാറിലെ പരിസ്​ഥിതി സംഘടനകൾ തീരുമാനിച്ചത്​. ഇതിന്​ വന്യ ജീവി വകുപ്പ്​ സഹകരണവും വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ, കോവിഡ്​19 പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒഴിവാക്കി.
കേരളത്തിലെ പരിസ്​ഥിതി സംരക്ഷണ രംഗത്ത്​ നിശബ്​ദമായ വിപ്ലവമാണ്​ ഇരവികുളം-രാജമല വന്യജീവി സ​േങ്കതം പ്രഖ്യാപിക്കപ്പെട്ടതോടെ നടന്നത്​.വർഷങ്ങൾ നീണ്ട പ്ര​ക്ഷോഭങ്ങളിലുടെയാണ്​ സൈലൻറ്​വാലി ചരിത്രത്തിൽ ഇടംപിടിച്ചതെങ്കിൽ, ഇരവികുളത്ത്​ നിശബ്​ദമായ പ്രവർത്തനങ്ങളായിരുന്നു. അതിനാലാണ്​ ആയിരണകണക്കിന്​ ഭൂരഹിത കർഷകരുടെ കൈകളിൽ എത്തേണ്ട ഭൂമി വന്യജീവികളുടെ വിഹാര ഭൂമിയായി മാറിയത്​.അന്ന്​ ആ നിശബ്​ദ വിപ്ലവത്തിന്​ നേതൃത്വം നൽകിയവരെ സ്​മരിക്കാനും അവർക്ക്​ ആദരവ്​ രേഖശപ്പടുത്താനുമാണ്​ വരയാട്​ ദിനം.
 മിച്ചഭൂമിയായി ഏറ്റെടുത്ത ഇരവികുളം-രാജമല പ്രദേശം ഭൂരഹിത കർഷകർക്ക്​ പതിച്ച്​ നൽകാനാണ്​ അന്ന​ത്തെ സർക്കാർ തീരുമാനിച്ചതെങ്കിലും, വരയാടിനെ സ്വന്തം വീട്ടിലെ ഒാമന മൃഗമായി അന്നും സ്​​േനഹിച്ചിരുന്ന മൂന്നാറുകാരുടെ ഇടപെടലും വന്യജീവികൾക്കായി ഏറെ നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവുമാണ്​ വരയാടുകൾക്ക്​ വേണ്ടിയു​ള്ള വന്യജീവി സ​േങ്കതം പ്രഖ്യാപിക്കാൻ കാരണമായത്​.വരയാടുകൾ ഏറെയുള്ള പുൽമേടുകളും കൊടുമുടികളും ഉൾപ്പെടുന്ന ഇരവികുളം-രാജമല പ്രദേശം ഭൂരഹിതകർക്ക്​ പതിച്ച്​ നൽകരുതെനനും വന്യജീവി സ​േങ്കതമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്​ കണ്ണൻ ദേവൻ കമ്പനി മാനേജറമാർ അടങ്ങുന്ന ഹൈറേഞ്ച്​ വൈൽഡ്​ലൈഫ്​ പ്രിസർവേഷൻ അ​സോസിയേഷൻ സംസ്​ഥാന സർക്കാരിനെ സമിപിച്ചുവെങ്കിലും തീരുമാനം അനുകുലമായിരുന്നില്ല.ഇതേ തുടർന്ന്​ അന്നത്തെ അസോസിയേഷൻ ചെയർമാൻ ജെ.സി.ഗൗൺസ്​ബറി, എസ്​.സമർസിംഗ്​, കെ.എൻ.ചെങ്കപ്പ എന്നിവ​ർ ചേർന്ന്​ കേന്ദ്ര സർക്കാരിനെ സമിപിച്ചു. വരയാടിനെയും ഇരവികുളം-രാജമല പ്രദേശങ്ങളുടെയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്​ ഇവിടം വന്യജീവി സ​േങ്കതമായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്​ കത്തയച്ചു. മാസങ്ങൾ നീണ്ട ഇടപ്പെടലുകളാണ്​ വരയാടുക​ൾക്ക്​ വേണ്ടിയുള്ള വന്യ ജീവി സ​േങ്കതത്തിൻറ ​പ്രഖ്യാപനം.
ലോകത്ത്​ ഏറ്റവും കുടുതൽ വരയാടുകൾ വളരുന്നത്​ ഇവിടെയാണ്​. തമിഴ്​നാടി​െൻറ സംസ്​ഥാന മൃഗമാണ്​ നീലഗിരി താർ എന്നറിയപ്പെടുന്ന വരയാട്​ എങ്കിലും വരയാടുകൾ ഏറെയുള്ളത്​ കേരളത്തിലാണ്​. മുന്ന്​ മലയാടുകളിൽ ഒന്നാണ്​ വരയാട്​. അറേബ്യൻ താർ, ഹിമാലയൻ താ​ർ എന്നിവയാണ്​ മറ്റുള്ളവ. ശരീരത്ത്​ എവിടെയെങ്കിലും വരയുള്ളത്​ കൊണ്ടല്ല, ഇതിന്​ ഇൗ പേര്​ വീണത്​. കിഴക്കാം തൂക്കായ പാറകൾക്ക്​ വരൈ എന്നാണ്​ തമിഴിൽ പറയുന്നത്​. ഇത്തരം പാറകളിൽ വളരുന്ന ആട്​ വരയാടായി മാറി.
19-ാം നൂറ്റാണ്ടിൽ വലിയ തോതിൽ വംശനാശ ഭീഷണി നേരിട്ടതാണ്​ വരയാട്​. എണ്ണം നുറിൽ താഴെയായി കുറഞ്ഞിരുന്നു.വേട്ടയാടലായിരുന്നു ഭീഷണി. കണ്ണൻ ദേവൻ കമ്പനിയിലെ ബ്രിട്ടീഷുകാരായ ചില പ്രകൃതി സ്​നേഹികളുടെ ഇടപെടലാണ്​​ വരയാടകളുടെ സംരക്ഷണത്തിന്​ വഴി തുറന്നത്​. ഹൈറേഞ്ച്​ വൈൽഡ്​ ലൈഫ്​ പ്രിസർവേഷൻ അസോസിഷേൻറ ശ്രമ ഫലമായി കണ്ണൻ ദേവൻ കമ്പനി രാജമലയിൽ ചെക്​പോസ്​റ്റ്​ സ്​ഥാപിക്കുകയും വാച്ചർമാരെ നിയമിക്കുകയും ചെയ്​തു. ആദിവാസി വിഭാഗത്തിൽ​പ്പെടുന്ന മുതുവാന്മാരെയും വരയാടിൻറ സംരക്ഷകരായി ചുമതലപ്പെടുത്തി. മാനേജർമാർക്കൊപ്പം തോട്ടം തൊഴിലാളികളും വരയാടിൻറ കാവൽക്കാരായി. ഇപ്പോൾ 800ഒാളം വരയാടുകൾ ഇരവികുളത്തുണ്ട്​. 2015ൽ ലോക വന്യജീവി നിധി നടത്തിയ പഠനമനുസരിച്ച്​ 3000​ത്തോളം വരയാടുകളാണ്​ ഉള്ളത്​. തെക്കേ ഇൻഡ്യയിൽ മാത്രമാണ്​ വരയാടുകൾ വളരുന്നത്​.
മൂന്നാറി​െൻറ ടുറിസം മേഖല ഇന്ന്​ വരയാടുകളെ ആശ്രയിച്ചത്​ നിലനിൽക്കുന്നത്​. പ്രതിവർഷം അഞ്ച്​ ലക്ഷത്തോളം സഞ്ചാരികൾ വരയാടിനെ കാണാൻ എത്തുത്തുന്നു. മനുഷ്യരുമായി അടുക്കുന്ന വന്യജീവിയാണ്​ വരയാടുകൾ. ശല്യപ്പെടുത്തലുകൾ ഇല്ലാത്തതിനാൽ ആടിന്​ വളരെ അടുത്ത്​ നിന്ന്​ കാണാൻ കഴിയും.
മൂന്നാറി​ൻറ പരിസ്​ഥിതി സംരക്ഷിക്കാനും ഇരവികുളം കാരണമാകുന്നുണ്ട്​.