Pages

07 November 2019

തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രിയമാക്കുന്നതിന് പിന്നിൽ

ത​ദേശ തെരഞ്ഞെടുപ്പിന്​ ഇനി മാസങ്ങൾ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പ്​ സമയത്ത്​ പ്രസിദ്ധികരിച്ച ലേഖനമാണിത്​. ഇപ്പോഴും വിഷം പ്രസക്​തമായതിനാൽ പുനർ വായനക്കായി സമർപ്പിക്കുന്നു.
--------------------------------------------------------------------------------------------------------------------------------------------



വികസന നായകന്‍ അഥവാ വികസന നായിക.......തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളം ഇങ്ങോളം കേള്‍ക്കുന്നതാണിത്. സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മാത്രമല്ല, വോട്ടുതേടിയുള്ള അഭ്യര്‍ഥനയിലും കാണാം വികസനം. ഇതിന് പുറമെയാണ് രാഷ്ട്രിയ ചര്‍ച്ച. യഥാര്‍ഥത്തില്‍ എന്താണ് തദ്ദേശ സ്ഥാപനങ്ങള്‍? വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എം.എല്‍.എമാരും എം.പിമാരുമുണ്ട്. അവര്‍ക്കതിന് പ്രത്യേക ഫണ്ടും അനുവദിക്കുന്നുണ്ട്. റോഡും പാലവും തോടും ഹൈമാസ്റ്റ് ലൈറ്റുകളുമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല. കേരളം ഏറെ ഗൗരവത്തോടെ കാണുന്ന ഖരമാലിന്യ സംസ്കരണവും തെരുവ് നായ ശല്യവും കുടിവെള്ളവും കൃഷിയും മൃഗസംരക്ഷണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്. ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ എന്തു കൊണ്ടാണ് രാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിക്കാത്തത്. അതു ബോധപൂര്‍വ്വമാണെന്ന് പറയേണ്ടി വരും. കാരണം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അധികാര വികേന്ദ്രികരണത്തിന്‍െറ നേട്ടമായിരിക്കില്ല, നഷ്ടമായിരിക്കും പറയേണ്ടി വരിക. 
73,74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് അധികാരം താഴത്തെട്ടിലേക്ക് നല്‍കിയതിന്ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1995ലാണ്. ത്രിതല ഭരണ സംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കം മുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതല സംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാരിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണ സംവിധാനം. 1979ലെ ഏ.കെ.ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടു തട്ടാണ് നിര്‍ദേശിച്ചത്.ജില്ലാ കൗണ്‍സില്‍ നിയമം 1986ലെ നായനാര്‍ സര്‍ക്കാര്‍ പൊട്ടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ നടത്തിയത്. 1991ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്ക് കീഴില്‍ നഗരസഭകളും കോര്‍പ്പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷിക പദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ  എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി. 
അധികാര വികേന്ദ്രികരണം നടപ്പാക്കിയതോടെ കേരളം ഗ്രാമവും നഗരവുമായി മാറി. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുകളില്‍ സംസ്ഥാന സര്‍ക്കാര്‍.  ഗ്രാമങ്ങള്‍ക്ക് മേലെ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍. കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ചെലവഴിക്കുകയെന്ന ഏക പ്രവര്‍ത്തനമാണ് ബ്ളോക്ക് പഞ്ചായത്തിന്. പ്രസിഡന്‍റിന് വാഹനവും സൗകര്യങ്ങളും. ഹോണറേറിയവും യാത്രാപ്പടിയും നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്‍റും നല്‍കുന്നു. യഥാര്‍ഥത്തില്‍ കേരളമെന്ന ചെറിയ സംസ്ഥാനത്ത് വേണ്ടത് രണ്ടു തല സംവിധാനമാണ്. ജില്ലയും അതിന് താഴെ ഗ്രാമ പഞ്ചായത്തുകള്‍ അല്ളെങ്കില്‍ നഗരസഭകളാണ് വേണ്ടത്. കലക്ടറും ഭരണത്തിന്‍െറ ഭാഗമാകണം. 
അധികാര വികേന്ദ്രികരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്ക് -ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. ഈ ചുമതലകള്‍ എത്രത്തോളം നടപ്പാക്കിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ളേ? അധികാര വികേന്ദ്രികരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്. അധികാര വികേന്ദ്രികരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍ തന്നെയാണ് സേവാഗ്രാമത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രാദേശിക ഭരണസംവിധാനത്തെ ശാക്തികരിക്കുന്നതിനും കുടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അധികാരവികേന്ദ്രികരണം അര്‍ഥപൂര്‍ണമാക്കുന്നതിനും ജനങ്ങള്‍ക്ക് നിരന്തരം കുടിചേരുകയും വികസന-ക്ഷേമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്.സ്വന്തമായി ആഫീസ്, കൈമാറികിട്ടിയ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം.. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡുസമിതി,അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡുതലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡുസമിതിയില്‍ അവതരിപ്പിക്കപ്പെടണം. ചുരക്കത്തില്‍ വാര്‍ഡതല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറപ്പെടും. ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്തു ആഫീസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്തു ആഫീസിനും പ്രസിഡന്‍റിനും എന്ത് കാര്യം? എതിര്‍ക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍ വന്നുവെങ്കിലും പരമാവധി വെള്ളം ചേര്‍ക്കപ്പെട്ടു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കപ്പെട്ടു. പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. 

പദ്ധതി ഫണ്ടിന്‍െറ വിനിയോഗം
2014-15 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 5761.04 കോടി രൂപ വിനിയോഗിച്ചതായാണ് കണക്ക്. ഗ്രാമ പഞ്ചായത്തുകള്‍ 3417.26 കോടിയും ബ്ളോക്ക് പഞ്ചായത്തുകള്‍ 659.51 കോടിയും ജില്ല ാപഞ്ചായത്തുകള്‍ 830.68 കോടിയും നഗരസഭകള്‍ 543.81 കോടിയും കോര്‍പ്പറേഷനുകള്‍ 309.76 കോടിയും ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതി തുക പൂര്‍ണമായുംവിനിയോഗിക്കുന്നുമില്ല. 2009-10ല്‍ 73 ശതമാനം, 2010-11ല്‍ 66.53, 2011-12ല്‍ 70.84, 2013-14ല്‍ 77.47 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്. ഇത്രയും വലിയ തുക വിനിയോഗിക്കപ്പെട്ടപ്പോള്‍ തന്നെ ഉല്‍പാദന മേഖലയില്‍ കേരളം  തിരിച്ചു നടക്കുകയാണെന്ന യാഥര്‍ഥ്യം തിരച്ചറിയണം. റോഡ് ടാറിംഗും പാലം നിര്‍മ്മാണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും മറ്റുമായി നിര്‍മ്മാണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രകിരിക്കപ്പെട്ടപ്പോഴാണ് ഉല്‍പാദന മേഖല പിന്നോട്ടടിച്ചത്. 2009-14 കാലഘട്ടത്തില്‍ ഉല്‍പാദന മേഖലക്കായി നീക്കി വെച്ചത് 11.32 ശതമാനം മാത്രമാണെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക , മൃഗ സംരക്ഷണ മേഖലകളെ തദ്ദേശ സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞു. പാല്‍ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളിലൂടെയാണ്. കാര്‍ഷിക മേഖലയില്‍ ആകെ നടന്നത് ജൈവകൃഷിയെന്ന പേരില്‍ കയ്യടി നേടാനും വാര്‍ത്ത സൃഷ്ടിക്കാനുമുള്ള ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. 
മാലിന്യ സംസ്കരണം
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയും-മാലിന്യമാണെന്ന്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ് മാലിന്യ സംസ്കരണം. ഒറ്റപ്പെട്ട ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് എന്തെങ്കിലും  നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണ പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥപനങ്ങള്‍ പൂര്‍ണ പരാജയമാണ്. അല്ളെങ്കില്‍ മാലിന്യ സംസ്കരണം ‘ലാഭകരമല്ളെന്ന്’ തോന്നിയിരിക്കണം. ഇതു തന്നെയല്ളേ തെരുവ് നായകളുടെ കാര്യത്തിലും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കണ്ണുര്‍ ജില്ലയിലെ പാപ്പിനേശി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍  ‘ഒപ്പറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളില്‍ ബോധവല്‍ക്കരണവുമായിരുന്നു പ്രധാനം. എന്നാല്‍, സംസ്ഥാനത്ത് പിന്നിട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. മറിച്ച് കലക്ടര്‍ അദ്ധ്യക്ഷനായ എസ്.പി.സി.എയുടെ അദ്ധ്യക്ഷ പദവി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മൃഗസംരക്ഷണം ജില്ലാ പഞ്ചായത്തിന്‍െറ ചുമതലയാണെന്ന ന്യായമാണ് ഇതിന് പറഞ്ഞത്. 

വനിത സംവരണം
33ശതമാനമായിരുന്ന വനിതാ സംവരണം 50 ശതമാനമാക്കിയത് കേരളത്തിലാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടു അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. സ്വഭാവികമായി വിലയിരുത്തല്‍ ആകാം. ചിലയിടങ്ങളില്‍ വനത ജനപ്രതിനിധികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്നത് അംഗീകരിക്കുന്നു-പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ചില വനിത പ്രസിഡന്‍റുമാര്‍.  എന്നാല്‍ ഭൂരിപക്ഷവും അതായിരുന്നുവോ? വനിതാ വാര്‍ഡ് ജനറലായിട്ടും മല്‍സര രംഗത്ത് നിന്നും മാറില്ളെന്ന വാശിയോടെ മല്‍സരിക്കുന്നവര്‍ ഒരു ഭാഗത്ത്. സ്ഥാനാര്‍ഥിയാക്കുമെന്ന് ഭയന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിയുന്നത് വരെ നാട്ടില്‍ നിന്നും മാറി നിന്നവര്‍ മറുഭാഗത്ത്. 
മറ്റൊന്ന് അഴിമതിയാണ്. അധികാര വികേന്ദ്രികരണമല്ല, അഴിമതി വികേന്ദ്രികരണമാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുംഅഴിമതിവര്‍ദ്ധിച്ചുവരുന്നുവെന്നാണ് പറുത്തുവരുന്ന വിവരം. ഭരണസമിതിയില്‍ പ്രതിപക്ഷമില്ളെന്ന സങ്കല്‍പം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. എല്ലായിടത്തും കൂട്ടുഭരണമാണ്. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍മാത്രമാണ് തമ്മിലടിയും വിമര്‍ശനവും. അതുകഴിഞ്ഞാല്‍ സര്‍വകക്ഷി ഭരണം. തദ്ദേശ സ്ഥാപനങ്ങളില്‍കയറികുടാന്‍ പെടു്നന പാടും കയറിയാല്‍ ഇറങ്ങിപോകാതാരിക്കാന്‍ കളിക്കുന്ന കളികളും മലയാളികള്‍ കാണുന്നുണ്ടെന്ന ബോധ്യമെങ്കിലും വേണ്ടതാണ്. സ്വന്തം കക്ഷി സീറ്റ് തന്നില്ളെങ്കില്‍ അടുത്ത കക്ഷിയില്‍,  സ്വന്തം വാര്‍ഡ് സംവരണമായാല്‍ അടുത്ത ജനറല്‍ വാര്‍ഡിലേക്ക്. വനിതകളാണെങ്കില്‍ വാര്‍ഡ് വിട്ടു കൊടുക്കണമെങ്കില്‍ വാര്‍ഡ് പട്ടിക വിഭാഗ സംവരണമാകണം. ഇതിനിടെയില്‍ പട്ടിക വിഭാഗക്കാരുടെ കാര്യം അന്വേക്കാറില്ല. സംവരണം കഴിയുന്നതോടെ അവരെ പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍, ജില്ലാ കൗണ്‍സില്‍ തുടങ്ങി ഇന്നുവരെ പട്ടികവര്‍ഗ സംവരണ വാര്‍ഡ് എവിടെയാണോ അവിടെ മല്‍സരിക്കുന്നവരും ഇല്ലാതില്ല. 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്താനായി നിയോഗിച്ച പ്രൊഫ.ഉമ്മന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍  പല പരിമിതികളും ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവയുടെ അധികാരമേഖലകളിലെങ്കിലും സ്വയംഭരണസ്ഥാപനങ്ങളായി മാറണമെങ്കില്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണരാഷ്ട്രീയ നേതൃത്വം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നുമാണ് ലഭ്യമായ പഠനങ്ങളെല്ലാം കാണിക്കുന്നത്. ഇതിനായി ഫലപ്രദമായി ഇടപെടണമെങ്കില്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്‍്റെ സവിശേഷതകള്‍ എന്തെന്നും, ഇന്നത് നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നും പരിശോധിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്ര സാഹത്യ പരിഷത് പറയുന്നത്.  പക്ഷേ, ഇത്തരം സാധ്യതകളെയൊക്കെ തമസ്കരിക്കുന്ന അഴിമതിക്കഥകളും കെടുകാര്യസ്ഥതയും ധനപരമായ അരാജകത്വവും അരങ്ങേറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണവും തീരെ ചെറുതല്ല. ആത്യന്തികമായി ജനങ്ങള്‍ സംവിധാനത്തിന്‍്റെ നിരീക്ഷകരും തിരുത്തല്‍ ശക്തികളുമായി നിലകൊണ്ടാല്‍ മാത്രമേ അധികാരവികേന്ദ്രീകരണം സ്ഥായിയായി നിലനില്‍ക്കുകയുള്ളൂ. ഈ ജനകീയധര്‍മം നിറവേറ്റണമെങ്കില്‍ വികേന്ദ്രീകരണത്തിന്‍്റെ വര്‍ത്തമാനകാല അവസ്ഥ ഓരോ തദ്ദേശഭരണ പ്രദേശത്തെയും ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താന്‍ സാധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ എത്രത്തോളം സ്വയംഭരണ' സ്ഥാപനങ്ങളാണെന്ന് പലര്‍ക്കും വ്യക്തതയില്ല. ചിലര്‍ അതിനെ പരമാധികാരം എന്ന് ധരിച്ചിരിക്കുന്നു. പഞ്ചായത്തിനകത്ത് എന്തും ചെയ്യാന്‍ അധികാരം ഉണ്ട് എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. മറ്റു ചിലരാകട്ടെ ലഭിച്ച അധികാരത്തിന്‍്റെ സാധ്യതകള്‍ എത്രത്തോളമെന്നും തിരിച്ചറിയുന്നില്ല.
ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ബീഫും വെള്ളാപ്പള്ളിയും ചര്‍ച്ച ചെയ്യാന്‍ പാടില്ളെന്നല്ല, അതായിരിക്കരുത് മുഖ്യ വിഷയം. തെരഞ്ഞെടുപ്പിന് മുമ്പ് ജൈവകൃഷിയും  മാലിന്യനീക്കവുമായി രംഗത്തുവന്ന സി പി എം പോലും തദ്ദേശ തെരശഞ്ഞടുപ്പിനെ രാഷ്്ട്രിയമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൂ:ഖം.

16 October 2019

രാഷ്​ട്രിയത്തിലെ രാജവാഴ്​ച



കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്​ എസ്​.വരദരാജൻ നായർ സാറി​െൻറ അനുസ്​മരണ സമ്മേളനത്തിൽ മുൻമന്ത്രിയും മുതിർന്ന രാഷ്​​ട്രിയ നിരീക്ഷകനുമായ കെ.ശങ്കരനാരായണ പിള്ളയുടെ പ്രസംഗത്തിൽ നിന്നാണ്​, രാഷ്​ട്രിയത്തിലെ രാജവാഴ്​ചയെന്ന പ്രയോഗം കേട്ടത്​.രാജവാഴ്​ചയിലേക്ക്​ രാജ്യം പതുക്കെ നീങ്ങുകയാ​േണായെന്ന സന്ദേഹമാണ്​ അദേഹം പങ്ക്​ വെച്ചത്​. ബിജെ.പിയും കമ്മ്യുണിസ്​റ്റ്​ പാർട്ടികളും ഒഴികെയുള്ള രാഷ്​ട്രിയപാർട്ടികളൊക്കെ മക്കൾ, മരുമക്കത്തായ അനന്തരാവകാശിക​ൾക്ക്​ കിരീടം കൈമാറുന്നത്​ ചുണ്ടിക്കാട്ടിയാണ്​ അദേഹം ഇൻഡ്യൻ ജനാധിപത്യത്തിൻറ ഇന്നത്തെ അവസ്​ഥ വരച്ച്​ കാട്ടിയത്​.സി.പി​ ​െഎയിലുണായിരുന്ന മക്കൾ രാഷ്​​ട്രിയം അദേഹം മറന്നതായിരിക്കുമോയെന്നറിയില്ല.
ജോസ്​ കെ്​ മാണി, ശ്രേയാംസ്​കുമാർ, മുനീർ, അനൂപ്​ ജേക്കബ്ബ്​,എം.കെ.സ്​റ്റാലിൻ,ജഗൻ റെഡി, അഖിലേഷ്​ തുടങ്ങി എത്ര​യോ പിന്തുടർച്ചക്കാർ. മായാവതിയും മമതയും അനന്തരവനെ തേടിയാണ്​ പോകുന്നത്​.ഏതൊരു പാർട്ടിയെ പരിശോധിച്ചാലും, പ്രത്യേകിച്ച്​ പ്രാദേശിക പാർട്ടികൾ-അതിലൊക്കെ രാജവാഴ്​ചയെന്ന പോലെ മക്കൾ, മരുമക്കൾ കിരീടധാരണം കാണാനാകും.
മക്കൾ,മരുമക്കൾ രാഷ്​ട്രിയത്തിലുടെ രാഷ്​ട്രിയ പാർട്ടികൾ ഏകാധിപത്യത്തിലേക്ക്​ പോകുന്നത്​ ജനാധിപത്യത്തിന്​ ഭീഷണിയാണെന്നാണ്​ ശങ്കരനാരായണ പിള്ള സ്​ഥാപിക്കുന്നത്​.ഉൾപാർട്ടി ജനാധിപത്യം ഇല്ലാത്ത രാഷ്​​​ട്രിയ പാർട്ടികൾക്ക്​ ജനാധിപത്യത്തെ കുറിച്ച്​ പറയാൻ എന്തവകാശം.? പാർട്ടികളിൽ സംഘടനാ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ നിർദേശിക്കുന്നുവെങ്കിലും കടലാസിൽ തെരഞ്ഞെടുപ്പ്​ നടത്തി അതൊക്കെ മറികടക്കാൻ പാർട്ടികൾക്ക്​ കഴിയുന്നു.
യഥാർതത്തിൽ എവിടെയാണ്​ പിഴച്ചത്​?അരാഷ്​ട്രിയവൽക്കരണത്തിനായി ചിലർ നടത്തിയ ബോധപൂർവ്വമായ നീക്കങ്ങളും പ്രചരണങ്ങളുമല്ലേ രാഷ്​ട്രിയവും അരാഷ്​ട്രിയവൽക്കരിക്കാൻ കാരണം. വിദ്യാലയ രാഷ്​ട്രിയം നിരോധിച്ചതും കലാലയ രാഷ്​ട്രിയത്തിന്​ എതിരെയുള്ള നീക്കങ്ങളും ഗുണനിലവാരമുള്ള രാഷീട്രിയത്തിന്​ തിരിച്ചടിയായി, തൊഴിൽ എന്ന നിലയിൽ രാഷ്​ട്രിയത്തിൽ എത്തിയവർ ഏത്​ വിധേനയും പണമുണ്ടാക്കാനുള്ള മന്ത്രികവടിയായി രാഷ്​ട്രിയത്തെ കണ്ടു. അവർ എന്ത്​ വിട്ട്​ വീഴ്​ചക്കും തയ്യാറായി. അഥവാ ആരുടെ കാല്​ നക്കാനും പെട്ടിയെടുക്കാനും മടി കാട്ടുന്നില്ല.ഫലമോ തെറ്റുകൾ ചുണ്ടിക്കാട്ടാനും വിമർശിക്കാനും ആരുമില്ലാതായി, അസഹിഷ്​ണുത നേതാക്കളുടെ നിഴ​ലായി. മക്കളെയോ ചെറുമക്കളെയോ നേതാവാക്കിയാലും ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം. രാഷ്​ട്രിയ പാർട്ടികളുടെ ഇൗ അവസ്​ഥ ചൂഷണം ചെയ്​താണ്​ ആൾ ദൈവങ്ങളും മത-സാമുദായിക സംഘടനകളും പിടിമുറുക്കുന്നത്​. ഇന്നലെകളിൽ രാഷ്​ട്രിയത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ഇന്ന്​ വിശുദ്ധരാകുന്നു.
മാധ്യമങ്ങളുടെ പങ്കും ഗൗരവമായി കാണണം.മുമ്പ്​ മാധ്യമങ്ങൾ ക്രിയാത്​മക പ്രതിപക്ഷമായിരുന്നു. ശരിയെ പിന്തുണക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്​തിരുന്നു. എന്നാൽ മാധ്യമ മുതലാളിമാർക്ക്​ പാർലമെൻററി മോഹം തലക്ക്​ പിടിച്ചതും പരസ്യം മാധ്യമങ്ങളുടെ നിലനിൽപ്പിന്​ പ്രധാന ഘടകമായി മാറുകയും ചെയ്​തതോടെ, മാധ്യമങ്ങൾ പലതും കണ്ടിട്ടും കാണാതെ പോകുന്നു. അഥവാ ആരെയൊ ഭയപ്പെടുന്നത്​ പോലെ.
സിനിമകൾ മറ്റൊരു മേഖലയാണ്​. ശ്രദ്ധിച്ചിട്ടില്ലേ അടുത്തകാലത്തെ ചിത്രങ്ങൾ. ഏതെങ്കിലും സിനിമകൾ സമൂഹത്തിന്​ നന്മകൾ പകർന്ന്​ നൽകുന്നുണ്ടോ. രാഷ്​​ട്രിയവും ഗുണ്ടായിസവും തുടങ്ങി എല്ലാം ചേരുന്ന ഒരുതരം മസാലകൾ.
ഇതേസമയം ശരിയുടെ പക്ഷത്ത്​ നിൽക്കുന്നവരെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള ശ്രമം തുടരുകയും ചെയ്യുന്നു. അക്കാര്യത്തിൽ രാഷ്​​ട്രിയം മറന്നാണ്​ രാഷ്​​ട്രിയക്കാർ ഒന്നിക്കുന്നത്​. തൊഴിലാളി വർഗം എന്നത്​ പോലെ രാഷ്​ട്രിയക്കാരും വർഗമാണ്​. അവർക്ക്​ വേണ്ടി നിയമ നിർമ്മാണം നടത്തുന്ന, അവർക്ക്​ വേണ്ടി സൗകര്യങ്ങൾ ഒരുക്കുന്ന, അവരെ എതിർക്കുന്നവരെ സംഹരിക്കുന്നവർ.
മാറി ചിന്തിക്കാൻ സമയം കഴിഞ്ഞിരിക്കുന്നു.കലാലായങ്ങളിൽ നിന്നാണ്​ ഇതിന്​ തടുക്കമാകേണ്ടത്​. അതിന്​ കഴിയുമോ. ഇല്ലെങ്കിൽ നമുക്ക്​ പഴയ രാജഭരണത്തിലേക്ക്​ മടങ്ങാം. രാജാവില്ലാത്ത രാഷ്​ട്രിയക്കാരുടെ രാജഭരണത്തിലേക്ക്​.

13 February 2019

മൂന്നാറിലെ മണി മുഴക്കം ആർക്ക് വേണ്ടി

മൂന്നാറിലെ മണിമുഴക്കം ആർക്ക് വേണ്ടി... 

Read more at: https://www.madhyamam.com/opinion/open-forum/moonnar-controversy-kerala-news/592197?fbclid=IwAR3-jDHmaSMeTpBAXSv_9RmK4mF6N4jUgdYzw4QQyXTzNYl9H6_9_yhjRGg




മുന്നാർ അങ്ങനെയാണ്. ഇടക്കിടെ മണി മുഴക്കം ഉയരും. മണി മുഴക്കാൻ രാഷ്ട്രിയക്കാരുമുണ്ടാകും. കെട്ടി നിർമ്മണമോ, ഭൂമികയ്യേറ്റമോ ഒക്കെ ആവും കാരണങ്ങൾ. എന്നാൽ, ദിവസങ്ങൾ കഴിയുന്നതോടെ അത് സ്വയം കെട്ടടങ്ങും. പിന്നിടാരും പിന്നിലേക്ക് നോക്കാറില്ല. വീണ്ടും കയ്യേറ്റവും അനധികൃത നിർമ്മാണവും തുടരും. അതുകൊണ്ടാണല്ലോ ഭൂമി കയേറ്റം സംബന്ധിച്ച നിരവധിയായ അന്വേഷണ റിപ്പോർട്ടുകൾ ചുവപ്പ് നാടയിൽ കുടുങ്ങിയത്.വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. 
ഇത്തവണ മുന്നാർ ഗ്രാമ പഞ്ചായത്തിൻറ കെട്ടിട നിർമ്മാണം ദേവികുളം സബ് കലക്ടർ തടഞ്ഞതും അതിനെ ചോദ്യം ചെയ്ത് എസ്.രാജേന്ദ്രൻ എം.എൽ.എ രംഗത്ത് വന്നതുമാണ് വിവാദത്തിന് കാരണം. ദേവികുളത്തിൻറ ചരിത്രത്തിലെ ആദ്യ വനിത സബ് കലക്ടറാണ് ഡോ. രേണു രാജ്. ആന്ധ്ര ചിഫ് സെക്രട്ടറിയായി വിരമിച്ച മിനി മാത്യു ദേവികുളത്തുണ്ടായിരുന്നുവെങ്കിലും അവർ കാർഡമം സെറ്റിമെൻറ് ആഫീസറായിരുന്നു. ഭർത്താവ് മാത്യു സി കുന്നുങ്കലായിരുന്നു അന്ന് ദേവികളും സബ് കലക്ടർ. അതിന് ശേഷം ആദ്യമായാണ് ദേവികുളത്ത് വനിത െഎ.എ.എസ് ഉദ്യോഗസ്ഥ എത്തുന്നത്. അവരെ ആക്ഷേപിക്കുന്ന തരത്തിൽ എം.എൽ.എ സംസാരിച്ചുവെന്ന ആരോപണമാണ് ഇപ്പോഴത്തെ വിവാദം. കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ തടയാൻ കോണഗ്രസുകാരായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവും കൂട്ടിനുണ്ടായിരുന്നു.
പഴയ മുന്നാറിൽ, സ്പോർട്സ് ഗ്രൗണ്ടിന് എതിർവശത്ത് മുതിരപ്പുഴയാറിൻറ തീരത്താണ് മുന്നാർ ഗ്രാമ പഞ്ചായത്ത് വനിത വ്യവസായ കേന്ദ്രവും വ്യാപാര സമുച്ചയവും നിർമ്മിക്കുന്നത്. വനിത ഫണ്ടുപയോഗിക്കുന്നുവെന്നതിനാലാണ്, പേരിൽ വനിത വ്യവസായ കേന്ദ്രം. ഇതിൻറ നിർമ്മാണം നിർത്തിവെക്കണമെന്നാണ് ഇപ്പോൾ സബ് കലക്ടർ ആവശ്യപ്പെട്ടത്. ഇതിന് രണ്ട് കാരണങ്ങളാണ് സബ് കലക്ടർ പറയുന്നത്. ഇതിൽ പ്രധാനം 2010ലെ ഹൈക്കോടതി വിധിയാണ്. ഇതുനസരിച്ച് മുന്നാറും ദേവികുളവും ഉൾപ്പെടുന്ന എട്ട് വില്ലേജുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കണമെങ്കിൽ കലക്ടറുടെ എൻ.ഒ.സി വേണം.വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലും അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നത് തടയുന്നതിനാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് ഇൗ അധികാരം ദേവികുളം സബ് കലക്ടർക്ക് കൈമാറി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇൗ ഉത്തരവ് പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടുവെങ്കിലും ഹൈകോടതി വിധിയുള്ളതിനാൽ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇവിടെ, മുന്നാർ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി വാങ്ങിയില്ലെന്നതാണ് ഒന്നാമത്തെ വിഷയം. മറ്റൊന്ന് പ്രളയത്തെ തുടർന്നുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ സ്ഥലങ്ങളിലും നിർമ്മാണം അനുവദിക്കരുതെന്നാണ് നിർേദശം. ഇപ്പോൾ പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്ന പ്രദേശം അപ്പാടെ വെള്ളത്തിൽ മുങ്ങിയതാണ്. മുതിരിപ്പുഴയാറിലെ രണ്ട് തൂക്ക്പാലങ്ങളും തകർന്നിരുന്നു. എന്നാൽ, ഇതൊന്നും സർക്കാരിൻറ കെട്ടിടങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. അതിനാലാണ് സബ് കലക്ടറുടെ ഉത്തരവ് നിരാകരിച്ച് നിർമ്മാണം തുടർന്നത്. 
ഇനി മറ്റൊന്ന് മുന്നാറിലെ പുഴയോരത്ത് കെട്ടിട നിർമാണം സാധ്യമാണോയെന്നതാണ്. അതിനും ഉത്തരം ഇല്ലെന്ന് തന്നെയാണ്. ബ്രീട്ടിഷുകാർക്ക് പുഞ്ഞാർ തമ്പുരാൻ കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് നൽകുേമ്പാൾ തന്നെ പുഴയിൽ നിന്നും 50വാര അകലെ നിർമ്മാണം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, അതൊക്കെ അട്ടിമറിച്ച് പുഴ കയ്യേറിയാണ് കെട്ടിടങ്ങൾ ഉയർന്നതെന്നത് മറ്റൊരു കാര്യം. പക്ഷെ, ഗ്രാമ പഞ്ചായത്ത് തന്നെ നിയമം ലംഘിക്കാമോ?
ഇപ്പോൾ വാണിജ്യ സമുച്ചയം നിർമ്മിക്കുന്ന സ്ഥലം യഥാർഥത്തിൽ ബസ് സ്റ്റാൻഡിന് വേണ്ടി നിർദേശിക്കപ്പെട്ടതാണ്. ഒപ്പം ടുറിസ്റ്റ് അമിനിറ്റി സെൻററും നിർദേശിക്കപ്പെട്ടു. ഇൗ സ്ഥലത്തിന് മുൻവശത്തായി റോഡ് സൈഡിലുള്ള പെട്ടിക്കടകൾ ഇതിനകത്തേക്ക് മാറ്റാനും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ നിർദേശം വന്നിരുന്നു. ഇതിനായി ചില നിർമ്മാണ പ്രവർത്തനങ്ങളും നടന്നു. ഇതിനിടെയാണ് പദ്ധതി മാറിയതും കട മുറികൾ എന്ന ആശയത്തിലേക്ക് മാറിയതും. കട മുറികൾക്ക് വലിയ കച്ചവട സാധ്യതയാണ് ഹൈേറഞ്ചിൽ. ഗ്രാമ പഞ്ചായത്തിൻറ വെയ്റ്റിംഗ് ഷെഡുകൾ പോലും കച്ചവട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. 
അത് ഒരു ഭാഗത്ത്, ഇനി ഇതിനൊരു മറുഭാഗമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സബ് കലക്ടറുടെ അനുമതി എന്ന വ്യവസ്ഥ നീക്കുകയെന്ന ലക്ഷ്യമാണ് അത്. ഇപ്പോഴത്തെ സബ് കലക്ടർ വന്നതിന് ശേഷം അനുമതി കൂടാതെ ആരംഭിച്ച നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചിട്ടുണ്ട്. അത്  ചില ഉദ്യോഗസ്ഥരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുകയെന്നത് ചില ഉദ്യോഗസ്ഥരുടെ അക്ഷയപാത്രമാണ്. ചതുരശ്രയടി കണക്കാക്കിയാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ നുറ്കണക്കിന് കെട്ടിടങ്ങൾ ഒരു രേഖയുമില്ലാത്ത ഭൂമിയിൽ ഉയർന്നിട്ടുണ്ട്. ഇതിന് പഞ്ചായത്ത് കെട്ടിട നമ്പരുകളും നൽകിയിട്ടുണ്ട്. 
പഞ്ചായത്തിൻറ കെട്ടിട നിർമ്മാണത്തിന് എതിരെ സി.പി.െഎയാണ് പരാതി നൽകിയതെന്നും ശ്രദ്ധേയമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തുന്ന അനധികൃത കെട്ടിട നിർമ്മാണം സംരക്ഷിക്കേണ്ട ബാധ്യത സി പി എമ്മുകരാനായ എം.എൽ.എക്കുേണ്ടായെന്നതാണ് സി.പി.െഎ ഉയർത്തുന്ന ചോദ്യം. മുന്നാറിലെ തോട്ടം മേഖലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സി.പി.െഎ-സി.പി.എം പോരിൻറ ബാക്കി പത്രം കൂടിയാണ് ഇൗ സംഭവങ്ങൾ. തോട്ടം മേഖലയിൽ സി.പി.െഎയാണ് വലിയ കക്ഷിയെങ്കിലും എം.എൽ.എ സ്ഥാനം സി.പി.എമ്മിനാണ്. തെരെഞ്ഞടുപ്പ് കാലത്ത് മാത്രമാണ് ഇൗ രണ്ട് പാർട്ടികളും ഒരു ബാനറിന് കീഴിൽ എത്തുന്നത്. മറ്റെല്ലാകാലത്തും പരസ്പരം പോരടിച്ചാണ് തൊഴിലാളികളെ ഒപ്പം നിർത്തുന്നത്. തോട്ടം തൊഴിലാളികൾക്ക് കുറ്റിയാർവാലിയിൽ കഴിഞ സർക്കാർ അനുവദിച്ച ഭൂമി അളന്ന് തിരിച്ച് നൽകാൻ എം.എൽ.എ താൽപര്യം കാട്ടുന്നില്ലെന്ന പരാതിയും സി.പി.െഎക്കുണ്ട്. തോട്ടം തൊഴിലാളികളുടെയും മുന്നാർ ടൗണിലെ വ്യാപാരികളുടെയും അടക്കമുള്ള പാർപ്പിട പ്രശ്നത്തിൽ അല്ല, മല കയറി വന്ന കയ്യേറ്റക്കാരുെട താൽപര്യങ്ങളാണ് ഇവിടെ രാഷ്ട്രിയ പാർട്ടികളെ നയിക്കുന്നതെന്ന പരാതിയും നിലനിൽക്കുന്നു.
മുന്നാർ മേഖലയുടെ സംരക്ഷണം സംബന്ധിച്ച് നിയമസഭ പരിസ്ഥിതി കമ്മിറ്റി നൽകിയ റിപ്പോർട്ടും അവഗണിക്കപ്പെട്ട പട്ടികയിലുണ്ട്. ഇപ്പോഴത്തെ സമിയുടെ ആദ്യ റിപ്പോർട്ട് 2017 മാർച്ചിലാണ് സമർപ്പിച്ചത്. കെട്ടിട നിർമ്മാണമടക്കം ഒേട്ടറെ നിർദേശങ്ങൾ മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുണ്ട്. അതൊന്നും കണ്ണൻ ദേവൻ കുന്നുകളിൽ ബാധകമാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥ-രാഷ്ട്രിയ-കയ്യേറ്റ കൂട്ടുകെട്ട്. കണ്ണൻ ദേവൻ കുന്നുകൾ മറ്റൊരു ലോകമാണ്, പൊതുവായ നിയമവും നീതിയും ഇവിടെ ബാധകമാകില്ലെന്ന് ചിലർ പ്രഖ്യാപിക്കുന്ന ലോകം. മുന്നാറിലെ പ്രകൃതിയെ ബലാൽസംഗം ചെയ്യുന്നുവെന്ന് നിരീക്ഷിച്ചാണ് നിർമ്മാണങ്ങൾക്ക് റവന്യുവിൻറ എൻ.ഒ.സി നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് തന്നെ. 

15 January 2019

പ്രായപൂർത്തിയാകാത്ത അമ്മമാർ

സാദാചാര കേരളമേ, മാപ്പ്​-
https://www.madhyamam.com/opinion/articles/chid-sexual-abuse-case-kerala-state-malayalam-article/585882





ആ ​സ്​കുൾ വിദ്യാർഥിനി ഇപ്പോൾ സ്വന്തം വീട്ടിലില്ല- ലൈംഗിക അതിക്രമത്തിന്​ ഇരയായ പെൺകുട്ടി​കളെ സംരക്ഷിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിർഭയ കേന്ദ്രങ്ങളിലൊന്നിലാണ്​ താമസം. വിദ്യാഭ്യാസം തുടരുന്നതും ഇവിടെ നിന്നും തന്നെ. ഇൗ കുട്ടിക്ക്​ എന്നെങ്കിലും വീട്ടിലേക്ക്​ മടങ്ങുവാൻ കഴിയുമോയെന്നറിയില്ല. അല്ലെങ്കിൽ തന്നെ അവൾക്ക്​  വീട്ടിൽ പോകണമെന്ന്​ ആഗ്രഹമില്ല. കാരണം, അവളുടെ ജീവിതം തകർന്നത്​ സ്വന്തം വിട്ടിൽ വെച്ചാണ്​. ചേച്ചിയുടെ ഭർത്താവിനാൽ ഗർഭിണിയായി. വിവരം പുറത്തറിഞ്ഞു. സംരക്ഷണം സർക്കാർ ഏജൻസി ഏറ്റെടുത്തപ്പോൾ ഗർഭഛിത്രം നടത്തി. കേസുമായി മുന്നോട്ട്​ പോയി. ഒടുവിൽ അവൾക്ക്​ കോടതിക്ക്​ മുന്നിൽ പറയേണ്ടി വന്നു-ത​െൻറ ചേച്ചിയുടെ ഭർത്താവ്​ പീഡിപ്പിച്ചിട്ടില്ലെന്ന്​. പക ഉള്ളിലടക്കിയാണ്​ അവൾ അത്​ പറഞ്ഞതെന്ന്​ ഒരു പക്ഷെ കോടതിക്കും അറിയാം. അവളുടെ ചേച്ചിയുടെ ജീവിതംവെച്ച്​ വിലപേശിയപ്പോൾ വേറെ മാർഗമുണ്ടായിരുന്നില്ല.ചേച്ചിയുടെ കുടുംബ ജീവിതം നിലനിർത്താൻ അതല്ലാതെ ആ കുട്ടിക്ക്​ എന്ത്​ ചെയ്യാൻ. മടങ്ങി സംരക്ഷണ കേന്ദ്രത്തിലെത്തിയ അവളോട്​ ആരും ചോദിച്ചില്ല- എന്തിന്​ കള്ളം പറഞ്ഞുവെന്ന്​. എങ്കിലും അവൾ അവരോട്​ പറഞ്ഞു. താൻ സത്യം പറഞ്ഞാൽ, ചേച്ചിയെ ഉപേക്ഷിക്കുമെന്ന ഭീഷണിയെ കുറിച്ച്​.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പിതാവും ബന്ധുക്കളും കേസുകളിൽ പലതിനും ഇതു തന്നെയാണ്​ അവസ്​ഥ. കേസ്​ നൽകിയതിൻറ പേരിലുള്ള കുറ്റപ്പെടുത്തലിന്​ പുറമെയാണ്​ കേസ്​ അവസാനിപ്പിക്കാനുള്ള സമ്മർദ്ദം. ഇതിൽ ഇടനിലക്കാർക്കുള്ള പങ്കും ചെറുതല്ല. ഇരക്ക്​ 18 വയസാകുന്ന അന്ന്​ വിവാഹം നടത്തിയും കേസ്​ അവസാനിപ്പിക്കുന്ന രീതിയും വ്യാപകമാണ്​. 18 വയസ്​ കഴിഞ്ഞാൽ നിർഭയ കേന്ദ്രങ്ങളിൽ കുട്ടിളെ നിർത്താൻ പാടില്ലെന്ന പുതിയ ഉത്തരവും ഇതുമായി ചേർത്ത്​ വായിക്കണം. ബാലനിതി നിയമം ഇതിന്​ അനുവദിക്കുന്നില്ലെന്നാണ് ​പറയുന്നത്​. അങ്ങനെയെങ്കിൽ ഇൗ കുട്ടികൾ എവിടെക്ക്​ പോകും?
 18 വയസിന്​ താഴെയുള്ള 70ഒാളം കുട്ടികളാണ്​ കഴിഞ്ഞ നാല്​ വർഷത്തിനിടെ മഹിള സമഖ്യ സൊസൈറ്റിയു​െട നേതൃത്വത്തിലുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ പ്രസവിച്ചത്​. നവജാത ശിശുവിൻറ പിതാവ്​ ആരെന്നറിയു​​േമ്പാഴാണ്​ കേരളം എങ്ങോട്ട്​ എന്നറിയുക. പിതാവ്​, മുത്തച്ഛൻ,രണ്ടാനച്ചൻ, ​സഹോദരൻ തുടങ്ങി അടുത്ത ബന്ധുക്കൾ വരെ പ്രതിപട്ടികയിലുണ്ട്​. എന്താണ്​ സംഭവിക്കുന്നതെന്ന്​ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഗർഭം ധരി​​ക്കേണ്ടി വരുന്ന കുട്ടികൾ. കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിലാണ്​ അവർ അമ്മയാകുന്നത്​. അതിനാൽ തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കൽ കേന്ദ്രങ്ങൾക്ക്​ കൈമാറി, ‘ പ്രായപൂർത്തിയാകാത്ത അമ്മ’യെ ജീവിതത്തിലേക്ക്​ തിരിച്ച്​ കൊണ്ട്​ വരാനാണ്​ സർക്കാർ തന്നെ നിർദേശിക്കുന്നത്​. എന്നാൽ, ആ കുട്ടികളായ അമ്മമ​ാരോടും ക്രൂരത കാട്ടുന്ന ആശുപത്രികളുമുണ്ട്​. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രസവിച്ച ഒരു ഇരക്ക്​ അധികൃതർ ചാർത്തികൊടുത്ത സർട്ടഫിക്കറ്റ്​- അവിഹിത ഗർഭത്തിലുണ്ടായ കുട്ടി എന്നായിരുന്നു. 12നും 15നും ഇടയിലുള്ള നിരവധിയായ കുട്ടികൾ തിരുവനന്തപുരം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രസവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടി​ല്ലെന്ന്​ മഹിള സമഖ്യ സെസൈറ്റി സംസ്​ഥാന പ്രൊജക്​ട്​ ഡയറക്​ടർ പി.ഇ. ഉഷ പറയുന്നു. പല ആശുപത്രികളും ശിശു സൗഹൃദമാണ്​.
നിയമങ്ങൾ ഏറെയുണ്ടെങ്കിലും വർഷങ്ങൾ പിന്നിടുന്തോറും കുട്ടികളോടുള്ള ലൈംഗിക പീഡനവും വർദ്ധിച്ച്​ വരികയാണ്​. ആൺകുട്ടികൾക്കും രക്ഷയില്ല.
15 വയസിന്​ താഴെ മാത്രം  പ്രായമുള്ള കുട്ടികൾ അമ്മമാരാകുന്നത്​ പുതിയകാലഘട്ടത്തിലും സംഭവിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്​തുത കാണാതിരുന്ന്​ കൂട. ഇൗ വർഷം നവംബർ വരെ പൊലീസ്​ രജിസ്​റ്റർ ചെയ്​തത്​ 2900പീഡന കേസുകളാണ്​. 2017ൽ ഇത്​ 1101 ആയിരുന്നു. 2016ൽ 958, 2015ൽ 720, 2014ൽ 754, 2013ൽ 637, 2012ൽ 455, 2011ൽ 423, 2010ൽ 2018, 2009ൽ 235, 2008ൽ 215 എന്നിങ്ങനെയാണ്​ കുട്ടികൾക്ക്​ എതിരെയുള്ള പീഡന കേസുകൾ. ഇതിന്​ പുറമെയാണ്​ കുട്ടികളെ തട്ടി​ക്കൊണ്ട്​ പോയ ​കേസുകൾ. ഇൗ ഒക്​ടോബർ വരെ 145 കേസുകൾ രജിസ്​റ്റർ ചെയ്​തു. കഴിഞ്ഞ വർഷം 179 കുട്ടികളെ തട്ടികൊണ്ട്​ പോയി. മുൻവർഷങ്ങളിലെ കേസുകളുടെ വിവരം ഇപ്രകാരമാണ്​. 2016-154, 2015-171,2014-130,2013-136, 2012-147, 2011-129, 2010-111, 2009-83,2008-87.ഇതേസമയം, 2016 മെയ്​ 25നും 2018 ഒക്​ടോബർ 31നും ഇടയിൽ സംസ്​ഥാനത്ത്​ നിന്നും കാണാതായത്​ 18 വയസിന്​ താഴെയുള്ള 4421 പേരെയാണെന്ന്​ നിയമസഭയിൽ നൽകിയ മറുപടിയിയിൽ പറയുന്നു. ഇതിൽ 2218 പെൺകുട്ടികളാണ്​. 3274 ​േകസുകൾ രജിസ്​റ്റർ ചെയ്​തു. 3201 കുട്ടികളെ തിരിച്ച്​ ലഭിച്ചുവെന്നും നിയമസഭയിൽ വ്യക്​തമാക്കപ്പെട്ടു. കാണാതാകുന്ന കുട്ടികൾ എവി​േടക്ക്​ പോകുന്നു. ഭിക്ഷാടന, ബാലവേല,സെക്​സ്​ റാക്കറ്റ്​, അവയവ കച്ചവടം എന്നി ലോബികൾ ക​ുട്ടികളെ തട്ടിക്കൊണ്ട്​ പോകുന്നുവെന്നാണ്​ വിവരം.
പോക്​സോ കേസുകൾക്ക്​ എന്ത്​ സംഭവിക്കുന്നു. തീർച്ചയായും സർക്കാർ നേരിട്ട്​ അ​േന്വഷിക്കേണ്ടതാണ്​. പണം വിളയുന്ന മരങ്ങളാണ്​ പോക്​സോ കേസുകൾ. ഉയർന്ന ശിക്ഷ, ചിത്രവും വാർത്തയും മാധ്യമങ്ങളിൽ വന്നാലുള്ള മാനക്കേട്​ അങ്ങനെ നീളുന്നു. അതിനാൽ തന്നെ ഏത്​ വിധേനയും കേസ്​ അവസാനിപ്പിക്കാൻ ശ്രമിക്കും. ഇതിന്​ ഇടനിലക്കാരായി എത്തുന്നവർക്ക്​ എന്തും നൽകും.

രണ്ട്​
സൂര്യനെല്ലി കേസ്​ ഒാർമ്മയില്ലേ? പോക്​സോ നിയമം ​ വരുന്നതിനും മുമ്പാണ്​ ആ കേസ്​ ഉണ്ടാകുന്നത്​ -1996ൽ​. സംസ്​ഥാനത്ത്​ ഏറെ വിവാദം ഉയർത്തിയ ആ കേസും പലർക്കും പണം കായ്​ക്കുന്ന മരമായിരുന്നു. അന്നത്തെ നിയമമനുസരിച്ച്​ 16 വയസിന്​ താഴെ പ്രായമുള്ള പെൺകുട്ടിയുമായി പരസ്​പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ബലാൽസംഗമാകും. സൂര്യനെല്ലി പെൺകുട്ടിക്ക്​ സ്​കുൾ രേഖകൾ പ്രകാരം അന്ന്​ 16 വയസ്​ തികഞ്ഞിരുന്നില്ല. ഇതിന്​ അന്നത്തെ പൊലീസ്​ തന്നെ പ്രതികളുടെ സഹയത്തിനെത്തി. അവർ പള്ളിയിൽ നിന്നുള്ള മ​ാമോദീസ സർട്ടഫിക്കറ്റ്​ ഹാജരാക്കി-പ്രായം 16 കഴിഞ്ഞു. ബലാൽസംഗ കേസ്​ ഒഴിവായി. അന്ന്​ തുടങ്ങിയ വയസ്​ തിരുത്തൽ ഇപ്പോഴും തുടരുന്നു. റോബിനച്ചൻ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലും അതല്ലേ കണ്ടത്​. പീഡിപ്പിക്കപ്പെടു​േമ്പാൾ താൻ പ്രായപൂർത്തിയായിരുന്നുവെന്ന്​  പെൺകുട്ടി തന്നെ പറഞ്ഞു​.  ഗർഭത്തിന്​ ഉത്തരവാദി സ്വന്തം പിതാവാണെന്ന്​ പറയുകയും പിതാവിന്​ ജയിലി​േലക്ക്​ വഴിതുറക്കുമെന്നും മനസിലായപ്പോൾ മാത്രമാണ​േല്ലാ വൈദികൻറ പേര്​ പുറത്ത്​ പറഞ്ഞത്​. വയസ്​ തിരുത്തൽ മാത്രമല്ല, വിവാഹവും കേസ്​ തീർക്കുന്നതിനുള്ള കുറുക്ക്​ വഴിയാണ്​. പീഡനത്തിന്​ ഇരയാകുന്ന കുട്ടിക്ക്​ 18 വയസ്​ പുർത്തിയാകുന്ന അന്ന്​ വിവാഹം നടത്താൻ പ്രതികളിൽ ഒരാളോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന ആളോ തയ്യാർ.  സംരക്ഷണ കേന്ദ്രം എതിർത്താൽ പോലും രക്ഷയില്ല. അതാത്​ ജില്ലയിലെ ശിശുക്ഷേമ സമിതി​ തന്നെയാകും കുട്ടിയെ മോചിപ്പിക്കണമെന്ന നിർദേശം നൽകുക. അതുമല്ലെങ്കിൽ ഉന്നതല ഇടപ്പെടൽ ഉണ്ടാകും. മന്ത്രിമാരുടെ ആഫീസ്​ തുടങ്ങി രാഷ്​ട്രിയ പാർട്ടികൾ വരെ ഇടപ്പെടാനുണ്ടാകും.  ഒരു മണിക്കുർ സമയത്തേക്ക്​ എങ്കിലും വിട്ടിൽ വിടണമെന്നായിരിക്കും അപേക്ഷ. മടങ്ങി വരു​​​​േമ്പാൾ വിവാഹം കഴിഞ്ഞിരിക്കും. ഗത്യന്തരമില്ലാതെ കുട്ടിയെ വിട്ട്​ നൽകാൻ നിർഭയ  കേന്ദ്രം നിർബന്ധിതരാകും. പോകാൻ ഒട്ടും ഇഷ്​ടമില്ലാത്ത കുട്ടിയെ ബലം പ്രയോഗിച്ചാകും കൊണ്ട്​ പോകും. പ്രതിയാണ്​ വിവാഹം കഴിക്കുന്നതെങ്കിൽ കേസ്​ അതോടെ അവസാനിക്കും. ബിനാമിയാണെങ്കിൽ എന്ത്​ മൊഴി നൽകണമെന്ന്​ ഭർത്താവ്​ നിശ്ചയിക്കും. പോകാൻ ഇടമില്ലാത്ത കുട്ടിക്ക്​ അത്​ അനുസരിക്കാൻ മാത്രമല്ലെ കഴിയൂ. ഇതിനൊക്കെ മിക്കവാറും വീട്ടുകാരും കുട്ടിനുണ്ടാകും. അവിടെയും പണമാണ്​ പ്രധാനം. കേസ്​ തുടരുന്നതിനിടെ 46 വിവാഹങ്ങളാണ്​ അടുത്ത കാലത്തായി നടന്നത്​. ഇതിൽ പലതിലും വരന്മാർ ബിനാമികളാണ്​. ഇങ്ങനെ വിവാഹിതരാകുന്ന കുട്ടികൾക്ക്​ എന്ത്​ സംഭവിക്കുന്നുവെന്ന്​ അന്വേഷിക്കാൻ നിലവിൽ സംവിധാനമില്ല.
കുട്ടിയുടെ ജനന സർട്ടിക്കറ്റ്​ ആവശ്യപ്പെട്ടപ്പോൾ അതൊക്കെ കത്തി പോയെന്ന്​ പറഞ്ഞ സ്വകാര്യ ആശുപത്രിയുമുണ്ട്​. കുട്ടിക്ക്​ 18 വയസായെന്നും വിട്ട്​ നൽകണമെന്നും ആവശ്യപ്പെട്ടാണ്​ രക്ഷിതാക്കൾ കോടതിയിലെത്തിയത്​. കുട്ടിക്ക്​ 18 വയസായില്ലെന്ന്​ സ്​കുൾ രേഖകൾ ഹാജരാക്കി സംരക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്​. ഇതേ തുടർന്നാണ്​ കുട്ടി ജനിച്ച വർക്കലയി​ലെ സ്വകാര്യ ആശുപത്രിയോട്​ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്​. തിപിടുത്തത്തിൽ ആശുപത്രി രേഖകൾ മുഴുവൻ കത്തിപോയതായി അവർ കോടതിയെ അറിയിച്ചു. അതോടെ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. വയനാട്​ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലപ്പെടുന്ന കുട്ടിയെ കെട്ടിയിട്ട്​ പീഡിപ്പിച്ചത്​ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്​. വിവരം പുറത്തറിഞ്ഞതോടെ നിർഭയ കേന്ദ്രത്തിലേക്ക്​ കുട്ടിയെ മാറ്റി. ഇതോടെ പ്രതികൾ ഒാട്ടം തുടങ്ങി. അവർ രക്ഷിതാക്കളെ സ്വാധിനിച്ചു, കുട്ടിക്ക്​ 18 വയസുണ്ടെന്നും വിട്ട്​ കിടണമെന്നും ആവശ്യപ്പെട്ട്​ ജില്ല ശിശു ക്ഷേമ സമിതിയെ സമീപിച്ചു. നിർഭയ കേന്ദ്രത്തിൻറ എതിർപ്പ്​ മറികടന്ന്​ കുട്ടിയെ രക്ഷിതാക്കൾക്ക്​ ഒപ്പം വിട്ടയച്ചു. 25000 രൂപയു​ടെ ബോണ്ട്​ വാങ്ങിയാണ്​ കുട്ടിയെ വിട്ട​െതന്ന്​ ന്യായികരണം. ഇനിയിപ്പോൾ കേസ്​ നിലനിൽക്കുകയും കുട്ടി കോടതിയിൽ വരാതിരിക്കുകയും ചെയ്യു​േമ്പാഴല്ലേ ബോണ്ടിൻറ പ്രസ്​കതി​? കുട്ടികളെ വിടുന്നതിലെ കള്ളക്കളികൾ വേറെയുമുണ്ട്​.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ 16 പേരായിരുന്നു.ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന പോക്​സോ നിയമ പ്രകാരമായിരുന്ന്​ കേസ്​ കോടതിയിൽ എത്തിയതും.പക്ഷെ കേസ്​കോടതിക്ക്​ പുറത്ത്​ ഒത്ത്​ തീർപ്പായി. എത്ര തുക ആർക്കൊക്കെ കൈമാറിയെന്ന്​ മാത്രം പുറത്ത്​ വന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാസറഗോഡ്​ തുക എഴുതാത്ത ചെക്കാണ്​ കുട്ടിയുടെ മൊഴി മാറ്റാൻ ബന്ധുവിന്​ കൈമാറിയത്​. പ്രതിഭാഗം പറഞ്ഞത്​ പോലെ എട്ടും പൊട്ടും തിരിയാത്ത ആ കുട്ടി മൊഴിയും നൽകി. കേസിൻറ വിചാരണ ആരംഭിക്കുന്നതിന്​ തൊട്ടു മുമ്പ്​ ഇരക്ക്​ വീട്ടിൽ പോകാൻ അനുമതി നൽകുന്ന ഏർപ്പാടുമുണ്ട്​. വീട്ടുകാരാണ്​ ഇല്ലാത്ത കാരണം പറഞ്ഞ്​ കുട്ടിയെ വീട്ടിലേക്കയക്കാൻ ജില്ല ശിശു ക്ഷേമ സമിതിയിൽ അപേക്ഷ നൽകുന്നത്​. കുട്ടിക്ക്​ സമ്മതമില്ലെങ്കിലും അനുമതി നൽകും. കുട്ടി വിട്ടിലെത്തു​േമ്പാൾ സ്വീകരിക്കാൻ പ്രതിയുണ്ടാകുമെന്നതാണ്​ അവസ്​ഥ. മൊഴി ഏങ്ങനെ പറയണമെന്നൊക്കെ പഠിപ്പിക്കാൻ ആളെത്തും. വെള്ള പേപ്പറിൽ ഒപ്പിട്ട്​ വാങ്ങിയ സംഭവങ്ങളുമുണ്ട്​. ഇതിനൊക്കെ വീട്ടുകാരുടെ പിന്തുണയും. പാവം കുട്ടി അവൾക്ക്​ എന്ത്​ ചെയ്യാനാകും. ഇത്തരത്തിലെ ഒ​േട്ടറെ സംഭവങ്ങൾ ചുണ്ടിക്കാട്ടാനുണ്ട്​. പോക്​സോ കേസുകളിൽ ശിക്ഷാ നിരക്ക്​ കുറയാനും ഇത്​ കാരണമാകുന്നു. നാല്​വർഷത്തെ കണക്കനുസരിച്ച്​ 70ശതമാനം കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നു. ഏഴ്​ ശതമാനം മാത്രമാണ്​ ശിക്ഷിക്കപ്പെടുന്നത്​.

മൂന്ന്​

ജില്ലകളിലെ ശിശുക്ഷേമ സമിതിക്ക്​ കാര്യമായ പങ്കാണ് വഹിക്കാനുള്ളത്​. പീഡനത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണം യഥാർഥത്തിൽ സി.ഡബ്​ളിയു.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശിശുക്ഷേമ സമിതികൾക്കാണ്​. കുട്ടികളെ ആദ്യം ഹാജരാക്കുന്നതും തുടർന്ന്​ കേസ്​ കോടതിയിൽ എത്തിയാലും നിരീക്ഷണമടക്കം എല്ലാകാര്യങ്ങളും ശ്രദ്ധിക്കേണ്ടത്​ ഇൗ സമിതികൾ. ചൈൽഡ്​ ലൈനുകളിൽ ലഭിക്കുന്ന പരാതികളും ഇൗ സമിതിക്ക്​ എത്തും. എന്നാൽ, അത്ര സുഖകരമല്ല ഇൗ സമിതികളുടെ പ്രവർത്തനങ്ങളെ കുറിച്ച്​ ലഭിക്കുന്ന വിവരങ്ങൾ. അഥവാ ശിശുസൗഹൃദമല്ല. സമിതികൾക്കായി സർക്കാർ 18 ഇന പ്രോ​േട്ടാക്കോൾ പ്രഖ്യാപിച്ചിട്ടുണ്ട്​. സമിതിയംഗങ്ങളു​െട ക്വാറം, ഹാജർ എന്നിവയൊക്കെ അതിൽ പറയുന്നു.  പക്ഷെ, എവിടെയൊക്കെയോ പിഴക്കുന്നു. രാഷ്​ട്രിയ പാർട്ടികളുടെ പ്രതിനിധികളാണ്​ ശിശുക്ഷേമ സമിതികളിൽ എത്തുന്നത്​. ഇവരിൽ ഭൂരിഭാഗവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരല്ല. ഒാർഫനേജുകൾ നടത്തിയിരുന്നവരും മറ്റുമാണ്​ അംഗങ്ങളായി എത്തുന്നത്​. ബാലാവകാശ കമ്മിഷൻറ സ്​ഥിതിയും അങ്ങനെ തന്നെ. മുമ്പ്​ ജില്ല ശിശു ക്ഷേമ സമിതികളിൽ അംഗമായിരുന്നവർ ബാലാവകാശ കമ്മീഷനിൽ എത്തി.
അടുത്ത്​ കാലത്ത്​ ഇൗ സമിതികളിലെ ഒരംഗം സംരക്ഷണ കേന്ദ്രത്തിലത്തിയത്​ എല്ലാവർക്കുമുള്ള ബൈബിളുമായാണ്​. അതറിഞ്ഞ മറ്റൊരു അംഗം അതേ കേന്ദ്രത്തിലെത്തി കുട്ടികളുമായി ക്ഷേ​ത്രത്തിൽ പോയി. അമ്പലവും പള്ളിയും ഞങ്ങള രക്ഷിച്ചില്ലെന്ന  കുട്ടികളുടെ നിലപാടായിരുന്നു ചിന്തനീയം.മറ്റൊരു ജില്ലയിൽ ശിശുക്ഷേമ സമിതിയിലെ ഒരംഗം ഗർഭഛി​ത്രത്തിന്​ അനുമതി നൽകിയിരുന്നില്ല. വിശ്വാസപരമായി കഴിയില്ലെന്നതായിരുന്നു കാരണം.മതത്തിന്​ അതീതമാകണമെന്ന പ്രോ​േട്ടാ​േക്കാളാണ്​ ലംഘിക്കപ്പെട്ടത്​. മത സ്​ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഇതര സംഘടനകൾക്ക്​ സംരക്ഷണ കേന്ദ്രം അനുവദിക്കില്ലെന്നാണ്​ പറയുന്നത്​. എന്നാൽ, വകുപ്പിൻറ തലപ്പത്ത്​ എത്തുന്നവരുടെ മതവും ജാതിയും ഇത്തരം സ്​ഥാപനങ്ങൾ അനുവദിക്കുന്നതിനും ഘടകമാണ്​.
ജില്ലാതല ശിശുക്ഷേമ സമിതികളിൽ കടന്ന്​കൂടാൻ വലിയ മൽസരമാണ്​ നടക്കുന്നത്​​. തുടർച്ചയായി രണ്ട്​ തവണയിൽ 
കൂടുതൽ അംഗങ്ങളാകാൻ പാടില്ലെന്നായിരുന്നു ആദ്യ നിബന്ധന. എന്നാൽ, ബാലനിതി നീയമം വന്ന​േതാടെ ഇതിൽ ഇളവ്​ വന്നു. അ​േതാടെ അത്​ പിടിവള്ളിയാക്കി പലരും. സത്യത്തിൽ ജില്ലാതല ശിശു ക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച്​ സോഷ്യൽ ആഡിറ്റ്​ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇടുക്കി ജില്ലയിലൊരിടത്ത്​ കുരുമുളക്​​ മോഷണം പതിവായി. നാട്ടുകാർ ഉണർന്നിരുന്നു. കള്ളനെ കിട്ടിയില്ല. പകരം മകനെ കിട്ടി. അവനിപ്പോൾ സംരക്ഷണ കേന്ദ്രത്തിലെ സെല്ലിലാണ്​. പഴയ ദുർഗണ പരിഹാര പാഠശാലയുടെ മറ്റൊരു രൂപമായി ആൺകുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്​. ഒരുതരത്തിലും സൗഹൃദാന്തരീക്ഷമല്ല. ജീവനക്കാർക്ക്​ പരിശീലനവും ലഭിച്ചിട്ടില്ല.
ഇരകളായ നിരവധി കുട്ടികൾ 18 വയസ്​ ​ കഴിഞ്ഞിട്ടും പോകാൻ ഇടമില്ലാത്തതിനാൽ, അഥവാ കുടുംബാന്തരീക്ഷത്തിലേക്ക്​ പോകാൻ താൽപര്യമില്ലാത്തതിനാൽ മഹിള സമഖ്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നു. ഇവരിൽ ഒരാൾ അഭിഭാഷകയാണ്​. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്നവരുമുണ്ട്​. 18 കഴിഞ്ഞവരെ വീട്ടിലേക്ക്​ മടക്കി വിടണമെന്ന പുതിയ ഉത്തരവ്​ ഇവർക്ക്​ മുന്നിൽ ചോദ്യ ചിഹ്​നമാകുകയാണ്​.  18 വയസ്​ കഴിഞ്ഞവരെ കാസറഗോഡ്​ ജില്ല സമിതി നിർഭയ കേന്ദ്രങ്ങളിൽ നിന്നും മടക്കി. ഇവരിൽ നാല്​ പേർ വീണ്ടും ഗർഭിണികളായി. മലപ്പുറത്തും പാലക്കാടും ജില്ല ശിശുക്ഷേമ സമിതി വിട്ടയച്ച 18കഴിഞ്ഞ പെൺകുട്ടികൾ വീണ്ടും ഗർഭിണിയായി. ഒരിക്കൽ പീഡനത്തിനിരയായവ​േരാടുള്ള സമൂഹത്തിൻറ കാഴ്​ചപ്പാടാണ്​ വ്യക്​തമാകുന്നത്​.
മടങ്ങാൻ ഇടമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതി വേണം. താൽപര്യമുള്ളവർക്ക്​ വിദ്യാഭ്യാസവും നൽകണം. കാരണം, ഇൗ ഇരകളു​െട ജീവിതം ​േപാരാട്ടത്തിൻറതാണ്​. സംരക്ഷകരാൽ പീഡിപ്പിക്കപ്പെട്ട്​ ഗർഭം ധരിക്കേണ്ടി വന്ന കുട്ടികളുടെ പേരാട്ടം. അവർ രക്​ത ബന്ധം മറന്നാണ്​ പോരാടുന്നത്​. അത്തരക്കാർക്ക്​ സംരക്ഷണം നൽകാൻ സമുഹത്തിന്​ ബാധ്യതയില്ലേ? എല്ലാം മറന്ന്​ പുതു ജീവതത്തിലേക്ക്​ മടങ്ങി വരുന്ന കുട്ടികൾ 18 കഴിഞ്ഞ്​ പീഡനത്തിന്​ ഇരയായ അതേ അന്തരീക്ഷത്തിലേക്ക്​ മടങ്ങിപോയാൽ എന്താകും അവസ്​ഥ.
പട്ടികവിഭാഗം കുട്ടികളാണ്​ പീഡനത്തിന്​ ഇരയാകുന്നവരിൽ ഏറെയും. അടുത്തകാലത്ത്​ നടന്ന സർവേ പ്രകാരം പീഡനത്തിന്​ ഇരയാകുന്നവരിൽ പട്ടികജാതി വിഭാഗത്തിലെ കുട്ടികൾ 25ശതമാനമാണ്​. 22 ശതമാനം പട്ടികവർഗവും 44 ശതമാനം പിന്നാക്ക വിഭാഗങ്ങളും. ജീവിത സാഹചര്യങ്ങളാണ്​ ഇതിന്​ കാരണം. മറ്റൊന്ന്​ തൊഴിൽ രീതിയിൽ വന്ന മാറ്റം. മുൻകാലങ്ങളിൽ കാർഷിക മേഖലയാണ്​ ഇത്തരക്കാർക്ക്​ ജോലി ഉറപ്പ്​ വരുത്തിയിരുന്നത്​. കുട്ടികൾ സ്​കുൾ വിട്ട്​ വിട്ടിലെത്തു​േമ്പാഴെക്കും അമ്മമാരും എത്തിയിരിക്കും. ഇപ്പോൾ കാർഷിക മേഖലയിൽ ​േജാലിയില്ല. കടകളിലും വീടുകളിലും അമ്മമാർക്ക്​ ജോലി. അതൊക്കെ കഴിഞ്ഞ്​ വീട്ടിലെത്തു​േമ്പാൾ രാത്രിയാകും. അതു വരെ പെൺകുട്ടികൾ തനിച്ച്​. അത്​ മുതലെടുക്കാൻ കുടുംബാംഗങ്ങളും എന്നതാണ്​ അവസ്​ഥ. ഇതിന്​ പുറമെയാണ്​ ഫോൺ സൗഹൃദം.
പീഡനത്തിന്​ ഇരയാകുന്ന കുട്ടിയു​െട പിന്നാക്കാവസ്​ഥ അവളോടുള്ള സമീപനത്തിലും കാണാം. അവർ കോളണിവാസികളാണെന്ന കുറ്റപ്പെടുത്തൽ ചില സി.ഡബ്​ളിയു.സി അംഗങ്ങൾ നടത്തിയത്​ ചുണ്ടിക്കാട്ടുന്നത്​ കുട്ടികൾ തന്നെ. അവളുടെ അമ്മ അങ്ങനെയാ, പിന്നെ എങ്ങനെയാ മകൾ നന്നാകുന്നതെന്ന്​ ചോദിക്കുന്നവരും കുറവല്ല. ജാതിയാണ്​ ഇതിനൊക്കെ കാരണമെന്നാണ്​ അത്തരക്കാരുടെ ക​ണ്ടെത്തൽ.

നാല്​

സ്​കുളുകൾ തോറും കൗൺസിലർമാരെ നിയമിച്ചിടുണ്ട്​. എന്നാൽ, അവിടെ വെളിപ്പെടുത്തുന്ന എല്ലാ വിവരങ്ങളും റിപ്പോർട്ട്​ ചെയ്യുന്നില്ല.അറിയുന്ന വിവരങ്ങൾ മൂടിവെക്കപ്പെടുകയാണ്​. സ്​കുളി​െൻറ സൽ​േപ്പരാണ്​ പ്രധാന കാരണം. സ്​ത്രീപക്ഷ കൗൺസലിംഗ്​ അല്ലെന്നതാണ്​ കാരണം.  കണ്ണുർ ജില്ലയിലെ ഒരു സ്​കുളിൽ കൗൺസലിംഗിനിടെയാണ്​ കുട്ടി പിഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്​. ഉടൻ വീട്ടുകാരെയും പ്രതിയേയും വിളിച്ച്​ ചർച്ച നടത്തി പ്രശ്​നം തീർത്തു. പിന്നിട്​ ഏങ്ങനെയോ ചൈൽഡ്​ലൈൻ വഴി അറിഞ്ഞ്​ അന്വേഷിച്ച്​ എത്തിയപ്പോൾ അതൊക്കെ പറഞ്ഞ്​ തീർത്തല്ലോയെന്ന മറുപടി. മലപ്പുറം അരീക്കോട്​ 12വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവവും കൗൺസിലിംഗിൽ പുറത്ത്​ വന്നതാണ്​. പക്ഷെ,കേസ്​ ഒതുക്കി എന്ന്​ മാത്രമല്ല, കുട്ടിയിൽ മോഷണ കുറ്റം ആരോപിച്ചു. കള്ളിയെന്ന വിളി കേട്ട്​ തുടങ്ങിയതോടെയാണ്​ പെൺകുട്ടി ത​ന്നെ ചൈൽഡ്​ ലൈനിൽ വിവരം അറിയിച്ചത്​. പല ഏജൻസികൾ മാറി മാറി അന്വേഷിച്ചതിന്​ ഒട​ുവിൽ കേസ്​എടുത്തു-രണ്ട്​ പ്രതികൾ. ഇതിലൊരാൾ പിടിയിലായി. ഇപ്പോൾ ഇൗ കേസിൽ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിളിച്ച്​ ചേർത്ത യോഗത്തിൽ നിർ​േദശിച്ചിരിക്കുന്നു. പോക്​സോ കേസുകളിൽ 40ശതമാനവും ഇരകൾ തന്നെ നേരിട്ടറിയിച്ച്​ കേസ്​എടുത്തവയാണ്​.
പീഡനത്തിന്​ പുറമെയാണ്​ അന്വേഷണമെന്ന മറ്റൊരു പീഡനം. സൂര്യനെല്ലി കേസിൽ ഇരയെ നാട്​ നീളെ പ്രദർശിപ്പിച്ച്​ തെളിവെടുത്ത്​ ഹൈ കോടതി ഇടപ്പെടലിനെ തുടർന്നാണ്​ നിർത്തിയത്​. അതിനാൽ ഇപ്പോൾ പരസ്യ പ്രദർശനമില്ല. പക്ഷെ, മറ്റ്​ രീതിയിലെ പീഡനം തുടരുന്നു. ഇതിൽ പ്രധാനമാണ്​ മൊഴി എടുക്കൽ. ഒാരോ ഏജൻസികളും മാറി മാറി കുട്ടിയിൽ നിന്നും മൊഴിയെടുക്കുന്നു. എന്ത്​, ഏങ്ങനെ,എവിടെ വെച്ച്​ സംഭവിച്ചുവെന്ന്​ ദൃക്​സാക്ഷി വിവരണം പോലെ ആവർത്തി​േക്കണ്ടി വരുന്നു.  കുട്ടികളു​െട മാനസികാവസ്​ഥയെ കുറിച്ച്​ മൊഴിയെടുക്കുന്നവർക്ക്​ ചിന്തയില്ല, ഏങ്ങനെയെങ്കിലും കേസ്​ അവസാനിപ്പിച്ച്​ പോക​െട്ടയെന്നാകും അവരുടെ മനസിൽ.
കണ്ണുരിൽ സ്​കുൾ വിദ്യാർഥിനി പീഡനത്തിനിരയായത്​ 16 ഇടത്താണ്​. ഇൗ 16 ഇടങ്ങളിലും കുട്ടിയെ കൊണ്ട്​ പോയി മെഡിക്കൽ പരിശോധാന നടത്തണമെന്നായി പൊലീസ്. പറ്റില്ലെന്ന വാശിയിൽ നിർഭയ കേന്ദ്രവും. പല സ്​റ്റേഷനകളുടെയും കോടതികളുടെയും പരിിധിയിലായതിനാൽ അവിടെങ്ങളിലൊക്കെ കൊണ്ട്​ പോയി മൊഴി എടുത്താണ്​ പൊലീസ്​ പ്രതികരിച്ചത്​. ഇൗ കുട്ടിയെ സ്​കുൾ യുണിഫോമിലാണ്​ ലോഡ്​ജുകളിലൊക്കെ കൊണ്ട്​ നടന്നത്​. സാധാരണക്കാരൻ ലോഡ്​ജിലെത്തിയാൽ തിരിച്ചറിയൽരേഖയടക്കം നൽകണം.
മൊഴിയെടുക്കലും ശിശു സൗഹൃദമാകണം. ഇപ്പോൾ സി​െഎ മാർക്ക്​ വരെ പരശീലനം നൽകാറുണ്ട്​. എന്നാൽ, മൊഴിയെടുക്കുന്നത്​ പലപ്പോഴും വനിത സിവിൽ പൊലീസ്​ ആഫീസർമാക്കാണ്​. പരിശീലനം വേണ്ടതും അവർക്കാണ്​. താനും അമ്മയാണെന്ന ചിന്ത അവർക്കുമുണ്ടാകണം. ആവർത്തിച്ച്​ മൊഴിയെടുത്താലും നിസാര വകുപ്പുകൾ ചേർത്ത്​ കേസ്​ എടുക്കുന്നുവെന്നതിൻറ ഉദാഹരണമാണ്​ തിരുവനന്തപുരം ചാലയിൽ നിന്നുള്ളത്​. ഒരാൾ അഞ്ച്​ കേസുകളിൽ പ്രതിയാണ്​. ഇര പട്ടികജാതി സമുദായത്തിൽ നിന്നുള്ള കുട്ടിയായതിനാൽ പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം കൂടി ചേർക്കണമന്ന ആവർത്തിച്ച ആവശ്യം ​​പൊലീസ്​ പരിഗണിച്ചില്ല. കേരള പൊലീസ്​ ആക്​ട്​ പ്രകാരമായിരിക്കും കേസ്​ എടുക്കുക. പിന്നിടായിരിക്കും പോക്​സോ കേസ്​ എടുത്തിട്ടില്ലെന്ന വിവരം അറിയുക. അപ്പോഴെക്കും അനുരഞ്​ജന ചർച്ചകളും ആരംഭിച്ചിരിക്കും. വീടുകളിൽ പീഡിപ്പിക്കപ്പെടുന്ന ഇരകളെ നിർഭയ കേന്ദ്രങ്ങളിൽ അയക്കാതെ സുരക്ഷിത കേന്ദ്രത്തി​േലക്ക്​ അയക്കാമെന്ന വകുപ്പും ചൂഷണം ചെയ്യുന്നുണ്ട്​. വല്യമ്മ,ചെറിയമ്മ എന്നൊക്കെ പറഞ്ഞ്​ ഇരയെ അയക്കുന്നത്​ യഥാർഥത്തിൽ പ്രതിയുശട സംരക്ഷണത്തിലായിരിക്കും. പറവുർ പെൺവാണിഭ കേസിലെ പ്രതിയായ സ്​ത്രി തിരുവനന്തപുരത്തെ നിർഭയ കേന്ദ്രത്തിൽ കഴിയുന്ന മറ്റൊരു കേസിലെ ഇരയുടെ രക്ഷിതാവായി എത്തിയ സംഭവമുണ്ട്​.-സംശയം​ തോന്നി തിരിച്ചറിയൽ​ രേഖക​ൾ ചോദിച്ച​തോടെ സ്​ഥലം വിട്ടു. പ്രതികൾക്ക്​ വേണ്ടി രാഷ്​ട്രിയക്കാരടക്കം നിരവധി പേരുണ്ടാകും. പക്ഷെ, ഇരക്കൊപ്പം ആരുമില്ല. നിത്യനിദ്രയിലാണ്ടാണ്​  ചൈൽഡ് ലൈനും  ചൈൽഡ് വെൽഫെയർ കമ്മിറ്റികളും എന്നാണ്​ പരാതി നൽകിയ കൊല്ലം ജില്ലയിലെ രക്ഷിതാവ്​ പറഞ്ഞത്​. ചൈൽഡ്​ ​​ൈലനിൽ പരാതിപ്പെട്ട മുവാറ്റുപുഴ രണ്ടാർക്കരയിൽ അലക്ക്​ കട നടത്തിയിരുന്ന തമിഴ്​നാട്​ സ്വദേശിക്ക്​ മകളുമായി രാത്രിയിൽ നാട്​ വിടേണ്ടി വന്നു.