കേരളത്തിെൻറ പ്രകൃതിയെ ഏറെ സ്നേഹിച്ച മഹാത്മ ഗാന്ധി അഞ്ച് തവണ ഇവിടം സന്ദർശിച്ചു. അന്ന് നിലനിന്നിരുന്ന അയിത്തത്തെയും തൊട്ട് കൂടായ്മയേയും എതിർത്തിരുന്ന ഗാന്ധിജി അധ:സ്ഥിതരുടെ നേതാവ് അയ്യങ്കാളിയെ നേരിൽ കാണാൻ വെങ്ങാനൂരിലും എത്തി. ആകെ 43 ദിവസം അദേഹം കേരളത്തിൽ ചെലവഴിച്ചു. വന്നപ്പോഴൊക്കെ പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ സമയം കണ്ടെത്തിയിരുന്നു.
1920 ആഗസ്ത് 18നാണ് ആദ്യമായി മലയാളക്കരയിൽ എത്തിയത്. നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രാചരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് വന്നിറങ്ങിയത്. േകാഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഒത്ത് ചേരലിൽ അദേഹം സംബന്ധിച്ചു. ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് അദേഹം മംഗലാപുരത്തേക്ക് പോയി. 1925 മാർച്ചിലാണ് അടുത്ത സന്ദർശനം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. മാർച്ച് എട്ടിനും ഒമ്പതിനും കൊച്ചിയിലായിരുന്നു. ശ്രീനാരായണ ഗുരുവിനെയും തിരുവിതാംകുർ ഭരണാധികാരികളെയും സന്ദർശിച്ചു. പത്തിന് വൈക്കത്ത് എത്തി. പൗരസ്വീകരണവും പൊതുസമ്മേളനവും തുടങ്ങി വിവിധ പരിപാടികൾ. 11ന് ആലപ്പുഴയിൽ, 12ന് കൊല്ലം, തുടർന്ന് വർക്കലയിൽ തിരുവിതാംകുർ മഹാറാണിയെ സന്ദർശിച്ചു. അന്ന് ശിവഗിരിയിലായിരുന്നു താമസം.13ന് തിരുവനന്തപുരത്തും 14ന് ബാലരാമപുരത്ത് പുലയ സ്കൂൾ സന്ദർശിച്ച ശേഷം കന്യാകുമാരിയിലെത്തി. കടൽകടന്ന് സഞ്ചരിച്ചുവെന്ന കാരണത്താൽ കന്യാകുമാരിയിൽ ക്ഷേത്ര പ്രവേശനം നിഷേധിച്ചുവെന്നും രേഖകൾ. നാഗർകോവിലിലായിരുന്നു താമസം.15ന് തിരുവനന്തപുരത്ത് മടങ്ങി വന്നു. തുടർന്ന് തിരുവല്ല,കോട്ടയം വഴി വൈക്കത്ത് എത്തി. 16നും വൈക്കത്ത് തുടർന്നു. 17ന് വിവിധ പരിപാടികൾ സംബന്ധിച്ചു. 18നായിരുന്നു ആലുവയിൽ എത്തിയത്. തുടർന്ന് തൃശുർക്ക്. 19ന് പാലക്കാട് സ്വീകരണത്തിന് ശേഷം കേരളം വിട്ടു.
1927 ഒക്ടോബർ ഒമ്പതിന് നാഗർകോവിലിൽ നിന്നാണ് തിരുവനന്തപുത്ത് എത്തിയത്. അന്നും പിറ്റേന്നും തിരുവന്തപുരത്ത് വിവിധ പരിപാടികളിൽ സംബന്ധിച്ചു. 11ന് കൊല്ലം, 12ന് ആലപ്പുഴ, 13ന് കൊച്ചി, 14ന് തൃശൂർ, 15ന് പാലകാട് വഴി കോയമ്പത്തുർക്ക് പോയ ഗാന്ധിജി 25ന് വീണ്ടും എത്തി. ഒറ്റപ്പാലം, ഷൊർണുർ, തളിപറമ്പ് വഴി കോഴിക്കോേടക്കായിരുന്നു യാത്ര. പട്ടികജാതി സമ്മേളനത്തിലും സംബന്ധിച്ചു.
1934 ജനുവരി 10നായിരുന്നു അടുത്ത വരവ്.ഹരിജന ഫണ്ട് പിരിവിനാണ് ഇത്തവണത്തെ വരവ്. വടകരയിെൽ സ്വീകരണത്തിനിടെ കൗമുദിയെന്ന പെൺകുട്ടി താൻ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംഭാവന നൽകിയത് ഇൗ യാത്രക്കിടയിലായിരുന്നു. പാലക്കാട്, ഒറ്റപ്പാലം വഴി ഗുരുവായൂരിലെത്തി. 11ന്ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ യോഗങ്ങൾ. 12ന് പയ്യന്നുർ വഴി കണ്ണുരിൽ. 13ന് തലശേരി,കോയിലാണ്ടി വഴി കോഴിക്കോട്. 14നാണ് കൽപ്പറ്റയിൽ പോയി കോഴികോട് മടങ്ങിയെത്തി കടപ്പുറത്തെ യോഗത്തിൽ സംസാരിച്ചു.15നും കോഴിക്കോട്. 16ന് തൃശൂരിലെത്തി. 17ന് പട്ടികജാതി കോളനികൾ സന്ദർശിച്ചു. ആലുവ യു.സി.കോളജിലെ പ്രസംഗ ശേഷം കൊച്ചിയിൽ. 18ന് എറണാകുളത്തും കുട്ടനാടും. 19ന് കോട്ടയത്ത് സ്വീകരണം. അടൂർ, പന്മന സന്ദർശനവും. 20ന് തിരുവനന്തപുരത്ത് എത്തി. 21ന് വിവിധയിടങ്ങളിൽ പട്ടികജാതി സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
1937 ജനുവരിയിൽ എത്തിയപ്പോഴാണ് വെങ്ങാനൂരിൽ അയ്യങ്കാളിയെ സന്ദർശിച്ചത്. 14നായിരുന്നു അത്. അയിത്ത ജാതിക്കാരനായ അയ്യങ്കാളിയെ കാണാൻ ഗാന്ധിജി എത്തുന്നുവെന്നത് വലിയ വാർത്തായയിരുന്നു അന്ന്. ക്ഷേത്ര പ്രവേശന വിളംബരാമായിരുന്നു ഇൗ കൂടിക്കാഴ്ചക്ക് അടിസ്ഥാനം. അന്ന് അയ്യങ്കാളിയോട് ഗാന്ധിജി ചോദിച്ചു-താങ്കൾക്ക് എന്ത് വേണം? നീരക്ഷനായ അയ്യങ്കാളിയുടെ മറുപടി വേഗത്തിലായിരുന്നു-നൂറ് ബി എ ക്കാരെ. 12ന് േകരളത്തിൽ എത്തിയ ഗാന്ധിജി വർക്കല, പാരിപ്പള്ളി, കൊല്ലം, തട്ടാരമ്പലം, ഹരിപ്പാട്, തകഴി, ചേർത്തല, വൈക്കം, ഏറ്റുമാനൂർ, കോട്ടയ, ചങ്ങനാശേരി, തിരുവല്ല, ചെങ്ങനുർ, ആറന്മുഴ പന്തളം, കൊട്ടാരക്കര എന്നിവിടങ്ങൾ സന്ദർശിച്ച് 21നാണ് മടങ്ങിയത്.