Pages

06 June 2018

ടൂറിസം സൃഷ്​ടിക്കുന്ന പരിസ്​ഥിതി ആഘാതം




വംശനാശ ഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിയെന്ന ചെടിക്ക്​ വേണ്ടി  പ്രഖ്യാപിച്ച സംരക്ഷണ കേന്ദ്രത്തെ ചൊല്ലിയുള്ള വിവാദം ഒരു ഭാഗത്ത്​, ഇതേ നിലക്കുറിഞ്ഞിയെ ഉയർത്തി കാട്ടി വിനോദ സഞ്ചാരികളെ കേരളത്തിലേക്ക്​  ക്ഷണിക്കുന്ന സംസ്​ഥാന സർക്കാർ മറുഭാഗത്ത്.​ ഇതിനിടെയിലാണ്​ ഇത്തവണ പരിസ്​ഥിതി ദിനം ആചരിക്കുന്നത്​.  ഏറെ പരിസ്​ഥിതി ​പ്രാധാന്യമുള്ള നീലക്കുറിഞ്ഞിയേയും ടുറിസത്തിന്​ വേണ്ടി വിപണനം ചെയ്യുന്നതിന്​ അപ്പുറത്തേക്ക്​ പരിസ്​ഥിതി സംരക്ഷണത്തെ കേരളം കാണുന്നില്ല. പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണ്​ വിനോദ സഞ്ചാരത്തെ കേരളം പ്രോൽസാഹിപ്പിച്ചത്​. ദൈവത്തിൻറ സ്വന്തം നാടെന്ന മുദ്രാവാക്യത്തിലൂടെ സഞ്ചാരികളെ കേരളത്തിലേക്ക്​ ക്ഷണിച്ചു. 1980കളുടെ അവസാനമാണ്​ ദൈവത്തിൻറ സ്വന്തം നാടെന്ന മു​ദ്രാവാക്യം കേരളം സ്വീകരിച്ചതും വിനോദ സഞ്ചാര മേഖലക്ക്​ വലിയ പ്രാധാന്യം നൽകിയതും. ഇതിന്​ ശേഷം പുകയില്ലാത്ത വ്യവസായം കേരളത്തിന്​ സമ്മാനിച്ച പാരിസ്​ഥിതിക നശീകരണതിൻറ കണക്കെടുപ്പ്​ ഇനിയും ഉണ്ടായിട്ടില്ല.
സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ പരിസ്​ഥിതി ഭീഷണി ഉയർത്തുന്നത്​​ അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങളാണ്​. വിവിധ മേഖലകളിൽ നിന്നായി ടൂറിസം വികസനത്തിന്​ വേണ്ടിയുള്ള ആവശ്യം ഉയർന്ന്​ വരുന്നുമുണ്ട്​. കടലും കായലും പുഴയും കരയും മലയും പുൽമേടുകളും ടുറിസത്തി​െൻറ പേരിൽ മലിനപ്പെടുന്നു. പ്ലാസ്​റ്റിക്​ സൃഷ്​ടിക്കുന്ന മലിനികരണമാണ്​ ഇത്തവണത്തെ പരിസ്​ഥിതി ദിന സന്ദേശം. എന്നാൽ, സംസ്​ഥാനം നേരിടുന്ന ഗുരുതരമായ ഭീഷണിയും പ്ലാസ്​റ്റിക്കാണ്​. വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്​റ്റിക്​ വന്യജീവികളുടെ ജീവനും അപായപ്പെടുത്തുന്നു.
12 വർഷത്തിന്​ ശേഷം ഇത്തവണ നീലക്കുറിഞ്ഞി പൂക്കുന്നതിന്​വേണ്ടി കാത്തിരിക്കുന്നത്​ വിനോദ സഞ്ചാര മേഖലയാണ്​. ഇതിന്​ മുമ്പ്​ ഒാരോ തവണയും പരിസ്​ഥിതി പ്രവർത്തകർ മാത്രമായിരുന്നു കുറിഞ്ഞിക്കാലം എത്തുന്നത് പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, അതിന്​ വിത്യസ്​തമായി മാസങ്ങൾക്ക്​ മുമ്പ്​ ത​ന്നെ വിനോദ സഞ്ചാര മേഖല കുറിഞ്ഞിപുക്കൾക്ക്​ വേണ്ടി പ്രചരണം തുടങ്ങി. സംസ്​ഥാന സർക്കാരും വലിയ പ്രചരണമാണ്​ നൽകുന്നത്​. അപ്പോഴും കുറിഞ്ഞിചെടികൾ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നില്ല. മൂൻകാലങ്ങളിൽ കുറിഞ്ഞി പൂത്തിരുന്ന സ്​ഥലങ്ങളിൽ ഇപ്പോൾ ചെടിയില്ല. ആകെയുള്ളത്​ സംരക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ്​.ഇത്തവണ വിപണനം ചെയ്​താൽ ഇനി ഒരു വ്യാഴവട്ടത്തിന്​ ശേഷമല്ലെയെന്ന ചിന്ത, ഇതിനെ വിപണനം ചെയ്യുന്നവർക്കും ഇല്ലാതില്ല.
അതിരപ്പള്ളി അടക്കം വനമേഖലയുടെ പോകുന്നവർ റോഡിൽ ശ്രദ്ധിച്ചാലറിയാം ചെറിയ പാമ്പുകൾ അടക്കം ഒ​േട്ടറെ ചെറുജീവികൾ ചതഞ്ഞരഞ്ഞ്​ കിടക്കുന്നത്​. ഇതിന്​ പുറമെ വന്യജീവികളെ പേടിപ്പെടുത്തുന്ന തരത്തിൽ ഹോൺ അടിച്ച്​ ചീറിപായുന്ന വാഹനങ്ങൾ, വനത്തിൽ മദ്യപിച്ച ശേഷം കുപ്പികൾ കാട്ടിൽ ഉപേക്ഷിക്കുന്നവർ. പത്തനംതിട്ടയിലെ ഗവിയിലും വയനാടിലെ കുറുവ ദ്വിപിലും നിയന്ത്രണമില്ലാതെ സന്ദർശനം അനുവദിക്കണമെന്ന ആവശ്യവും മറുഭാഗത്ത്​. ഹൗസ്​ബോട്ട്​ വന്നതോടെ അന്തർശേദിയ പ്രാധാന്യമുള്ള വേമ്പനാട്​ കായൽ മലിനപ്പെട്ടു. 2014​െല പഠനമനുസരിച്ച്​ 328 ഹൗസ്​ ബോട്ടുകൾക്കാണ്​ വേമ്പനാട്​ കായലിൽ അന​ുമതി നൽകാവുന്നത്​. വിസ്​തൃതി,ആഴം തുടങ്ങി പല ഘടകകൾ കണക്കിലെടുത്താണ്​ കോഴിക്കോട്​ ജലവിഭവ മാനേജ്​മെൻറ കേന്ദ്രത്തിൻറ ഇൗ പഠന റിപ്പോർട്ട്​. എന്നാൽ, ആയിരത്തിലേറെ ബോട്ടുകൾ അവിടെയുണ്ട്​. അഷ്​ടമുടിക്കായലിലും ഇത്​ തന്നെ അവസ്​ഥ. വൈദ്യ​ുതി ബോർഡിൻറ ജലസംഭരണികളിൽ ബോട്ടുകളാണ്​ വില്ലൻ. ഹൗസ്​ ബോട്ടുകളിൽ നിന്നും മനുഷ്യമാലിന്യമടക്കം വെള്ളത്തിൽ തള്ളുന്നുവെങ്കിൽ മറ്റ്​ ജലസംഭരണികളിലെ ബോട്ടുകളിൽ നിന്നും ഡീസലടക്കം വെളളത്തിൽ ചേരുന്നു. സഞ്ചാരികൾ പ്ലാസ്​റ്റിക്കടക്കം ഉപേക്ഷിക്കുന്നു. ഇത്​ മൽസ്യസമ്പത്തടക്കം നശിക്കാൻ കാരണമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യമാലിന്യമടക്കം പുഴകളിലേക്ക്​ തുറന്ന്​ വിടുന്നുവെന്ന വിവരം പുറത്ത്​ വന്നതും മറക്കാറായില്ല. കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴകളിലേക്കാണ്​ ഹോട്ടൽ മാലിന്യ പൈപ്പുകൾ തുറന്ന്​ വെക്കുന്നത്​.
കടൽ തീരങ്ങളിലും മലമുകളിലും വൻറിസോർട്ടുകൾ ഉയരുന്നത്​ ഒരു തരത്തിലുള്ള പരിസ്​ഥിതി ആഘാത പഠനവും നടത്തിയിട്ടല്ല. കെട്ടിടങ്ങളുടെ ഉയരത്തിന്​ നിയന്ത്രണം വേണമെന്ന ശിപാർശയും നടപ്പായിട്ടില്ല. ഇതിന്​ പുറമെയാണ്​ മൂന്നാറും വാഗമണും അടക്കം ഹൈറേഞ്ചുകളിൽ പുൽമേടും പുഴയും കയ്യേറിയുള്ള കെട്ടിട നിർമ്മാണം. ജലസ്രോതസുകളാണ്​ നശിപ്പിക്കപ്പെടുന്നത്​. കുറിഞ്ഞി സ​​േങ്കതത്തിന്​ എതിരെയുള്ള വെല്ലുവിളിയും കയ്യേറ്റക്കാരുടെതാണ്​. ഒരുവ്യാഴവട്ടം മുമ്പ്​ പ്രഖ്യാപിച്ച കുറിഞ്ഞി സ​​േങ്കത്തിൻറ അവസാന വിജ്ഞാപനം ചെയ്യാൻ തടസമാകുന്നതും ഇത്​മുലമാണ്​. ഒരു ഭാഗത്ത്​ നീലകുറിഞ്ഞിയെ വിപണനം ചെയ്യുന്ന സർക്കാർ,മറുഭാഗത്ത്​ കുറിഞ്ഞി സ​േങ്കതത്തിന്​ കത്തിവെക്കുന്നു.
വൃക്ഷ​ൈതകൾ നടുന്നതും വിതരണം ചെയ്യുന്നതും ആയിരിക്കരുത്​ ലോക പരിസ്​ഥിതി ദിനാചരണം. ഇത്തവണയെങ്കിലും ​ടുറിസംസൃഷ്​ടിക്കുന്ന പരിസ്​ഥിതി ആഘാതം പഠന വിഷയമാക്കണം. പരിസ്​ഥിതി പ്രാധാന്യമുള്ള മേഖലകളിലാണ്​ ടുറിസം പദ്ധതികൾ എന്നതിനാൽ പരിസ്​ഥിതി ആഘാത പഠനവും നിർബന്ധമാക്കണം. അതല്ലെങ്കിൽ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയായിരിക്കും ഫലം.