Pages

24 January 2018

മൂന്നാറിലെ ​പെൺപള്ളികൂടം 60 വർഷം പിന്നിടു​േമ്പാൾ



മൂന്നാറിലെ പെൺപള്ളികൂടം 60വർഷം പിന്നിടുകയാണ്​. സമാപന ചടങ്ങിലേക്ക്​ ക്ഷണമുണ്ട്​. പക്ഷെ, പോകാൻ കഴിയില്ല.
ലിറ്റിൽ ഫ്ലവർ ഗേൾസ്​ ഹൈസ്​കൂളിനെ പൂർണമായി പെൺപള്ളികൂടമെന്ന്​ പറയാൻ കഴിയുമോ? ആദ്യ കാലത്ത്​ ഏഴാം ക്ലാസ്​ വരെ ആൺകുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു. പിന്നിടത്​ അഞ്ചാം ക്ലാസാക്കി ചുരുക്കിയെന്നാണ്​ അറിവ്​. എന്തായാലും എനിക്ക്​ പ്രവേശനം തന്നില്ല. നാലാം ക്ലാസി​ലേക്കാണ്​ എനിക്ക്​ വേണ്ടി പിതാവ്​ പ്രവേശനം തേടിയത്​. പക്ഷെ, അന്നത്തെ ഹെഡ്​മിസ്​ട്രസ്​ സിസ്​റ്റർ ലില്ലിയൻ ഒറ്റയടിക്ക്​ പറഞ്ഞു, നിനക്ക്​ അഡ്​മിഷനില്ലെന്ന്​. എന്നാൽ, ആ സമയത്ത്​ തന്നെ എൻറ ഇളയ സഹോദരിക്ക്​ പ്രവേശനം നൽകിയിരുന്നു. പിന്നിട്​ മറ്റൊരു സഹോദരിക്കും പ്രവേശനം നൽകി.
അഡ്​മിഷൻ നിഷേധിച്ചുവെങ്കിലും നമുക്ക്​ സ്​കുളിനെ ഉപേഷിക്കാൻ കഴിയില്ലല്ലോ. എൻറ പിതാവിൻറ പ്രിയ ശിഷ്യൻ നെൽസൺ ചേട്ടൻ താമസിച്ചിരുന്നത്​ സ്​കൂളിന്​ അടുത്തായിരുന്നു. മിക്കവാറും ഞങ്ങൾ കുട്ടികളും വീട്ടിലുണ്ടാകും. അതിനാൽ തന്നെ കോൺവെൻറ്​ സ്​കൂളിലെ യുവ​ജനോൽസവം, വാർഷികം എന്നിവക്കൊക്കെ ഞങ്ങളും കാഴ്​ചക്കാരായി. ഒരിക്കൽ സയൻസ്​ എക്​സിബിഷൻ നടത്തിയ​പ്പോഴും കാഴ്​ചക്കാരനായി ഞാനുണ്ടായിരുന്നു.
പിന്നിട്​ ഞാൻ കോൺവെൻറ്​ സ്​കുളിലെത്തിയിരുന്നത്​ തനിച്ചായിരുന്നില്ല. മുന്നാർ ഗവ. ഹൈസ്​കുളിലെ വിദ്യാർഥികൾക്കൊപ്പം മുദ്രാവാക്യമൊക്കെ വിളിച്ച്​ എത്രയോ തവണ ഗേറ്റിനടുത്ത്​ എത്തി. മുദ്രവാക്യം വിളി കേൾക്കുന്നതോടെ സിസ്​റ്റർ ലില്ലിയൻറ നിർദേശ പ്രകാരം കൂട്ടമണി മുഴങ്ങും. അതോടെ വന്ന അതേ ആവേശത്തിൽ തിരിച്ച്​ ടൗണിലേക്കും. അന്ന്​ ബോർഡിംഗ്​ സ്​കുൾ കൂടിയായിരുന്നു എൽ.എഫ്​.ജി.എച്ച്​.എസ്​. എസ്​​റ്റേറ്റുകളിൽ നിന്നുള്ള പെൺകുട്ടികൾക്ക്​ വേണ്ടിയായിരുന്നു ഹോസ്​റ്റൽ. സമരം പൊളിക്കാൻ ഇത്​ ഒരു മറയാക്കിയിരുന്നു സിസ്സർമാർ. ബോർഡിംഗിലെ കുട്ടികൾ എന്ന പേരിൽ ഒമ്പത്​ പത്താ ക്ലാസുകാരെ കോൺവെൻറിലേക്കയക്കും. ഞങ്ങൾ റോഡിലെത്തു​​​​േമ്പാൾ ക്ലാസും തുടരും.
ആ ഒരു കാലം കഴിഞ്ഞതോടെ ഞാൻ സ്​കുളി​െൻറ മിത്രമായി. സിസ്റ്റർ ലില്ലിയനും പിന്നിട്​ ഹെഡ്​മിസ്​ട്രസായ സിസ്സർ മാർഗരേറ്റും സിസ്​റ്റർ മാർക്കും സിസ്​റ്റർ മേഴ്​സിയുമൊക്കെ വലിയ അടുപ്പക്കാരായി. മരണത്തിന്​ ഏതാണ്ട്​ ഒരാഴ്​ച മുമ്പ്​ വരെ സിസ്​റ്റർ മാർക്ക്​ (സിസ്​റ്റർ അൽഫോൺസ) വിളിക്കുമായിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്ന സിസ്റ്റർ എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിക്കെ മരിച്ചു.
ഒരിക്കൽ സമരക്കാര​ുടെ നേതാവായിരുന്ന എനിക്ക്​ പിന്നിട്​ പലതവണ സ്​കുളിൽ പ്രസംഗിക്കാൻ അവസരം തന്നു. മുഴുവൻ സമയ മാധ്യമ പ്രവർത്തകനായി മൂന്നാർ വിടുന്നത്​ വരെ ആ ബന്ധം തുടർന്നു.
എനിക്ക്​ കോൺവെൻറ്​ സ്​കുളിൽ പ്രവേശനം തന്നില്ലെങ്കിലും സ്​കുൾ പ്രവർത്തിച്ച്​ തുടങ്ങിയ അതേ ക്ലാസ്​മുറിയിലാണ്​ ഞാൻ ആദ്യാക്ഷരം കുറിച്ചത്​ എന്ന പ്രത്യേകതയുണ്ട്​. അതായത്​ എന്നെ തോൽപിക്കാൻ കഴിഞ്ഞില്ലെന്ന്​. 1957ൽ മൂന്നാർ മൗണ്ട്​ കാർമ്മൽ പള്ളിയോട്​ ചേർന്ന പാരിഷ്​ ഹാളിലാണ്​ ലിറ്റിൽ ഫ്ലവർ ഗേൾസ്​ സ്​കുൾ പ്രവർത്തിച്ച്​ തുടങ്ങിയത്​. പിന്നിട്​ സ്​കുൾ നല്ലതണ്ണിയിലേക്ക്​ മാറിയതോടെ അവിടെ റോസമ്മ ടീച്ചറുടെ ബേബി ക്ലാസ്​ ആരംഭിച്ചു. അവിടെയാണ്​  ഞാൻ ആദ്യാക്ഷരം കുറിച്ചത്​.
എത്രയോ മിടുക്കർ ഇൗ പെൺപള്ളികൂടത്തിൽ നിന്നും പുറത്തിറങ്ങി. ​െഎ.പി.എസുകാരിയും ​െഎ പി എസുകാരനും ഡോക്​ടർമാരും എൻജിനിയറമാരും അദ്ധ്യാപികമാരും തുടങ്ങി എത്രയോ പേർ. അവരിൽ സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നത്​ സുര്യനെല്ലിയിലിലെ ആ പെൺകുട്ടിയാണ്​. അവൾ ഇൗ സ്​കൂളിലെ വിദ്യാർഥിനിയായിരുന്നല്ലോ. വിധി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ജൂബിലി ആഘോഷ സമാപനത്തിന്​ എല്ലാ വിധ ആശംസകളും നേരുന്നു.