തൃശൂരിലെ മൃഗശാലക്ക് ഒടുവിൽ ശാപമോക്ഷമായി.പറവട്ടാനി റിസർവ് വനത്തിലെ പുത്തുരിൽ സുവോളജിക്കൽ പാർക്കിൻറ ഒന്നാം ഘട്ടം ഉൽഘാടനം ചെയ്യപ്പെട്ടു. സാംസ്കാരിക വകുപ്പിൻറ നിയന്ത്രണത്തിലുള്ള തൃശൂർ മൃഗശാല വനം വകുപ്പിന് കൈമാറപ്പെട്ടുവെന്ന വിശേഷവും ഇൗ മാറ്റത്തിനുണ്ട്. ഇങ്ങനെയൊരു ആശയത്തിന് വഴിമരുന്നിടാൻ കഴിഞ്ഞതിൽ എനിക്കാകെട്ട വലിയ സന്തോഷവും.
ഞാൻ ഇടുക്കി മാധ്യമത്തിൽ ജോലി ചെയ്യുേമ്പാൾ തന്നെ തൃശൂർ മൃഗശാലയുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ കൊടുങ്ങല്ലൂർ
സ്വദേശിയായ അജിത് എന്ന ഞങ്ങളുടെ കൊച്ചപ്പനും തിരുവാങ്കുളം നേച്ചർ ലൗവേഴ്സ് സൊസൈറ്റിയുമായുള്ള
ബന്ധമായിരുന്നു ഇതിന് കാരണം.തൃശൂരിലെ ഫ്രണ്ട്സ് ഒാഫ് സൂവിൻറ പ്രവർത്തകർ സുഹൃത്തുക്കളാണെന്നത്
മറ്റൊരു കാരണവും. സ്ഥലം മാറി തൃശൂരിൽ എത്തിയപ്പോൾ മൃഗശാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ
കൂടുതൽ ശ്രദ്ധിച്ചു. തൃശൂർ നഗര ഹൃദയത്തിലെ 13 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല
പുത്തുരിലേക്ക് മാറ്റണമെന്ന നിർദേശം അതിന് മുേമ്പ സജീവമായിരുന്നു.എന്നാൽ, സാംസ്കാരിക
വകുപ്പിൻറ ഉടമസ്ഥിതിയിലുള്ള മൃഗശാലക്ക് എങ്ങനെയാണ് പുത്തൂരിലെ വനഭൂമി കൈമാറുക? വനമിതര
ആവശ്യത്തിന് ഭൂമി നൽകാൻ കടമ്പകൾ ഏറെയാണ്. കേന്ദ്രാനുമതി വേണം, ഇരട്ടി സ്ഥലത്ത്
ബദൽ വനവൽക്കരണം വേണം…….അങ്ങനെ കടമ്പകൾ ഏറെ. പക്ഷെ ഇതൊന്നും ആരും ഗൗരവമായി കണ്ടില്ല.
ഇതിനിടെയാണ് തൃശൂർ ജില്ലക്കാരനായ കെ.പി.വശ്വനാഥൻ വീണ്ടും വനം മന്ത്രിയായത്.
തൃശൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിന് വന്നപ്പോൾ ഭൂമി പ്രശ്നം ഞാൻ ശ്രദ്ധയിൽപ്പെടുത്തി.
നേരത്തെ മലയോര ജില്ലകളിലെ വനഭൂമി പട്ടയത്തിന് കേന്ദ്രം അനുമതി നിഷേധിച്ചപ്പോഴും
വിശ്വനാഥനായിരുന്നു മന്ത്രി. അതിൻറ കുരുക്കഴിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും.സംസ്കാരിക
വകുപ്പിന് വനഭൂമി നൽകാൻ കഴിയില്ലല്ലോ എന്ന സാേങ്കതിക പ്രശ്നമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
തൃശൂർ മൃഗശാല വനം വകുപ്പ് ഏറ്റെടുത്താൽ, റിസർവ് വന ഭൂമി കൈമാറ്റം വനമിതര പ്രവർത്തനമാകില്ലല്ലോയെന്ന്
ഞാൻ പറഞ്ഞപ്പോൾ മന്ത്രി യോജിച്ചു.സാംസ്കാരിക വകുപ്പ് തൃശൂർ മൃഗശാല വിട്ട് തന്നാൽ
ആലോചിക്കാമെന്നായി മന്ത്രി. വൈകാതെ വിശ്വനാഥൻ രാജിവെച്ചു.പിന്നിട് ഒരിക്കൽ സാംസ്കാരിക
മന്ത്രി എ.പി.അനിൽകുമാർ വന്നപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടി. മൃഗശാല സാംസ്കാരിക
പ്രവർത്തനമാണോയെന്ന സംശയമാണ് എനിക്കുണ്ടായിരുന്നത്.
ഭരണം മാറി. തൃശൂരിൽ നിന്നും കെ.പി.രാജേന്ദ്രൻ മന്ത്രിയായി.ഒല്ലൂരിൽ
നിന്നുള്ള രാജാജി നിയമസഭയുടെ പരിസ്ഥിതി സമിതി ചെയർമാനും.പുത്തൂരിലെ വനഭൂമിയിൽ മൃഗശാല
സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. അപ്പോഴും വനഭൂമി വിട്ട് കിട്ടിയിരുന്നില്ല. വനഭൂമിയിൽ
കല്ലിട്ടാൽ വനം വകുപ്പിന് കേസ് എടുക്കാം. ഒടുവിൽ പ്രവർത്തനം നിലച്ചു. തൃശൂർ മൃഗശാല
വനം വകുപ്പിന് കൈമാറിയാൽ പ്രശ്നം തീരുമെന്നും കേന്ദ്ര സൂ അതോറിറ്റിയുടെ വിലക്ക്
നീങ്ങുമെന്നും മന്ത്രിയുടെയും രാജാജി എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തി. മാധ്യമത്തിലൂടെ
ഇൗ വിഷയം ചർച്ചക്ക് കൊണ്ട് വന്നു. ഫയലിന് ജീവൻ വെച്ചു. മൃഗശാല കൈമാറുന്നതിന് സാംസ്കാരിക
വകുപ്പിന് താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ഫയൽ നീങ്ങി.ഒടുവിൽ 2012 ഫെബ്രുവരി
24ന് ഉത്തരവിറങ്ങി. കെ.ബി.ഗണേശ്കുമാറായിരുന്നു വനം മന്ത്രി.െഎ.എഫ്.എസ് ഉദ്യോഗസ്ഥനായ
സി.എസ്.യാലാക്കിയെ സ്പെഷ്യൽ ആഫീസറായി നിയമിച്ചു. തിരുവനന്തപുരം മൃഗശാലയുടെ ഡയറക്ടറായി
പ്രവർത്തിച്ച പരിചയം അദേഹത്തിനുണ്ടായിരുന്നു. വി.ഗോപിനാഥായിരുന്നു അന്ന് വനം വകുപ്പ്
മേധാവി. മൃഗശാല വിദഗ്ധൻ ജോൺ കോക്കിനെ വിളിച്ച് വരുത്തിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
1885ൽ വിയ്യൂരിൽ ആരംഭിച്ച മൃഗശാലയാണ് പിന്നിട് തൃശൂർക്ക് മാറ്റിയത്.
മൃഗങ്ങൾക്ക് നിന്ന് തിരിയാൻ ഇടമില്ലാത്തതിനാൽ പുതിയ മൃഗങ്ങളെ സ്വീകരിക്കുന്നതിന്
കഴിയുമായിരുന്നു. മൃഗങ്ങളുടെ വൃദ്ധസദനമായിരുന്നു തൃശൂർ മൃഗശാല.