ഇക്കഴിഞ്ഞ ദിവസം മൂന്നാറിൽ
അപൂർവ്വമായൊരു ചടങ്ങ് നടന്നു.മൂന്നാറിന് ഒട്ടും പരിചതമല്ലാത്ത ചടങ്ങായിരുന്നുവെങ്കിലും
ജനപങ്കാളിത്തം കൊണ്ട് പ്രൗഢഗംഭിരമായിരുന്നു.മൂന്നാറിൻറ മണ്ണിൽ ജനിച്ച് വളർന്ന രണ്ട്
പേരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. ഇതിൽ ഒരാൾ പ്രശസ്തനെങ്കിലും മറ്റൊരാൾ സ്വയം
ഒതുങ്ങി കഴിയുന്നയാൾ.ഇവരെ ആദരിക്കാൻ എത്തിയവരും മുന്നാർ മണ്ണിൽ ജനിച്ച് വളർന്നവരായിരുന്നുവെന്നതിനാൽ
ആ ചടങ്ങിന്, അതിൽ പെങ്കടുത്തവരുടെ ബാല്യത്തിൻറ മണം കൂടിയുണ്ടായിരുന്നു.
ഇത്തവണ കേരള സാഹിത്യ
അക്കാദമിയുടെ കനകശ്രി അവാർഡ് നേടിയ കവി അശോകൻ മറയൂരിനെയും ആറ് പതിറ്റാണ്ടായി വർത്തമാന
പത്രങ്ങൾക്കും പ്രസിദ്ധികരണങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്ന മൂന്നാർ ബി.എം.റഹിമിനെയുമാണ്
മൂന്നാർ പൗരാവലി ആദരിച്ചത്.ഇതോടൊപ്പം മൂന്നാറുകാരിയായ കെ.ആനന്ദവല്ലിയമ്മ രചിച്ച
അറിവിൻറ വഴികൾ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
ആദിവാസി വിഭാഗമായ
മുതുവാൻ സമുദായംഗമായ അശോകൻ, മറയൂർ ഗവ.ഹൈസ്കൂളിൽ
പഠനം നടത്തിയതിനാലാണ് പേരിനൊപ്പം മറയുർ ചേർക്കപ്പെട്ടത്.അശോകൻ മൂന്നാറിൽ സ്ഥിരസാന്നിധ്യമാണെങ്കിലും
അവാർഡ് നേടിയ അറിയപ്പെടുന്ന കവിയാണെന്നത് നാട്ടുകാർ അറിയുന്നത് പോലും ആദരിക്കൽ
ചടങ്ങിന് എത്തിയപ്പോഴാണ്.
മൂന്നാറിൻറ വർത്തമാന
ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന 75കാരനായ ബി.എം.റഹിമിന്
ലഭിക്കുന്ന ആദ്യ അംഗീകാരമായിരുന്നു.ആറ് പതിറ്റാണ്ടായി പത്ര ഏജൻറും വിതരണക്കാരനുമായി
ഇദേഹമുണ്ട്. മലയാളം, തമിഴ്, ഇംഗ്ലിഷ് തുടങ്ങി വിവിധ പത്രങ്ങളുടെയും പ്രസിദ്ധികരണങ്ങളുടെ
ഏജൻറായി ഇപ്പോഴും സജീവമായിട്ടുള്ള ബി.എം.റഹിം, 1960കളിൽ തമിഴ് കൈയെഴുത്ത് മാസിക
നടത്തിയിരുന്നുവെന്നതിലൂടെയാണ് വേറിട്ട വ്യക്തിയാകുന്നത്. അക്കാലത്ത് അദേഹം സ്വന്തം
നിലക്ക് വായനശാലയും നടത്തിയിരുന്നു. തമിഴിൽ കഥയും കവിതയും ലേഖനങ്ങളും എഴുതുകയും ചിത്രം
വരക്കുകയും ചെയ്യുന്ന റഹിം വേഷത്തിലുടെയും വേറിട്ട് നിൽക്കുന്നു. കറുത്ത ഷർട്ടും
വെള്ള മുണ്ടും രോമതൊപ്പിയുമാണ് ഇൗ രണ്ടാം ക്ലാസുകാരൻറ വേഷം. ദ്രാവിഡ കഴകത്തിെൻറ
ആദർശങ്ങളിൽ ആകൃഷ്ഠനായാണ് കറുത്ത ഷർട്ട് ധരിച്ച് തുടങ്ങിയത്. തമിഴ് നടൻ എം.ജി.ആറിനോടുള്ള
സ്നേഹം മൂലം രോമ തൊപ്പിയും വേഷത്തിൻറ ഭാഗമായി. തമിഴ് നേതാക്കളായിരുന്ന അണ്ണാദുരൈ,
കരുണാനിധി, എം.ജി.ആർ എന്നിവരുമായി ബന്ധപ്പെട്ട ആയിരകണക്കിന് പുസ്തകങ്ങൾ ഇുദേഹത്തിൻറ
ശേഖരത്തിലുണ്ട്. എന്നാൽ, ഇവയൊന്നും സൂക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ,ചെറിയ വീടിൻറ
ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്നു.
മൂന്നാറിൻറ വളർച്ചയും ഭൂമി കയ്യേറ്റവുമൊക്കെ
കണ്ട് നിന്ന ഇദേഹം ആദർശം മുറുകെ പിടിച്ചതിനാൽ, സ്വന്തമായുള്ളത് ഇടുങ്ങിയ കട മുറിയും
ചെറിയൊരു വീടും മാത്രം.ആ മുറി തേടിയാണ് മൂന്നാറിലെ ആയിരക്കണക്കായ വായനക്കാരും വിവിധ
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും എത്തുന്നത്.
ലിപിയില്ലാത്ത മുതുവ ഭാഷയിലെ കവിതകളും
അതിൻറ മലയാള പരിഭാഷയുമാണ് അശോകനെ അവാർഡിന് അർഹനാക്കിയത്. മുതുവ സമുദായത്തിൽ നിന്നൊരാൾ
ഇത്രയും ഉന്നതിയിൽ എത്തുകയെന്നത് തന്നെ അഭിനന്ദനം അർഹിക്കുന്നു. അശോകനിലെ കവിയെ
വാർത്തെടുത്ത അദേഹത്തിൻറ അദ്ധ്യാപകർക്ക്, പ്രത്യേകിച്ച് കവി പി.രാമന് നന്ദി.
മുന്നാറിൽ ഇത്തരമൊരു സാംസ്കാരിക
സായാഹ്നം ആദ്യമാണെങ്കിലും അതിൽ സംബന്ധിച്ചവരുടെ സാന്നിദ്ധ്യമാണ് ആ ചടങ്ങിനെ ധന്യമാക്കിയത്.
എല്ലപ്പെട്ടി എസ്റ്റേിൽ വളർന്ന് ചെന്നൈ ലോയോള കോളജന് ഡീനായി പ്രവർത്തിക്കുന്ന,
തമിഴ്നാട് ശാസ്ത്ര-സാേങ്കതിക-പരിസ്ഥിതി കൗൺസിൽ മുൻമെമ്പർ സെക്രട്ടറി ഡോ.എസ്.വിൻസെൻറ്
തന്നെയാണ് അവരിൽ പ്രധാനി. ഏറെ പ്രശസ്തനായ ഇൗ പരിസ്ഥിതി ശാസ്ത്രജ്ഞനെ സ്വന്തം നാട്ടിൽ
പരിചയപ്പെടുത്താൻ കഴിഞ്ഞതിലെ ചാരിതാർഥ്യം സംഘാടകർക്കുണ്ട്.ഇദേഹത്തെ കുറിച്ച് സൂചന
നൽകിയ അദേഹത്തിൻറ സഹപാഠിയായ ശ്രി.നാഗരാജിന് (നായിഡു) നന്ദി. മനോരമായിരുന്നു ഡോ.വിൻസെൻറിൻറ
പ്രസംഗം. മുന്നാറുകാർ എന്ത് കൊണ്ട് ഭൂമി കയ്യേറ്റക്കാരായില്ലെന്നതിൻറ കാരണം അദേഹം
പറയാതെ പറഞ്ഞു. മൂന്നാറിൻറ പച്ച കണ്ട് ഉണരുകയും പച്ചപ്പ് കണ്ട് വളരുകയും ചെയ്ത
ജനതകക്ക് പ്രകൃതിയെ സ്നേഹിക്കാനെ കഴിയൂ. പച്ചപ്പ് ഇല്ലാതാക്കാൻ മനസിലെ പച്ചപ്പിന്
കഴിയില്ല.
ഇത്തവണ കേന്ദ്ര ശാസത്ര-സാേങ്കതിക
മന്ത്രാലയത്തിൻറ അവാർഡ് നേടിയ മാടുപ്പെട്ടി ശെഹറേഡഞച് സ്കുൾ വിദ്യാർഥി ഗബ്രിയേൽ
കിംഗ്റ്റണിനെയുംെആദരിച്ചു.
മുൻ എം.എൽ.എ എ.കെ.മണി, എഴുത്തുകാരൻ
പ്രീത് ഭാസ്കർ,യുവ കവി സുബിൻ,ജില്ല പഞ്ചായത്തംഗം എസ്.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം
സി.നെൽസൺ,എച്ച്.കൃഷ്ണകുമാർ,ഫാ.ഷിേൻറാ, മുൻ ഫയർ ഫോഴ്സ് ഡയറ്ക്ടർ ജോ കുരുവിള,
ഒ.പി.പോൾ, ജി.മുനിയാണ്ടി, ജി.മോഹൻകുമാർ,സി.കെ.ബാബുലാൽ, ആനിസ് െഎഷ ജാസ്ഫർ,കെ.എം.കാദർകുഞ്ഞ്,
കെ.എം.അലിക്കുഞ്ഞ്,സി.കുട്ടിയാപിളള, ഡി.കുമാർ, മൂന്നാർ ന്യുസ് രാംദാസ്, ജോഷ്വ ആൾബർട്ട്,
ബിസ്മി ജാഫർ,കെ.കെ.വിജയൻ,ജുനൈദ്. ടി.ചന്ദ്രൻ, സിനിമ താരം ശിവൻ, എൻ.നാരായണ സ്വാമി.
സോജൻ ജി. തുടങ്ങി ചടങ്ങിൽ പെങ്കടുത്ത എല്ലാവർക്കും നന്ദി.
ഇൗ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച
ലിജി െഎസസ്, വി വി ജോർജ്, സജി ഗ്രീൻലാൻറ്, എ.സുരേഷ്, സാജൂ വർഗീസ്,ആർ.മോഹൻ,
സാജൻ തുടങ്ങി എല്ലാവർക്കും നന്ദി.