കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്
എസ്.വരദരാജൻ നായർ സാറിെൻറ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രിയും മുതിർന്ന രാഷ്ട്രിയ
നിരീക്ഷകനുമായ കെ.ശങ്കരനാരായണ പിള്ളയുടെ പ്രസംഗത്തിൽ നിന്നാണ്, രാഷ്ട്രിയത്തിലെ രാജവാഴ്ചയെന്ന
പ്രയോഗം കേട്ടത്.രാജവാഴ്ചയിലേക്ക് രാജ്യം പതുക്കെ നീങ്ങുകയാേണായെന്ന സന്ദേഹമാണ്
അദേഹം പങ്ക് വെച്ചത്. ബിജെ.പിയും കമ്മ്യുണിസ്റ്റ് പാർട്ടികളും ഒഴികെയുള്ള രാഷ്ട്രിയപാർട്ടികളൊക്കെ
മക്കൾ, മരുമക്കത്തായ അനന്തരാവകാശികൾക്ക് കിരീടം കൈമാറുന്നത് ചുണ്ടിക്കാട്ടിയാണ്
അദേഹം ഇൻഡ്യൻ ജനാധിപത്യത്തിൻറ ഇന്നത്തെ അവസ്ഥ വരച്ച് കാട്ടിയത്.സി.പി െഎയിലുണായിരുന്ന
മക്കൾ രാഷ്ട്രിയം അദേഹം മറന്നതായിരിക്കുമോയെന്നറിയില്ല.
ജോസ് കെ് മാണി,
ശ്രേയാംസ്കുമാർ, മുനീർ, അനൂപ് ജേക്കബ്ബ്,എം.കെ.സ്റ്റാലിൻ,ജഗൻ റെഡി, അഖിലേഷ് തുടങ്ങി
എത്രയോ പിന്തുടർച്ചക്കാർ. മായാവതിയും മമതയും അനന്തരവനെ തേടിയാണ് പോകുന്നത്.ഏതൊരു
പാർട്ടിയെ പരിശോധിച്ചാലും, പ്രത്യേകിച്ച് പ്രാദേശിക പാർട്ടികൾ-അതിലൊക്കെ രാജവാഴ്ചയെന്ന
പോലെ മക്കൾ, മരുമക്കൾ കിരീടധാരണം കാണാനാകും.
മക്കൾ,മരുമക്കൾ രാഷ്ട്രിയത്തിലുടെ
രാഷ്ട്രിയ പാർട്ടികൾ ഏകാധിപത്യത്തിലേക്ക് പോകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ്
ശങ്കരനാരായണ പിള്ള സ്ഥാപിക്കുന്നത്.ഉൾപാർട്ടി ജനാധിപത്യം ഇല്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക്
ജനാധിപത്യത്തെ കുറിച്ച് പറയാൻ എന്തവകാശം.? പാർട്ടികളിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്നുവെങ്കിലും കടലാസിൽ തെരഞ്ഞെടുപ്പ് നടത്തി അതൊക്കെ
മറികടക്കാൻ പാർട്ടികൾക്ക് കഴിയുന്നു.
യഥാർതത്തിൽ എവിടെയാണ്
പിഴച്ചത്?അരാഷ്ട്രിയവൽക്കരണത്തിനായി ചിലർ നടത്തിയ ബോധപൂർവ്വമായ നീക്കങ്ങളും പ്രചരണങ്ങളുമല്ലേ
രാഷ്ട്രിയവും അരാഷ്ട്രിയവൽക്കരിക്കാൻ കാരണം. വിദ്യാലയ രാഷ്ട്രിയം നിരോധിച്ചതും
കലാലയ രാഷ്ട്രിയത്തിന് എതിരെയുള്ള നീക്കങ്ങളും ഗുണനിലവാരമുള്ള രാഷീട്രിയത്തിന് തിരിച്ചടിയായി,
തൊഴിൽ എന്ന നിലയിൽ രാഷ്ട്രിയത്തിൽ എത്തിയവർ ഏത് വിധേനയും പണമുണ്ടാക്കാനുള്ള മന്ത്രികവടിയായി
രാഷ്ട്രിയത്തെ കണ്ടു. അവർ എന്ത് വിട്ട് വീഴ്ചക്കും തയ്യാറായി. അഥവാ ആരുടെ കാല്
നക്കാനും പെട്ടിയെടുക്കാനും മടി കാട്ടുന്നില്ല.ഫലമോ തെറ്റുകൾ ചുണ്ടിക്കാട്ടാനും വിമർശിക്കാനും
ആരുമില്ലാതായി, അസഹിഷ്ണുത നേതാക്കളുടെ നിഴലായി. മക്കളെയോ ചെറുമക്കളെയോ നേതാവാക്കിയാലും
ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം. രാഷ്ട്രിയ പാർട്ടികളുടെ ഇൗ അവസ്ഥ ചൂഷണം ചെയ്താണ്
ആൾ ദൈവങ്ങളും മത-സാമുദായിക സംഘടനകളും പിടിമുറുക്കുന്നത്. ഇന്നലെകളിൽ രാഷ്ട്രിയത്തിൽ
നിന്നും മാറ്റി നിർത്തപ്പെട്ടവർ ഇന്ന് വിശുദ്ധരാകുന്നു.
മാധ്യമങ്ങളുടെ പങ്കും
ഗൗരവമായി കാണണം.മുമ്പ് മാധ്യമങ്ങൾ ക്രിയാത്മക പ്രതിപക്ഷമായിരുന്നു. ശരിയെ പിന്തുണക്കുകയും
തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമ മുതലാളിമാർക്ക് പാർലമെൻററി
മോഹം തലക്ക് പിടിച്ചതും പരസ്യം മാധ്യമങ്ങളുടെ നിലനിൽപ്പിന് പ്രധാന ഘടകമായി മാറുകയും
ചെയ്തതോടെ, മാധ്യമങ്ങൾ പലതും കണ്ടിട്ടും കാണാതെ പോകുന്നു. അഥവാ ആരെയൊ ഭയപ്പെടുന്നത്
പോലെ.
സിനിമകൾ മറ്റൊരു
മേഖലയാണ്. ശ്രദ്ധിച്ചിട്ടില്ലേ അടുത്തകാലത്തെ ചിത്രങ്ങൾ. ഏതെങ്കിലും സിനിമകൾ സമൂഹത്തിന്
നന്മകൾ പകർന്ന് നൽകുന്നുണ്ടോ. രാഷ്ട്രിയവും ഗുണ്ടായിസവും തുടങ്ങി എല്ലാം ചേരുന്ന
ഒരുതരം മസാലകൾ.
ഇതേസമയം ശരിയുടെ പക്ഷത്ത്
നിൽക്കുന്നവരെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള ശ്രമം തുടരുകയും ചെയ്യുന്നു. അക്കാര്യത്തിൽ
രാഷ്ട്രിയം മറന്നാണ് രാഷ്ട്രിയക്കാർ ഒന്നിക്കുന്നത്. തൊഴിലാളി വർഗം എന്നത്
പോലെ രാഷ്ട്രിയക്കാരും വർഗമാണ്. അവർക്ക് വേണ്ടി നിയമ നിർമ്മാണം നടത്തുന്ന, അവർക്ക്
വേണ്ടി സൗകര്യങ്ങൾ ഒരുക്കുന്ന, അവരെ എതിർക്കുന്നവരെ സംഹരിക്കുന്നവർ.
മാറി ചിന്തിക്കാൻ
സമയം കഴിഞ്ഞിരിക്കുന്നു.കലാലായങ്ങളിൽ നിന്നാണ് ഇതിന് തടുക്കമാകേണ്ടത്. അതിന് കഴിയുമോ.
ഇല്ലെങ്കിൽ നമുക്ക് പഴയ രാജഭരണത്തിലേക്ക് മടങ്ങാം. രാജാവില്ലാത്ത രാഷ്ട്രിയക്കാരുടെ
രാജഭരണത്തിലേക്ക്.