വീണ്ടുമൊരു മഴക്കാലം എത്തുമ്പോള്‍. 2012 ജൂലൈ ലക്കത്തിലെ യോജന മാസികയില്‍ പ്രസിദ്ധികരിച്ച ലേഖനമാണിത്. പുനര്‍വായനക്ക് സമര്‍പ്പിക്കുന്നു.
മഴ.........മലയാളിക്ക് മഴ അനുഭവം മാത്രമല്ല, സംസ്കാരവുമാണ്. ലോകത്ത് ഏത് കോണിലുള്ള മലയാളിയും മറ്റൊരു മലയാളിയെ കണ്ടാലും നാട്ടിലേക്ക് ഫോണ്‍ ചെയ്താലും ചോദിക്കുക നാട്ടില്‍ മഴയുണ്ടോ എന്നായിരിക്കും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് പെയ്തിറങ്ങിയില്ളെങ്കിലും മലയാളിക്ക് ആശങ്കയാണ്. മഴയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന തലമുറയില്‍ പകര്‍ന്ന് കിട്ടിയതാകാം മഴയോടുള്ള മലയാളിയുടെ ഈ പ്രണയം. എന്നാല്‍, മറുഭാഗത്ത് മഴ വില്ലനാണ്. മഴക്കായി കാത്തരിക്കുന്നവര്‍ തന്നെ ആശങ്കപ്പെടുന്നു-മഴക്കെടുതികളെ ഓര്‍ത്ത്.
തെക്ക് പടിഞ്ഞാറ് കാലവര്‍ഷം അഥവാ ഇടവപ്പാതി, വടക്ക് കഴിക്ക് കാലവര്‍ഷം അഥവാ തുലവര്‍ഷം എന്നിങ്ങനെ രണ്ട് തവണയാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇതില്‍ ഇടവപ്പാതിയാണ് പ്രധാനം. 2215.8 മില്ലി മീറ്റര്‍ മഴ ഇടവപ്പാതിയില്‍ ലഭിക്കുമ്പോള്‍ തുലാവര്‍ഷത്തിന്‍െറ സംഭവന 450.8 മില്ലി മീറ്ററാണ്.
ഓരോ വര്‍ഷവും മഴ കേരളത്തില്‍ നിന്ന് വിടവാങ്ങുന്നത് ഒട്ടേറെ ജീവനുകള്‍ കവര്‍ന്നും, വന്‍ നാശ നഷ്ടം വരുത്തിയുമാണ്. കോടിക്കണക്കിന് രൂപയുടെ നാശങ്ങളാണ് മഴ വരുത്തി വെക്കുന്നത്. പ്രളയം, ഉരുള്‍പ്പൊട്ടല്‍, പകര്‍ച്ചവ്യാധികള്‍,കൃഷി നാശം അങ്ങനെ മഴയുടെ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെ കണക്ക് നീളുന്നു. ഇടവപ്പാതിയും തുലാവര്‍ഷവും മാസങ്ങള്‍ നീണ്ട് നില്‍ക്കുന്നതാണെങ്കിലും നാശം വിതക്കുന്നത് എതാനം ദിവസം മാത്രം പെയ്യുന്ന തോരാമഴയാണ്. ഇടവേളയില്ലാതെ ഏതാനം ദിവസത്തേക്ക് പെയ്തിറങ്ങുന്ന മഴ ശമിക്കുന്നത് മലയാളികളുടെ മനസില്‍ വേദനകള്‍ സമ്മാനിച്ചായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടവാസ്ഥയിലാണെന്ന വാര്‍ത്തകള്‍ വന്നതോടെ തുലാവര്‍ഷം കേരളത്തിലാകെ ഭീതി പരത്തുന്നു. വടക്ക് കിഴക്ക് മണ്‍സുണിലാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ കനത്ത മഴ ലഭിക്കുന്നതും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും.
2011 മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെ പെയ്ത കനത്ത മഴ അവസാനിച്ചപ്പോള്‍ നഷ്ടമായത് 25 മനുഷ്യ ജീവനുകളായിരുന്നു. 1012.2 കോടി രൂപയുടെ നാശനഷ്ടമാണ് ആകെ കണക്കാക്കപ്പെട്ടത്. 1780 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷി നശിച്ചു. ഭാഗികമായും പൂര്‍ണമായും വീടുകള്‍ തകര്‍ന്നയിനത്തില്‍ 112.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. 132 വില്ളേജുകളിലായി 13900 പേരെ 4017 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു. 143 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് 406 മില്ലി മീറ്റര്‍ മഴ പെയ്തപ്പോഴാണ് ഇത്രയും വലിയ നാശം.
2009ല്‍ ജൂലൈ 14 മുതല്‍ 19 വരെ അഞ്ച് ദിവസം പെയ്ത കനത്ത മഴയില്‍ 33 മരണമാണുണ്ടായത്. ആ ദിവസങ്ങളിലായി 169.8 മില്ലി മീറ്റര്‍ മഴയാണ് കിട്ടേണ്ടിയിരുന്നത്്. എന്നാല്‍,പെയ്തത് 459.45 മില്ലി മീറ്റര്‍ മഴയും. ഇതേസമയം, കഴിഞ്ഞ വര്‍ഷമാകെ പ്രകൃതിക്ഷോഭത്തില്‍ സംസ്ഥാനത്തുണ്ടായ മരണം 152 ആണ്. 531 കന്നുകാലികളും ചത്തു.14222 വീടുകള്‍ ഭാഗികമയോ പൂര്‍ണമായോ തകര്‍ന്നു. 1.18ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷികളും നശിച്ചു.
മലയോര ജില്ലകളെ സംബന്ധിച്ചിടത്തോളം ഉരുള്‍പ്പൊട്ടലിനെ ഭീതിയോടെയാണ് ഓര്‍ക്കുന്നത്. ഒരു പ്രദേശത്തെയാകെ തുടച്ച് നീക്കുമ്പോള്‍ അതിനൊപ്പം കുടുംബങ്ങള്‍ ഒന്നിച്ചാണ് വിസ്മൃതിയലാകുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളും കുട്ടികളെ നഷ്ടപ്പെട്ടവരും മലയോര ജില്ലകളിലുണ്ട്. തൊടുപുഴക്കടുത്ത് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ് ഇപ്പോഴും മലയാളികളുടെ ദൂ:ഖമാണ്. 1961 മുതല്‍ 2009 വരെ ഉരുള്‍പ്പൊട്ടലില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 257 ജീവനുകളാണ്. മഴക്കൊപ്പമാണ് മിന്നലും എത്തുന്നത്. മിന്നലേറ്റുള്ള മരണ നിരക്ക് കേരളത്തില്‍ കൂടുതലാണ്. പ്രതിവര്‍ഷം 70 പേര്‍ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രളയമാണ് മഴ സമ്മാനിക്കുന്ന മറ്റൊരു ദുരന്തം. സമുദ്ര നിരപ്പിന് തഴെയുള്ള കേരളത്തിന്‍െറ നെല്ലറയായ കുട്ടനാടിനെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേമ്പനാട് കായല്‍ കവിഞ്ഞൊഴുകി കുട്ടനാടിന്‍െറ അഴുക്കുകളെ അറബി കടലില്‍ തള്ളിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കം ആ നാടിനെ ശുചിയാക്കുമായിരുന്നു. എന്നാല്‍, കുട്ടനാടിനെ അറബികടലുമായി ബന്ധിപ്പിക്കുന്ന തോടുകളുടെ ഒഴുക്ക് തടസപ്പെടുകയോ തോട് നികത്തപ്പെടുകയോ ചെയ്തതോടെ മഴ കുട്ടനാടിനെ വെള്ളത്തിലാക്കുന്നു. വന്‍ കൃഷി നാശത്തിനാണ് ഇത് കാരണമാകുന്നത്.
പകര്‍ച്ച വ്യാധികള്‍ ഏറ്റവും കൂടുതലായി പിടിപ്പെടുന്നതും മഴക്കാലത്താണെന്ന് 2011ലെ പട്ടിക വ്യക്തമാക്കുന്നു.
ഇത്തവണ മഴക്കൊപ്പം പകര്‍ച്ച വ്യാധികളും ശക്തപ്പെടാനാണ് സാധ്യത. സംസ്ഥാന പ്രധാന നഗരങ്ങളിലെങ്ങും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നില്ളെന്നതാണ് കാരണം. മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണ്. ഇതോടെ മാലിന്യങ്ങള്‍ താവളമാക്കിയ എലികളും പുറത്തിറങ്ങും. ഇപ്പോള്‍ തന്നെ ഓടകള്‍ മാലിന്യങ്ങള്‍ കൊല്‍് നിറഞ്ഞു.
വൈദ്യുതിക്കും കുടിവെള്ളത്തിനും മഴ കിട്ടിയെ തീരൂ.പക്ഷെ മഴ കെടുതികള്‍?