Pages

31 August 2016

വട്ടവടക്ക് ആ അവാര്‍ഡ് നല്‍കുമോ



കരിംകുളം ഗ്രാമ പഞ്ചായത്തിലെ മല്‍സ്യത്തൊഴിലാളി വീട്ടമ്മ നായയുടെ ആക്രമണത്തില്‍ മരമണമടഞ്ഞതോടെ തുറസായ സ്ഥലത്തെ മല-മൂത്ര വികസര്‍ജനം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണല്ളോ സര്‍ക്കാര്‍? നേരത്തെയുള്ള നിര്‍മ്മല്‍ പഞ്ചായത്തിന്‍െറ മറ്റൊരു രൂപത്തിലുള്ള കാമ്പയിന്‍ ആണല്ളോ ഇത്. സംസ്ഥാനം സമ്പൂര്‍ണ നിര്‍മ്മല്‍ സംസ്ഥാനമായി മാറുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തടസമായിരുന്നതും കരിംകുളം അടക്കമുള്ള ചില പഞ്ചായത്തുളായിരുന്നു. അതില്‍ ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമ പഞ്ചായത്തും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന തമിഴ് വംശജരും ആദിവാസികളും മാത്രം വസിക്കുന്ന പഞ്ചായത്താണ് വട്ടവട. ഗ്രാമത്തിലെ റോഡിന് ഇരുവശങ്ങളിലുമായി നിരനിരയായുള്ള വീടുകളിലൊന്നും കക്കുസ് ഉണ്ടായിരുന്നില്ല. വീടിന്‍റ പിന്‍ഭാഗത്ത് ഓടയായതിനാല്‍ മുന്നില്‍ വേണം കക്കൂസുകള്‍ നിര്‍മ്മിക്കാന്‍. വീടിന് മുന്നില്‍ കക്കുസ് പണിയുന്നത് ദൈവകോപത്തിന് കാരണമകുമെന്ന് വിശ്വസിച്ചിരുന്നവരാണ് ആ നാട്ടുകാര്‍. എന്നാല്‍, സര്‍ക്കാരിന്‍റ പ്രത്യേകിച്ച് അന്നത്തെ കേന്ദ്ര മന്ത്രി ജയറാം രമേശിന്‍റ ഇടപ്പെടല്‍ ഫലം കണ്ടു. കക്കൂസ് പണിതില്ളെങ്കില്‍ പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തരില്ളെന്ന് പഞ്ചായത്ത് തീരുമാനിച്ചതോടെ ദൈവകോപം മറന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. മോഹന്‍ദാസിന്‍െറ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗ്രാമത്തില്‍ കക്കുസുകള്‍ നിര്‍മ്മിച്ചാല്‍ പഞ്ചായത്തിന് പ്രത്യേക അവാര്‍ഡ് നല്‍കൂമെന്നാണ് ശുചിത്വ മിഷന്‍ പറഞ്ഞത്.
1856 കക്കുസുകളാണ് ചുരുങ്ങിയ സമയത്തിനുളളില്‍ നിര്‍മ്മിച്ചത്. ഇതിന് പഞ്ചായത്തിലൂടെ സഹായങ്ങളും നല്‍കി. ആദിവാസികളടക്കം കക്കൂസുകള്‍ നിര്‍മ്മിച്ചൂ. 220 കക്കുസുകള്‍ മാത്രമായിരുന്നു നിര്‍മ്മിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അപ്പോഴെക്കും തെരഞ്ഞെടുപ്പ് വന്നതിനാല്‍ കഴിഞ്ഞില്ല. വീടിന്‍റ മുന്നിലെ കകൂസ് ഉപയോഗിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് പുട്ടിയിട്ടവര്‍ വരെ ഇപ്പോള്‍ തുറസായ സ്ഥലം അന്വേഷിച്ച് പോകുന്നില്ല. യഥാര്‍ഥത്തില്‍ വട്ടവട ഒരു പാഠമാണ്. ആ പഞ്ചായത്തിന് അവാര്‍ഡ് കൊടുത്തില്ളെങ്കിലും വിദ്യാഭ്യാസവും ലോകപരചിയവുമില്ലാത്ത അവര്‍ മാതൃകയാണ്. അവാര്‍ഡ് നല്‍കിയില്ളെങ്കിലും അവരുടെ മാതൃക പിന്തുടരേണ്ടതാണ്. ഇതോടൊപ്പം നിര്‍മ്മല്‍ പുരസ്കാരം ലക്ഷ്യമിട്ട കരിംകുളവും കൊന്നത്തടിയും വണ്ടന്മേടും ഇടമലകകുടിയും അടക്കമുള്ള പഞ്ചായത്തുകള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുമെന്ന് അറിയുമ്പോഴാണ് വട്ടവടയെ തിരിച്ചറിയുന്നത്.