Pages

16 January 2016

അറിയണം കഞ്ചാവൂരുകള്‍ , അങ്ങനെയല്ലാതായ കഥ

അറിയണം കഞ്ചാവൂരുകള്‍ , അങ്ങനെയല്ലാതായ കഥ
ഇടുക്കിയിലെ പല ഗ്രാമങ്ങളും ഒരിക്കല്‍ അറിയപ്പെട്ടിരുന്നത് കഞ്ചാവൂര്‍ എന്ന പേരുകളിലായിരുന്നു. അടുക്കളത്തോട്ടം പോലെ കഞ്ചാവ്കൃഷി ചെയ്യുകയും കുടില്‍ വ്യവസായം പോലെ കഞ്ചാവ് സംസ്കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ഗ്രാമങ്ങള്‍ അന്തര്‍ദേശിയ തലത്തില്‍ പോലും കുപ്രസിദ്ധി നേടിയിരുന്നു. ഇടുക്കിയിലെ കൊച്ചുഗ്രാമങ്ങള്‍ തേടി വിദേശ രാജ്യങ്ങളില്‍ നിന്നും മയക്കു മരുന്നു ഉപഭോക്താക്കള്‍ എത്തി. ഇതിന് പുറെമയാണ്,റവന്യും വനം ഭൂമികളിലും ഏലത്തോട്ടങ്ങളിലും നടത്തിയിരുന്ന കഞ്ചാവ് തോട്ടങ്ങള്‍.
ലോകത്തിലെ ഏറ്റവും നല്ല നീല ചടയന്‍ വിളഞ്ഞിരുന്നത് ഇടുക്കിയിലായിരുന്നു. അതിര്‍ത്തി കടന്ന് ശ്രീലങ്കന്‍ വഴിയായിരുന്നു ഇവ അന്തര്‍ശേദിയ മാര്‍ക്കറ്റില്‍എത്തിയിരുന്നത്.
ഇന്നിപ്പോള്‍ ഈ കഞ്ചാവൂരുകള്‍ അഥവാ കഞ്ചാവ് ഗ്രാമങ്ങളില്ല. കഞ്ചാവ് കൃഷി തടുച്ച് നീക്കിയതിന് പിന്നില്‍ ഒരു സംഘം ആളുകളുടെ  അധ്വാനമുണ്ട്. ഒന്നും പ്രതീക്ഷിക്കാതെയൂം ഭീഷണി നേരിട്ടുമുള്ള പ്രവര്‍ത്തനം. ഇന്‍ഡ്യന്‍ കറന്‍സി കൊണ്ടു തുലാഭാരം നടത്താമെന്ന വാഗ്ദാനം പോലും അവഗണിച്ചാണ് പൊതു നന്മക്കായി പ്രവര്‍ത്തിച്ചത്. അതു കാണാതെ പോകരുത്.
1980കള്‍ക്ക് മുമ്പ് വരെ വല്ലപ്പോഴും നടക്കുന്ന കഞ്ചാവ് വേട്ടകളായിരുന്നു വാര്‍ത്തകളില്‍. ഏതെങ്കിലും ഒന്നു രണ്ടുതോട്ടങ്ങള്‍ വെട്ടിനശിപ്പിക്കും. എക്സൈസ്സും വനം വകുപ്പും ഒക്കെ ഇത്തരത്തില്‍ കഞ്ചാവ് വേട്ട സംഘടിപ്പിച്ചിരുന്നു. ഇതിന് മാറ്റം വന്നത് ഇടുക്കി അസി.എക്സൈസ് കമ്മീഷണറായി ആറ്റിങ്ങല്‍ സ്വദേശി ശ്രി. തങ്കപ്പന്‍ ചുമതലയേറ്റതിന് ശേഷമാണ്. അദേഹത്തിന്‍െറ നേതൃത്വത്തില്‍ സംയുക്ത കഞ്ചാവ് വേട്ടകള്‍ സംഘടിപ്പിച്ചു. അതിര്‍ത്തി ഗ്രാമമായ കമ്പക്കല്ലിലും കടവരിയിലും ഏക്കറിന് കണക്കിന് സ്ഥലത്തായിരുന്നു അക്കാലത്ത് കൃഷി. വനംവകുപ്പിന്‍െറ ചീഫ് കണ്‍സര്‍വേറ്റര്‍, പൊലീസ് ഡി.ഐ.ജി എന്നിവരൊക്കെ കഞ്ചാവ് വേട്ടക്കായി മലകള്‍ കയറി. ഒരു ഭാഗത്ത് കഞ്ചാവ് കൃഷി വെട്ടി നശിപ്പിക്കുമ്പോള്‍ മറു ഭാഗത്ത് കൃഷി സജീവാമകുന്ന കാഴ്ചയായിരുന്നു അന്നൊക്കെ. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നര്‍ക്കാട്ടിക്സ് കന്‍ട്രോണ്‍ ബ്യുറോയും അവരുടെ നിലയില്‍ കഞ്ചാവ് കൃഷി നശിപ്പിച്ചു. നിരന്തരം നടന്ന കഞ്ചാവ് വേട്ടയിലുടെ വീട്ടുമുറ്റെത്തെ കൃഷി ഏതാണ്ടില്ലാതായി. അപ്പോഴെക്കും NDPS നിയമം നിലവില്‍വന്നതും ഇതിന് മറ്റൊരു കാരണമായി.
എങ്കിലും അന്നത്തെ ദേവികുളം സബ് കലക്ടര്‍ ശ്രി. ജെയിംസ് വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ സിറ്റിസണ്‍സ് ഏഗനസ്റ്റ് നര്‍കോടിക്സ്-CAN എന്ന സകംഘടനയുടെ പിറവിയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള കഞ്ചാവ് വേട്ടക്ക് തുടക്കം. ദേവികുളം സബ് കലക്ടര്‍ കോ-ഓര്‍ഡിനേറ്ററും എം. ജെ.ബാബു സെക്രട്ടറിയുമായിരുന്നു. അന്ന് ദേവികുളം ഡി.എഫ്.ഓയിരുന്ന ശ്രി. വി.ഗോപിനാഥ് ആയിരുന്നു ആദ്യ അംഗം. ക്ളീന്‍ കമ്പക്കല്‍ ആന്‍റ് കവടരി എന്ന മുദ്രാവാക്യത്തോടെയാണ് കഞ്ചാവ് വേട്ടക്ക് തുടക്കമിട്ടത്. അന്ന് ഇടുക്കി എസ്.പിയായിരുന്ന ശ്രി. വിശ്വനാഥന്‍ (പിന്നിട് ഇദേഹം  സര്‍വീസില്‍ നിന്നും പോയി ) കൂടി പിന്തുണച്ചതോടെ റവന്യൂ, പൊലീസ്, വനം, എക്സൈസ് സംഘം ദിവസങ്ങളോളം കഞ്ചാവ് തോട്ടത്തില്‍ തമ്പടിച്ചാണ് കഞ്ചാവ് വെട്ടിനശിപ്പിച്ചത്. ഒരിക്കല്‍ മല കയറിയാല്‍ മുന്നും നാലും ദിവസം കഴിഞ്ഞായിരുന്നു മടക്കം. സംഘത്തിനൊപ്പം മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. അന്ന് ഇടുക്കി കലക്ടറായിരുന്ന ശ്രി. ഏലിയാസ് ജോര്‍ജ്, ഭാര്യയും പ്ളാനിംഗ് ആഫീസററുമായിരുന്ന ശ്രീമതി അരുണ തുടങ്ങിയവര്‍ വനത്തിലത്തെിയാണ് പിന്തുണ നല്‍കിയത്. വില്ളേജ് ജീവനക്കാരായിരുന്ന ശ്രി.ശശിധരന്‍ നായരും താടി കൃഷ്ണനും അരിയും കപ്പയും പയറും തടുങ്ങി ഭക്ഷണ സാധനങ്ങള്‍ വനത്തിലത്തെിച്ചു തന്നു. ശ്രി.ജെയിംസ് വര്‍ഗീസിന് പിന്നാലെ എത്തിയ ശ്രി. ടി.കെ.ജോസും കഞ്ചാവു കാട്ടിലത്തെി. അങ്ങനെ മാസങ്ങള്‍ നീണ്ട കഞ്ചാവ് വേട്ടയിലുടെയാണ് കഞ്ചാവ് കര്‍ഷകര്‍ ഇവിടം ഉപേക്ഷിച്ചത്. ഭീകരന്‍ തോമയെന്ന കഞ്ചാവ് ഭീകരന്‍െയടക്കം കഞ്ചാവ്തോട്ടങ്ങള്‍ വെട്ടി നശിപ്പിച്ചു. പുതിയകൃഷികള്‍ വരുന്നതിന് അനുസരിച്ച് വേട്ടയും സജീവമായി. കമ്പക്കല്ലിനും കടവരിക്കും പുറമെ മതികെട്ടാന്‍, മാവടി, മാങ്കുളം, ചിന്നാര്‍, സൂര്യനെല്ലി, രാജാക്കാട് തുടങ്ങി കഞ്ചാവ് എവിടെയുണ്ടോ അവിടെയൊക്കെ വേട്ടക്കാരുമത്തെി. കഞ്ചാവ് നശിപ്പിക്കുമെന്ന് ജനത്തിന് വിശ്വാസം വന്നതോടെ കഞ്ചാവ്തോട്ടങ്ങളിലേക്കുള്ള വഴികൃത്യമായി അടയാളപ്പെടുത്തി നുറുകണക്കിന് കത്തുകളാണ് ഓരോ ദിവസം ദേവികുളം സബ് കലക്ടര്‍ക്ക് ലഭിച്ചിരുന്നത്.
എവിടെക്കാണ് പോകുന്നതെന്ന് ഒരു സൂചന പോലും ആര്‍ക്കും നല്‍കാതെയായിരുന്നു കഞ്ചാവ് വേട്ടയെന്നതാണ് ആ ദൗത്യം വിജയിക്കാന്‍ കാരണമായത്. മുന്നോ നാലോ പേര്‍ക്ക് മാത്രമായിരുന്നു ലക്ഷ്യ സ്ഥാനത്തെ കുറിച്ച് അറിയാവുന്നത്. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ എത്തുകയെന്നതായിരുന്നു അറിയിപ്പ്. തുടര്‍ന്ന് സബ് കലക്ടറിന്‍റ വാഹനത്തെ പിന്തുടരാന്‍ നിര്‍ദ്ദേശവും. കഞ്ചാവ് വേട്ട അട്ടിമറിക്കാന്‍ പല വീതിയിലും ശ്രമം നടന്നു. പലരേയും സ്ഥലം മാറ്റി. ഇടുക്കിയിലെ സാമ്പത്തിക നില തകരുന്നുവെന്ന മറുവിളി ഉയര്‍ന്നു. എന്നാല്‍, അതിനൊയൊക്ക അതിജീവിച്ചാണ് വേട്ട ഉഷാറാക്കിയത്. മണിക്കൂറുകള്‍ നടന്നും ദര്‍ുഘടം പിട്ടിച്ചയിടങ്ങളില്‍ വടം കെട്ടി ഇറങ്ങിയുമൊക്കെയാണ്  കഞ്ചാവ് തോട്ടങ്ങളില്‍ എത്തി വേട്ട നടത്തിയത്. ഇതിനിടെ എത്രയോ തവണ കഞ്ചാവ്കര്‍ഷകരുടെ തോക്കിനെ നേരിട്ടു. മുകളില്‍ നിന്നും പാറകള്‍ ഉരുട്ടിയിട്ടാണ് ആക്രമിച്ചിരുന്നത്. ചിലര്‍ വഴി തെറ്റിച്ചു. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ ശ്രി. ടി.കെ. ജോസും അന്നത്തെ മുന്നാര്‍ സി.ഐ. ശ്രി.ജോസും രണ്ടു പൊലീസകുാരും വഴി തെറ്റി ആനക്കുളം കാട്ടില്‍ അലഞ്ഞു നടന്നു.
ഈ ദൗത്യത്തില്‍ പങ്കാളിയായ നിരവധിയായ പൊലീസ്,വനം, റവന്യു, എക്സൈസ് ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അവസാനം മുഖ്യമന്ത്രി ശ്രി. ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് വന്നു കഞ്ചാവ് വേട്ടക്ക ്നേതൃത്വം നല്‍കി. മൂന്നാറിലെ വ്യാപാരികള്‍ അരിയും പച്ചക്കറിയും മറ്റും കടം തന്ന വകയില്‍ ഇപ്പോഴും അവര്‍ക്ക് പണം നല്‍കാനുണ്ട്.
ഇതിനിടെ വെട്ടിയിട്ട പാകമായ കഞ്ചാവ് ചെടികള്‍ അടിച്ചു മാറ്റിയവരും ഇല്ലാതില്ല. വെട്ടിയിടുന്ന കഞ്ചാവ് ചെടികള്‍ മുഴുവന്‍ കത്തിച്ചു കളയുകയായിരുന്നു പതിവ്.
ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഇപ്പോള്‍ മയ മരുന്ന് ഉപയോഗത്തെ കുറിച്ചാണ് വ്യാപകമായ ചര്‍ച്ച. ജനകീയ പങ്കാളിത്തത്തോടെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍അസാധ്യമായതൊന്നുമില്ല എന്നതിന്‍െറ മികച്ച ഉദാഹരണമാണ് ഇടുക്കിയിലെ കഞ്ചാവു ഗ്രാമങ്ങളുടെ മോചനം. ഒരു ഗ്രാന്‍റും അവാര്‍ഡും സ്വീകരിക്കാതെയാണ് ഒരുപറ്റം ഉദ്യോഗസ്ഥരും യുവജന പ്രവര്‍ത്തകരുംകഞ്ചാവിനെ തുടച്ചു നീക്കാന്‍ പ്രവര്‍ത്തിച്ചത്.