ടൂറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍
കേരളം കഴിഞ്ഞ കുറച്ച് നാളുകളായി ടൂറിസത്തിന്‍െറ പിന്നാലെയാണ്. എന്ത് പരിപാടി നടത്തിയാലും അതില്‍ ടൂറസിത്തിന്‍െറ പങ്ക് കണ്ടത്തൊനാണ് ശ്രമം. ടൂറിസം വേണം, ദൈവത്തിന്‍െറ സ്വന്തം നാട് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വെക്കുകയും വേണം. പക്ഷെ, എല്ലാത്തിനും ഒരു നിയന്ത്രണം വേണ്ടേ?
മൂന്നാറിലെ ടുറിസം വികസനത്തിന് വേണ്ടി ഏറെ പരിശ്രമിക്കുകയും വ്യക്തിപരമായി യാതൊരുവിധ നേട്ടങ്ങളുമില്ളെന്ന് അറിഞ്ഞ തന്നെ മൂന്നാറിനെ മാര്‍ക്കറ്റ് ചെയ്യാനും ശ്രമിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ളെന്ന തിരിച്ചറിവുണ്ട്.
മൂന്നാര്‍ മാത്രമല്ല, ഇടുക്കി ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍, വയനാട്, പാലക്കാട്, കുട്ടനാട് തുടങ്ങി എല്ലായിടത്തും ടൂറിസം വലിയ പാരിസ്തിക നാമാണ് വിതക്കുന്നത്. റിസോര്‍ട്ടും ഹൗസ് ബോട്ടുമാണ് ടൂറിസമെന്ന സങ്കല്‍പ്പം മാറണം. റിസോര്‍ട്ടിന്‍െറ മറവിലെ ഭൂമി കയ്യേറ്റവും വന നശീകരണവും പഠന വിഷയമാക്കണം. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ടൂറിസം സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും വേണം. അല്ളെങ്കില്‍ ദൈവത്തിന്‍െറ സ്വന്തം നാട് എന്നത് ഓര്‍മ്മയില്‍ മാത്രമായി മാറും.